Skip to main content

അകാലത്തിൽ പൊലിഞ്ഞുപോയ ഒരു ചിത്രകാരനെ പരിചയപ്പെടുത്താം..

🎨അകാലത്തിൽ  പൊലിഞ്ഞുപോയ  ഒരു  ചിത്രകാരനെ  പരിചയപ്പെടുത്താം..

🎨ഈ കുട്ടിയെ ഓർക്കുന്നവരുണ്ടാകുമോ  എന്നറിയില്ല....?. മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഈ കൊച്ചു കുട്ടുകാരന്റെ പേരാണ് ക്ലിന്റ് . അതെ നിറങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ക്ലിന്റ്. വെറും 7 വയസ്സിനുള്ളിൽ 25,000 ത്തിൽ അധികം ചിത്രങ്ങൾ വരച്ചു ലോകത്തിന്റെ തന്നെ അത്ഭുതബാലനായ നമ്മുടെ പ്രിയപ്പെട്ട ക്ലിന്റ് .
                                            

  🎨1976 മെയ്‌ 19 നു  ജോസഫിന്റെയും, ചിന്നമ്മ ജോസെഫിന്റെയും മകനായി ജനിച്ചു ..തന്റെ 2-ാം വയസ്സിൽ കയ്യിൽ കിട്ടിയ ചോക്കും മറ്റുമുപയോഗിച്ച് ചിത്രം വര തുടങ്ങി. മകന്റെ അസാധാരണ കഴിവുകൾ ശ്രദ്ധിച്ച ആ പിതാവ് മകന് കളർ പെൻസിലും മറ്റു ചായകുട്ടുകളും വാങ്ങികൊടുത്തു. അന്നുമുതൽ ചുമരിലും കാൻവാസിലുമായി ക്ലിന്റ് വര തുടങ്ങി. 

🎨ഒരു ക്രിസ്തുമത വിശ്വാസിയായ മാതാപിതാക്കളുടെ വീട്ടിൽ ജനിച്ച ക്ലിന്റ്  വരച്ചതിൽ കൂടുതലും ഹിന്ദു മതത്തിലെ ദൈവങ്ങളെ ആയിരുന്നു. ഉത്സവങ്ങളും,  കവലകളും, എന്ന് വേണ്ട ഒരു തവണ കണ്ട എല്ലാ കാഴ്ചകളും അവൻ കാൻവാസിൽ പകർത്തി. 

🎨ഉത്സവങ്ങളെ ഏറെ ഇഷ്ടപ്പെട്ട ക്ലിന്റിനെ ഒപ്പം കൂട്ടി തെയ്യങ്ങളും ഉത്സവങ്ങളും കൊണ്ടു പോയി കാണിക്കുന്നത്  പിതാവായ ജോസഫായിരുന്നു.. 

🎨കാറിൽ പോകുമ്പോൾ ഒരു നോക്ക് കണ്ട യാത്രയിലെ  കാഴ്ചകൾ അവൻ അതേപോലെ കാൻവാസിൽ പകർത്തിയപ്പോൾ അച്ഛനുമമ്മയും പോലും ഒന്നമ്പരന്നു. 

🎨ഓരോ കാഴചകൾ കണ്ടു  കഴിയുമ്പോളും അവനു മുൻകൂട്ടി അറിയാമായിരുന്നത് പോലെ അവൻ അത് കാൻവാസിൽ പകർത്തിയിരിക്കും..
.ഇത് എല്ലാവരെയും അത്ഭുതപ്പെടുത്തി. 

🎨ക്ലിന്റിന്റെ വരകളിൽ കൂടുതലും ഗണപതി ആയിരുന്നു. കഥകളിൽ മാത്രം കേട്ട രാവണനെ തന്റെ വാളായ ചന്ദ്രഹാസത്തോടെ വരച്ചപ്പോൾ എല്ലാവരും  അമ്പരന്നു. ഹിന്ദു പുരാണ കഥകളും യേശു ദേവന്റെ കഥകളും ഒരു പോലെ ഇഷ്ടപ്പെട്ട ക്ലിന്റ്  തന്റെ കാൻവാസിൽ ചിത്രങ്ങൾ കൊണ്ട് കഥകൾ തീർത്തു.

 🎨കുഞ്ഞായിരിക്കുമ്പോൾ  നൽകിയ തെറ്റായ ഒരു ചികിത്സയുടെ ഫലമായി ക്ലിന്റിന്റെ വൃക്കകൾ തകരാറിൽ ആയിരുന്നു.. മെല്ലെ മെല്ലെ ക്ലിന്റിനു ക്ഷീണം കൂടിവരാൻ തുടങ്ങി. അങ്ങനെ 1983, ക്ലിന്റിനു  7 വയസ്സ് തികയാൻ 1 മാസം മാത്രം ബാക്കി നിൽക്കെ ഒരു ദിവസം തന്റെ അമ്മയുടെ മടിയിൽ തലവച്ചു കൊണ്ട്  അവൻ  ചോദിച്ചു 

🎨"അമ്മെ നമ്മൾ എവിടെ നിന്നുമാണ് വരുന്നത് നമ്മൾ മരിച്ചാൽ എവിടേക്ക് പോകും?."" 

