Skip to main content

കൃത്യമായി മക്കളെ ഓർമ്മിപ്പിക്കുക ഒരിക്കൽ നിങ്ങൾ Narcotics Control Bureau യുടെ കയ്യിൽ പെട്ട് കഴിഞ്ഞാൽ നിങ്ങളെ തേടി ആരും വരില്ല .നിങ്ങളുടെ കുടുംബം ഒറ്റപ്പെടാൻ സാധ്യത ഏറെയാണ്... നിങ്ങളാൽ അങ്ങനെ ഒരവസ്ഥ ഉണ്ടാകരുത്...നിങ്ങളുടെ പിതാവ് ഷാരൂഖ് ഖാൻ അല്ല .. മാതാവ് ഗൗരി ഖാനുമല്ല . ആശ്വസിപ്പിക്കാൻ ഒരു സൽമാൻ ഖാനും നിങ്ങളുടെ വീട് തേടി വരില്ല....!!!

മക്കളേ നിങ്ങളൊന്നും ആര്യൻ ഖാനല്ല.

ആര്യൻ ഖാൻറെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി ..

6000  കോടി രൂപ ആസ്തിയുള്ള ഷാറൂഖ് ഖാന് ,44000 സ്‌കോയർ ഫീറ്റിൽ തീർത്ത 160 കോടി രൂപ വിലയുള്ള വീട്ടിൽ എല്ലാ ആഡംബരത്തോടെയും ലോകത്തെ ഏറ്റവും മുന്തിയ ഭക്ഷണവും കഴിച്ചു വളർന്ന സ്വന്തം മകന് ജാമ്യം വാങ്ങിക്കൊടുക്കാൻ കഴിഞ്ഞില്ല .രണ്ടാഴ്ച അവനും കിടക്കണം സിമന്റ് തറയിൽ ജയിലിലെ ചപ്പാത്തിയും പരിപ്പും കഴിച്ചു കൊണ്ട് ..

ചിന്തിക്കുന്ന യുവതയ്ക്ക് ഏറെ പാഠങ്ങളുണ്ട് ഈ സംഭവത്തിൽ .


ഇതൊക്കെ അങ്ങ് ബോംബെയിലും  പിടിക്കപ്പെട്ടത് വലിയ ആളുകളും...

മയക്കു മരുന്നെന്ന ദുരന്തം നമ്മുടെ പരിസര പ്രദേശത്ത്പടർന്നു പിടിക്കാൻ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല . നേരത്തെ  പാത്തും പതുങ്ങിയും   ഉപായയോഗിച്ചിരുന്നത് ഇപ്പോൾ പബ്ലിക് ആയി ഉപയോഗിക്കുന്നു അത്രയേ ഉള്ളു . പണ്ട് വിരലിൽ എണ്ണാവുന്നവർ ഈ മേഖലയിൽ വില്പനക്കാരായി ഉണ്ടായതെങ്കിൽ ഇന്നിപ്പോൾ വില്പനക്കാരും ലഭ്യതയും വളരെ കൂടി എന്നേയുള്ളു ..

നിഷ്കളങ്കരായ ചെറുപ്പക്കാരെ ഈ ദുരന്ത മുഖത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നവർ നമുക്ക് ചുറ്റുമുണ്ട് .
ശ്രദ്ധിക്കേണ്ടത് നമ്മളാണ് .മയക്കു മരുന്ന് എന്നത് ഈ ലോകത്തിൽ നിന്നും തുടച്ചു നീക്കാൻ ഒരു സംവിധാ നത്തിനും കഴിയില്ല . പല രാജ്യങ്ങളും ഇതിന്റെ ഉപയോഗം അനുവദിച്ചിട്ടുമുണ്ട് . ചില രാജ്യങ്ങളുടെ വരുമാനം തന്നെ മയക്കു മരുന്ന് കയറ്റുമതിയാണ് . 

മയക്കു മരുന്ന് റാക്കറ്റുകൾ ശക്തരാണ് , എളുപ്പം പൊട്ടിച്ചെറിയാൻ കഴിയില്ല . നമ്മൾ അതുമായി അകലം പാലിക്കുക എന്നത് മാത്രമേ പരിഹാരമായുള്ളൂ .


നമ്മുടെ കുട്ടികളിൽ, അവരുടെ സ്വഭാവത്തിൽ  എന്തെങ്കിലും ചെറിയൊരു മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ നിങ്ങളതിനെ അവഗണിക്കരുത്.

