കോവിഡ് പോസിറ്റീവ് ആയവര്‍ക്ക് ഈടില്ലാത്ത വയ്പ്പാ പദ്ധതി..
ശമ്പളക്കാര്‍ക്കും അല്ലാത്തവര്‍ക്കും ഈടില്ലാത്ത എസ്ബിഐ വായ്പ; വിശദാംശങ്ങളറിയാം
By - Dhanam News Desk
2021 ഏപ്രില്‍ ഒന്നിനോ അതിനു ശേഷമോ കോവിഡ് പോസിറ്റീവ് ആയവര്‍ക്ക്
ധന സഹായവുമായി എസ്ബിഐ. എസ്ബിഐയുടെ കവച് പേഴ്സണല്‍ ലോണുകള്‍ വഴി ഈടില്ലാതെ 25,000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാണ് വായ്പയായി അനുവദിക്കുക. ശമ്പളക്കാര്‍ക്കും അല്ലാത്തവര്‍ക്കും വായ്പ ലഭിക്കും. ലോണിനായി എസ്ബിഐ ബ്രാഞ്ചില്‍ അപേക്ഷ നല്‍കാം. മുന്‍കൂര്‍ അനുമതിയുളളവര്‍ക്ക് യോനോ ആപ് വഴിയും ഈ വായ്പകള്‍ക്ക് അപേക്ഷിക്കാം.
നിലവില്‍ വായ്പകള്‍ ഉണ്ടെങ്കിലും ഈ വായ്പയ്ക്ക് തടസ്സമാകില്ല. മൂന്നു മാസത്തെ മോറട്ടോറിയം ഉള്‍പ്പെടെ 60 മാസ കാലാവധിയാണ് ഉണ്ടാകുക. ശമ്പള, ശമ്പളേതര ഉപഭോക്താക്കള്‍ക്ക് പുറമെ പെന്‍ഷന്‍കാര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് ഈ വായ്പ പ്രയോജനപ്പെടുത്താം. ഈടില്ലാത്ത വായ്പയ്ക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കായ 8.5 ശതമാനം ആയിരിക്കും എസ്ബിഐ കവച് പേഴ്സണല്‍ ലോണുകള്‍ക്കും ഈടാക്കുക എന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്.
അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോറും തിരിച്ചടവ് ശേഷിയും വിലയിരുത്തിയാണ് ബാങ്ക് വായ്പ അനുവദിക്കുക. ജൂണ്‍ 11 മുതല്‍ എസ്ബിഐ കവച് വായ്പകള്‍ ലഭ്യമാക്കുന്നുണ്ട്. പ്രോസസിംഗ് ചാര്‍ജുകളോ, സെക്യൂരിറ്റി ഡെപ്പോസിറ്റോ തുടങ്ങിയ അധിക ചാര്‍ജുകളൊന്നും കവച് പേഴ്സണല്‍ വായ്പകള്‍ക്കില്ല.
കോവിഡ് വന്ന ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവർക്കാണ് മുൻഗണന. കൂടുതൽ വിഷാദാംശങ്ങൾക്കും വായ്പയ്ക്കായുള്ള നിങ്ങളുടെ യോഗ്യത പരിശോധിക്കാനും അക്കൗണ്ട് ഉള്ള എസ് ബി ഐ ബാങ്കുമായി ബന്ധപ്പെടുക
Comments
Post a Comment
Happy to hear you!