Skip to main content

മാവോയിസ്റ്റുകളുടെ മടയിൽ ഡ്യൂട്ടിക്ക് പോയ നിസ; ആരും സല്യൂട്ട് ചെയ്യുന്ന ധീരത

മാവോയിസ്റ്റുകളുടെ മടയിൽ ഡ്യൂട്ടിക്ക് പോയ നിസ; ആരും സല്യൂട്ട് ചെയ്യുന്ന ധീരത
By ആത്മജ വർമ തമ്പുരാൻ
മനോരമ ഓൺലൈൻ


കോട്ടയം • മാവോയിസ്റ്റുകളുടെ മടയിൽ ഡ്യൂട്ടിക്ക് പോവുക.! ദൗത്യം നിർവഹിച്ച് മടങ്ങുക. ആരും സല്യൂട്ട് ചെയ്യുന്ന ധീരത. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.എസ്.നിസയാണ് (നിഷ ജോഷി) ഈ സാഹസിക ദൗത്യം വിജയകരമായി നിർവഹിച്ചത്. പെൺകുട്ടികളുടെ സംരക്ഷണത്തിനും ഇരകളാകുന്നവരുടെ രക്ഷയ്ക്കുമായി നടത്തിയ സേവനങ്ങളെ മാനിച്ച് അടുത്തിടെ നിഷയ്ക്ക് സ്റ്റേഷനിൽ തന്നെ ചൈൽഡ് ഫ്രണ്ട്​ലി ഓഫിസറുടെയും വിക്ടിം ലെയ്സൺ ഓഫിസറുടെയും അധികചുമതല ലഭിച്ചു. ജാർഖണ്ഡിലെ ലത്തേഹാർ ജില്ലയിൽ മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായ സെറിഡാദ് ഗ്രാമത്തിലേക്കുള്ള യാത്ര നിഷയുടെ മനസ്സിൽ മായാതെയുണ്ട്.


വഴിതെറ്റി കോട്ടയത്ത് എത്തിയ ജാർഖണ്ഡ് സ്വദേശി പെൺകുട്ടിയെ മാതാപിതാക്കളെ ഏൽപിക്കാനായിരുന്നു യാത്ര. 2016 ഒക്ടോബറിലാണ് സംഭവം. കുഴിബോംബ് ആക്രമണത്തിൽ അവിടുത്തെ എസ്ഐയും മറ്റു 4 പേരും കൊല്ലപ്പെട്ടതിന്റെ പിറ്റേയാഴ്ചയാണ് ജാർഖണ്ഡിലേക്കുള്ള യാത്ര. അതും ജാർഖണ്ഡ് സർക്കാർ ഒരു ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് അരവിന്ദ് സിങ് തമ്പടിച്ചിരുന്ന ഫലാദി ഘോരവനത്തിലെ ഒരു വീട്ടിലേക്ക്. യാത്ര പുറപ്പെടുമ്പോൾ ഇതൊന്നും അറിയില്ലായിരുന്നു. പിന്നീട് അറിഞ്ഞിട്ടും പിന്തിരിഞ്ഞില്ല. കൂട്ടിനു ജൂനിയറായ പൊലീസ് ഓഫിസർ അജിത കെ.മോഹനും ഉണ്ടായിരുന്നു.


ട്രെയിനിൽ റാഞ്ചിയിൽ എത്തിയപ്പോഴാണ് ലത്തേഹാറിന്റെ മാവോയിസ്റ്റ് ശക്തി നാട്ടുകാരിൽ നിന്ന് അറിഞ്ഞത്. 4 മണിക്കൂർ ഘോരവനത്തിലൂടെ ബസിൽ യാത്ര ചെയ്താലേ റാഞ്ചിയിൽ നിന്നു ലത്തേഹാറിൽ എത്തു. വഴി നീളെ മാവോയിസ്റ്റുകളുടെ പരിശോധന ഉണ്ടാകും. ഇവരെ ഭയന്നു ഡ്രൈവറുടെ കാബിനിലായിരുന്നു യാത്രയെന്നു നിഷ ഓർക്കുന്നു. കുട്ടിയെ ഫലാദി ഘോരവനത്തിലെ വീട്ടിലാക്കി. അവിടുത്തെ ചൈൽഡ് ലൈൻ പ്രവർത്തകർ കാത്തുനിൽപുണ്ടായിരുന്നു. തിരികെ റാഞ്ചിയിലെത്തി. 3 ദിവസം അവിടെ താമസിച്ച ശേഷമാണ് നാട്ടിലേക്കുള്ള ട്രെയിൻ ടിക്കറ്റ് കിട്ടിയത്. .


