Skip to main content

പൊറോട്ടയടിക്കുന്ന പൈലറ്റുമാർ..?

പൊറോട്ടയടിക്കുന്ന പൈലറ്റുമാർ..?








വീഡിയോ കാണുവാനായി ക്ലിക്ക് ചെയ്യുക

മുരളി തുമ്മാരുകുടി 

കൊറോണക്കാലത്ത് ലോകത്ത് പലയിടത്തും അനവധി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ കണക്കനുസരിച്ച് മുപ്പത് കോടി ആളുകൾക്കാണ് തൊഴിൽ നഷ്ടം ഉണ്ടായത്. ടൂറിസം, ട്രാവൽ മേഖലകളിലാണ് മൊത്തമായി തൊഴിൽ നഷ്ടം ഉണ്ടായത്. നമ്മുടെ നാട്ടിലാണെങ്കിൽ ടൂറിസം കൂടാതെ കാറ്ററിങ്ങ് പോലെ അനവധി മേഖലകൾ വേറെയും.


ഒരു രംഗത്ത് തൊഴിൽ നഷ്ടപ്പെടുന്പോൾ, മറ്റു തൊഴിലുകളിലേക്ക് ആളുകൾ മാറേണ്ടി വരും. ഹോട്ടലിൽ ജോലി ചെയ്തവർ റോഡ് സൈഡിൽ മൽസ്യ കച്ചവടം നടത്തുന്നത് കേരളത്തിൽ നാം കണ്ടു. പൈലറ്റായി ജോലി ചെയ്തിരുന്നവർ ഇറച്ചി വെട്ടുകാരായ വാർത്ത വന്നത് ദുബായിൽ നിന്നാണ്. ഇത്തരത്തിൽ എത്രയോ തൊഴിൽ മാറ്റങ്ങൾ.
ഇതൊക്കെ അപ്രതീക്ഷിത സാഹചര്യങ്ങൾ ആണെങ്കിലും ഇനി വരുന്ന ലോകം ഇത്തരത്തിൽ തൊഴിൽ രംഗത്ത് അസ്ഥിരതകളുടേതാണ്. ഒരു വിഷയത്തിൽ ഡിഗ്രി പഠിച്ച് ആ രംഗത്ത് തന്നെ തൊഴിൽ ലഭിച്ച് ഒരു സ്ഥാപനത്തിൽ തന്നെ പടിപടിയായി വളരുന്ന ഒരു രീതി ഇനി ഉണ്ടാവില്ല. കരിയർ എന്ന വാക്ക് തന്നെ മാറി "വർക്ക് ലൈഫ്" എന്ന രീതിയിലേക്കാണ് ലോകം പോകുന്നത്.


ഒരു സ്ഥാപനത്തിൽ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക്, ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക്, ഒരു തൊഴിൽ രംഗത്ത് നിന്നും മറ്റൊരു തൊഴിൽ രംഗത്തേക്ക് ആളുകൾക്ക് മാറേണ്ടി വരും. എങ്ങനെയാണ് ഇത്തരം മാറ്റങ്ങൾക്ക് തയ്യാറെടുക്കുന്നത്?
ഈ വിഷയത്തിലാണ് Neeraja Janaki നീരജ 13.06.21 വൈകീട്ട് സംസാരിക്കുന്നത്. മെന്റർസിന്റെ യു ട്യൂബ് ലിങ്കിൽ കാണാം. Sudheer Mohan സുധീർ ആണ് സെഷൻ മോഡറേറ്റ് ചെയ്യുന്നത്. 
ജൂൺ 13, വൈകീട്ട് 8 മണിക്ക് നടന്ന സൂം മീറ്റിംഗിന്റെ യുട്യൂബ് വീഡിയോ ചേർക്കുന്നു.

വീഡിയോ കാണുവാനായി ക്ലിക്ക് ചെയ്യുക


ഇനി ആർക്കെന്നും എന്തെന്നും അറിയാൻ വയ്യാത്ത കാലമാണ് വരുന്നത്, അതുകൊണ്ട് തീർച്ചയായും കാണണം.
മുരളി തുമ്മാരുകുടി 


https://youtu.be/6l2_xH1BrNY

Comments

Popular posts from this blog

ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?

കെട്ടിട നിർമ്മാണവും വസ്തു നികുതിയും *1) നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിക്കുമോ?* പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 AA പ്രകാരം മേൽപ്പറഞ്ഞ കെട്ടിടങ്ങൾക്ക് UA എന്ന ഇംഗ്ലീഷ് അക്ഷരവും ടി കെട്ടിടം നിർമ്മിച്ച വർഷവും ചേർത്ത് പഞ്ചായത്ത്‌/ മുൻസിപ്പൽ നമ്പർ ലഭിക്കുവാൻ  സാധ്യതയുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരം പഞ്ചായത്ത്‌ വസ്തു നികുതി ചുമത്തുമ്പോൾ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി  കണക്കാക്കരുത്. ടി കെട്ടിടം എന്നുവേണമെങ്കിലും പൊളിച്ചു മാറ്റുവാൻ കെട്ടിട ഉടമ ബാധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞ കെട്ടിടനമ്പർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കുകയില്ല. ആയതുകൊണ്ട് വീടും സ്ഥലവും വാങ്ങുവാൻ ആഗ്രഹിക്കുമ്പോൾ കെട്ടിടത്തിന്റെ നമ്പർ ശ്രദ്ധിക്കേണ്ടതാണ്. .............................................................. *2) നിലവിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത്തിന് ശേഷം  ആ വിവരം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി  സെക്രട്ടറിയെ ഉടമ അറിയിക്കേണ്ടതുണ്ടോ?* കൈമാറ്റത്തിന് ശേഷം മൂന്നു മാസത്തിനുള്ളിൽ വിവരം സെക്രട്ടറിയെ ആദ്യത്തെ ഉടമയോ, നിലവില...

ഓയിൽ സ്കിൻ' കെയർ ടിപ്സ്

ഓയിൽ സ്കിൻ' കെയർ ടിപ്സ് . ചർമ്മത്തിൽ രാസപദാർത്ഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചർമ്മ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിചേക്കാം. ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഒരു സെറം ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാനായി ദിവസവും ഒരു സെറം ഉപയോഗിക്കുന്നത് നല്ലതാണ്. മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനുംചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണ്ണമായും തുടച്ചു മാറ്റുക. മേക്കപ്പ് നീക്കം ചെയ്യാതെ അതേപടി കിടന്നുറങ്ങുന്നത് ചർമ്മസുഷിരങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഏതെങ്കിലുമൊരു ഫേസ് പാക്ക് ഉപയോഗിക്കുക. മുട്ടയുടെ വെള്ളയും അൽപം തെെരും ചേർത്ത് മുഖത്തിടുന്നത് എണ്ണമയം അകറ്റാൻ ഏറെ നല്ലതാണ്. സംസ്കരിച്ച ഭക...

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച്‌ വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഇതിന് ദ...