യുവാക്കൾക്ക് മുറി അനുവദിക്കരുത്'; നിർദേശിച്ച് പൊലീസ്; വെട്ടിലായി ഹോട്ടലുകാർ

ഓണത്തോടനുബന്ധിച്ച് ഹോട്ടലുകളിൽ നിരീക്ഷണം ശക്തമാക്കി എക്സൈസ് ഉദ്യോഗസ്ഥർ. ഹോട്ടലുകളിൽ ആഘോഷിക്കാനെത്തുന്ന ബാച്ചിലർ സംഘങ്ങളെ നിരീക്ഷിക്കാനും വിവരം അറിയിക്കാനും നർകോട്ടിക്, എക്സൈസ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്. കോട്ടയം കുമരകത്ത് അവധി ആഘോഷിക്കാൻ എത്തുന്ന യുവാക്കൾക്ക് ഈ ദിവസങ്ങളിൽ മുറികൾ അനുവദിക്കരുതെന്ന് പൊലീസ് നിർദ്ദേശിച്ചതായും ഹോട്ടൽ ഉടമകൾ പറയുന്നു.
കൂട്ടമായി യുവാക്കൾ എത്തുന്നത് തടയാനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനുമാണ് നിർദ്ദേശം നൽകിയതെന്നാണ് കുമരകം പൊലീസ് പറയുന്നത്. 10 –12 യുവാക്കൾ കൂട്ടമായി എത്തി ഡിജെ പാർട്ടി നടത്തുന്നത് ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കുടുംബങ്ങൾ വന്ന് മുറിയെടുക്കുന്നതിന് വിലക്കില്ലെന്നും പൊലീസ് പറഞ്ഞു.
അതേസമയം, കോവിഡ് കാലത്ത് കടുത്ത പ്രതിസന്ധിയിലായ വ്യവസായത്തോടു സർക്കാരിന്റെ ഭാഗത്തുനിന്നുതന്നെ ഇത്തരത്തിൽ നീക്കം ഉണ്ടാകുന്നതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പൊലീസിന്റെ നിർദ്ദേശത്തെ തുടർന്ന് നിരവധി മുറികളുടെ ബുക്കിങ്ങുകളാണ് ഈ ദിവസങ്ങളിൽ നടത്തിപ്പുകാർക്ക് റദ്ദാക്കേണ്ടിവന്നത്.
Comments
Post a Comment
Happy to hear you!