Skip to main content

എല്ലാ സൈനിക വിഭാ​ഗങ്ങളിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കും; സൈനിക് സ്കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം : പ്രധാനമന്ത്രി

എല്ലാ സൈനിക വിഭാ​ഗങ്ങളിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കും; സൈനിക് സ്കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം : പ്രധാനമന്ത്രി
എല്ലാ സൈനിക വിഭാ​ഗങ്ങളിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് സ്വാതന്ത്ര്യ ദിന പ്രസം​ഗത്തിൽ നരേന്ദ്ര മോദി. സൈനിക് സ്കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം നൽകാൻ തീരുമാനിച്ചതായി നരേന്ദ്ര മോദി അറിയിച്ചു. ന​ഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ 75 വന്ദേഭാരത് ട്രെയിൻ ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുഴുവൻ പൗരന്മാരെയും രാജ്യത്തിന്റെ വികസന പദ്ധതികളിൽ പങ്കാളികളാക്കുതയാണ് സർക്കാർ ലക്ഷ്യമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പരഞ്ഞു. ഇന്ത്യയുടെ വളർച്ചാ ചരിത്രത്തിൽ എല്ലാ വിഭാ​ഗം ജനങ്ങളുടേയും പങ്ക് രേഖപ്പെടുത്തുമെന്നും ഒരു പൗരൻ പോലും മാറ്റിനിർത്തപ്പെടില്ലെന്ന് ഉറപ്പ് വരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യ സുരക്ഷ ഉറപ്പാക്കാൻ കാർഷിക മേഖലയെ ശക്തിപ്പെടുത്തുമെന്നും സ്വാതന്ത്ര്യ ദിന പ്രസം​ഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു.
ഒളിമ്പിക്സ് നേട്ടം കൈവരിച്ച കായികതാരങ്ങളെ കൈയടിച്ച് അനുമോദിച്ച പ്രധാനമന്ത്രി മെഡൽ ജേതാക്കളെ മുക്തകണ്ഠം പ്രശംസിച്ചു. ഇന്ത്യൻ കായിക താരങ്ങൾ രാജ്യത്തിന്റെ യശസ് ഉയർത്തിപിടിച്ചുവെന്നും വരും തലമുറയെ പ്രചോദിപ്പിക്കുന്ന നേട്ടമാണ് ഒളിമ്പിക്സിൽ ഇന്ത്യ കൈവരിച്ചതെന്നും മോദി പറഞ്ഞു.
പ്രതിസന്ധിഘട്ടത്തിൽ രക്ഷകരായെത്തിയ ആരോ​ഗ്യ പ്രവർത്തകർക്ക് പ്രത്യേക അഭിനന്ദനവും പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസം​ഗത്തിൽ ഉണ്ടായിരുന്നു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യം കനത്ത സുരക്ഷയിലാണ്. രാജ്യതലസ്ഥാനവും തന്ത്രപ്രധാനമേഖലളും രാജ്യാതിർത്തികളും മുംബൈ അടക്കമുള്ള പ്രധാന നഗരങ്ങളും അതീവ സുരക്ഷാവലയത്തിലാണ്. ഭീകരാക്രമണഭീഷണി മുൻനിർത്തി പ്രധാനമന്ത്രി പതാക ഉയർത്തുന്ന ചെങ്കോട്ടയിൽ മൾട്ടി ലെവൽ സുരക്ഷ സംവിധാനം ആണ് ഒരുക്കിയിട്ടുള്ളത്. വൈകീട്ട് രാഷ്ട്രപതി രാജ്യത്തെ അഭിസമ്പോദന ചെയ്യും.
കേന്ദ്രസേനവിഭാഗങ്ങളുടെയും സംസ്ഥാന പൊലീസിന്റെയും സംയുക്ത നിയന്ത്രണത്തിലാണ് ഡൽഹി നഗരം. ചെങ്കോട്ട പരിസരത്തേക്കുള്ള റോഡുകൾ അടച്ചു. ഡൽഹി നഗരത്തിലെ റോഡുകളിലെ പ്രവേശനവും പരിമിതപ്പെടുത്തി. മെട്രോ സ്റ്റേഷനുകളും മാർക്കറ്റുകളും തന്ത്രപ്രധാന കെട്ടിടങ്ങളും സേനയുടെ നിരീക്ഷണത്തിലാണ്. ജമ്മുകാശ്മീർ, പഞ്ചാബ് , രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളിൽ സുരക്ഷസംവിധാനം ശക്തിപ്പെടുത്തി. ഡ്രോൺ ആക്രമണങ്ങൾ അടക്കമുള്ളവയെ നേരിടാൻ അതിർത്തികൾ സജ്ജമാണ്. ലഷ്കറെ തോയ്ബ, അൽ ഖ്വായ്ദ ആക്രമണ ഭീഷണി രാജ്യം നേരിടുന്നുണ്ട്.
ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളോട് കുടുതൽ ജാഗ്രത പുലർത്തണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. മുംബൈയിൽ ഭീകരാക്രമണ ഭീഷണി ഉള്ളതായ് സംസ്ഥാന പോലിസിന്റെ ഇൻറലിജൻസ് വിഭാഗവും മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ നഗരത്തിലാകെ നിരിക്ഷണം കർശനമാക്കാൻ മഹാരാഷ്ട്ര ഡി.ജി.പി നിർദ്ദേശം നൽകി.

