Skip to main content

മലയാളികള്‍ വായിച്ചിരിക്കേണ്ട മലയാളത്തിലെ പ്രധാനപ്പെട്ട സാഹിത്യകൃതികളെ കുറിച്ച് ചോദിച്ചപ്പോള്‍ എഴുത്തുകാരനും വയലാര്‍- കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ടി.ഡി. രാമകൃഷ്ണന്‍ നിര്‍ദേശിച്ച അഞ്ച് പുസ്തകങ്ങള്‍ അതിന്‍റെ വിവരണത്തോടു കൂടി വായനക്കാര്‍ക്കായി പങ്കു വയ്ക്കുന്നു.


മലയാളികള്‍ വായിച്ചിരിക്കേണ്ട മലയാളത്തിലെ പ്രധാനപ്പെട്ട സാഹിത്യകൃതികളെ കുറിച്ച്  ചോദിച്ചപ്പോള്‍ എഴുത്തുകാരനും വയലാര്‍- കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ടി.ഡി. രാമകൃഷ്ണന്‍  നിര്‍ദേശിച്ച  അഞ്ച് പുസ്തകങ്ങള്‍ അതിന്‍റെ വിവരണത്തോടു കൂടി വായനക്കാര്‍ക്കായി പങ്കു വയ്ക്കുന്നു.

1. ഗുരുസാഗരം- ഒ.വി വിജയന്‍

മലയാള സാഹിത്യത്തില്‍ ആധുനികതക്ക് അടിത്തറ പാകിയ ഒ.വി വിജയന്റെ ശ്രദ്ധേയമായ നോവലാണ് ഗുരുസാഗരം. സനാതനമായ ഊര്‍ജ്ജം ജൈവരൂപങ്ങളിലൂടെ സഫലീകരിക്കുന്ന പ്രയാണവും പരിണാമവുമാണ് ഗുരു. മനുഷ്യനും മനുഷ്യനുമായുള്ള സമസ്ത സമ്പര്‍ക്കങ്ങളിലും, എന്തിന് മനുഷ്യനും പ്രകൃതിയും മൃഗവും ചരിത്രസംഭവങ്ങളുമായുള്ള കൂട്ടായ്മകളില്‍ പോലും ഗുരു അന്തര്‍ലീനനാണ്. ബംഗ്ലാദേശിലെ യുദ്ധം റിപ്പോര്‍ട്ടു ചെയ്യുവാന്‍ ചെല്ലുന്ന കുഞ്ഞുണ്ണി കാണുന്നത് ഈ അദ്ധ്യയനത്തിന്റെ മഹാമഹമാണ്. ശിഥിലമായ കുടുംബത്തിന്റെ വേദനയിലൂടെയും പ്രണയനൈരാശ്യത്തിലൂടെയും നിരവധി ദുഃഖദൃശ്യങ്ങളിലൂടെയും കടന്നുപോകുന്ന കുഞ്ഞുണ്ണി ഒരു ഗുരുവിനെ തേടുന്നു. കല്യാണി എന്ന കുട്ടി അയാളുടെ ഗുരുവായിത്തീരുന്നു; എല്ലാം വെടിഞ്ഞ് തറവാട്ടു വീട്ടിലേക്ക് തിരിച്ചെത്തുന്ന കുഞ്ഞുണ്ണിയുടെ മുന്‍പില്‍ ജീവിതത്തിന്റെ അര്‍ത്ഥങ്ങള്‍ ഗുരുകൃപയില്‍ തെളിഞ്ഞുവരുന്നു. ഒ.വി. വിജയന്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെ കരുണാകരഗുരുവിനെ പരിചയപ്പെട്ട് ശിഷ്യപ്പെട്ട ശേഷം രചിച്ച പുസ്തകമാണ് ഗുരുസാഗരം. ശാന്തതയുടെ ഭാഷയില്‍ രചിക്കപ്പെട്ട ഈ നോവല്‍ കരുണാകരഗുരുവിനായി സമര്‍പ്പിച്ചിരിക്കുന്നു

