സിവിൻ നടന്ന് നടന്ന് കാശ്മീരിലേക്ക്..കേരള ടു കശ്മീർ ക്രോസ്സ് കൺട്രി വാക് പൂർത്തിയാക്കി സിവിൻ നാട്ടിലെത്തി.
സിവിൻ നടന്ന് നടന്ന് കാശ്മീരിലേക്ക്..
കേരള ടു കശ്മീർ ക്രോസ്സ് കൺട്രി വാക് പൂർത്തിയാക്കി സിവിൻ നാട്ടിലെത്തി.
കോഴിക്കോട്: കോടഞ്ചേരി കണ്ണോത്ത്നിന്ന് കശ്മീരിലേക്ക് നടന്നുപോയ സിവിൻ തിരികെ വീട്ടിലെത്തി. ശനിയാഴ്ച രാവിലെയാണ് കോഴിക്കോടെത്തിയത്. കശ്മീരിൽ നിന്നുള്ള മടക്കയാത്ര തീവണ്ടിയിലായിരുന്നു.
മാർച്ച് ആറിനാണ് കെ.പി. സിവിൻ നടത്തം തുടങ്ങിയത്. 92-ാംനാൾ ശ്രീനഗറിലെത്തി. അവിടെനിന്ന് ഇരുചക്രവാഹനത്തിൽ ഏറെ ഉയരത്തിലുള്ള ഖർദുംഗ്‌ല പാസ്‌വരെ പോയശേഷമാണ് നാട്ടിലേക്ക് തിരിച്ചത്. സാധാരണക്കാരായ ജനങ്ങളേയും ഗ്രാമങ്ങളേയും അറിഞ്ഞുള്ള യാത്രയിൽ പോലീസും പട്ടാളക്കാരുമെല്ലാം സിവിന് സഹായവുമായെത്തി.
ബെംഗളൂരുവിലെ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന സിവിൻ അവധിയെടുത്താണ് യാത്രചെയ്തത്.
കോവിഡിനും ലോക്ഡൗണിനുമിടയിൽ നടത്തിയ യാത്ര പ്രശ്നങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കാൻ പറ്റിയതിന്റെ സന്തോഷത്തിലാണ് സിവിൻ. നാട്ടിലെത്തിയപ്പോൾ പ്രിയപ്പെട്ടവരെല്ലാംചേർന്ന് സിവിന് സ്വീകരണവും നൽകി.
വീഡിയോ കാണുവാൻ ക്ലിക്ക് ചെയ്യുക
××××××××××××××××××××××××××
Perents Association of Kerala Students (PAKS)
👇👇👇👇👇👇👇👇👇👇👇രക്ഷകർത്താക്കൾക്ക് അറിയേണ്ടുന്ന കാര്യങ്ങൾ പങ്കു വയ്ക്കുന്ന ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
Post a Comment
Happy to hear you!