Skip to main content

ഭൂമിയില്‍ ഇങ്ങനെയും വിചിത്രമായ സ്ഥലങ്ങളുണ്ട്..!!

വിശ്വസിച്ചാലും ഇല്ലെങ്കിലും! ഭൂമിയില്‍ ഇങ്ങനെയും വിചിത്രമായ സ്ഥലങ്ങളുണ്ട്..!!
നട്ടപ്പാതിരയ്ക്കും' സൂര്യന്‍ ഉദിച്ചു നില്‍ക്കുന്ന സ്ഥലങ്ങള്‍!

സന്ധ്യമയങ്ങിക്കഴിഞ്ഞാല്‍ പിന്നെ സൂര്യനസ്തമിച്ച് എങ്ങും ഇരുട്ട് പരക്കുന്നു. ഇതാണ് നമ്മള്‍ കണ്ടു ശീലിച്ചത്. 12 മണിക്കൂര്‍ ഒക്കെയായിരിക്കും പകല്‍. എന്നാല്‍ ഇരുപതും ഇരുപത്തിനാല് മണിക്കൂറുമൊക്കെ പകല്‍ സമയമായി ഇരിക്കുന്ന സ്ഥലങ്ങള്‍ കാണാം. ആര്‍ട്ടിക് സര്‍ക്കിളിന് സമീപം സ്ഥിതി ചെയ്യുന്ന ചില സ്ഥലങ്ങളില്‍ ഇങ്ങനെയുള്ള പ്രതിഭാസം കാണാന്‍ കഴിയുന്നു. വേനല്‍ക്കാലത്ത് പോയാല്‍ ഇവിടങ്ങളില്‍ ഇതായിരിക്കും അവസ്ഥ. പച്ചയ്ക്കു പറഞ്ഞാല്‍ വാച്ചില്‍ നോക്കിയില്ലെങ്കില്‍ രാത്രിയേതാ പകലേതാന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ.

ഈ സമയങ്ങളില്‍ നിരവധി പ്രവര്‍ത്തനങ്ങളും നടത്താറുണ്ട്. കായിക ഇനങ്ങളും സാഹസിക വിനോദങ്ങളുമൊക്കെ സംഘടിപ്പിക്കുന്നു. ഗോള്‍ഫ് കോഴ്‌സുകളില്‍ ഗോള്‍ഫ് കളിക്കാന്‍ ആള്‍ക്കാര്‍ ദൂരദേശങ്ങളില്‍ നിന്നു പോലും എത്തുന്നു. കുതിര സവാരി, ബോട്ടിംഗ്, റോക്ക് ക്ലൈംബിംഗ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആള്‍ക്കാരെ കാണാം

*നോർവെ*

വടക്കുപടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യമായ നോര്‍വെയാണ് ഇക്കാര്യത്തില്‍ ഏറ്റവും പ്രശസ്തം. പാതിരാ സൂര്യന്റെ നാട് എന്നു പോലും അറിയപ്പെടുന്നു.

മെയ് മുതല്‍ ജൂലൈ വരെയുള്ള വേനല്‍ക്കാലത്ത് ആര്‍ട്ടിക് സര്‍ക്കിളിന് വടക്കുള്ള പ്രദേശങ്ങളില്‍ 24 മണിക്കൂറും സൂര്യപ്രകാശം ലഭിക്കുന്നു. ബാക്കിയുള്ള പ്രദേശങ്ങളില്‍ 20 മണിക്കൂര്‍ വരെ വെളിച്ചമുണ്ടാകാറുണ്ട്. മുഴുവന്‍ സമയവും സൂര്യന്‍ ഉദിച്ചു നില്‍ക്കുന്നത് കാണണമെങ്കില്‍ നോര്‍വെയുടെ വടക്കന്‍ ഭാഗങ്ങള്‍ സന്ദര്‍ശിച്ചാല്‍ മതി.
ഉയര്‍ന്ന അക്ഷാംശത്തില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് ഇങ്ങനെ. 