2. പാണ്ഡവപുരം- സേതു

1982-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതിയാണ് സേതുവിന്റെ പാണ്ഡവപുരം. ജാരന്‍ എന്ന നീച പുരുഷനും അവന്റെ അധമമായ കാമവും ദേവിയെന്ന സ്ത്രീയിലുണ്ടാക്കുന്ന വികാരവിക്ഷോഭങ്ങളുമാണ് നോവലിന്റെ ഇതിവൃത്തം. ഒരു പേടി സ്വപ്നം പോലെ പുരുഷ മേധാവിത്വത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ അഗ്‌നിസ്ഫുലിംഗമായി ദേവി വായനക്കാരുടെ മനസ്സില്‍ തീ കോരിയിടുന്നു.കുന്നിന്‍മുകളില്‍ കരിങ്കല്‍ച്ചുമരുകള്‍ക്കു നടുവിലുള്ള ശ്രീകോവിലില്‍ ചുവന്ന ഉടയാടകളണിഞ്ഞ് നെറുകയില്‍ സിന്ദൂരമണിഞ്ഞ്, ഭഗവതി ചമ്രം പടിഞ്ഞിരുന്നു. പാണ്ഡവപുരത്തു വന്നെത്തുന്ന ഓരോ വധുക്കളും ദേവിയോടു പ്രാര്‍ത്ഥിച്ചു. ജാരന്‍മാരില്‍ നിന്നും ഞങ്ങളെ രക്ഷിക്കൂ. അവരുടെ മായാവലയത്തില്‍പ്പെടാതെ കാത്തുകൊള്ളണേ…! വിഭ്രാമകമായ അനുഭവങ്ങളിലൂടെ അപരിചിതമായ ഓര്‍മ്മകളിലൂടെ വായനക്കാരനെ പിന്തുടരുന്ന സേതുവിന്റെ പാണ്ഡവപുരം നോവല്‍ നവീനഭാവുകത്വത്തിനു കൈവന്ന അപൂര്‍വ്വ ലബ്ധിയാണ്.

3. ആള്‍ക്കൂട്ടം- ആനന്ദ്

മലയാള നോവല്‍ സാഹിത്യചരിത്രത്തിലെ ഒരു വഴിത്തിരിവിന്റെ ഘട്ടം അടയാളപ്പെടുത്തുന്ന നോവലാണ് ആനന്ദിന്റെ ആള്‍ക്കൂട്ടം. ആനന്ദിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവലായ ആള്‍ക്കൂട്ടം നിരവധി ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വഴി തെളിച്ചിട്ടുണ്ട്. അന്നുവരെയുണ്ടായിരുന്ന നോവല്‍സങ്കല്പത്തിനു മാറ്റം വരുത്തുന്നതായിരുന്നു ഈ കൃതി. അതുവരെ കഥാപാത്രങ്ങള്‍ എന്ന ചെറിയ സ്ഥലത്തുനിന്നും സമൂഹം എന്ന വിശാല ഇടത്തിലേക്ക് വികസ്വരമാകുന്ന നോവല്‍ ഘടനയായിരുന്നു ഉണ്ടായിരുന്നത്. ഒരു കേന്ദ്രത്തില്‍നിന്നും വിസ്തൃതിയിലേക്ക് ചലിക്കുന്ന തിരമാലകളുടെ ചക്രവ്യൂഹങ്ങള്‍ നോവലുകളുടെ പൊതു സ്വഭാവം ആയിരുന്നു. ഈ ഒരു അവസ്ഥയിലേക്കാണ് ആനന്ദിന്റെ നോവലുകള്‍ വരുന്നത്.

