മനുഷ്യൻ അല്ലാതെ മറ്റൊരു ജീവികളും ചെരുപ്പ് ഇടാറില്ല . ജേർണൽ ഓഫ് ഇൻവോറോൺമെൻറ് ആൻഡ് പബ്ലിക് ഹെൽത്ത് അവരുടെ ഗവേഷണ പ്രകാരം നഗ്ന പാദനായി നടന്നാൽ ആരോഗ്യത്തിനു ഗുണകരം എന്ന്പറയുന്നു .
നല്ല ഉറക്കം നല്ല കാഴ്ച , നല്ല പ്രതിരോധം ബിപി , ഹൃദയം , മനസ്സ് ഇവക്കൊക്കെ നല്ല ഗുണ ഫലങ്ങൾ ലഭിക്കുന്നതായി തെളിഞ്ഞിട്ടുണ്ട് . നമ്മുടെ ശരീരം ആറ്റങ്ങളെ കൊണ്ട് നിർമ്മിച്ചതാണ് . പല കാരണം കൊണ്ടും എലെക്ട്രോണ് നഷ്ടപ്പെടുമ്പോൾ ശരീരം പോസിറ്റീവ് ചാർജ് ആകുമെന്നും അതിന്റെ പേരാണ് ഫ്രീ റാഡിക്കൽ എന്നും പറയുന്നു . ഈ പോസിറ്റീവ് ചാർജ് ശരീരത്തിന് ദോഷം എന്ന് ശാസ്ത്രം പറയുന്നു . ഇതിന്റെ എബിസി അറിയാത്തതിനാൽ ഞാൻ പറയുന്നില്ല . ഭൂമിയിൽ ധാരാളം നെഗറ്റീവ് ചാർജുള്ള എലെക്ട്രോണ് ഉള്ളതിനാൽ നഗ്ന പാദനായി നടക്കുമ്പോൾ ശരീരത്തിലെ ഫ്രീ റാഡിക്കൽ ഇല്ലാതായി ന്യൂട്രൽ ആകുമെന്നും അതിനാൽ ആരോഗ്യം ഉണ്ടാകുമെന്നും ശാസ്ത്രം പറയുന്നു . അക്കു പ്രഷർ എന്ന ശാസ്ത്രത്തിൽ നമ്മുടെ ശരീരത്തിലെ എല്ലാ അവയവത്തിന്റെയും ആരോഗ്യം പാദത്തിലും കയ്യിലും ഉള്ള പ്രഷർ പോയിന്റിൽ ആശ്രയിക്കുന്നു . ഇവയിൽ സമ്മർദ്ദംചെലുത്തിയാൽ ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താം എന്ന് പറയുന്നു . ആയുർവ്വേദം അനുസരിച്ചു ശരീരം മുഴുവൻ കുഴൽ ആണ് . ഇതിനെ സ്രോതസ് എന്നാണ് വിളിക്കുന്നത് . ഈ കുഴലിൽ കൂടിയാണ് ശരീരത്തിലെ രക്ത രസങ്ങൾ തുടങ്ങിയവ ഒഴുകുന്നത് .
പുരുഷരിൽ 13 സ്ത്രീകൾക്ക് 16 സ്രോതസ്സ് ഉണ്ടെന്നു ആയുർവ്വേദം പറയുന്നു . ചെരുപ്പിടാതെ നടന്നാൽ ഉള്ള കാര്യത്തെ പറ്റി രണ്ടിടത്തു ചരകൻ പറയുന്നു . ആദ്യ സ്ഥലത്തു ചെരുപ്പിടുന്നത് കണ്ണിനു നല്ലതെന്നു പാദത്തിനു രക്ഷ നൽകും എന്ന് പറയുന്നു . കാരണം കണ്ണിലേക്കുള്ള ഗാന്ധാരി ഹസ്തജിഹ്വ തുടങ്ങിയ രണ്ടു സിരകൾ കാലിൽ നിന്ന് തുടങ്ങുന്നു . അവക്ക് മുറിവേറ്റാൽ കണ്ണിനു ശരിയായിരിക്കില്ല എന്നതാകാം കാരണം . അറിയില്ല . മറ്റൊരു കാര്യം 5000 വർഷം മുൻപ് പ്ലാസ്റ്റിക് ഇല്ലായിരുന്നു , മരം ആയിരുന്നു ചെരുപ്പായി ഉപയോഗിച്ചത് . മറ്റൊരു സ്ഥലത്തു ചരകൻ പറയുന്നത് കുടയും ചെരുപ്പും ഇല്ലാതെ 6 മാസം പശുവിനെ മേച്ചു ഗോപാലകൻ ആയി നടന്നാൽ പ്രമേഹം മാറും എന്ന് പറയുന്നു . ഇനി നാട്ടുവൈദ്യത്തിലേക്കു പോകാം . പണ്ടുള്ള ചില ഗ്രന്ഥങ്ങളിൽ ഉള്ള നാടൻ ചികിത്സ രസകരം ആണ് . മൂലക്കുരു ഉള്ള രോഗി ചെയ്യേണ്ട്ത് കാലിൽ ചെരുപ്പില്ലാതെ കാടുവെള്ളരിയിൽ അര മണിക്കൂർ ചവിട്ടി കൊണ്ടിരിക്കണം . അതിന്റെ കയ്പു നാവിൽ എത്തുമ്പോൾ ശരീരത്തിൽ ഒരു ബ്ലോക്കും ഉണ്ടാകില്ല എന്ന് പറയുന്നു . ഹാർട്ട് ബ്ലോക്കിന് കറ്റാർ വാഴയിൽ അര മണിക്കൂർ ചവിട്ടുന്നത് നന്ന് എന്ന് കണ്ടിരുന്നു . പ്രമേഹത്തിനു പാവക്ക മുറിച്ചു അത് പാത്രത്തിൽ ഇട്ടു ചവിട്ടി കൊണ്ടിരിക്കുക , കയ്പു നാവിൽ എത്തിയാൽ പ്രമേഹം ശരിയാകും എന്ന് പറയുന്ന കാര്യവും കേട്ടിട്ടുണ്ട് . ഇവിടെ സംഭവിക്കുന്നത് ശരീരത്തിലെ കാണാൻ പറ്റാത്ത സൂക്ഷ്മ സ്രോതസ്സിലൂടെ ഈ മരുന്നുകളുടെ പ്രഭാവം ശരീരത്തിൽ പടരുന്നതായിരിക്കാം . ഉദാഹരണത്തിന് തലയുടെ നിറുകയിൽ വക്കുന്ന രാസ്നാദി ചൂർണം ശരീരത്തിൽ പ്രവേശിച്ചു നീർകെട്ടിനെ ഇല്ലാതാക്കുന്നു . ഇത് പ്രവർത്തിക്കാനുള്ള കാരണം ശരീരത്തിലെ സൂക്ഷ്മം ആയ സ്രോതസ്സുകൾ ആണ് . പ്ലാസ്റ്റിക് വിഷം ആണ് , കെമിക്കൽ കൊണ്ട് പ്രോസസ്സ് ചെയ്ത തുകലിൽ വിഷാംശം ഉണ്ടാകാം . ഇവയിൽ നമ്മൾ 24 മണിക്കൂറും ചവിട്ടുമ്പോൾ എന്ത് സംഭവിക്കും എന്ന് ആലോചിക്കുക . ഒരു വർഷം ചെരുപ്പിടാതെ നടന്നപ്പോൾ അസാമാന്യമായ ശരീത്തിനും മനസ്സിനും കുളിർമ്മയും സുഖവും ലഭിച്ചതായി ഒരു സുഹൃത്ത് സാക്ഷ്യപ്പെടുത്തുന്നു പ്രസിദ്ധ ഹിന്ദി നടൻ ആയ മിലിൻഡ് സോമൻ അഹമ്മദാബാദ് മുതൽ മുംബൈ വരെ ചെരുപ്പില്ലാതെ ഓടിയത് ന്യൂസിൽ വന്നിരുന്നു . പ്രസിദ്ധ ചിത്രകാരൻ എം എഫ് ഹുസൈൻ 90 വയസ്സിൽ മരിക്കുന്ന വരെ ചെരുപ്പില്ലാതെ നടന്നു . ചെരുപ്പില്ലാതെ പുല്ലിൽ നടന്നാൽ കാഴ്ച കൂടും എന്ന് പഴമക്കാർ പറഞ്ഞിരുന്നു . എന്തായാലും ചെരുപ്പിടുന്നത് നല്ലതാണോ ചീത്തയാണോ എന്ന് പറയാൻ ആഗ്രഹിക്കുന്നില്ല . തീരുമാനം വായനക്കാർക്ക് വിട്ടു തന്നിരിക്കുന്നു . ചെരുപ്പ് പുരാണം അവസാനിച്ചു
Comments
Post a Comment
Happy to hear you!