Skip to main content

പത്തിനുശേഷം എന്ത് പഠിക്കണം. എവിടെ ചേരണം. കൂടുതൽ ഉപരിപഠനതൊഴിൽ സാധ്യത ഏതിനാണ്...?

പത്തിനുശേഷം വഴികള്‍ പലത്.....


പത്തിനുശേഷം എന്ത് പഠിക്കണം. എവിടെ ചേരണം. കൂടുതൽ ഉപരിപഠനതൊഴിൽ സാധ്യത ഏതിനാണ്...?

 വിദ്യാർഥികളും രക്ഷിതാക്കളുമെല്ലാം ആശയക്കുഴപ്പത്തിലാവുന്ന സമയം. കാക്കത്തൊള്ളായിരം കോഴ്സുകളെക്കുറിച്ചും അതു കഴിഞ്ഞാലുള്ള ജോലിസാധ്യതകളെക്കുറിച്ചുമെല്ലാം പലയിടത്തുനിന്നായി കേൾക്കുമ്പോൾ 'കൺഫ്യൂഷൻ' കൂടുകയേയുള്ളൂ. എൻട്രൻസ് കടമ്പകടന്ന് ഡോക്ടറോ എൻജിനീയറോ ആകണോ? ആർട്സ് വിഷയമെടുത്ത് വൈവിധ്യങ്ങളുടെ ലോകത്ത് ഒരു കൈ നോക്കണോ? കോമേഴ്സിലൂടെ അക്കൗണ്ടിങ്ങിന്റെ മാസ്മരികലോകം കയ്യടക്കണോ? അതിന് ആദ്യം ചെയ്യേണ്ടത് താത്പര്യത്തിനനുസരിച്ച് പ്ലസ് വൺ കോഴ്സ് തിരഞ്ഞെടുക്കലാണ്.

സയൻസ്, കൊമേഴ്സ്, ആർട്സ് എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളാണ് ഹയർസെക്കൻഡറിക്ക് പ്രധാനമായി തിരഞ്ഞെടുക്കാനുള്ളത്. പെട്ടെന്ന് തൊഴിൽനേടാൻ വി.എച്ച്.എസ്.ഇ., ഐ.ടി.ഐ. വഴികളും തേടാം. ഒന്നോർക്കുക മാറിയലോകത്ത് എന്ത്പഠിച്ചാലും ഉപരിപഠനതൊഴിൽ സാധ്യത ഏറെയാണ്.

*സയൻസ്*

സയൻസ് ഗ്രൂപ്പിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, ഹോംസയൻസ്, ജിയോളജി, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി എന്നീ 10 വിഷയങ്ങളിൽ നിന്ന് നാലെണ്ണവും രണ്ട് ഭാഷാവിഷയങ്ങളും തിരഞ്ഞെടുത്ത് പഠിക്കണം. ഒമ്പത് സബ്ജക്ട് കോമ്പിനേഷനുകളാണ് പ്ലസ്ടുവിനുള്ളത്.

എല്ലാ സ്കൂളുകളിലും എല്ലാ കോമ്പിനേഷനുകളുമുണ്ടാകില്ല. മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ് പരീക്ഷകൾ രണ്ടും എഴുതണമെന്ന് ആഗ്രഹിക്കുന്നവർ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി കോമ്പിനേഷൻ തിരഞ്ഞെടുക്കണം.

*സയൻസ് ഗ്രൂപ്പ് സബ്ജക്ട് കോമ്പിനേഷനുകൾ*

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി
ഫിസിക്സ്, കെമിസ്ട്രി, ഹോം സയൻസ്, ബയോളജി
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഹോം സയൻസ്
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ജിയോളജി
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇലക്ട്രോണിക്സ്
ഫിസിക്സ്, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, ജിയോളജി
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്
ഫിസിക്സ്, കെമിസ്ട്രി, സൈക്കോളജി, ബയോളജി.
മെഡിസിൻ
കണക്കിനോട് അത്ര താത്പര്യമില്ലാത്തവർക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഹോംസയൻസ്/സൈക്കോളജി കോമ്പിനേഷനെടുത്ത് എൻട്രൻസ് പരീക്ഷയിലൂടെ ഡോക്ടറുടെ കുപ്പായമണിയാം.

എം.ബി.ബി.എസിന് പുറമേ ബി.ഡി.എസ്., ഹോമിയോപ്പതി, ആയുർവേദ, യുനാനി, നാച്ചുറോപ്പതി, ബി.ഫാം, ആഗ്രിക്കൾച്ചറൽ എൻജിനീയറിങ്, വെറ്ററിനറി സയൻസ്, ഡെയറി, അഗ്രിക്കൾച്ചറൽ സയൻസ്, ബയോടെക്നോളജി ആൻഡ് ജനിറ്റിക്സ്, ബി.എസ്സി. നഴ്സിങ് എന്നിവയിൽ ഏതെങ്കിലുമൊന്ന് സ്വീകരിക്കാം. അല്ലെങ്കിൽ ബോട്ടണി, സുവോളജി, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ ഏതിലെങ്കിലും ബിരുദത്തിന് ചേരാം.

