Skip to main content

അൾസറും മറ്റ് ഉദരരോഗങ്ങളും ....

അൾസറും മറ്റ് ഉദരരോഗങ്ങളും .....

 ഉദരരോഗങ്ങളിൽ പ്രധാനിയാണ് അൾസർ . ചിലരിൽ ഭക്ഷണം കഴിക്കുന്ന സമയത്ത് ഉൽപാദിപ്പിക്കപ്പെടുന്ന ദഹനരസങ്ങൾ ആമാശയത്തിനു ഗുണകരമല്ലാത്ത രീതിയിൽ ക്രമരഹിതമായി സ്രവിക്കുന്നു. ഇവ ആമാശയത്തിന്റെ ശ്ലേഷ്മപടലങ്ങളിലും കുടലിന്റെ ഭാഗങ്ങളിലും  മുറിവുകൾ ഉണ്ടാക്കുന്നു.  പിന്നീട് വ്രണങ്ങൾ ആയി മാറുന്ന പെപ്റ്റിക് അൾസർ (ഗ്യാസ്ട്രിക് അൾസർ, ഡുവോഡിനൽ അൾസർ ), ചെറുകുടലിനെ ബാധിക്കുന്ന  ക്രോൺസ് രോഗം, മലത്തിലൂടെ രക്തവും കഫവും വിസർജ്ജിക്കുന്ന അൾസറേറ്റീവ് കൊളൈറ്റിസ് അഥവാ വൻകുടൽ അൾസർ എന്നിങ്ങനെ  ഉദരരോഗങ്ങളെ തരംതിരിച്ച്  വൈദ്യശാസ്ത്രത്തിൽ വിശദീകരിക്കുന്നുണ്ട്. 

ലക്ഷണങ്ങൾ....
 ദഹനസംബന്ധമായ പ്രശ്നങ്ങൾ, നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ, വയറ്റിൽ ഗ്യാസ് നിറയുക, ഛർദ്ദി, വയറിന് കനം, പുകച്ചിലോടു കൂടിയ വയറുവേദന, മലവിസർജനത്തിലുള്ള അപാകതകൾ തുടങ്ങിയവ ഉദരരോഗങ്ങളിലെ സാധാരണ ലക്ഷണങ്ങൾ ആണ്. ഫലപ്രദമായ ചികിത്സകളെപ്പറ്റി അറിയാത്തതു കൊണ്ടാവാം ഇത്തരം അസ്വസ്ഥതകൾക്ക് താൽക്കാലിക പരിഹാരങ്ങളായ മരുന്നുകൾ കഴിച്ച് രോഗത്തെ അമർത്തി വയ്ക്കുകയാണ് മിക്കവാറും പേരും ചെയ്യുന്നത്. രോഗം പഴകുമ്പോൾ രക്തം ഛർദിക്കുക, ഉള്ളിലുള്ള വൃണങ്ങൾ രൂപാന്തരം സംഭവിച്ച് കാൻസർ ആയി മാറുക തുടങ്ങിയ സങ്കീർണമായ അവസ്ഥകളിലേക്ക് എത്താനും സാധ്യതയുണ്ട്.

ഗൃഹവൈദ്യ വിധികൾ .....

ആര്യവേപ്പിന്റെ
ഒരു തണ്ടിൽ നിന്നെടുത്ത ഏഴ് ഇലകൾ, ഏഴ് കുരുമുളക്, കുരുമുളക് തൂക്കം പച്ച മഞ്ഞൾ എന്നിവ അരച്ച് കറന്നെടുത്ത ചൂട് മാറാത്ത ഒരു തുടം പശുവിൻപാലിൽ 21 ദിവസം തുടർച്ചയായി കഴിയ്ക്കുക.

കരിമ്പിൻ നീരിൽ ചെറുനാരങ്ങാ നീരും ഇഞ്ചി നീരും ചേർത്ത് കഴിയ്ക്കുക.

വാഴപ്പിണ്ടിയുടെ നീര് തേൻ ചേർത്ത് കഴിയ്ക്കുക.

രോഗവിമുക്തിക്ക് ആയുർവേദ ചികിത്സയും ഭക്ഷണനിയന്ത്രണവും.....

 ഭക്ഷണത്തിൽ എരിവ്, പുളി ,മസാലയുടെ അമിതോപയോഗം, ഉപ്പിലിട്ടത്,   എണ്ണയിൽ വറുത്തത്, അച്ചാറുകൾ തുടങ്ങിയവ ഒഴിവാക്കുക.

 കുമ്പളങ്ങ, കോവയ്ക്ക, വാഴക്കൂമ്പ്, വാഴപ്പിണ്ടി നാടൻ പശുവിൻ പാൽ, പുളിക്കാത്ത മോര് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. 

 നാടൻ നേന്ത്രക്കായ ഉണക്കിപ്പൊടിച്ചത് പാലിൽ കുറുക്കി കഴിക്കുന്നതും നേന്ത്രക്കായ കറ കളയാതെ പച്ചക്ക് ചവച്ചുതിന്നുന്നതും  ഫലപ്രദമാണ്.