ഇപ്പോൾ ജോലിയോടൊപ്പം പൊലീസ് വകുപ്പിന്റെ ബോധവൽക്കരണ ഹ്രസ്വ ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. സിനിമയിലും സീരിയലുകളിലും വേഷമിടുന്നുണ്ട്. സ്റ്റുഡന്റ് പൊലിസ് കെഡറ്റ് അധ്യാപികയാണ്. തലയോലപ്പറമ്പ് നിഷാഫ് മൻസിലിൽ പി.എ. സൈനുദ്ദീന്റെയും പരേതയായ ആയിഷയുടെയും മകളാണ്. 2003 ലാണ് പൊലീസിൽ ചേർന്നത്. ഭർത്താവ് : പട്ടിത്താനം നിരപ്പേൽ പരേതനായ ജോഷി ജോസഫ്. മക്കൾ: അനഘ, ആദം. (വിദ്യാർഥികൾ).

Comments

Popular posts from this blog

ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?

കെട്ടിട നിർമ്മാണവും വസ്തു നികുതിയും *1) നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിക്കുമോ?* പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 AA പ്രകാരം മേൽപ്പറഞ്ഞ കെട്ടിടങ്ങൾക്ക് UA എന്ന ഇംഗ്ലീഷ് അക്ഷരവും ടി കെട്ടിടം നിർമ്മിച്ച വർഷവും ചേർത്ത് പഞ്ചായത്ത്‌/ മുൻസിപ്പൽ നമ്പർ ലഭിക്കുവാൻ  സാധ്യതയുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരം പഞ്ചായത്ത്‌ വസ്തു നികുതി ചുമത്തുമ്പോൾ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി  കണക്കാക്കരുത്. ടി കെട്ടിടം എന്നുവേണമെങ്കിലും പൊളിച്ചു മാറ്റുവാൻ കെട്ടിട ഉടമ ബാധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞ കെട്ടിടനമ്പർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കുകയില്ല. ആയതുകൊണ്ട് വീടും സ്ഥലവും വാങ്ങുവാൻ ആഗ്രഹിക്കുമ്പോൾ കെട്ടിടത്തിന്റെ നമ്പർ ശ്രദ്ധിക്കേണ്ടതാണ്. .............................................................. *2) നിലവിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത്തിന് ശേഷം  ആ വിവരം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി  സെക്രട്ടറിയെ ഉടമ അറിയിക്കേണ്ടതുണ്ടോ?* കൈമാറ്റത്തിന് ശേഷം മൂന്നു മാസത്തിനുള്ളിൽ വിവരം സെക്രട്ടറിയെ ആദ്യത്തെ ഉടമയോ, നിലവില...

ഓയിൽ സ്കിൻ' കെയർ ടിപ്സ്

ഓയിൽ സ്കിൻ' കെയർ ടിപ്സ് . ചർമ്മത്തിൽ രാസപദാർത്ഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചർമ്മ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിചേക്കാം. ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഒരു സെറം ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാനായി ദിവസവും ഒരു സെറം ഉപയോഗിക്കുന്നത് നല്ലതാണ്. മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനുംചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണ്ണമായും തുടച്ചു മാറ്റുക. മേക്കപ്പ് നീക്കം ചെയ്യാതെ അതേപടി കിടന്നുറങ്ങുന്നത് ചർമ്മസുഷിരങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഏതെങ്കിലുമൊരു ഫേസ് പാക്ക് ഉപയോഗിക്കുക. മുട്ടയുടെ വെള്ളയും അൽപം തെെരും ചേർത്ത് മുഖത്തിടുന്നത് എണ്ണമയം അകറ്റാൻ ഏറെ നല്ലതാണ്. സംസ്കരിച്ച ഭക...

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച്‌ വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഇതിന് ദ...