Skip to main content

ഇന്ത്യയിൽ വരുന്നു ആദാനിയുടെ സൂപ്പര്‍ ആപ്! കാണാന്‍ പോകുന്നത് മറ്റൊരു ടെക് പോരാട്ടം

ഇന്ത്യയിൽ വരുന്നു ആദാനിയുടെ സൂപ്പര്‍ ആപ്! കാണാന്‍ പോകുന്നത് മറ്റൊരു ടെക് പോരാട്ടം

ambani-adani
   

രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളെല്ലാം സൂപ്പര്‍ ആപ്പുകള്‍ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണെന്നു വാര്‍ത്ത. ഈ രംഗത്തെ ബിസിനസ് താത്പര്യം ഇപ്പോൾ അറിയിച്ചിരിക്കുന്നത് അദാനി ഗ്രൂപ്പാണ്. എന്താണ് സൂപ്പര്‍ ആപ്? ഈ മേഖലയില്‍ ആര്‍ക്കായിരിക്കും മേല്‍ക്കോയ്മ? തുടങ്ങി കാര്യങ്ങൾ പരിശോധിക്കാം. 

∙ അദാനിയുടെ ആഗ്രഹങ്ങള്‍

ലോകത്തെ ഏറ്റവും സ്വാധീനശകതിയുള്ളതും ലാഭകരവുമായ സൂപ്പര്‍ ആപ് സൃഷ്ടിക്കണമെന്നതാണ് അദാനിയുടെ ലക്ഷ്യം. നമ്മള്‍ ഡിജിറ്റല്‍ ലോകത്തെ ഫെറാറി (Ferrari) ആകണമെന്നും ഇന്ത്യയിലെ ഓരോ മനുഷ്യനും വേണ്ടിയുള്ള സൂപ്പര്‍ ആപ് ഡിസൈന്‍ ചെയ്യണമെന്നുമാണ് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തന്റെ ഉദ്യോഗസ്ഥരോട് പറഞ്ഞത്. അദാനി ഡിജിറ്റല്‍ ലാബ്‌സിലെ ഏകദേശം എണ്‍പതോളം യുവ ജോലിക്കാരെ അഭിസംബോധന ചെയ്തു നടത്തിയ സംഭാഷണത്തിലാണ് സൂപ്പര്‍ ആപ്പിനെക്കുറിച്ച് മേധാവി വാചാലനായത്. നിലവില്‍ കമ്പനിയുടെ സേവനങ്ങള്‍ ഉപയോഗിക്കുന്നവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതായിരിക്കും തുടക്കത്തില്‍ ആപ് ലക്ഷ്യമിടുക.

∙ നിയന്ത്രണം മകനും അനന്തരവനും

അദാനി ഗ്രൂപ്പിന്റെ ഡിജിറ്റല്‍ വിഭാഗത്തെ നിയന്ത്രിക്കാനുള്ള ചുമതല ഗൗതം അദാനിയുടെ മരുമകന്‍ സാഗര്‍ അദാനിയും മകന്‍ ജീത് അദാനിക്കുമായിരിക്കും. അതേസമയം, ഡിജിറ്റല്‍ ലാബ്‌സിന്റെ മുഖ്യ ഡിജിറ്റല്‍ ഓഫിസറായി നിതിന്‍ സേഥി ചുമതലയേറ്റു. തങ്ങളുടെ ഏറ്റവും വലിയ ബിസിനസായി തീരാനുള്ള പ്രാപ്തിയുള്ളതാണ് ഡിജിറ്റല്‍ മേഖലയെന്നും ഗൗതം അദാനി നിരീക്ഷിച്ചു. നിലവില്‍ തങ്ങളുടെ സേവനങ്ങള്‍ വിവിധ മേഖലകളില്‍ ഉപയോഗിക്കുന്ന 400 ദശലക്ഷം ഉപയോക്താക്കളുണ്ടെന്നും പുതിയ സൂപ്പര്‍ ആപ് വഴി അവരെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് ആദ്യ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പണം കൈമാറ്റം, ടാക്‌സി ബുക്കിങ്, ഭക്ഷണം ഓർഡർ ചെയ്യൽ, അദാനിയുടെ കമ്പനിയുടെ സേവനങ്ങള്‍ക്കായി പണം അടയ്ക്കുന്നവര്‍ക്ക് അത് ചെയ്യാന്‍ സാധിക്കുക തുടങ്ങി കാര്യങ്ങളായിരിക്കും തുടക്കത്തില്‍ ആപ്പിന്റെ ലക്ഷ്യം. എയര്‍പോര്‍ട്ടുകള്‍, എല്‍പിജി, വൈദ്യുതി, പണം കൈമാറ്റം, കണ്‍സ്യൂമര്‍ പ്രോഡക്ടുകള്‍ ഉപയോഗിക്കുന്നവര്‍ തുടങ്ങിയവര്‍ക്കെല്ലാം ഉപയോഗപ്രദമായിരിക്കും സൂപ്പര്‍ ആപ് എന്നു കരുതുന്നു. അദാനി പോര്‍ട്ട് വിഭാഗത്തിലുള്ളവര്‍ക്കും അദാനി ഗ്രീന്‍ വിഭാഗത്തിലുള്ളവര്‍ക്കും ഇത് ഒരുപോലെ ഉപയോഗിക്കാനാകും. 

