Skip to main content

6 മാസം മുതൽ 5 വയസ്സ് വരെ പനി മൂലം ശരീര താപനില കൂടിയാൽ കുട്ടികളിൽ...

6 മാസം മുതൽ 5 വയസ്സ് വരെ പനി മൂലം ശരീര താപനില കൂടിയാൽ കുട്ടികളിൽ അപസ്മാരം ഉണ്ടാകാം. അതുകൊണ്ട് കുഞ്ഞു കുട്ടികൾക്ക് പനി വന്നാൽ ശ്രദ്ധിക്കുക.
പനിമൂലമുള്ള അപസ്മാരത്തിന് ഫെബ്രയിൽ സീഷർ ( febrile seizure) എന്ന് പറയുന്നു.

ഒരു തവണ അപസ്മാരം വന്നാൽ,പിന്നീട് ഒരു പ്രായം വരെ പനി വന്നാൽ അപസ്മാരം വരാം. ജാഗ്രത. അതുകൊണ്ട് പനി കൂടി അപസ്മാരം വരാതെ നോക്കുക.

⛔️രോഗലക്ഷണങ്ങൾ ⛔️

    √ ശരീര താപനില 100.4 F(38 ℃) കൂടുതൽ
    √ ബോധം നഷ്ട്ടപ്പെടുക
    √ ശരീരം അപസ്മാരം വന്ന് കൈകാലുകൾ     മുറുക്കി പിടിക്കുകയോ അല്ലെങ്കിൽ           വിറയൽ അനുഭവപ്പെടുക.
    √ അറിയാതെ മലമൂത്ര വിസ്സർജനം ചെയ്യുക
    √ ഛർദി
    √ കണ്ണുകൾ ഉരുണ്ട് പിറകോട്ട് പോകുക

●രണ്ട് തരത്തിൽ ഫെബ്രയിൽ സീഷർ ഉണ്ട്.

1. സിംപിൾ ഫെബ്രയിൽ സീഷർ
    ● ചില നിമിഷങ്ങൾ മുതൽ 15 മിനിറ്റ് വരെ നീണ്ട് നിൽക്കുന്ന അപസ്മാരമാവാം.
    ●  24 മണിക്കൂറിൽ ഒരു തവണ മാത്രമേ അവ വരാൻ സാധ്യതയുള്ളൂ. 
    ● ശരീരം മുഴുവൻ അപസ്മാരം അനുഭവപ്പെടാം.

2.കോംപ്ലസ്‌ ഫെബ്രയിൽ സീഷർ
   ● 15 മിനിറ്റിൽ കൂടുതൽ നീണ്ടു നിൽക്കുന്ന അപസ്മാരം
    ● 24 മണിക്കൂറിൽ ഒന്നിൽ കൂടുതൽ തവണ അപസ്മാരം അനുഭവപ്പെടാം.
    ● ശരീരത്തിന്റെ ഒരു ഭാഗത്ത് മാത്രം അപസ്മാരം അനുഭവപ്പെടാം.

★ പനി തുടങ്ങി 24 മണിക്കൂറിനുള്ളിൽ ഫിറ്റ്‌സ് പൊതുവേ കണ്ടു വരുന്നു.
   
☑️ അപസ്മാരം ഉണ്ടായാൽ ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുക.
ഛർദി, ശ്വാസംമുട്ടൽ, മയക്കം, കഴുത്തിന് പിടിത്തം പോലെ അനുഭവപ്പെട്ടാൽ ഉടനടി കുട്ടിയെ ആശുപത്രിയിൽ എത്തിക്കുക.

☑️ കുട്ടികൾ ചില കുത്തിവെപ്പ് എടുക്കുമ്പോൾ പനി ഉണ്ടാകുന്നത് മൂലം അപസ്മാരം അനുഭവപ്പെടാം. 

☑️ 6 മാസം മുതൽ 5 വയസ്സ് വരെയുള്ള കുട്ടികളിലാണ് പനിമൂലമുള്ള അപസ്മാരം കണ്ടുവരുന്നത്. 1 വയസ്സിനും 1.5 വയസ്സിനും ഇടയിലാണ് ഫിറ്റ്‌സ് വരുവാൻ സാധ്യത കൂടുതൽ.

◆ പരിശോധനകൾ ◆

⛔️ രക്തവും, മൂത്രവും പരിശോധിക്കാൻ ഡോക്ടർ നിർദ്ദേശിക്കാം.
⛔️ തലച്ചോറിന്റെ പ്രവർത്തനം അറിയുവാനായി EEG എടുക്കുവാൻ ഡോക്ടർ നിർദ്ദേശിക്കാം.
⛔️ നട്ടെല്ല് കുത്തി CSF പരിശോധിയ്ക്കുവാൻ ഡോക്ടർ നിർദ്ദേശിക്കാം. 

