Skip to main content

പിതൃ ദിന ആശംസകൾ!

പ്രിയ Paks അംഗങ്ങളെ,
ഏവർക്കും പിതൃ ദിന ആശംസകൾ!

മനസ്സിൽ കുഞ്ഞു പിറന്നതു മുതൽ മാതാപിതാക്കൾ ആയവരാണ് നാം. മോളായാലും മോനായാലും മനസ്സിൽ എത്ര താലോലിച്ച ശേഷമാണ് അവർ ഭൂമിയിലേക്ക് വരുന്നത്.., അവരുടെ കുഞ്ഞു കുറുമ്പുകൾ, കുസൃതികൾ, ആദ്യ ചിരി, അമ്മ, അച്ഛൻ വിളികൾ, പിച്ച വച്ചുള്ള നടത്തം ഒക്കെ ഭൂമിയെ സ്വർഗ്ഗമാക്കിയ ദിനങ്ങൾ സമ്മാനിച്ചു..
ആ ചിന്തകളിൽ നിന്ന് പുറത്തുവന്ന് തന്റെ കുട്ടികളെ മുതിർന്നവരായി കാണാൻ ബുദ്ധിമുട്ടുന്നവരാണ് നാം..
മാതൃ പിതൃ ദിനങ്ങൾ പരസ്പര പൂരകങ്ങളാണ്, ഒന്ന് സ്നേഹത്തിന്റെ ആഴക്കടൽ എങ്കിൽ മറ്റൊന്ന് ത്യാഗത്തിന്റെയും സംരക്ഷണത്തിന്റെയും കൊടുമുടിയാണ്.ലോകമെമ്പാടും ഇന്ന് പിതൃ ദിനം കൊണ്ടടുമ്പോൾ മനസ്സിൽ വന്ന ചില ചിന്തകൾ പങ്കുവയ്ക്കുകയാണ്.
പിതൃസഹജമായ ഉത്തരവാദിത്വങ്ങളിൽ പ്രധാനം ശരിയായ ദിശയിൽ കുട്ടികളെ രൂപപ്പെടുത്തുക എന്നുള്ളതാണല്ലോ.. ഇന്നത്തെ കുട്ടികൾക്ക് എല്ലാ രീതിയിലുള്ള വികാസങ്ങളും നേരിട്ട് സ്വീകരിക്കുവാനുള്ള സംവിധാനങ്ങൾ നിലവിലുണ്ട്. അവരുടെ IQ, EQ ലെവൽ ജന്മനാ തന്നെ ഉയർന്ന തലത്തിൽ എത്തുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. ഒരു നഴ്സറി കുട്ടി എത്ര ആയാസരഹിതമായാണ്  മൊബൈൽ, സ്മാർട്ട്‌ t.v ഒക്കെ ഉപയോഗിക്കുന്നത് എന്നത് നാം കാണുന്നുണ്ട്. ഓൺലൈൻ പഠന സംവിധാനങ്ങളിലൂടെ അവരുടെ അറിവ് വർദ്ധിപ്പിക്കുവാനുള്ള അവസരം പതിന്മടങ് കൂടിയിരിക്കുന്നു. സ്കൂൾ / കോളേജ് തലങ്ങളിൽ ഏതു വിഷയത്തിലും വളരെ മികച്ച വിദ്യാഭ്യാസത്തിന് അവസരമുണ്ട്. പക്ഷെ അവർക്ക് വളരെ അടിസ്ഥാന പരമായ,പ്രധാനപ്പെട്ട ഒരു വിഷയത്തിൽ പരിശീലനം നൽകുവാൻ ഇന്ന് നിലവിൽ ഒരു സംവിധാനങ്ങളും ഇല്ല.
ഇന്നത്തെ കുട്ടികൾക്ക് സാമൂഹിക അവബോധം ( Social quotient SQ )വളരെ ആശങ്കാജനകമാം വിധം കുറഞ്ഞു കൊണ്ടിരിക്കുന്നു.
മാതാപിതാക്കൾ സ്വിച്ച് ഇട്ടാൽ സേവനങ്ങൾ നൽകുന്ന സേവന ദാതാക്കൾ ആകുമ്പോൾ കുട്ടികൾ, ബുദ്ധിമുട്ടുകൾ മനസിലാക്കാൻ സാധിക്കാതെ സ്വയം ചിന്താശേഷി ഇല്ലാതെ വളരുന്നു.അവരുടെ തലയിൽ വിദ്യാഭ്യാസം നിറയ്ക്കാനുള്ള തിരക്കിലാവും നാം.. വിദ്യാഭ്യാസം സമൂഹത്തിൽ നല്ല മനുഷ്യരെ സൃഷ്ടിക്കുന്നത് കൂടിയാകണം. മറ്റുള്ളവന്റെ കുറവുകളിൽ സഹായ ഹസ്തം നീട്ടാനുതകണം മക്കളുടെ കൈകൾ. സമൂഹത്തിന് നന്മ ചെയ്യാനുതാകുന്നതാകണം അവന്റെ ചിന്തകൾ.
