Skip to main content

Posts

ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?

Recent posts

ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന് ബുദ്ധിക്ക് ഉണര്‍വ്വിനും അമ്മക്ക് കരുത്തിനും യോഗ

ഗര്‍ഭസമയത്ത് യോഗ ചെയ്യുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ഇത്തരത്തില്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഇതില്‍ ശ്രദ്ധിക്കേണ്ടത് എന്താണെന്ന് വെച്ചാല്‍ ഗര്‍ഭകാലത്തേക്ക് മാത്രമായി വ്യായാമമോ യോഗ മുറയോ ഒന്നും പുതുതായി ചെയ്യേണ്ടതില്ല എന്നുള്ളതാണ്. കാരണം ഡോക്ടര്‍ ആവശ്യമെന്ന് പറയുന്ന അവസ്ഥയില്‍ മാത്രം ഇത് ചെയ്യാന്‍ ശ്രദ്ധിക്കുക. അല്ലാതെ സ്വയം ഇഷ്ടപ്രകാരം ഒരിക്കലും ഇത്തരം വ്യായാമങ്ങള്‍ക്ക് ഗര്‍ഭകാലത്ത് തുടക്കമിടരുത്. ഇനി ഗര്‍ഭാവസ്ഥയില്‍ അല്ലാതെ തന്നെ വ്യായാമവും യോഗയും എല്ലാം ശീലിക്കുന്നവരാണെങ്കില്‍ അത് തുടര്‍ന്നും ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും മികച്ച ഫലങ്ങളാണ് നല്‍കുന്നത്. എന്നാല്‍ നിങ്ങള്‍ക്കില്ലാത്ത ഒരു ശീലം ആരംഭിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ നിങ്ങള്‍ യോഗ ഗര്‍ഭകാലത്ത് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫലങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ഗര്‍ഭകാല യോഗ പോസുകളെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. സ്റ്റാന്‍ഡിംഗ് സ

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച്‌ വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഇതിന് ദ

കൃത്യമായി മക്കളെ ഓർമ്മിപ്പിക്കുക ഒരിക്കൽ നിങ്ങൾ Narcotics Control Bureau യുടെ കയ്യിൽ പെട്ട് കഴിഞ്ഞാൽ നിങ്ങളെ തേടി ആരും വരില്ല .നിങ്ങളുടെ കുടുംബം ഒറ്റപ്പെടാൻ സാധ്യത ഏറെയാണ്... നിങ്ങളാൽ അങ്ങനെ ഒരവസ്ഥ ഉണ്ടാകരുത്...നിങ്ങളുടെ പിതാവ് ഷാരൂഖ് ഖാൻ അല്ല .. മാതാവ് ഗൗരി ഖാനുമല്ല . ആശ്വസിപ്പിക്കാൻ ഒരു സൽമാൻ ഖാനും നിങ്ങളുടെ വീട് തേടി വരില്ല....!!!

മക്കളേ നിങ്ങളൊന്നും ആര്യൻ ഖാനല്ല. ആര്യൻ ഖാൻറെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി .. 6000  കോടി രൂപ ആസ്തിയുള്ള ഷാറൂഖ് ഖാന് ,44000 സ്‌കോയർ ഫീറ്റിൽ തീർത്ത 160 കോടി രൂപ വിലയുള്ള വീട്ടിൽ എല്ലാ ആഡംബരത്തോടെയും ലോകത്തെ ഏറ്റവും മുന്തിയ ഭക്ഷണവും കഴിച്ചു വളർന്ന സ്വന്തം മകന് ജാമ്യം വാങ്ങിക്കൊടുക്കാൻ കഴിഞ്ഞില്ല .രണ്ടാഴ്ച അവനും കിടക്കണം സിമന്റ് തറയിൽ ജയിലിലെ ചപ്പാത്തിയും പരിപ്പും കഴിച്ചു കൊണ്ട് .. ചിന്തിക്കുന്ന യുവതയ്ക്ക് ഏറെ പാഠങ്ങളുണ്ട് ഈ സംഭവത്തിൽ . ഇതൊക്കെ അങ്ങ് ബോംബെയിലും  പിടിക്കപ്പെട്ടത് വലിയ ആളുകളും... മയക്കു മരുന്നെന്ന ദുരന്തം നമ്മുടെ പരിസര പ്രദേശത്ത്പടർന്നു പിടിക്കാൻ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല . നേരത്തെ  പാത്തും പതുങ്ങിയും   ഉപായയോഗിച്ചിരുന്നത് ഇപ്പോൾ പബ്ലിക് ആയി ഉപയോഗിക്കുന്നു അത്രയേ ഉള്ളു . പണ്ട് വിരലിൽ എണ്ണാവുന്നവർ ഈ മേഖലയിൽ വില്പനക്കാരായി ഉണ്ടായതെങ്കിൽ ഇന്നിപ്പോൾ വില്പനക്കാരും ലഭ്യതയും വളരെ കൂടി എന്നേയുള്ളു .. നിഷ്കളങ്കരായ ചെറുപ്പക്കാരെ ഈ ദുരന്ത മുഖത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നവർ നമുക്ക് ചുറ്റുമുണ്ട് . ശ്രദ്ധിക്കേണ്ടത് നമ്മളാണ് .മയക്കു മരുന്ന് എന്നത് ഈ ലോകത്തിൽ ന