ആഖ്യാനത്തില്‍ നോവല്‍ പിന്തുടര്‍ന്നു വന്ന ഈ യാത്രയുടെ നേരേ വിപരീതദിശയില്‍ സഞ്ചരിക്കാനാണ് ആനന്ദ് ശ്രമിച്ചത്. നോവലിന്റെ വ്യക്തികേന്ദ്രിതമോ കുടുംബകേന്ദ്രിതമോ ആയ ഘടനയില്‍നിന്നും വിടുതി നേടി വൈവിധ്യം നിറഞ്ഞ സമൂഹത്തെ ഒരേയൊരു ആഖ്യാനകേന്ദ്രമാക്കി എന്നതാണ് ആനന്ദ് ചെയ്ത മാറ്റം. അതായത്, രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും പ്രശ്‌നങ്ങള്‍ മുഖ്യമായി നില്‍ക്കുകയും അതിന്റെ സ്വാധീനത്തില്‍ കഴിയേണ്ടിവരുന്ന വ്യക്തികള്‍ കഥാപാത്രങ്ങളാവുകയും ചെയ്യുന്നത് ആനന്ദിന്റെ നോവലുകളില്‍ കാണാം.

4. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍-എം.മുകുന്ദന്‍

ഫ്രഞ്ച് അധീനപ്രദേശമായിരുന്ന മയ്യഴിയുടെ പശ്ചാത്തലത്തില്‍ എം.മുകുന്ദന്‍ രചിച്ച നോവലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍. അധിനിവേശം രൂപപ്പെടുത്തിയ മയ്യഴിയുടെ രാഷ്ട്രീയസാമൂഹ്യചരിത്രങ്ങളും മനോഭാവങ്ങളും ചിത്രീകരിക്കുന്ന ഈ കൃതിയില്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരുക വഴിയുള്ള മയ്യഴിയുടെ ‘വിമോചനത്തെ’ പിന്തുണച്ചും ഫ്രഞ്ച് ഭരണത്തിന്റെ തുടര്‍ച്ചക്കനുകൂലമായുമുള്ള നിലപാടുകള്‍ സമാന്തരമായി പ്രത്യക്ഷപ്പെടുന്നു. ഒരു ദേശത്തിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിലേക്ക് ഇറങ്ങി ചെല്ലുന്ന നോവല്‍ അവിടുത്തെ സാധാരണ ജനത നേരിട്ട യാതനകളുടെ ചിത്രം കൂടി വരച്ചിടുന്നു. ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുണര്‍ത്തിയ ദാസന്‍ ജീവിതത്തില്‍ തിരഞ്ഞെടുക്കുന്ന വഴി അവന്റെയും കുടുംബത്തിന്റെയും ജീവിതം എങ്ങനെ മാറ്റിമറിക്കുന്നു എന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം.

‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ സ്ഥലത്തെക്കുറിച്ചുള്ള വലിയ ധ്യാനമായിരുന്നു. മയ്യഴിയുടെ ചരിത്രം, സ്ഥലം അതിന്റെ സ്വത്വം തിരയുന്നതിന്റെ സമരചരിത്രമാണ്. ഫ്രാന്‍സിനും ഇന്ത്യക്കുമിടയിലെ ത്രിശങ്കുവിന്റെ അവസ്ഥയില്‍ മയ്യഴി സ്ഥലത്തിന്റെ പുതിയൊരു മാനത്തേക്കുകൂടി പ്രവേശിക്കുന്നു. സ്ഥലത്തെ അങ്ങനെ മാറ്റിയെഴുതുന്നതിന്റെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍.’ പുസ്തകത്തില്‍ പി.കെ.രാജശേഖരന്‍ അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ്.

