ആഗോള വാഹനവിപണിയിൽ പ്രമുഖമായ ഒരു ബ്രാൻഡ് ആണ് ഹോണ്ട.
സൊയിച്ചിറോ ഹോണ്ട എന്ന വ്യക്തിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഹോണ്ടയുടെ വിജയം. ജപ്പാനിലെ ഹമാമത്‌സു എന്ന ഗ്രാമത്തിൽ 1906ലാണ് സൊയിച്ചിറോ ഹോണ്ട ജനിച്ചത്. ചെറുപ്പം മുതൽ തന്നെ വാഹനങ്ങളോടും യന്ത്രങ്ങളോടുമായിരുന്നു ഹോണ്ടയുടെ താത്പര്യം. പതിനഞ്ചാം വയസ്സിൽ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ടോക്കിയോയിലെത്തിയ ഹോണ്ട ഒരു വാഹന ഗാരേജിൽ സഹായിയായി ജോലിക്ക് ചേർന്നു. ആറ് വർഷം അവിടെ ജോലി ചെയ്‌ത ശേഷം തിരിച്ച് സ്വന്തം ഗ്രാമത്തിലെത്തി ഒരു Workshop ആരംഭിച്ചു. സ്വന്തമായി ഒരു വാഹനം രൂപകൽപ്പന ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
അക്കാലത്ത് നിലവിലുണ്ടായിരുന്ന എഞ്ചിൻ പിസ്റ്റൺ റിങ്ങുകളുടെ പോരായ്മ മനസ്സിലാക്കിയ ഹോണ്ട സ്വന്തമായി പിസ്റ്റണുകൾ വികസിപ്പിക്കുകയും അതുമായി പ്രമുഖ വാഹനനിർമ്മാതാക്കളായ ടൊയോട്ടയെ സമീപിക്കുകയും ചെയ്‌തു. ഹോണ്ടയുടെ കണ്ടെത്തലുകളെ അംഗീകരിക്കാൻ ടൊയോട്ട തയ്യാറായില്ല. എന്നാൽ നിരന്തരമായ ശ്രമങ്ങൾക്കൊടുവിൽ ടൊയോട്ടയെ അനുനയിപ്പിക്കാൻ ഹോണ്ടയ്ക്ക് കഴിഞ്ഞു. സ്വന്തമായി ഒരു ഫാക്ടറി നിർമ്മിച്ച് പിസ്റ്റൺ റിങ്ങുകൾ ഉൽപാദിപ്പിച്ച് വാഹന നിർമ്മാതാക്കൾക്ക് നൽകാൻ ഹോണ്ട ആരംഭിച്ചു. ഇതിനിടയിൽ ഭൂകമ്പം മൂലം ഹോണ്ടയുടെ ഫാക്ടറി തകർന്നു. ഫാക്ടറിയുടെ അവശിഷ്ടങ്ങൾ ടൊയോട്ടയ്ക്ക് വിൽക്കുകയും ആ തുക കൊണ്ട് തുകകൊണ്ട് സ്വന്തമായി ഒരു ചെറിയ എഞ്ചിൻ നിർമിക്കുകയും ചെയ്‌തു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം താൻ നിർമ്മിച്ച എഞ്ചിൻ സൈക്കിളിൽ ബന്ധിപ്പിച്ച് ലോകത്തെ ആദ്യത്തെ മോട്ടോർ സൈക്കിളിന് അദ്ദേഹം രൂപം നൽകി. ജപ്പാനിലെ സൈക്കിൾ ഷോപ്പുകാരുടെ സഹായത്തോടെയാണ് ഹോണ്ട മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന കമ്പനി ആരംഭിച്ചത്. ആദ്യം നിരത്തിലിറക്കിയ ബൈക്കുകൾ വമ്പൻ പരാജയമായിരുന്നെങ്കിലും പുതിയ മോഡൽ വിജയം കണ്ടു. ഹോണ്ടയുടെ ജൈത്രയാത്ര അവിടെ തുടങ്ങുകയായിരുന്നു. ഇന്നും ആഗോളവിപണിയിൽ ആളുകളുടെ പ്രിയപ്പെട്ട വാഹനനിർമ്മാതാക്കളായി ഹോണ്ട തുടരുന്നതിന്റെ കാരണം സൊയിച്ചിറോ ഹോണ്ടയുടെ സമർപ്പണ മനോഭാവത്തോടെയുള്ള പ്രയത്നമാണ്. 'തൊണ്ണൂറ്റി ഒൻപത് ശതമാനം പരാജയങ്ങളുടെ ഫലമാണ് ഒരു ശതമാനം വിജയം' എന്ന സൊയിച്ചിറോ ഹോണ്ടയുടെ തന്നെ ഉദ്ധരണി ഇവിടെ അർത്ഥവത്തായി മാറുക.
Comments
Post a Comment
Happy to hear you!