അനുഭവിച്ചവർക്കറിയാം; ജീവിതം ദുസ്സഹമാക്കും വീട്ടിലെ പൊടിയും അലർജിയും; പരിഹാരമുണ്ട്

വീട്ടിലെ പൊടിശല്യം വീട്ടമ്മമാര്‍ക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. വീട്ടില്‍ ആര്‍ക്കെങ്കിലും അലര്‍ജി കൂടി ഉണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. പൊടി ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിരവധിയാണ്. എത്രയൊക്കെ വൃത്തിയാക്കിയാലും പലപ്പോഴും പൊടിയും അഴുക്കും ഇല്ലാതാക്കാന്‍ പൂര്‍ണമായും കഴിയില്ല. എന്നാല്‍ ചില വിദ്യകള്‍ പരീക്ഷിച്ചാല്‍ വീട്ടിലെ പൊടിശല്യം കുറയ്ക്കാം. ചില വസ്തുക്കള്‍ പടിക്കു പുറത്ത് - പൊടി അടിഞ്ഞു കൂടാന്‍ കാരണമാകുന്ന ചില വസ്തുക്കള്‍ വീട്ടില്‍ നിന്നും പുറംതള്ളുക എന്നതാണ് പൊടിശല്യം ഒഴിവാക്കാന്‍ ആദ്യം ചെയ്യേണ്ടത്. അനാവശ്യ ഗൃഹോപകരണങ്ങള്‍ പഴയ കാര്‍പറ്റ്‌, ചവിട്ടി, പഴയ കർട്ടൻ, പഴയ മെത്ത, പഴയ പേപ്പറുകളും മാസികകളും എല്ലാം ഇതില്‍ ഉള്‍പ്പെടും. കാര്‍പറ്റ്‌ - കാര്‍പ്പറ്റാണ് പലപ്പോഴും വീട്ടിലെ അഴുക്കും പൊടിയും വർധിക്കുന്നതിന് കാരണം. അതുകൊണ്ട് ആദ്യം തന്നെ കാര്‍പറ്റ്‌ പൂര്‍ണമായും ഒഴിവാക്കണം. ഏറ്റവും കൂടുതല്‍ പൊടി കൊണ്ടുവരുന്നതാണ് കാര്‍പറ്റ്‌. ഇനി കാര്‍പറ്റ്‌ ഇട്ടേ കഴിയൂ എന്നുണ്ടെങ്കില്‍ അവ ദിവസവും വൃത്തിയാക്കുക, ഇതിനായി ഒരു വാക്വം ക്ലീനര്‍ ഉപയോഗിക്കാം. തുടയ്ക്കാം - ആഴ്ചയില്‍ ഒരിക്ക

എവിടേക്കെങ്കിലും ഒരു ആഘോഷപാർട്ടികളിലേക്ക് നിങ്ങളെ ക്ഷണിച്ചേക്കാം. ഒഴിവാക്കാൻ കഴിയാത്തതിനാൽ നിങ്ങൾ പോകേണ്ടിയും വന്നേക്കാം... എന്നാൽ...