🎨പിന്നെ വീണ്ടും അമ്മയോട് പറഞ്ഞു . 

🎨" അമ്മെ ഞാൻ പെട്ടെന്ന് ഉറങ്ങിപ്പോകും അമ്മ വിളിച്ചാലും ഞാൻ എഴുന്നേറ്റു എന്ന് വരില്ല. അമ്മ കരയരുത് അമ്മ സങ്കടപ്പെടരുത് ". 

🎨ഇതും പറഞ്ഞു ക്ലിന്റ് മയക്കത്തിലേക്കു വീണു എല്ലാവരും അവനെയും എടുത്തു കൊണ്ട് ആശുപത്രിയിലേക്ക് ഓടി പക്ഷെ അപ്പോഴേക്കും കൊച്ചു ക്ലിന്റ് 'കോമ' യിലേക്ക് വീണിരുന്നു. അങ്ങനെ ക്ലിന്റ് എന്ന കലാകാരൻഈ ലോകത്തോട്‌ വിടപറഞ്ഞു. 

                               വർഷങ്ങൾക്ക് 
ശേഷം ശേഷം ക്ലിന്റിന്റെ മാതാപിതാക്കൾ കണ്ണൂരിൽ ക്ലിന്റിന്റെ ചിത്രപ്രദർശനം നടത്തുകയായിരുന്നു. പയ്യന്നൂരിലെ ഒരു പ്രശസ്തനായ തെയ്യം കലാകാരൻ  ചിത്രപ്രദർശനം കാണാൻ  വേണ്ടി ടൌണ്‍ ഹാളിലേക്ക് കയറി. 
ചിത്രങ്ങൾ ഓരോന്നും ആസ്വദിച്ചു കൊണ്ട് മുന്നോട്ടു നടന്ന അദ്ദേഹം പൊടുന്നനെ ഒരു ചിത്രത്തിന്റെ മുന്നിലെത്തിയപ്പോൾ അവിടെ തന്നെ നിന്നു.

🎨മുച്ചിലോട്ടു ഭഗവതിയുടെ(മലബാറിലെ കാവുകളിൽ കെട്ടിയാടുന്ന ദേവിയുടെ രൂപം)ചിത്രമായിരുന്നു അത്.  ഒരുപാട് സമയം ആ ചിത്രം തന്നെ നോക്കി നിന്ന അദ്ദേഹത്തിന്റെ അടുത്തേക്ക് ക്ലിന്റിന്റെ പിതാവ് നടന്നെത്തി. എന്നിട്ട് ചോദിച്ചു ""അങ്ങേന്താണ് ഈ ചിത്രം തന്നെ നോക്കി നില്കുന്നത്?"". 

🎨അദ്ദേഹം ചോദിച്ചത് ഒരു മറു ചോദ്യമാണ് 

🎨"ആരാണ് ഈ ചിത്രം വരച്ചത്" ?. 
"എന്റെ മകനാണ്" ക്ലിന്റിന്റെ പിതാവ് മറുപടി നല്കി. 

🎨തെയ്യം കലാകാരൻ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു. അപ്പോൾ ക്ലിന്റിന്റെ പിതാവ് പറഞ്ഞു
" അവൻ കുറച്ചു കാലം മുന്നേ മരിച്ചു പോയി."

 🎨അപ്പോൾ ആ തെയ്യം കലാകാരൻ പറഞ്ഞു "ദൈവത്തിന്റെ കോലം കെട്ടുന്ന ആരും ദൈവത്തിന്റെ രൂപത്തിൽ പൂർണത വരുത്താറില്ല. എന്തെങ്കിലും ആഭരണതിലോ ചമയതിലോ മറ്റോ ആയി എന്തെങ്കിലും ഒഴിച്ചിടും. പൂർണമായത് ഈശ്വരൻ മാത്രമാണ് എന്നാണ് വിശ്വാസം. പൂർണമാകിയാൽ പിന്നെ അവൻ ഈ ഭൂമിയിലെ വാസം മതിയാക്കി ഈശ്വരന്റെ അടുത്തേക്ക് പോകും എന്നാണ് സങ്കൽപം. ഈ ചിത്രത്തിൽ മുച്ചിലോട്ടു ഭഗവതിയുടെ ചിത്രം പൂർണമാണ്. ചമയങ്ങളും ആഭരണങ്ങളും ഒന്നും തന്നെ കുറവില്ല. എല്ലാം തികഞ്ഞ ദേവി സങ്കൽപം.... "

🎨ക്ലിന്റിന്റെ പിതാവിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണ് നീർ താഴെ വീണു. അദ്ദേഹം ഒന്നും പറയാതെ തിരിഞ്ഞു നടന്നു. 
                 