 ആയുർവേദത്തിൽ ത്രിദോഷങ്ങളുടെ അടിസ്ഥാനത്തിലാണ്  ഓരോ രോഗിക്കും ചികിത്സ നിശ്ചയിക്കുന്നത്.

നറുനീണ്ടിക്കിഴങ്ങ്, അടപതിയൻ കിഴങ്ങ്, നിലപ്പനക്കിഴങ്ങ്, ഉണക്ക നെല്ലിക്ക,ഇരട്ടിമധുരം തുടങ്ങിയ ഔഷധങ്ങൾ ഉണക്കിപ്പൊടിച്ച് ചേർത്തുണ്ടാക്കിയ ചൂർണ്ണം, ഇഞ്ചിനീരിൽ പച്ചമരുന്നുകളുടെ ചാറും, അങ്ങാടി മരുന്നുകളും, അയമോദകം, ചുക്ക്, ഗ്രാമ്പൂ, ഏലയ്ക്ക, കുരുമുളക്, കായം മുതലായവ ചേർത്തുണ്ടാക്കുന്ന ഇഞ്ചിലേഹ്യം, കൂവളക്കായുടെ മജ്ജയിൽ കരുപ്പട്ടിയും മറ്റു മരുന്നുകളും നാടൻ പശുവിൻ നെയ്യും  ചേർത്തുണ്ടാക്കുന്ന മോദകം, ഗുൽഗുലു തിക്തകഘൃതം, ഭുക്താന്ന വിഭേദിനി ചൂർണ്ണം, കഷായങ്ങൾ, ഗുളികകൾ മുതലായവ രോഗത്തിന്റെ അവസ്ഥയും പഴക്കവുമനുസരിച്ച് നൽകിവരുന്നു. 
 ഔഷധസേവയും പത്ഥ്യാചരണവും കൃത്യമായി പാലിച്ചാൽ ചുരുങ്ങിയ കാലയളവിൽ  രോഗശമനം സാധ്യമാകുമെന്നതിന് അല്പം പോലും സംശയം വേണ്ട.

Comments

Popular posts from this blog

ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?

കെട്ടിട നിർമ്മാണവും വസ്തു നികുതിയും *1) നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിക്കുമോ?* പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 AA പ്രകാരം മേൽപ്പറഞ്ഞ കെട്ടിടങ്ങൾക്ക് UA എന്ന ഇംഗ്ലീഷ് അക്ഷരവും ടി കെട്ടിടം നിർമ്മിച്ച വർഷവും ചേർത്ത് പഞ്ചായത്ത്‌/ മുൻസിപ്പൽ നമ്പർ ലഭിക്കുവാൻ  സാധ്യതയുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരം പഞ്ചായത്ത്‌ വസ്തു നികുതി ചുമത്തുമ്പോൾ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി  കണക്കാക്കരുത്. ടി കെട്ടിടം എന്നുവേണമെങ്കിലും പൊളിച്ചു മാറ്റുവാൻ കെട്ടിട ഉടമ ബാധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞ കെട്ടിടനമ്പർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കുകയില്ല. ആയതുകൊണ്ട് വീടും സ്ഥലവും വാങ്ങുവാൻ ആഗ്രഹിക്കുമ്പോൾ കെട്ടിടത്തിന്റെ നമ്പർ ശ്രദ്ധിക്കേണ്ടതാണ്. .............................................................. *2) നിലവിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത്തിന് ശേഷം  ആ വിവരം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി  സെക്രട്ടറിയെ ഉടമ അറിയിക്കേണ്ടതുണ്ടോ?* കൈമാറ്റത്തിന് ശേഷം മൂന്നു മാസത്തിനുള്ളിൽ വിവരം സെക്രട്ടറിയെ ആദ്യത്തെ ഉടമയോ, നിലവില...

ഓയിൽ സ്കിൻ' കെയർ ടിപ്സ്

ഓയിൽ സ്കിൻ' കെയർ ടിപ്സ് . ചർമ്മത്തിൽ രാസപദാർത്ഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചർമ്മ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിചേക്കാം. ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഒരു സെറം ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാനായി ദിവസവും ഒരു സെറം ഉപയോഗിക്കുന്നത് നല്ലതാണ്. മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനുംചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണ്ണമായും തുടച്ചു മാറ്റുക. മേക്കപ്പ് നീക്കം ചെയ്യാതെ അതേപടി കിടന്നുറങ്ങുന്നത് ചർമ്മസുഷിരങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഏതെങ്കിലുമൊരു ഫേസ് പാക്ക് ഉപയോഗിക്കുക. മുട്ടയുടെ വെള്ളയും അൽപം തെെരും ചേർത്ത് മുഖത്തിടുന്നത് എണ്ണമയം അകറ്റാൻ ഏറെ നല്ലതാണ്. സംസ്കരിച്ച ഭക...

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച്‌ വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഇതിന് ദ...