മദ്യപാനം പോലെയോ സിഗരറ്റു വലി പോലെയോ അല്ല  മയക്കു മരുന്നിന്റെ ഉപയോഗം . ഇത് രണ്ടും ഉപയോഗിച്ചാൽ ഉപയോഗിക്കുന്നവർ അതിനു അഡിക്‌ട്‌ ആകണം എന്നില്ല ,എന്നാൽ മയക്കു മരുന്ന് 
ഒറ്റത്തവണ ഉപയോഗിച്ചാൽ തന്നെ അതിനടിമകളായിത്തീരും. ഒരിക്കൽ അതിനടിമയായിക്കഴിഞ്ഞാൽ പിന്നൊരിക്കലും അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരാ ൻ നമുക്ക് കഴിയില്ല ,

മയക്കു മരുന്നിനു അടിമ ആയ ഒരാളെ സംബന്ധിച്ചിടത്തോളം അവർക്കു മാതാ പിതാക്കൾ എന്നോ ബന്ധുക്കൾ എന്നോ ഒരു തിരിച്ചറിവും ഉണ്ടാകില്ല . അവർക്കെല്ലാവരും ഒരു പോലെയാണ് . സമയത്തിന് മരുന്ന് കിട്ടാതിരുന്നാൽ അത് സംഘടിപ്പിക്കാൻ, വേണ്ടി വന്നാൽ മറ്റൊരാളെ കൊല്ലാൻ പോലും ഇവർ തയ്യാറായേക്കാം .

ഏറ്റവും ശ്രദ്ധ വേണ്ടത് നമ്മുടെ പഠിക്കുന്ന മക്കളിലാണ് , അത് ആണെന്നോ പെണ്ണെന്നോ വലിയ വ്യത്യാസമില്ല , ഈ ലോബി ആദ്യം വലവിരിക്കുന്നതു കുട്ടികളെയാണ് , ആദ്യമാദ്യം സൗജന്യമായി നൽകുകയും പിന്നീട് കാശിനു വിൽക്കുകയും വാങ്ങാൻ പൈസ ഇല്ലാത്ത അവസ്ഥ വരുമ്പോൾ വില്പനക്കാരുടെ ഏജന്റും ക്യാരിയർമാരും  ഒക്കെ മാറി ജീവിതവും ഭാവിയും ഒക്കെ നഷ്ടപ്പെട്ടു നാട്ടുകാരാലും വീട്ടുകാരാലും വെറുക്കപ്പെട്ടു ഒരു പുഴുത്ത പട്ടിയെ പോലെ ഏതെങ്കിലും തെരുവിൽ അവരുടെ ജീവിതം അവസാനിക്കും .

നമ്മളുടെ കുട്ടികളോട് അടുത്തിടപഴകുക ,അവരെ സുഹൃത്തുക്കളായി കാണുക . മക്കളുടെ മുകളിൽ അധികാരം സ്ഥാപിക്കുക എന്നതാണ് രക്ഷിതാവിന്റെ കർത്തവ്യമെന്നു കരുതിയ കാലം കഴിഞ്ഞു എന്ന യാഥാർഥ്യം രക്ഷിതാക്കൾ മനസിലാക്കുക , സൗമ്യമായി കാര്യങ്ങൾ പറഞ്ഞു കൊടുക്കുക .നമ്മുടെ മക്കൾ  പ്ലാസ്റ്റിക് സ്കെയിൽ പോലെയാണെന്ന് മനസിലാക്കുക , ഒരു പരിധി വരെ വളച്ചാൽ വളയും , കൂടുതൽ വളക്കാൻ ശ്രമിച്ചാൽ അതങ്ങു പൊട്ടിപ്പോകും .അതാണ് കാല ഘട്ടമെന്ന ഉത്തമ ബോധ്യം നമുക്കാദ്യം ഉണ്ടാകണം ..

അവരോടു പറഞ്ഞു മനസിലാക്കുക .

എവിടേക്കെങ്കിലും ഒരു ആഘോഷപാർട്ടികളിലേക്ക് നിങ്ങളെ ക്ഷണിച്ചേക്കാം. ഒഴിവാക്കാൻ കഴിയാത്തതിനാൽ നിങ്ങൾ പോകേണ്ടിയും വന്നേക്കാം ..സോഷ്യലൈസ് ചെയ്യേണ്ടതും സൗഹൃദങ്ങളെ പുതുക്കേണ്ടതും ആവശ്യം തന്നെ... എന്നാൽ എവിടെ ഏത് തരം പാർട്ടിക്കാണ് നിങ്ങൾ പോകുന്നത് എന്ന ഉത്തമബോധ്യം നിങ്ങൾക്കുണ്ടായിരിക്കണം..ഒഴിവാക്കാൻ കഴിയുന്നതിനെ ബോധപൂർവ്വം ഒഴിവാക്കുക.

