Skip to main content

ഗൾഫിലെ ഇ​ന്ത്യ​ൻ സ്‌​കൂ​ളു​ക​ളി​ൽ അ​വ​ധി​ക്കാ​ലം ആ​രം​ഭി​ക്കാ​നി​രി​ക്കെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നു​ള്ള വ​ഴി തേ​ടു​ക​യാ​ണ്​ പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ.


നാട്ടിൽപോകാൻ കഴിയാതെ മറ്റൊരു അവധിക്കാലം കൂ​ടി..
വ​ർ​ഷം​തോ​റും നാ​ട്ടി​ൽ പോ​യി​രു​ന്ന കു​ടും​ബ​ങ്ങ​ൾ ഈ ​അ​വ​ധി​ക്കാ​ല​ത്ത്​ എ​ന്താ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്

യാം​ബു: ഇ​ന്ത്യ​ൻ സ്‌​കൂ​ളു​ക​ളി​ൽ അ​വ​ധി​ക്കാ​ലം ആ​രം​ഭി​ക്കാ​നി​രി​ക്കെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നു​ള്ള വ​ഴി തേ​ടു​ക​യാ​ണ്​ പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ. വ​ർ​ഷം​തോ​റും നാ​ട്ടി​ൽ പോ​യി​രു​ന്ന കു​ടും​ബ​ങ്ങ​ൾ ഇൗ ​അ​വ​ധി​ക്കാ​ല​ത്ത്​ എ​ന്താ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്. പൊ​ള്ളു​ന്ന ചൂ​ടി​ൽ​നി​ന്ന്​ താ​ൽ​ക്കാ​ലി​ക ര​ക്ഷ​തേ​ടു​ന്ന​തോ​െ​ടാ​പ്പം നാ​ട്ടി​ലെ മ​ഴ​ക്കാ​ലം ആ​സ്വ​ദി​ക്കാം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ പ​ല​രും സ്​​കൂ​ൾ അ​വ​ധി​ക്കാ​ലം നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്​. കു​ട്ടി​ക​ളെ സ്വ​ന്തം നാ​ടു കാ​ണി​ക്കാ​നും ബ​ന്ധു​ക്ക​ളു​മാ​യി ഇ​ട​പ​ഴ​കാ​നും കി​ട്ടു​ന്ന അ​വ​സ​ര​വു​മാ​ണ് പ​ല​ർ​ക്കു​മി​ത്.


കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ യാ​ത്ര മാ​റ്റി​വെ​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ​ല​രും. വി​മാ​ന സ​ർ​വി​സ് ഉ​ണ്ടെ​ങ്കി​ലും തി​രി​ച്ചു​വ​ര​വ്​ പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്ന​ത്​ ഭീ​ഷ​ണി​യാ​ണ്. ര​ണ്ടു മൂ​ന്നു വ​ർ​ഷ​മാ​യി നാ​ട്ടി​ൽ പോ​കാ​ത്ത ബാ​ച്ചി​ല​ർ​മാ​രി​ൽ പ​ല​രും സ്‌​കൂ​ൾ അ​വ​ധി​ക്കാ​ലം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നാ​ട്ടി​ലേ​ക്ക്​ പോ​കു​ന്നു​ണ്ട്. മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ കൂ​ടി​യാ​ണെ​ങ്കി​ലും തി​രി​ച്ചു സൗ​ദി​യി​ലെ​ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ഇ​വ​ർ. വ​രാ​നി​രി​ക്കു​ന്ന ബ​ക്രീ​ദ്​ ആ​ഘോ​ഷം നാ​ട്ടി​ലെ കു​ടും​ബ​ത്തോ​ടൊ​പ്പം ചെ​ല​വ​ഴി​ക്കാ​മെ​ന്നും ഇ​വ​ർ ക​ണ​ക്കു​​കു​ട്ടു​ന്നു.


ദി​നം​പ്ര​തി​യു​ള്ള കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഓ​രോ രാ​ജ്യ​വും എ​ടു​ക്കു​ന്ന തീ​രു​മാ​ന​വും തി​രി​ച്ച​ടി​യാ​കും. ഭീ​മ​മാ​യ യാ​ത്രാ​ചെ​ല​വും പ​ല കു​ടും​ബ​ങ്ങ​ളെ​യും യാ​ത്ര​യി​ൽ​നി​ന്ന്​ പി​ന്തി​രി​പ്പി​ക്കു​ന്നു.


മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ കൂ​ടി​യാ​ണ് ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ ഇ​പ്പോ​ൾ സൗ​ദി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. യാ​ത്ര​പോ​കാ​ൻ പ​റ്റു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി വി​മാ​ന, പ്ര​വേ​ശ​ന വി​ല​ക്ക്​ വ​രു​മോ എ​ന്ന​താ​ണ്​ ഭീ​തി. ഇ​പ്പോ​ൾ വി​ല​ക്കു​ള്ള യു.​എ.​ഇ അ​ടു​ത്ത​മാ​സം അ​നു​മ​തി ന​ൽ​കി​യേ​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.