പാരാമെഡിക്കൽ, ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ലാബ് ടെക്നോളജി, ജനറൽ നഴ്സിങ്, ഒപ്ടോമെട്രി, ഫാർമസി ഡിപ്ലോമ തുടങ്ങി ബയോളജിക്കാർക്ക് തിരഞ്ഞെടുക്കാവുന്ന ഒട്ടേറെ മേഖലകൾ വേറേയുമുണ്ട്.

എൻജിനീയറിങ്
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഹോംസയൻസ്/ജിയോളജി/കംപ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ്/സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങൾ പഠിച്ചവർക്ക് എൻട്രൻസ് പരീക്ഷയെഴുതി എൻജിനീയറിങ്ങിന് ചേരാം. ഇനി എൻജിനീയറിങ്ങിന് കിട്ടിയില്ലെങ്കിലും നിരാശരാകേണ്ടതില്ല.

മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾ പഠിച്ചവർക്ക് പോളി ടെക്നിക്കുകളിൽ എൻജിനീയറിങ് ഡിപ്ലോമയുണ്ട്. പെയിന്റ് ആൻഡ് കോസ്മെറ്റിക് ടെക്നോളജി, ടൂൾ ആൻഡ് ഡൈ, ഇന്റീരിയർ ഡിസൈൻ, പ്ലാസ്റ്റിക് ടെക്നോളജി അങ്ങനെ ബി.ടെക്കിനോളം ഗ്ലാമറുള്ള ഒട്ടേറെ എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകളിൽ എതെങ്കിലും തിരഞ്ഞെടുക്കാം.

അതുമല്ലെങ്കിൽ ബി.എസ്സി.ക്ക് ശേഷം ഉപരിപഠനത്തിലൂടെ കരിയറിന്റെ വിവിധവഴികൾ കണ്ടെത്താം. ബാച്ചിലർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസും (ബി.സി.എ.) ഏറെ സാധ്യതയുള്ളതാണ്. താത്പര്യമുള്ളവർക്ക് ഇക്കണോമിക്സ് അടക്കമുള്ള ആർട്സ് വിഷയങ്ങളിലും ഡിഗ്രിക്ക് ചേരാം.

*കൊമേഴ്സ്*

ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, മാത്സ്/സ്റ്റാറ്റിസ്റ്റിക്സ്/പൊളിറ്റിക്സ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ വിഷയങ്ങൾ ഉൾപ്പെടുന്ന നാല് സബ്ജക്ട് കോമ്പിനേഷനുകളിലൊന്ന് തിരഞ്ഞെടുക്കാം. പ്ലസ്ടു കഴിഞ്ഞാൽ കൊമേഴ്സ്, ആർട്സ് വിഷയങ്ങളിൽ മൂന്നുവർഷ ഡിഗ്രിക്കോ അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് ഡിഗ്രിക്കോ ചേരാം.

അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടൻസി, കോസ്റ്റ് അക്കൗണ്ടിങ്, കമ്പനി സെക്രട്ടറി കോഴ്സുകൾക്ക് അഡ്മിഷൻ നേടാം. മാനേജ്മെന്റ് കോഴ്സുകൾ, കമ്പ്യൂട്ടർ കോഴ്സുകൾ, സെക്രട്ടറിയൽ കോഴ്സുകൾ എന്നിവയും തിരഞ്ഞെടുക്കാം. ബാങ്കിങ്, ഇൻഷുറൻസ്, ഐ.ടി., മാനേജ്മെന്റ്, ഫിനാൻസ് മേഖലകളിലെല്ലാം കൊമേഴ്സുകാർക്ക് ഇഷ്ടംപോലെ അവസരങ്ങളുണ്ട്. ഉപരിപഠന സാധ്യതകൾ പരിമിതമാണെങ്കിലും മികച്ച തൊഴിൽനേടാൻ കൂടുതൽ അവസരങ്ങൾ കൊമേഴ്സുകാർക്കാണ്.

*ആർട്സ്*

ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി, സോഷ്യോളജി, ജിയോളജി, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, സോഷ്യൽവർക്ക്, ഇസ്ലാമിക് ഹിസ്റ്ററി, സൈക്കോളജി, ആന്ത്രപ്പോളജി, സ്റ്റാറ്റിസ്റ്റിക്സ്, സോഷ്യൽവർക്ക്, ഹിന്ദി, അറബിക്, ഉറുദു, കന്നഡ, തമിഴ്, സംസ്കൃതസാഹിത്യം, സംസ്കൃതശാസ്ത്രം, കമ്യൂണിക്കേഷൻ ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ജേണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ, സൈക്കോളജി, മ്യൂസിക്, മലയാളം എന്നിവയിൽ ഏതെങ്കിലും നാല് വിഷയവും രണ്ട് ഭാഷാവിഷയങ്ങളുമാണ് ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ പഠിക്കാനുണ്ടാകുക.

