Skip to main content

ശുഭരാത്രി പറഞ്ഞ് മുറിയില്‍ കയറും; പിന്നെ നൈറ്റ് ഔട്ട്: രക്ഷിതാക്കളെയും പറ്റിച്ച് കവർച്ച


കോഴിക്കോട് നഗരത്തിൽ ഒന്നരവര്‍ഷത്തിനിടെ എണ്‍പതിലധികം കവര്‍ച്ചയില്‍ പങ്കാളികളായ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍.

 കക്കോടി സ്വദേശി ജിഷ്ണു, മക്കട ബദിരൂര്‍ സ്വദേശി ധ്രുവന്‍ എന്നിവര്‍ക്കൊപ്പം രണ്ട് കുട്ടികളെയുമാണ് ചേവായൂര്‍ പൊലീസും സിറ്റി ക്രൈം സ്ക്വാഡും പിടികൂടിയത്. ലഹരി ഉപയോഗത്തിനും ആഢംബര ജീവിതത്തിനും പണം കണ്ടെത്തുന്നതിനാണ് കവര്‍ച്ചയെന്നാണ് ഇവരുടെ മൊഴി.


ശുഭരാത്രി പറഞ്ഞ് മുറിയില്‍ കയറിയാല്‍പ്പിന്നെ നൈറ്റ് ഔട്ടിന് വഴിതുറക്കും. രക്ഷിതാക്കള്‍ ഉറങ്ങിയെന്ന് ആദ്യം ഉറപ്പ് വരുത്തും. പിന്നാലെ മുറിപൂട്ടി പുറത്തിറങ്ങും. നേരത്തെ പറഞ്ഞുറപ്പിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ വച്ച് നാലുപേരും കണ്ടുമുട്ടും. ആദ്യം കാണുന്ന ഇരുചക്രവാഹനം കവരും. ഒരുമിച്ച് ഒരേ ബൈക്കില്‍ കറങ്ങിയാണ് പിന്നീടുള്ള കവര്‍ച്ച. വാഹനത്തിന്റെ ഇന്ധനം തീര്‍ന്നാല്‍ വഴിയിലുപേക്ഷിച്ച് അടുത്തവാഹനവുമായി വീണ്ടും യാത്ര തുടരും. കവര്‍ച്ച പൂര്‍ത്തിയാക്കി പുലരും മുന്‍പ് വീട്ടില്‍ തിരിച്ചെത്തി മുറിയില്‍ കയറി ഒന്നുമറിയാത്ത മട്ടില്‍ കിടന്നുറങ്ങും. ചേവായൂര്‍, മാവൂര്‍, നടക്കാവ്, കൊയിലാണ്ടി, തേഞ്ഞിപ്പലം സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഇരുചക്രവാഹനങ്ങള്‍ കവര്‍ന്നു. കുറ്റിക്കാട്ടൂര്‍, ബാലുശ്ശേരി, കുമാരസ്വാമി, അത്തോളി തുടങ്ങി ഇടങ്ങളിലെ കോഴിക്കടകളിലും പലചരക്ക് കടകളിലും കവര്‍ച്ച. ജിഷ്ണുവും ധ്രുവനും പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ടുപേരെയും പങ്കെടുപ്പിച്ച് നടത്തിയ കവര്‍ച്ചാ പരമ്പര അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും ആശങ്കപ്പെടുത്തുന്നതായി. മക്കള്‍ സുരക്ഷിതരായി എന്നും മുറിയില്‍ കഴിഞ്ഞിരുന്നുവെന്ന് വിശ്വസിച്ച രക്ഷിതാക്കള്‍ പൊലീസ് വിളിക്കുമ്പോഴാണ് കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കുന്നത്.


