Skip to main content

കുട്ടികളുടെ ഗെയിം കളി: കളിയോ, കാര്യമോ..?




കോവിഡ് അടച്ചിടലിന്റെ വിലക്കുകൾക്കിടയിൽ വ്യാഴാഴ്ച രാവിലെ കൊല്ലം മാതൃഭൂമി ഓഫീസ് തേടിയെത്തിയ ഈ അച്ഛനമ്മമാർ പറഞ്ഞത് എല്ലാ മാതാപിതാക്കളും അറിയണം. അന്നന്ന് പണിക്കുപോയി ജീവിക്കുന്നവരാണ് ഇവർ. അമ്മയാണ് സംസാരിച്ചത്. അച്ഛൻ നിറകണ്ണുകളോടെ എല്ലാം കേട്ടിരുന്നു.
'കൊല്ലം ജില്ലയിലെ സി.ബി.എസ്.ഇ. സ്കൂളിൽ പഠിക്കുന്ന ഞങ്ങളുടെ മകൻ പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വണ്ണിലേക്ക് പോകേണ്ടതാണ്. ഒൻപതാം ക്ലാസ് വരെ പഠനത്തിൽ മിടുക്കനായിരുന്നു. സ്കൂളിലെയും നാട്ടിലെയും നല്ലകുട്ടി.
കഴിഞ്ഞവർഷം പഠനത്തിനായി വാങ്ങിയ ഫോണിൽ അവൻ ഓൺലൈൻ ഗെയിമിന്റെ കുരുക്കിൽവീണത് ഞങ്ങൾ അറിഞ്ഞില്ല. ഫ്രീ ഫയർ എന്ന ഓൺലൈൻ ഗെയിമിന് അടിമയായ എന്റെ കുഞ്ഞ് പെട്ടെന്ന് ഭ്രാന്തനെപ്പോലെയായി. പകൽമുഴുവൻ ഉറങ്ങും. രാത്രി ഉണർന്നിരുന്ന് ഗെയിം കളിക്കും. കളിയിൽ ഹരംകയറി അലറുകയും പൊട്ടിച്ചിരിക്കുകയും ചെയ്യും. ചിലപ്പോഴൊക്കെ ദുഃഖിച്ചിരിക്കും. പഠിക്കാൻ പുസ്തകം തുറക്കാറേയില്ല. പഠിക്കാതെ പണമുണ്ടാക്കാനറിയാമെന്ന് പറഞ്ഞ് തട്ടിക്കയറുകയായിരുന്നു ആദ്യം. ഞങ്ങൾ ശാസിച്ചാൽ തെറിപറയാൻ തുടങ്ങി.
ഒടുവിലത് ശാരീരികാതിക്രമങ്ങളിലേക്ക് മാറി. നാണക്കേടാകേണ്ടെന്നുകരുതി ആരോടും ഒന്നും മിണ്ടിയില്ല. മൂന്നും നാലും ദിവസം കുളിക്കില്ല. ഗെയിം കളിക്കാൻ പണം ആവശ്യപ്പെട്ടു നിരന്തരം ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണിപ്പോൾ. പണമില്ലെന്ന് പറഞ്ഞാൽ ഭ്രാന്തനെപ്പോലെയാണ്.
വീട്ടുപകരണങ്ങൾ എറിഞ്ഞുടയ്ക്കുകയും ഞങ്ങളെ ആക്രമിക്കുകയും ചെയ്യും. കഴിഞ്ഞരാത്രി ഞങ്ങളെ രണ്ടുപേരെയും വീട്ടിൽനിന്ന്‌ ഇറക്കിവിട്ടു. ഇനിയൊരുകുഞ്ഞും ഈ ഗെയിമിൽ ജീവിതം തുലയ്ക്കരുത്. ഇനിയൊരച്ഛനുമമ്മയും ഇങ്ങനെ കരയേണ്ടിവരരുത്.'-കരഞ്ഞുകൊണ്ടാണ് അമ്മ പറഞ്ഞത്.
മകനെ ഒരു മനശ്ശാസ്ത്രജ്ഞനെ കാണിക്കാനുള്ള ശ്രമത്തിലാണിവർ. ഒരുവർഷമായി സ്മാർട്ട് ഫോണിനോട് ചങ്ങാത്തംകൂടിയ ഒട്ടേറെ കൗമാരക്കാർ വല്ലാത്ത കുരുക്കിൽപ്പെട്ടിരിക്കുകയാണ്. ഓൺലൈൻ ഗെയിമുകളിൽ ഒട്ടേറെ വിദ്യാർഥികൾ കുരുങ്ങുന്നതായി മനശ്ശാസ്ത്രജ്ഞൻമാരും കൗൺസലർമാരും സാക്ഷ്യപ്പെടുത്തുന്നു. ഗെയിം കളിക്കാൻ ഫോൺ കൊടുത്തില്ലെന്നുപറഞ്ഞ് 15-കാരൻ ആത്മഹത്യചെയ്ത സംഭവവുമുണ്ടായി.
മയക്കുമരുന്നിനേക്കാൾ ലഹരിയുള്ള കുരുക്കാണ് ഓൺലൈൻ ഗെയിമുകളെന്ന് മനശ്ശാസ്ത്രജ്ഞന്മാർ പറയുന്നു. ആദ്യം വിനോദത്തിനുതുടങ്ങി പതിയെപ്പതിയെ അടിമയാക്കുന്നതാണ് ഇതിന്റെ രീതി.
ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാം
:മുതിർന്നവരുടെ ശ്രദ്ധയില്ലാതെ ഇൻറർനെറ്റ് സൗകര്യം ലഭിക്കുന്ന കുട്ടികൾ ഓൺലൈൻ ഗെയിമുകളുടെ അടിമകളാകാൻ ഇടയുണ്ട്. രക്ഷാകർത്താക്കൾക്കാണ് ഇതിൽ പ്രധാന ഉത്തരവാദിത്വം. മദ്യത്തിന് അടിമയായ ഒരാൾ മദ്യം കിട്ടിയില്ലെങ്കിൽ ചെയ്യുന്നതെല്ലാം ഓൺലൈൻ ഗെയിമിന് അടിമയായ ഒരു കുട്ടിയും ചെയ്യും.
പറ്റാവുന്നിടത്തോളം കുട്ടികളെ ശ്രദ്ധിക്കുകയാണ് പോംവഴി. പഠനത്തിൽ ശ്രദ്ധക്കുറവ് കാണിക്കുന്നതാണ് ഇത്തരം അടിമത്തത്തിന്റെ ആദ്യലക്ഷണം. വീട്ടിൽ മറ്റുള്ളവർക്കൊപ്പം ഭക്ഷണം കഴിക്കാതിരിക്കുക, ഉൾവലിയാൻ ശ്രമിക്കുക, മുറിയിൽ കതകടച്ചിരിക്കുക, ദേഷ്യവും വിഷാദവും കാണിക്കുക, കൂട്ടുകാരോട് കളിക്കാൻ താത്‌പര്യം കാണാതിരിക്കുക തുടങ്ങിയവയെല്ലാം ലക്ഷണമാണ്. അടുത്തഘട്ടത്തിൽ ശാരീരികോപദ്രവം, പണം മോഷ്ടിക്കൽ, നശിപ്പിക്കാനുള്ള പ്രവണത തുടങ്ങിയവയുണ്ടാകും. ഈ ലക്ഷണങ്ങൾ കാണുന്ന കുട്ടികളെ അംഗീകൃത കൗൺസലർമാരെയോ മനശ്ശാസ്ത്രജ്ഞരെയോ കാണിക്കണം.
-ഡോ. സഞ്ജു ജോർജ്,
സീനിയർ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, ലിസി ഹോസ്പിറ്റൽ, എറണാകുളം.