സമൂഹത്തിൽ നല്ല മനുഷ്യനായി ജീവിക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുവാൻ ഇന്നത്തെ വിദ്യാഭ്യാസ രീതിയിൽ കാര്യമായി ഒന്നും ചെയ്യുന്നില്ല. അതിനുള്ള പൂർണ്ണമായ ഉത്തതരവാദിത്വം മാതാപിതാക്കൾക്കുള്ളതാണ്,പ്രധാനമായും പിതാവിനുള്ളതാണ്.
കുട്ടികളെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി ചെയ്യാനാവുന്ന കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ.
*അയല്പക്കത്തെ കുട്ടികളോടൊപ്പം കളിക്കാൻ അനുവദിക്കാം
*മുതിർന്ന കുട്ടികളെ സാധനങ്ങൾ വാങ്ങുന്നതിനായി കടയിൽ വിടാം
*അനാഥാലയങ്ങൾ സന്ദർശിക്കാം, കുട്ടികളെ കൊണ്ട് അവർക്കായി സമ്മാനങ്ങൾ, സഹായങ്ങൾ കൊടുക്കാം...
*പ്രാദേശിക വാർത്തകൾ സംഭവങ്ങൾ ഒക്കെ കുട്ടികളുമായി സംസാരിക്കാം..
സമൂഹനന്മ ലക്ഷ്യമാക്കി കുട്ടികളെ വളർത്താം..
മനസ്സിൽ കരുണ വറ്റാത്ത കുട്ടികളാവട്ടെ നമ്മുടെ ലക്ഷ്യം.ആ കരുണയാകാം വർദ്ധക്യത്തിൽ നമുക്കും അനേകർക്കും തണലാവുന്നത്..
ഇനി അൽപം ഫാദേഴ്സ് ഡേ ചരിത്രം
1009  അമേരിക്കയിലാണ് ഫാദേഴ്സ് ഡേ എന്ന ആശയം ആദ്യമുയർന്നത്. സൊനോറ സ്മാർട്ട് ഡോഡ്ഡ് എന്ന അമേരിക്കൻ വനിതയാണ് ഫാദേഴ്സ് ഡേ എന്ന ആശയത്തിനു പിന്നിൽ എന്നാണ് ചരിത്രം.
അമ്മയുടെ മരണശേഷം തന്നെയും തന്റെ അഞ്ച് സഹോദരങ്ങളെയും വലർത്തി വലുതാക്കിയ അച്ഛനായ വില്യം സ്മാർട്ടിന്റെ സ്വാധീനമാണ് സൊനാേറയെ ഈ ആശയത്തിലെത്തിച്ചത്. 1909 ൽ ചർച്ചിൽ മദേഴ്സ് ഡേ സന്ദേശം കേൾക്കുന്നതിനിടയിലാണ് അച്ഛൻമാർക്കും ഒരു ദിവസം വേണമെന്ന ചിന്ത സൊനോറയ്ക്കുണ്ടായത്.
ആ ആശയത്തിന് പിന്നീട് അംഗീകാരം നൽകുന്നത് അമേരിക്കൻ പ്രസിഡന്റായിരുന്ന വൂഡ്രൊ വിത്സൻ ആണ്. 1913 ല്‍ ആണ് പ്രസിഡന്റ് വൂഡ്രൊ വിത്സൻ ഈ വിശേഷദിവസത്തിനു ഔദ്യോഗികമായി അനുമതി നൽകിയത്. പിന്നീട് 1972 ൽ പ്രസിഡന്റ് റിച്ചാഡ് നിക്സൺ ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച്ച പിതൃദിനമായി പ്രഖ്യാപിക്കുകായിരുന്നു. അമേരിക്കയിൽ തുടങ്ങി ഇപ്പോൾ ലോകം മുഴുവനും ഈ ദിവസം ഫാദേഴ്സ് ഡേ ആയി കൊണ്ടാടുന്നു.
നല്ലൊരു ദിനം ആശംസിച്ചുകൊണ്ട്
റോബിൻ വട്ടക്കാനാ
PAKS ADMIN PANEL.