5. രണ്ടാമൂഴം-എം.ടി വാസുദേവന്‍ നായര്‍

മഹാഭാരതകഥ ആസ്പദമാക്കി എം.ടി. വാസുദേവന്‍ നായര്‍ രചിച്ച പ്രശസ്ത നോവലാണ് രണ്ടാമൂഴം. അതിശക്തനും ലളിതചിന്താഗതിക്കാരനുമായ ഭീമനിലെ സാധാരണ മനുഷ്യനെയാണ് രണ്ടാമൂഴത്തില്‍ അവതരിപ്പിക്കുന്നത്. പാണ്ഡുപുത്രനായ ഭീമന്‍ ജീവിതത്തില്‍ ഉടനീടം രണ്ടാമൂഴക്കാരനായിരുന്നു, പാഞ്ചാലിയുടെ കാര്യത്തിലടക്കം. ചൂതുകളിച്ച് മണ്ണും പെണ്ണും നഷ്ടപ്പെടുത്തിയ യുധിഷ്ഠിരന്റേയും വില്ലാളിവീരനായ അര്‍ജ്ജുനന്റേയും പിന്നില്‍ നായകത്വം നഷ്ടപ്പെട്ട് മറഞ്ഞു പോയ കഥാപാത്രമാണ് ഭീമന്റേത്. ഭീമന്റെ മനസിലെ ചിന്തകളും വികാരങ്ങളും മഹാഭാരത കഥയിലെ മറ്റനേകം സംഭവങ്ങളും കോര്‍ത്തിണക്കിയ രണ്ടാമൂഴം ചുരുള്‍ നിവരാത്ത ഒരു പ്രണയകാവ്യം കൂടിയാണ്. 1985-ലെ വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരം ഈ കൃതിക്കായിരുന്നു.

Comments

Popular posts from this blog

ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?

കെട്ടിട നിർമ്മാണവും വസ്തു നികുതിയും *1) നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിക്കുമോ?* പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 AA പ്രകാരം മേൽപ്പറഞ്ഞ കെട്ടിടങ്ങൾക്ക് UA എന്ന ഇംഗ്ലീഷ് അക്ഷരവും ടി കെട്ടിടം നിർമ്മിച്ച വർഷവും ചേർത്ത് പഞ്ചായത്ത്‌/ മുൻസിപ്പൽ നമ്പർ ലഭിക്കുവാൻ  സാധ്യതയുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരം പഞ്ചായത്ത്‌ വസ്തു നികുതി ചുമത്തുമ്പോൾ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി  കണക്കാക്കരുത്. ടി കെട്ടിടം എന്നുവേണമെങ്കിലും പൊളിച്ചു മാറ്റുവാൻ കെട്ടിട ഉടമ ബാധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞ കെട്ടിടനമ്പർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കുകയില്ല. ആയതുകൊണ്ട് വീടും സ്ഥലവും വാങ്ങുവാൻ ആഗ്രഹിക്കുമ്പോൾ കെട്ടിടത്തിന്റെ നമ്പർ ശ്രദ്ധിക്കേണ്ടതാണ്. .............................................................. *2) നിലവിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത്തിന് ശേഷം  ആ വിവരം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി  സെക്രട്ടറിയെ ഉടമ അറിയിക്കേണ്ടതുണ്ടോ?* കൈമാറ്റത്തിന് ശേഷം മൂന്നു മാസത്തിനുള്ളിൽ വിവരം സെക്രട്ടറിയെ ആദ്യത്തെ ഉടമയോ, നിലവില...

ഓയിൽ സ്കിൻ' കെയർ ടിപ്സ്

ഓയിൽ സ്കിൻ' കെയർ ടിപ്സ് . ചർമ്മത്തിൽ രാസപദാർത്ഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചർമ്മ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിചേക്കാം. ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഒരു സെറം ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാനായി ദിവസവും ഒരു സെറം ഉപയോഗിക്കുന്നത് നല്ലതാണ്. മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനുംചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണ്ണമായും തുടച്ചു മാറ്റുക. മേക്കപ്പ് നീക്കം ചെയ്യാതെ അതേപടി കിടന്നുറങ്ങുന്നത് ചർമ്മസുഷിരങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഏതെങ്കിലുമൊരു ഫേസ് പാക്ക് ഉപയോഗിക്കുക. മുട്ടയുടെ വെള്ളയും അൽപം തെെരും ചേർത്ത് മുഖത്തിടുന്നത് എണ്ണമയം അകറ്റാൻ ഏറെ നല്ലതാണ്. സംസ്കരിച്ച ഭക...

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച്‌ വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഇതിന് ദ...