 ..സോഷ്യലൈസ് ചെയ്യേണ്ടതും സൗഹൃദങ്ങളെ പുതുക്കേണ്ടതും ആവശ്യം തന്നെ... എന്നാൽ എവിടെ ഏത് തരം പാർട്ടിക്കാണ് നിങ്ങൾ പോകുന്നത് എന്ന ഉത്തമബോധ്യം നിങ്ങൾക്കുണ്ടായിരിക്കണം..ഒഴിവാക്കാൻ കഴിയുന്നതിനെ ബോധപൂർവ്വം ഒഴിവാക്കുക. LSD, MDMA, കഞ്ചാവ്, ഹീറോയിൻ, മാജിക് മഷ്‌റൂം എന്നിങ്ങനെ പല സാധനങ്ങൾ വിലസ്സുന്ന പാർട്ടികൾ ഉണ്ടാകാം. അവ ടാബ്ലറ്റ്, ഇൻജെക്ഷൻ, പൌഡർ, പുകയ്ക്കൽ,  പിന്നീട് വായിൽ വച്ച് ഒട്ടിക്കുന്ന സ്റ്റാമ്പ് രൂപത്തിലും ഇവയൊക്കെ സുലഭമാണ്.  ഇനി പാർട്ടിയിൽ പങ്കെടുത്ത് കഴിഞ്ഞു എന്നിരിക്കട്ടെ സൗഹൃദത്തിന്റെ സമ്മർദ്ദം നിങ്ങളിലേക്ക് വരും. ഇതൊന്ന് വലിച്ച് നോക്കൂ, ഇതൊന്ന് കുത്തിവച്ച് നോക്കൂ, ഇതൊന്ന് കഴിച്ചു നോക്കൂ എന്നൊക്കെയുള്ള സമ്മർദ്ദങ്ങൾ. നിങ്ങൾ ഉപയോഗിക്കാൻ തയ്യാറാല്ലെങ്കിൽ.. അമ്മയെ പേടിയാണോ, അച്ഛനെ പേടിയാണോ, നീ ആണാണോടാ...എന്നീ നാണം കെടുത്താൻ ശ്രമിക്കുന്ന സമ്മർദ്ദങ്ങൾ നിങ്ങളിലേക്ക് വരാം. നിങ്ങൾ ആണാണെന്ന് തെളിയിക്കാനായി ഒരു പ്രാവശ്യം സമ്മർദ്ധക്കാരുടെ വലയിൽ വീണുപോയാൽ... ആ വല ഭേദിച്ച് പുറത്ത് വരുക എളുപ്പമല്ല. വലയിൽ വീണു കഴിഞ്ഞാൽ യഥാർഥ്ത്തിൽ നിങ്ങളുടെ ആണത്വം ഇവിടെ ക്രമേണ നഷ്ടപ്പെടാൻ തുടങ്ങുകയാണ്...  ത

വാടക വീടുകളിൽ താമസിക്കുന്നവർക്ക് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയുടെ അടിസ്ഥാനത്തിൽ ഇനി മുതൽ റേഷൻ കാർഡ് ലഭിക്കും.നിങ്ങൾക്കറിയാവുന്ന ഇത്തരത്തിൽ റേഷൻ കാർഡ് ലഭിക്കാതെ ബുദ്ധിമുട്ടുന്നവർ ഉണ്ടെങ്കിൽ അവരെ കൂടി അറിയിക്കാൻ മറക്കരുതേ.

വാടക വീടുകളിൽ താമസിക്കുന്നവർക്ക് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയുടെ അടിസ്ഥാനത്തിൽ ഇനി മുതൽ റേഷൻ കാർഡ് ലഭിക്കും. നിങ്ങൾക്കറിയാവുന്ന ഇത്തരത്തിൽ റേഷൻ കാർഡ് ലഭിക്കാതെ ബുദ്ധിമുട്ടുന്നവർ ഉണ്ടെങ്കിൽ അവരെ കൂടി അറിയിക്കാൻ മറക്കരുതേ. ..