Comments

Popular posts from this blog

ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?

കെട്ടിട നിർമ്മാണവും വസ്തു നികുതിയും *1) നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിക്കുമോ?* പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 AA പ്രകാരം മേൽപ്പറഞ്ഞ കെട്ടിടങ്ങൾക്ക് UA എന്ന ഇംഗ്ലീഷ് അക്ഷരവും ടി കെട്ടിടം നിർമ്മിച്ച വർഷവും ചേർത്ത് പഞ്ചായത്ത്‌/ മുൻസിപ്പൽ നമ്പർ ലഭിക്കുവാൻ  സാധ്യതയുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരം പഞ്ചായത്ത്‌ വസ്തു നികുതി ചുമത്തുമ്പോൾ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി  കണക്കാക്കരുത്. ടി കെട്ടിടം എന്നുവേണമെങ്കിലും പൊളിച്ചു മാറ്റുവാൻ കെട്ടിട ഉടമ ബാധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞ കെട്ടിടനമ്പർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കുകയില്ല. ആയതുകൊണ്ട് വീടും സ്ഥലവും വാങ്ങുവാൻ ആഗ്രഹിക്കുമ്പോൾ കെട്ടിടത്തിന്റെ നമ്പർ ശ്രദ്ധിക്കേണ്ടതാണ്. .............................................................. *2) നിലവിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത്തിന് ശേഷം  ആ വിവരം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി  സെക്രട്ടറിയെ ഉടമ അറിയിക്കേണ്ടതുണ്ടോ?* കൈമാറ്റത്തിന് ശേഷം മൂന്നു മാസത്തിനുള്ളിൽ വിവരം സെക്രട്ടറിയെ ആദ്യത്തെ ഉടമയോ, നിലവില...

ഓയിൽ സ്കിൻ' കെയർ ടിപ്സ്

ഓയിൽ സ്കിൻ' കെയർ ടിപ്സ് . ചർമ്മത്തിൽ രാസപദാർത്ഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചർമ്മ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിചേക്കാം. ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഒരു സെറം ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാനായി ദിവസവും ഒരു സെറം ഉപയോഗിക്കുന്നത് നല്ലതാണ്. മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനുംചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണ്ണമായും തുടച്ചു മാറ്റുക. മേക്കപ്പ് നീക്കം ചെയ്യാതെ അതേപടി കിടന്നുറങ്ങുന്നത് ചർമ്മസുഷിരങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഏതെങ്കിലുമൊരു ഫേസ് പാക്ക് ഉപയോഗിക്കുക. മുട്ടയുടെ വെള്ളയും അൽപം തെെരും ചേർത്ത് മുഖത്തിടുന്നത് എണ്ണമയം അകറ്റാൻ ഏറെ നല്ലതാണ്. സംസ്കരിച്ച ഭക...

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച്‌ വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഇതിന് ദ...