LSD, MDMA, കഞ്ചാവ്, ഹീറോയിൻ, മാജിക് മഷ്‌റൂം എന്നിങ്ങനെ പല സാധനങ്ങൾ വിലസ്സുന്ന പാർട്ടികൾ ഉണ്ടാകാം. അവ ടാബ്ലറ്റ്, ഇൻജെക്ഷൻ, പൌഡർ, പുകയ്ക്കൽ,  പിന്നീട് വായിൽ വച്ച് ഒട്ടിക്കുന്ന സ്റ്റാമ്പ് രൂപത്തിലും ഇവയൊക്കെ സുലഭമാണ്. 

ഇനി പാർട്ടിയിൽ പങ്കെടുത്ത് കഴിഞ്ഞു എന്നിരിക്കട്ടെ സൗഹൃദത്തിന്റെ സമ്മർദ്ദം നിങ്ങളിലേക്ക് വരും. ഇതൊന്ന് വലിച്ച് നോക്കൂ, ഇതൊന്ന് കുത്തിവച്ച് നോക്കൂ, ഇതൊന്ന് കഴിച്ചു നോക്കൂ എന്നൊക്കെയുള്ള സമ്മർദ്ദങ്ങൾ. നിങ്ങൾ ഉപയോഗിക്കാൻ തയ്യാറാല്ലെങ്കിൽ.. വീട്ടുകാരെ  പേടിയാണോ, നീ ആണാണോടാ..
.എന്നീ നാണം കെടുത്താൻ ശ്രമിക്കുന്ന സമ്മർദ്ദങ്ങൾ നിങ്ങളിലേക്ക് വരാം. നിങ്ങൾ ആണാണെന്ന് തെളിയിക്കാനായി ഒരു പ്രാവശ്യം സമ്മർദ്ധക്കാരുടെ വലയിൽ വീണുപോയാൽ... 

ആ വല ഭേദിച്ച് പുറത്ത് വരുക എളുപ്പമല്ല. വലയിൽ വീണു കഴിഞ്ഞാൽ യഥാർഥ്ത്തിൽ നിങ്ങളുടെ ആണത്വം ഇവിടെ ക്രമേണ നഷ്ടപ്പെടാൻ തുടങ്ങുകയാണ്...  തിരിച്ചറിയുക..

ഒരു പ്രാവശ്യം എന്നുള്ളത് പിന്നീട് ഇടക്കിടക്ക് വേണ്ടിവരും. അവസാനം കരകാണാ കയത്തിലേക്ക് നിങ്ങൾ വീണ് പോയിട്ടുണ്ടാകാം.  ഒരു ഡ്രഗ് അഡിക്റ്റ് ആയി മാറി കഴിയുമ്പോൾ..... ഇത് വാങ്ങുവാനുള്ള പൈസക്കായി നിങ്ങൾ ഒരു കള്ളനും കൊലപാതകിയുമൊക്കെ ആയി മാറിയേക്കാം. അതുകൊണ്ട് ആ ഒരു പ്രാവശ്യം എന്ന ആ സന്ദർഭം നിങ്ങളിൽ ഉണ്ടാവരുത്. 

നിങ്ങളുടെ ഡ്രഗ് അഡിക്ഷനാൽ നിങ്ങളുടെ വീട്ടുകാർ ആയ അച്ഛനും അമ്മയും പെങ്ങളുമൊക്കെ നിങ്ങളാൽ മാനസിക കഷ്ടതകളിലേക്ക് മാറ്റിമാറിക്കപ്പെടും..

നാടും  നാട്ടുകാരുടെയും നമ്മുടെ ഭാവി തലമുറയുടെയും സ്വസ്ഥത നഷ്ടപ്പെടുന്ന ഇത്തരം വിപത്തിനെതിരെ ഒറ്റയാൾ പ്രതിരോധമല്ല വേണ്ടത് , അതൊരിക്കലും വിജയം കാണില്ല .ഒറ്റക്കെട്ടായ ചെറുത്തു നിൽപ്പാണ് ഇതിനെതിരെ വേണ്ടത് .