ത്യാ​ഗം സ​ഹി​ച്ച് നാ​ട്ടി​ലെ​ത്തി​യ ചി​ല​ർ തി​രി​ച്ചെ​ത്താ​ൻ വ​ഴി തേ​ടു​ക​യാ​ണി​പ്പോ​ൾ. ഇ​ക്കാ​ര്യം അ​റി​യു​ന്ന ചി​ല പ്ര​വാ​സി​ക​ൾ പ്ര​തി​സ​ന്ധി മാ​റു​ന്ന​തും കാ​ത്ത്​ യാ​ത്ര മാ​റ്റി. മാ​സ​ങ്ങ​ളാ​യി വ​രു​മാ​നം നി​ല​ച്ച പ​ല​രും നാ​ട്ടി​ൽ പ്ര​യാ​സ​ത്തി​ലാ​ണ്.


നാ​ട്ടി​ൽ എ​ന്തെ​ങ്കി​ലും ഏ​ർ​പ്പാ​ട് തു​ട​ങ്ങാ​മെ​ന്ന് വി​ചാ​രി​ച്ച് ജോ​ലി ഉ​പേ​ക്ഷി​ച്ച് പോ​യ​വ​ർ​ക്കും പ്ര​തീ​ക്ഷി​ച്ച ഫ​ലം ല​ഭി​ച്ചി​ല്ല. ഇ​ന്ത്യ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണ് പ്ര​വാ​സി​ക​ളേ​റെ​യും. രോ​ഗ​വ്യാ​പ​നം കു​റ​യു​ന്ന​തോ​ടെ വി​മാ​ന സ​ർ​വി​സ് പു​നഃ​സ്ഥാ​പി​ച്ചേ​ക്കും. 

ഗൾഫ് ന്യൂസ്.

Comments

Popular posts from this blog

ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?

കെട്ടിട നിർമ്മാണവും വസ്തു നികുതിയും *1) നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിക്കുമോ?* പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 AA പ്രകാരം മേൽപ്പറഞ്ഞ കെട്ടിടങ്ങൾക്ക് UA എന്ന ഇംഗ്ലീഷ് അക്ഷരവും ടി കെട്ടിടം നിർമ്മിച്ച വർഷവും ചേർത്ത് പഞ്ചായത്ത്‌/ മുൻസിപ്പൽ നമ്പർ ലഭിക്കുവാൻ  സാധ്യതയുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരം പഞ്ചായത്ത്‌ വസ്തു നികുതി ചുമത്തുമ്പോൾ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി  കണക്കാക്കരുത്. ടി കെട്ടിടം എന്നുവേണമെങ്കിലും പൊളിച്ചു മാറ്റുവാൻ കെട്ടിട ഉടമ ബാധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞ കെട്ടിടനമ്പർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കുകയില്ല. ആയതുകൊണ്ട് വീടും സ്ഥലവും വാങ്ങുവാൻ ആഗ്രഹിക്കുമ്പോൾ കെട്ടിടത്തിന്റെ നമ്പർ ശ്രദ്ധിക്കേണ്ടതാണ്. .............................................................. *2) നിലവിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത്തിന് ശേഷം  ആ വിവരം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി  സെക്രട്ടറിയെ ഉടമ അറിയിക്കേണ്ടതുണ്ടോ?* കൈമാറ്റത്തിന് ശേഷം മൂന്നു മാസത്തിനുള്ളിൽ വിവരം സെക്രട്ടറിയെ ആദ്യത്തെ ഉടമയോ, നിലവില...

ഓയിൽ സ്കിൻ' കെയർ ടിപ്സ്

ഓയിൽ സ്കിൻ' കെയർ ടിപ്സ് . ചർമ്മത്തിൽ രാസപദാർത്ഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചർമ്മ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിചേക്കാം. ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഒരു സെറം ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാനായി ദിവസവും ഒരു സെറം ഉപയോഗിക്കുന്നത് നല്ലതാണ്. മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനുംചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണ്ണമായും തുടച്ചു മാറ്റുക. മേക്കപ്പ് നീക്കം ചെയ്യാതെ അതേപടി കിടന്നുറങ്ങുന്നത് ചർമ്മസുഷിരങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഏതെങ്കിലുമൊരു ഫേസ് പാക്ക് ഉപയോഗിക്കുക. മുട്ടയുടെ വെള്ളയും അൽപം തെെരും ചേർത്ത് മുഖത്തിടുന്നത് എണ്ണമയം അകറ്റാൻ ഏറെ നല്ലതാണ്. സംസ്കരിച്ച ഭക...

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച്‌ വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഇതിന് ദ...