Comments

Popular posts from this blog

ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?

കെട്ടിട നിർമ്മാണവും വസ്തു നികുതിയും *1) നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിക്കുമോ?* പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 AA പ്രകാരം മേൽപ്പറഞ്ഞ കെട്ടിടങ്ങൾക്ക് UA എന്ന ഇംഗ്ലീഷ് അക്ഷരവും ടി കെട്ടിടം നിർമ്മിച്ച വർഷവും ചേർത്ത് പഞ്ചായത്ത്‌/ മുൻസിപ്പൽ നമ്പർ ലഭിക്കുവാൻ  സാധ്യതയുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരം പഞ്ചായത്ത്‌ വസ്തു നികുതി ചുമത്തുമ്പോൾ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി  കണക്കാക്കരുത്. ടി കെട്ടിടം എന്നുവേണമെങ്കിലും പൊളിച്ചു മാറ്റുവാൻ കെട്ടിട ഉടമ ബാധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞ കെട്ടിടനമ്പർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കുകയില്ല. ആയതുകൊണ്ട് വീടും സ്ഥലവും വാങ്ങുവാൻ ആഗ്രഹിക്കുമ്പോൾ കെട്ടിടത്തിന്റെ നമ്പർ ശ്രദ്ധിക്കേണ്ടതാണ്. .............................................................. *2) നിലവിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത്തിന് ശേഷം  ആ വിവരം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി  സെക്രട്ടറിയെ ഉടമ അറിയിക്കേണ്ടതുണ്ടോ?* കൈമാറ്റത്തിന് ശേഷം മൂന്നു മാസത്തിനുള്ളിൽ വിവരം സെക്രട്ടറിയെ ആദ്യത്തെ ഉടമയോ, നിലവില...

ഓയിൽ സ്കിൻ' കെയർ ടിപ്സ്

ഓയിൽ സ്കിൻ' കെയർ ടിപ്സ് . ചർമ്മത്തിൽ രാസപദാർത്ഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചർമ്മ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിചേക്കാം. ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഒരു സെറം ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാനായി ദിവസവും ഒരു സെറം ഉപയോഗിക്കുന്നത് നല്ലതാണ്. മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനുംചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണ്ണമായും തുടച്ചു മാറ്റുക. മേക്കപ്പ് നീക്കം ചെയ്യാതെ അതേപടി കിടന്നുറങ്ങുന്നത് ചർമ്മസുഷിരങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഏതെങ്കിലുമൊരു ഫേസ് പാക്ക് ഉപയോഗിക്കുക. മുട്ടയുടെ വെള്ളയും അൽപം തെെരും ചേർത്ത് മുഖത്തിടുന്നത് എണ്ണമയം അകറ്റാൻ ഏറെ നല്ലതാണ്. സംസ്കരിച്ച ഭക...

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച്‌ വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഇതിന് ദ...