കൂട്ടുകാരന്റെ സഹോദരിയുടെ വിവാഹവും, പിറന്നാള്‍ ആഘോഷവും തുടങ്ങി പലപ്പോഴായി നിരത്തിയ കള്ളങ്ങള്‍ കവര്‍ച്ചയ്ക്ക് വേണ്ടിയെന്ന് തിരിച്ചറിയുകയായിരുന്നു. വേഗത്തില്‍ പൂട്ട് പൊളിക്കാന്‍ പാകത്തിലുള്ള കടകളാണ് പ്രധാനമായും ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. വര്‍ക്ക് ഷോപ്പിന് സമീപം നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റാണ് പലപ്പോഴും കവരുന്ന വാഹനങ്ങളില്‍ പതിപ്പിച്ചിരുന്നത്. പൊലീസിനെ കണ്ടാല്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുന്നതാണ് രീതി. സി.സി.ടി.വി ദൃശ്യങ്ങളും സൂചനകളും പിന്തുടര്‍ന്നാണ് ക്രൈം സ്ക്വാഡ് നാലുപേരെയും വലയിലാക്കിയത്. പിടിയിലായ ജിഷ്ണു ദിവസങ്ങള്‍ക്ക് മുന്‍പാണ് കവര്‍ച്ചാക്കേസില്‍ ജാമ്യത്തിലിറങ്ങിയത്. സാധനങ്ങള്‍ വില്‍ക്കുന്നതിന് കുട്ടികളെ സഹായിച്ചിരുന്നവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Comments

Popular posts from this blog

ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?

കെട്ടിട നിർമ്മാണവും വസ്തു നികുതിയും *1) നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിക്കുമോ?* പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 AA പ്രകാരം മേൽപ്പറഞ്ഞ കെട്ടിടങ്ങൾക്ക് UA എന്ന ഇംഗ്ലീഷ് അക്ഷരവും ടി കെട്ടിടം നിർമ്മിച്ച വർഷവും ചേർത്ത് പഞ്ചായത്ത്‌/ മുൻസിപ്പൽ നമ്പർ ലഭിക്കുവാൻ  സാധ്യതയുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരം പഞ്ചായത്ത്‌ വസ്തു നികുതി ചുമത്തുമ്പോൾ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി  കണക്കാക്കരുത്. ടി കെട്ടിടം എന്നുവേണമെങ്കിലും പൊളിച്ചു മാറ്റുവാൻ കെട്ടിട ഉടമ ബാധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞ കെട്ടിടനമ്പർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കുകയില്ല. ആയതുകൊണ്ട് വീടും സ്ഥലവും വാങ്ങുവാൻ ആഗ്രഹിക്കുമ്പോൾ കെട്ടിടത്തിന്റെ നമ്പർ ശ്രദ്ധിക്കേണ്ടതാണ്. .............................................................. *2) നിലവിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത്തിന് ശേഷം  ആ വിവരം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി  സെക്രട്ടറിയെ ഉടമ അറിയിക്കേണ്ടതുണ്ടോ?* കൈമാറ്റത്തിന് ശേഷം മൂന്നു മാസത്തിനുള്ളിൽ വിവരം സെക്രട്ടറിയെ ആദ്യത്തെ ഉടമയോ, നിലവില...

ഓയിൽ സ്കിൻ' കെയർ ടിപ്സ്

ഓയിൽ സ്കിൻ' കെയർ ടിപ്സ് . ചർമ്മത്തിൽ രാസപദാർത്ഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചർമ്മ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിചേക്കാം. ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഒരു സെറം ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാനായി ദിവസവും ഒരു സെറം ഉപയോഗിക്കുന്നത് നല്ലതാണ്. മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനുംചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണ്ണമായും തുടച്ചു മാറ്റുക. മേക്കപ്പ് നീക്കം ചെയ്യാതെ അതേപടി കിടന്നുറങ്ങുന്നത് ചർമ്മസുഷിരങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഏതെങ്കിലുമൊരു ഫേസ് പാക്ക് ഉപയോഗിക്കുക. മുട്ടയുടെ വെള്ളയും അൽപം തെെരും ചേർത്ത് മുഖത്തിടുന്നത് എണ്ണമയം അകറ്റാൻ ഏറെ നല്ലതാണ്. സംസ്കരിച്ച ഭക...

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച്‌ വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഇതിന് ദ...