*കാനഡ*

കാനഡിയിലെ ചില ഭാഗങ്ങളിലും വര്‍ഷത്തില്‍ അമ്പതോളം ദിവസം സൂര്യന്‍ മുഴുവന്‍ സമയവും ഉദിച്ചു നില്‍ക്കുന്ന കാഴ്ച്ച കാണാന്‍ കഴിയും.

ഈ സമയത്ത് നിരവധി ആഘോഷ പരിപാടികളും മേളകളും സംഘടിപ്പിക്കാറുണ്ട്. ഗ്രേറ്റ് നോര്‍ത്തേണ്‍ ആര്‍ട്‌സ് ഫെസ്റ്റിവല്‍ ഇതില്‍ പ്രധാനമാണ്. ജൂലൈ പകുതിയോടെയാണ് എല്ലാ വര്‍ഷവും ഈ ആഘോഷം നടക്കുന്നത്.  ഗോള്‍ഫ് മത്സരങ്ങള്‍ അടക്കമുള്ളവയും ചില സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്നു.

*ഫിൻലൻഡ്*

അര്‍ദ്ധരാത്രിയിലും റോക്ക് ക്ലൈബിംഗ്, ഹൈക്കിംഗ്, തുടങ്ങിയ സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍  ഫിന്‍ലാന്റിലേക്ക് പോയാല്‍  മതി. അതും അര്‍ദ്ധരാത്രി സമയത്ത്. പേരു മാത്രമെ രാത്രിയെന്നുള്ളു. പകല്‍ പോലെ വെളിച്ചമുണ്ടാകും. സൂര്യന്‍ ഉദിച്ചു നില്‍ക്കുന്ന കാഴ്ച്ച കാണാന്‍ കഴിയും. എന്നാല്‍ വര്‍ഷത്തില്‍ എല്ലാ സമയവും ഇത് പ്രതീക്ഷിക്കരുത്. വേനല്‍ക്കാലത്ത് സന്ദര്‍ശനം നടത്തുക. ഫിന്നിഷ് ദേശീയ അവധിയുള്ള സമയം ഇവിടേക്ക് വണ്ടി കയറിയാല്‍ ഈ പ്രതിഭാസം നേരില്‍ കണ്ട് അത്ഭുതപ്പെടാം. രാത്രി 12 മണി ആയാലും ആള്‍ക്കാര്‍ പുറത്തുണ്ടാകും. വിവിധ കാര്യങ്ങളില്‍ അവര്‍ വ്യാപൃതരായിരിക്കുന്നത് കാണാന്‍ കഴിയും.

*ഐസ് ലാൻഡ്*

വേനലവധിക്കാലം അടിച്ചുപൊളിക്കാനാണ് കൂടുതല്‍ പേരും ഐസ്ലാന്റിലേക്ക് പോകാറുള്ളത്. കുതിര സവാരി, ഗോള്‍ഫ് മത്സരം എന്നിവയില്‍  സമയം ചെലവഴിക്കാം. അതും രാത്രിയില്‍. ഗോള്‍ഫ് കളിക്കാനായി ഇവിടെ അറുപത്തഞ്ചോളം ഗോള്‍ഫ് കോഴ്‌സുകളാണുള്ളത്. ഇവയില്‍ രാത്രികാലങ്ങളില്‍ സൂര്യപ്രകാശത്തില്‍ തന്നെ  ഗോള്‍ഫ് കളിക്കാം. ആര്‍ട്ടിക് സര്‍ക്കിളുമായി ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതിനാല്‍ മറ്റ് സ്ഥലങ്ങളിലൊന്നും ലഭിക്കാത്ത കാഴ്ച്ചകള്‍ ഇവിടെ  ലഭിക്കുന്നു. ക്യാമ്പിംഗ്, ഡൈവിംഗ് അടക്കമുള്ള കാര്യങ്ങളും  ഐസ്‌ലാന്റില്‍ കാണാന്‍ കഴിയും.