ഉപരിപഠനസാധ്യകൾ ഏറെയുണ്ടെങ്കിലും തൊഴിൽവിപണിയിൽ ഹ്യുമാനിറ്റീസുകാർക്ക് പ്രിയം അല്പം കുറവാണ് എന്ന് പറയാതെവയ്യ. ആർട്സ് വിഷയങ്ങൾ പ്ലസ്ടുവിന് പഠിച്ചവർക്ക് ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിലോ ഭാഷാവിഷയങ്ങളിലോ ഡിഗ്രിക്ക് ചേരാവുന്നതാണ്. ബിരുദത്തിനുശേഷം ബി.എഡ്. കൂടിയെടുത്ത് അധ്യാപനവഴിയിലേക്ക് തിരിയാം. അല്ലെങ്കിൽ തൊഴിലധിഷ്ഠിത പഠനമേഖലകളായ കമ്പ്യൂട്ടർ, ജേണലിസം സെക്രട്ടേറിയൽ കോഴ്സുകൾ തിരഞ്ഞെടുക്കാം. സിവിൽ സർവീസിന് ചേരാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ ഗ്രൂപ്പാണ് ഹ്യുമാനിറ്റീസ്.

പൊതു എൻട്രൻസ് പരീക്ഷകൾ

എല്ലാ ഗ്രൂപ്പ് പ്ലസ്ടുക്കാർക്കും എഴുതാവുന്ന പൊതുവായ ചില എൻട്രൻസ് പരീക്ഷകളുണ്ട്. നാഷണൽ ഡിഫൻസ് അക്കാദമി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, ബാച്ചിലർ ഓഫ് ബിസിനസ് സ്റ്റഡീസ്, നിയമം, ഫോറിൻ ലാംഗ്വേജ് സ്റ്റഡീസ്, ഇന്റീരിയർ ഡെക്കറേഷൻ, ഹോട്ടൽ മാനേജ്മെന്റ് എന്നിവയാണത്.

Comments

Popular posts from this blog

ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?

കെട്ടിട നിർമ്മാണവും വസ്തു നികുതിയും *1) നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിക്കുമോ?* പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 AA പ്രകാരം മേൽപ്പറഞ്ഞ കെട്ടിടങ്ങൾക്ക് UA എന്ന ഇംഗ്ലീഷ് അക്ഷരവും ടി കെട്ടിടം നിർമ്മിച്ച വർഷവും ചേർത്ത് പഞ്ചായത്ത്‌/ മുൻസിപ്പൽ നമ്പർ ലഭിക്കുവാൻ  സാധ്യതയുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരം പഞ്ചായത്ത്‌ വസ്തു നികുതി ചുമത്തുമ്പോൾ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി  കണക്കാക്കരുത്. ടി കെട്ടിടം എന്നുവേണമെങ്കിലും പൊളിച്ചു മാറ്റുവാൻ കെട്ടിട ഉടമ ബാധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞ കെട്ടിടനമ്പർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കുകയില്ല. ആയതുകൊണ്ട് വീടും സ്ഥലവും വാങ്ങുവാൻ ആഗ്രഹിക്കുമ്പോൾ കെട്ടിടത്തിന്റെ നമ്പർ ശ്രദ്ധിക്കേണ്ടതാണ്. .............................................................. *2) നിലവിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത്തിന് ശേഷം  ആ വിവരം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി  സെക്രട്ടറിയെ ഉടമ അറിയിക്കേണ്ടതുണ്ടോ?* കൈമാറ്റത്തിന് ശേഷം മൂന്നു മാസത്തിനുള്ളിൽ വിവരം സെക്രട്ടറിയെ ആദ്യത്തെ ഉടമയോ, നിലവില...

ഓയിൽ സ്കിൻ' കെയർ ടിപ്സ്

ഓയിൽ സ്കിൻ' കെയർ ടിപ്സ് . ചർമ്മത്തിൽ രാസപദാർത്ഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചർമ്മ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിചേക്കാം. ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഒരു സെറം ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാനായി ദിവസവും ഒരു സെറം ഉപയോഗിക്കുന്നത് നല്ലതാണ്. മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനുംചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണ്ണമായും തുടച്ചു മാറ്റുക. മേക്കപ്പ് നീക്കം ചെയ്യാതെ അതേപടി കിടന്നുറങ്ങുന്നത് ചർമ്മസുഷിരങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഏതെങ്കിലുമൊരു ഫേസ് പാക്ക് ഉപയോഗിക്കുക. മുട്ടയുടെ വെള്ളയും അൽപം തെെരും ചേർത്ത് മുഖത്തിടുന്നത് എണ്ണമയം അകറ്റാൻ ഏറെ നല്ലതാണ്. സംസ്കരിച്ച ഭക...

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച്‌ വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഇതിന് ദ...