 🎨കേവലം  7വയസ്സിനുള്ളിൽ 25000 ത്തിൽ അധികം ചിത്രങ്ങൾ...
 ഒരു നോക്ക് കണ്ട കാഴ്ചകൾ പോലും അതേപടി കാൻവാസിൽ പകർത്താനുള്ള കഴിവ്.
 
🎨തെയ്യം കലാകാരന്മാർ പോലും തെയ്യത്തിന്റെ രൂപങ്ങൾ മനസ്സിലാക്കാൻ  വർഷങ്ങൾ എടുക്കും. അങ്ങനെയിരിക്കെ കേവലം ഒറ്റ നോട്ടത്തിൽ ദേവിയുടെ രൂപം മുഴുവനായും തന്റെ മനസ്സിൽ പതിപ്പിക്കുക.പിന്നെ  കാൻവാസിലേക്കും..

  🎨മരണം മുന്നിൽ കണ്ടു തന്റെ അമ്മയോട് പറഞ്ഞ വാക്കുകൾ ക്ലിന്റ് ഒരു സാധാരണ ബാലൻ ആയിരുന്നില്ല എന്നുറപ്പിക്കാം..

 🎨അവൻ അൽപ കാലം ദൈവത്തിന്റെ സ്വന്തം നാട്ടിൽ താമസിക്കാൻ വന്നു. പിന്നീട് അവൻ പോയത്  ജാതിയില്ലാത്ത, മതമില്ലാത്ത രാഷ്ട്രീയമില്ലാത്ത,  മറ്റൊരു ലോകത്തേക്ക്.

🎨അവിടെയും ഒരു പക്ഷെ അവൻ നിറക്കുട്ടുകൾ കൊണ്ട് ഏവരെയും വിസ്മയിപ്പിചിരിക്കാം.

Comments

Popular posts from this blog

ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?

കെട്ടിട നിർമ്മാണവും വസ്തു നികുതിയും *1) നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിക്കുമോ?* പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 AA പ്രകാരം മേൽപ്പറഞ്ഞ കെട്ടിടങ്ങൾക്ക് UA എന്ന ഇംഗ്ലീഷ് അക്ഷരവും ടി കെട്ടിടം നിർമ്മിച്ച വർഷവും ചേർത്ത് പഞ്ചായത്ത്‌/ മുൻസിപ്പൽ നമ്പർ ലഭിക്കുവാൻ  സാധ്യതയുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരം പഞ്ചായത്ത്‌ വസ്തു നികുതി ചുമത്തുമ്പോൾ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി  കണക്കാക്കരുത്. ടി കെട്ടിടം എന്നുവേണമെങ്കിലും പൊളിച്ചു മാറ്റുവാൻ കെട്ടിട ഉടമ ബാധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞ കെട്ടിടനമ്പർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കുകയില്ല. ആയതുകൊണ്ട് വീടും സ്ഥലവും വാങ്ങുവാൻ ആഗ്രഹിക്കുമ്പോൾ കെട്ടിടത്തിന്റെ നമ്പർ ശ്രദ്ധിക്കേണ്ടതാണ്. .............................................................. *2) നിലവിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത്തിന് ശേഷം  ആ വിവരം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി  സെക്രട്ടറിയെ ഉടമ അറിയിക്കേണ്ടതുണ്ടോ?* കൈമാറ്റത്തിന് ശേഷം മൂന്നു മാസത്തിനുള്ളിൽ വിവരം സെക്രട്ടറിയെ ആദ്യത്തെ ഉടമയോ, നിലവില...

ഓയിൽ സ്കിൻ' കെയർ ടിപ്സ്

ഓയിൽ സ്കിൻ' കെയർ ടിപ്സ് . ചർമ്മത്തിൽ രാസപദാർത്ഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചർമ്മ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിചേക്കാം. ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഒരു സെറം ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാനായി ദിവസവും ഒരു സെറം ഉപയോഗിക്കുന്നത് നല്ലതാണ്. മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനുംചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണ്ണമായും തുടച്ചു മാറ്റുക. മേക്കപ്പ് നീക്കം ചെയ്യാതെ അതേപടി കിടന്നുറങ്ങുന്നത് ചർമ്മസുഷിരങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഏതെങ്കിലുമൊരു ഫേസ് പാക്ക് ഉപയോഗിക്കുക. മുട്ടയുടെ വെള്ളയും അൽപം തെെരും ചേർത്ത് മുഖത്തിടുന്നത് എണ്ണമയം അകറ്റാൻ ഏറെ നല്ലതാണ്. സംസ്കരിച്ച ഭക...

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച്‌ വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഇതിന് ദ...