*സ്വീഡൻ*

സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്‌ഹോമില്‍ പാതിരാ സൂര്യനെ കാണാന്‍ ഭാഗ്യം ലഭിക്കും. രാത്രി പന്തണ്ടു മണി വരെ സൂര്യന്‍ ഉദിച്ചു നില്‍ക്കുന്നു. അപ്പോള്‍ അസ്തമിക്കുന്ന സൂര്യന്‍ രാവിലെ 4.30 ഓടെ വീണ്ടും ഉദിക്കുന്നു. രാത്രി വളരെ കുറവായിരിക്കും. 14 ദ്വീപുകളുള്ള സ്ഥലമാണ് സ്റ്റോക്‌ഹോം. മലറിന്‍ തടാകം ബാള്‍ട്ടിക് കടലുമായി സംഗമിക്കുന്ന സ്ഥലം കൂടിയാണിത്. സ്‌റ്റോക്‌ഹോമിന്റെ മുപ്പതു ശതമാനവും വെള്ളം നിറഞ്ഞ പ്രദേശമാണെന്ന് പറയാം. റോഡുകളെക്കാള്‍ വെള്ളത്തിലൂടെയുള്ള ബോട്ട് സര്‍വീസുകള്‍ക്കാണ് പ്രാധാന്യം കൂടുതല്‍. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് പാതിരാത്രിയില്‍ ബോട്ടിംഗ് നടത്താന്‍ അവസരം ലഭിക്കുന്നു.

Comments

Popular posts from this blog

ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?

കെട്ടിട നിർമ്മാണവും വസ്തു നികുതിയും *1) നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിക്കുമോ?* പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 AA പ്രകാരം മേൽപ്പറഞ്ഞ കെട്ടിടങ്ങൾക്ക് UA എന്ന ഇംഗ്ലീഷ് അക്ഷരവും ടി കെട്ടിടം നിർമ്മിച്ച വർഷവും ചേർത്ത് പഞ്ചായത്ത്‌/ മുൻസിപ്പൽ നമ്പർ ലഭിക്കുവാൻ  സാധ്യതയുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരം പഞ്ചായത്ത്‌ വസ്തു നികുതി ചുമത്തുമ്പോൾ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി  കണക്കാക്കരുത്. ടി കെട്ടിടം എന്നുവേണമെങ്കിലും പൊളിച്ചു മാറ്റുവാൻ കെട്ടിട ഉടമ ബാധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞ കെട്ടിടനമ്പർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കുകയില്ല. ആയതുകൊണ്ട് വീടും സ്ഥലവും വാങ്ങുവാൻ ആഗ്രഹിക്കുമ്പോൾ കെട്ടിടത്തിന്റെ നമ്പർ ശ്രദ്ധിക്കേണ്ടതാണ്. .............................................................. *2) നിലവിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത്തിന് ശേഷം  ആ വിവരം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി  സെക്രട്ടറിയെ ഉടമ അറിയിക്കേണ്ടതുണ്ടോ?* കൈമാറ്റത്തിന് ശേഷം മൂന്നു മാസത്തിനുള്ളിൽ വിവരം സെക്രട്ടറിയെ ആദ്യത്തെ ഉടമയോ, നിലവില...

ഓയിൽ സ്കിൻ' കെയർ ടിപ്സ്

ഓയിൽ സ്കിൻ' കെയർ ടിപ്സ് . ചർമ്മത്തിൽ രാസപദാർത്ഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചർമ്മ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിചേക്കാം. ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഒരു സെറം ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാനായി ദിവസവും ഒരു സെറം ഉപയോഗിക്കുന്നത് നല്ലതാണ്. മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനുംചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണ്ണമായും തുടച്ചു മാറ്റുക. മേക്കപ്പ് നീക്കം ചെയ്യാതെ അതേപടി കിടന്നുറങ്ങുന്നത് ചർമ്മസുഷിരങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഏതെങ്കിലുമൊരു ഫേസ് പാക്ക് ഉപയോഗിക്കുക. മുട്ടയുടെ വെള്ളയും അൽപം തെെരും ചേർത്ത് മുഖത്തിടുന്നത് എണ്ണമയം അകറ്റാൻ ഏറെ നല്ലതാണ്. സംസ്കരിച്ച ഭക...

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച്‌ വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഇതിന് ദ...