ദേഹം പച്ചവെള്ളത്തിൽ തുണി മുക്കി തുടയ്ക്കുക. ചൂട് കുറയാൻ അത് സഹായിക്കും. പാരസെറ്റമോൾ കൊടുക്കുക. ചൂട് കുറയേണ്ടതാണ്.
എന്നിട്ടും കുറയുന്നില്ലെങ്കിൽ കുട്ടിയെ ആശുപത്രിയിൽ ഉടനെ എത്തിക്കുക.

Meftal, brufen മരുന്ന് ഡോക്ടർ നിദ്ദേശിച്ചാൽ അപസ്മാരം വരുന്ന കുട്ടികൾക്ക് കൊടുക്കാം.

 പനി മൂലം അപസ്മാരം വരുന്ന കുട്ടികൾക്ക് ചിലപ്പോൾ ചൂട് കൂടുമ്പോൾ ഫിറ്റ്സ് വരാതെയിരിക്കുവാൻ clonazepam, diazepam പോലെയുള്ള മരുന്നുകൾ ഡോക്ടർ നിർദ്ദേശിക്കാം. അങ്ങനെയെങ്കിൽ ശരീര താപനില കൂടുമ്പോൾ അതും കൊടുക്കാം.

കുട്ടികളിൽ പനി കൂടി ഫിറ്റ്‌സ് വരാതെ നോക്കുക. ഒരു തവണ ഫിറ്റ്‌സ് വന്നാൽ 5 വയസ്സ് വരെ പനി വരുമ്പോൾ ഫിറ്റ്‌സ് വീണ്ടും വരാം എന്നതിനാൽ ഫിറ്റ്‌സ് വരാതെ നോക്കുകയാണ് ഉത്തമം. സൂക്ഷിക്കുക. കുട്ടികളിൽ ശരീര താപനില കൂടാതെ നോക്കുക...

Comments

Popular posts from this blog

ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?

കെട്ടിട നിർമ്മാണവും വസ്തു നികുതിയും *1) നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിക്കുമോ?* പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 AA പ്രകാരം മേൽപ്പറഞ്ഞ കെട്ടിടങ്ങൾക്ക് UA എന്ന ഇംഗ്ലീഷ് അക്ഷരവും ടി കെട്ടിടം നിർമ്മിച്ച വർഷവും ചേർത്ത് പഞ്ചായത്ത്‌/ മുൻസിപ്പൽ നമ്പർ ലഭിക്കുവാൻ  സാധ്യതയുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരം പഞ്ചായത്ത്‌ വസ്തു നികുതി ചുമത്തുമ്പോൾ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി  കണക്കാക്കരുത്. ടി കെട്ടിടം എന്നുവേണമെങ്കിലും പൊളിച്ചു മാറ്റുവാൻ കെട്ടിട ഉടമ ബാധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞ കെട്ടിടനമ്പർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കുകയില്ല. ആയതുകൊണ്ട് വീടും സ്ഥലവും വാങ്ങുവാൻ ആഗ്രഹിക്കുമ്പോൾ കെട്ടിടത്തിന്റെ നമ്പർ ശ്രദ്ധിക്കേണ്ടതാണ്. .............................................................. *2) നിലവിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത്തിന് ശേഷം  ആ വിവരം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി  സെക്രട്ടറിയെ ഉടമ അറിയിക്കേണ്ടതുണ്ടോ?* കൈമാറ്റത്തിന് ശേഷം മൂന്നു മാസത്തിനുള്ളിൽ വിവരം സെക്രട്ടറിയെ ആദ്യത്തെ ഉടമയോ, നിലവില...

ഓയിൽ സ്കിൻ' കെയർ ടിപ്സ്

ഓയിൽ സ്കിൻ' കെയർ ടിപ്സ് . ചർമ്മത്തിൽ രാസപദാർത്ഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചർമ്മ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിചേക്കാം. ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഒരു സെറം ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാനായി ദിവസവും ഒരു സെറം ഉപയോഗിക്കുന്നത് നല്ലതാണ്. മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനുംചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണ്ണമായും തുടച്ചു മാറ്റുക. മേക്കപ്പ് നീക്കം ചെയ്യാതെ അതേപടി കിടന്നുറങ്ങുന്നത് ചർമ്മസുഷിരങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഏതെങ്കിലുമൊരു ഫേസ് പാക്ക് ഉപയോഗിക്കുക. മുട്ടയുടെ വെള്ളയും അൽപം തെെരും ചേർത്ത് മുഖത്തിടുന്നത് എണ്ണമയം അകറ്റാൻ ഏറെ നല്ലതാണ്. സംസ്കരിച്ച ഭക...

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച്‌ വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഇതിന് ദ...