 അത് ശക്തമായ വേരുറപ്പുള്ള സാമൂഹ്യ സംഘടനകൾ വഴിയോ, ക്ലബ്ബുകൾ വഴിയോ ചെറുപ്പക്കാരുടെ കൂട്ടായ്മകൾക്കോ നിഷ്പ്രയാസം ഈ വിപത്തിനെ പ്രതിരോധിക്കാം . . അതിനുള്ള ശ്രമമാണ് വേണ്ടത് .


സാമൂഹ്യ സംഘടനകളും സമൂഹവും ഉണരുക .
ഒരു മാറ്റത്തിനു സമയമായി , ഇനിയും ഉണർന്നില്ലെങ്കിൽ നിങ്ങൾക്കു കാലം വിധിക്കുന്നത് അനന്തമായ ഉറക്കമായിരിക്കും .



കൃത്യമായി മക്കളെ ഓർമ്മിപ്പിക്കുക 
ഒരിക്കൽ നിങ്ങൾ Narcotics Control Bureau യുടെ കയ്യിൽ പെട്ട് കഴിഞ്ഞാൽ നിങ്ങളെ തേടി ആരും വരില്ല .
നിങ്ങളുടെ കുടുംബം ഒറ്റപ്പെടാൻ സാധ്യത ഏറെയാണ്... നിങ്ങളാൽ അങ്ങനെ ഒരവസ്ഥ ഉണ്ടാകരുത്...

നിങ്ങളുടെ പിതാവ്  ഷാരൂഖ് ഖാൻ അല്ല .. മാതാവ് ഗൗരി ഖാനുമല്ല .  ആശ്വസിപ്പിക്കാൻ ഒരു  സൽമാൻ ഖാനും നിങ്ങളുടെ വീട് തേടി വരില്ല....!!!

Comments

Popular posts from this blog

ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?

കെട്ടിട നിർമ്മാണവും വസ്തു നികുതിയും *1) നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിക്കുമോ?* പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 AA പ്രകാരം മേൽപ്പറഞ്ഞ കെട്ടിടങ്ങൾക്ക് UA എന്ന ഇംഗ്ലീഷ് അക്ഷരവും ടി കെട്ടിടം നിർമ്മിച്ച വർഷവും ചേർത്ത് പഞ്ചായത്ത്‌/ മുൻസിപ്പൽ നമ്പർ ലഭിക്കുവാൻ  സാധ്യതയുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരം പഞ്ചായത്ത്‌ വസ്തു നികുതി ചുമത്തുമ്പോൾ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി  കണക്കാക്കരുത്. ടി കെട്ടിടം എന്നുവേണമെങ്കിലും പൊളിച്ചു മാറ്റുവാൻ കെട്ടിട ഉടമ ബാധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞ കെട്ടിടനമ്പർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കുകയില്ല. ആയതുകൊണ്ട് വീടും സ്ഥലവും വാങ്ങുവാൻ ആഗ്രഹിക്കുമ്പോൾ കെട്ടിടത്തിന്റെ നമ്പർ ശ്രദ്ധിക്കേണ്ടതാണ്. .............................................................. *2) നിലവിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത്തിന് ശേഷം  ആ വിവരം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി  സെക്രട്ടറിയെ ഉടമ അറിയിക്കേണ്ടതുണ്ടോ?* കൈമാറ്റത്തിന് ശേഷം മൂന്നു മാസത്തിനുള്ളിൽ വിവരം സെക്രട്ടറിയെ ആദ്യത്തെ ഉടമയോ, നിലവില...

ഓയിൽ സ്കിൻ' കെയർ ടിപ്സ്

ഓയിൽ സ്കിൻ' കെയർ ടിപ്സ് . ചർമ്മത്തിൽ രാസപദാർത്ഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചർമ്മ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിചേക്കാം. ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഒരു സെറം ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാനായി ദിവസവും ഒരു സെറം ഉപയോഗിക്കുന്നത് നല്ലതാണ്. മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനുംചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണ്ണമായും തുടച്ചു മാറ്റുക. മേക്കപ്പ് നീക്കം ചെയ്യാതെ അതേപടി കിടന്നുറങ്ങുന്നത് ചർമ്മസുഷിരങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഏതെങ്കിലുമൊരു ഫേസ് പാക്ക് ഉപയോഗിക്കുക. മുട്ടയുടെ വെള്ളയും അൽപം തെെരും ചേർത്ത് മുഖത്തിടുന്നത് എണ്ണമയം അകറ്റാൻ ഏറെ നല്ലതാണ്. സംസ്കരിച്ച ഭക...

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച്‌ വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഇതിന് ദ...