സ്ത്രീധനം.
≈≈≈≈≈≈≈≈≈≈≈
സ്ത്രീധനം ഈ നാട്ടിൽ നിന്ന് ഇല്ലാതാകുമോ എന്ന് അറിയില്ല.. ഒരുപക്ഷെ നിയമങ്ങൾ കർശനമാക്കിയാൽ മാറ്റങ്ങൾ സംഭവിച്ചേക്കാം. എന്നല്ലാതെ സ്ഥായിയായ ഒരു മാറ്റം സംഭവിക്കാൻ സാധ്യതയില്ല.വിവാഹത്തിന്റെ പവിത്രത ഇന്ന്
മനുഷ്യന്റെ ആർഭാടത്തിനും ധൂർത്തിനും വഴിമാറി. 10 വർഷം മുൻപുള്ള കല്യാണ വീഡിയോ ആൽബങ്ങൾ ഇപ്പോഴത്തെതിൽ നിന്നും എത്ര വിഭിന്നമായിരുന്നു.. സാങ്കേതിക വിദ്യയുടെ വികാസം സഭ്യതയുടെ അതിരുകൾ കടന്ന് പോകുന്നത് ഈ സമൂഹത്തിന്റെ സാംസ്‌കാരിക മൂല്യച്യുതിയല്ലേ സൂചിപ്പിക്കുന്നത്.. വിവാഹ സംബന്ധമായ ചടങ്ങുകൾക്ക് ചിലവാക്കിയിരുന്ന തുക എത്രയായിരുന്നു..!. ചെന്ന് കയറുന്ന വീട്ടുകാരുടെ സ്റ്റാറ്റസ് നിലനിർത്തുന്ന ആർഭാടങ്ങൾക്ക് ആവശ്യമായ തുക വധുവിന്റെ വീട്ടുകാർ നൽകണം. കുറഞ്ഞാൽ രണ്ടു കൂട്ടർക്കും നാണക്കേട്. മാതാപിതാക്കളുടെ ജീവിതം മുഴുവൻ ചിലവാക്കുന്നത് മക്കളെ പഠിപിക്കുവാനും സ്ത്രീധനം സ്വരൂപിക്കുവാനും... അവസാനം നഷ്ടം മാതാ പിതാക്കൾക്ക്... താലോലിച്ചു വളർത്തി വലുതാക്കിയ കുട്ടിയെ പിരിയുന്ന വേദനയോടൊപ്പം സാമാന്യം നല്ല സാമ്പത്തിക ബാധ്യതയും.
മാറേണ്ടത് മനസുകളാണ്.., ഇത്തരം ദുരചാരങ്ങൾ മനസ്സിൽ നിന്നും പറിച്ചെറിയേണ്ട കാലം കഴിഞ്ഞു. സർവ്വധനാൽ പ്രധാനമായ വിദ്യാധനം ധാരാളമായി കുട്ടികൾക്ക് കൊടുക്കട്ടെ.., വിദ്യാധനം സ്ത്രീധനമായി സ്വീകരിക്കുന്ന രീതി വരട്ടെ.., കൊറോണ പഠിപ്പിച്ച പാഠങ്ങൾ മനസിലാക്കി ചടങ്ങുകൾ ലളിതവും പവിത്രവുമാകട്ടെ.. യുവതയുടെ ചിന്തകളിൽ സമത്വം പുലരട്ടെ..സ്നേഹത്തിന്റെ ചരടിൽ കോർക്കുന്നതാവട്ടെ വിവാഹം..
റോബിൻ വട്ടക്കാനാ.
Comments
Post a Comment
Happy to hear you!