Comments

Popular posts from this blog

ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?

കെട്ടിട നിർമ്മാണവും വസ്തു നികുതിയും *1) നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിക്കുമോ?* പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 AA പ്രകാരം മേൽപ്പറഞ്ഞ കെട്ടിടങ്ങൾക്ക് UA എന്ന ഇംഗ്ലീഷ് അക്ഷരവും ടി കെട്ടിടം നിർമ്മിച്ച വർഷവും ചേർത്ത് പഞ്ചായത്ത്‌/ മുൻസിപ്പൽ നമ്പർ ലഭിക്കുവാൻ  സാധ്യതയുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരം പഞ്ചായത്ത്‌ വസ്തു നികുതി ചുമത്തുമ്പോൾ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി  കണക്കാക്കരുത്. ടി കെട്ടിടം എന്നുവേണമെങ്കിലും പൊളിച്ചു മാറ്റുവാൻ കെട്ടിട ഉടമ ബാധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞ കെട്ടിടനമ്പർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കുകയില്ല. ആയതുകൊണ്ട് വീടും സ്ഥലവും വാങ്ങുവാൻ ആഗ്രഹിക്കുമ്പോൾ കെട്ടിടത്തിന്റെ നമ്പർ ശ്രദ്ധിക്കേണ്ടതാണ്. .............................................................. *2) നിലവിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത്തിന് ശേഷം  ആ വിവരം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി  സെക്രട്ടറിയെ ഉടമ അറിയിക്കേണ്ടതുണ്ടോ?* കൈമാറ്റത്തിന് ശേഷം മൂന്നു മാസത്തിനുള്ളിൽ വിവരം സെക്രട്ടറിയെ ആദ്യത്തെ ഉടമയോ, നിലവില...

ഓയിൽ സ്കിൻ' കെയർ ടിപ്സ്

ഓയിൽ സ്കിൻ' കെയർ ടിപ്സ് . ചർമ്മത്തിൽ രാസപദാർത്ഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചർമ്മ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിചേക്കാം. ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഒരു സെറം ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാനായി ദിവസവും ഒരു സെറം ഉപയോഗിക്കുന്നത് നല്ലതാണ്. മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനുംചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണ്ണമായും തുടച്ചു മാറ്റുക. മേക്കപ്പ് നീക്കം ചെയ്യാതെ അതേപടി കിടന്നുറങ്ങുന്നത് ചർമ്മസുഷിരങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഏതെങ്കിലുമൊരു ഫേസ് പാക്ക് ഉപയോഗിക്കുക. മുട്ടയുടെ വെള്ളയും അൽപം തെെരും ചേർത്ത് മുഖത്തിടുന്നത് എണ്ണമയം അകറ്റാൻ ഏറെ നല്ലതാണ്. സംസ്കരിച്ച ഭക...

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച്‌ വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഇതിന് ദ...