∙ തീരുമാനിച്ചത് 30 മിനിറ്റിനിടയില്‍

ഇത്തരം ഒരു ആപ് സൃഷ്ടിക്കണമെന്ന കാര്യം താന്‍ തീരുമാനിച്ചത് കേവലം 30 മിനിറ്റ് നേരം ചിന്തിച്ച ശേഷമാണെന്ന് അദാനി വെളിപ്പെടുത്തി. ലോകത്തെ ഏറ്റവും വലിയ പാരന്റ് ഇന്‍ക്യുബേറ്ററുകളിലൊന്നായി അറിയപ്പെടുന്ന അദാനി എന്റര്‍പ്രൈസസിന്റെ ഡിജിറ്റല്‍ലാബ് പുതിയ നേട്ടങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. വിവിധ മേഖലകളിലായി അദാനി ഗ്രൂപ്പിന്റെ സേവനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം പ്രതിവര്‍ഷം 15 ശതമാനം വീതം വര്‍ധിക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. കുട്ടികള്‍, മുത്തശ്ശിമാര്‍, കടകള്‍ നടത്തുന്നവര്‍, കര്‍ഷകര്‍, ഭക്ഷണവില്‍പന ശാലകള്‍ നടത്തുന്നവര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ക്ക് ഒരുപോലെ ഉപകാരപ്രദമായിരിക്കും തന്റെ ആപ് എന്നാണ് അദാനി പറയുന്നത്. നിങ്ങളോരോരുത്തരോടും വ്യക്തിപരമായി ഇടപെടാന്‍ ഞാന്‍ സാഗറിനോടും ജിതിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദാനി ജോലിക്കാരോടു പറഞ്ഞു. 

∙ അംബാനിയെത്തും മുൻപെ അദാനിയെത്തുമോ?

രാജ്യത്ത് സൂപ്പര്‍ ആപ് അവതരിപ്പിക്കാന്‍ ആദ്യം ഇറങ്ങിയ വ്യക്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയാണ്. രാജ്യത്ത് ഏറ്റവും ജനപ്രീതിയുള്ള, ഫെയ്‌സ്ബുക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന, വാട്‌സാപ്പിനെ സൂപ്പര്‍ ആപ്പായി പരിവര്‍ത്തനം ചെയ്യാനാണ് അദ്ദേഹത്തിന്റെ ഉദ്ദേശമെന്നാണ് നേരത്തെ വന്ന റപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. അങ്ങനെ ചെയ്യാനായാല്‍ ഒറ്റയടിക്ക് ഏകദേശം 53 കോടിയോളം ഇന്ത്യയ്ക്കാരെ തന്റെ കുടക്കീഴില്‍ എത്തിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹം. വാട്‌സാപ് ഇങ്ങനെ പരിവര്‍ത്തനം ചെയ്യുന്നതില്‍ എന്തെങ്കിലും നിയമപ്രശ്‌നങ്ങള്‍ നേരിട്ടാല്‍ പുതിയ ആപ് അവതരിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ഉദ്ദേശമെന്നായിരുന്നു സൂചനകള്‍. ഓണ്‍ലൈന്‍ ഷോപ്പിങ് മുതല്‍ സന്ദേശക്കൈമാറ്റം വരെ ഒരു കുടക്കീഴിലാക്കുന്ന ചൈനീസ് സൂപ്പര്‍ ആപ്പുകളുടെ രീതിയിലുള്ള ഒരു ആപ്പാണ് അംബാനിയുടെ ലക്ഷ്യം. എന്നാല്‍, ഡിജിറ്റല്‍ മേഖലയിലെ അംബാനിയുടെ കുതിപ്പ് നോക്കിയിരിക്കുന്ന ഒരു കാഴ്ചക്കാരനായിരിക്കാന്‍ തന്നെക്കിട്ടില്ല എന്ന സന്ദേശമാണെന്നു തോന്നുന്നു അദാനി ഇപ്പോൾ നല്‍കുന്നത്. 

jio

∙ തീര്‍ന്നിട്ടില്ല, ടാറ്റയും!

അദാനിക്കു മുൻപെ ഒരു സൂപ്പര്‍ ആപ് ഇറക്കുമെന്നും അത് ഈ വര്‍ഷം അവസാനിക്കുന്നതിനു മുൻപ് പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും ഇന്ത്യയിലെ മറ്റൊരു പ്രമുഖ ബിസിനസ് ഗ്രൂപ്പായ ടാറ്റയും അറിയിച്ചു കഴിഞ്ഞു. രാജ്യത്തെ 450 ദശലക്ഷത്തോളം സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കളുടെ ശ്രദ്ധപിടിച്ചുപറ്റാനുള്ള ശ്രമത്തിലാണ് ടാറ്റയും. ഏകദേശം 200 ദശലക്ഷം കുടുംബങ്ങളില്‍ സേവനം നല്‍കുന്ന കമ്പനിയാണ് ടാറ്റ. വിവിധ ബിസിനസ് സംരംഭങ്ങളെ ഒരു കുടക്കീഴിലാക്കാനുള്ള ശ്രമത്തിലാണ് ടാറ്റയും. ചായപ്പൊടി, കാപ്പിപ്പൊടി, കുടിവെള്ളം, ഉപ്പ്, ധാന്യങ്ങള്‍, നേരിട്ടു ഭക്ഷിക്കാവുന്ന സാധനങ്ങള്‍, പലചരക്ക്, ഫാഷന്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഇന്‍ഷ്വറന്‍സ്, പണം കൈമാറ്റം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ബില്ലുകള്‍ അടയ്ക്കല്‍ തുടങ്ങി നിരവിധി സേവനങ്ങള്‍ ഒരുമിച്ചു കൊണ്ടുവരാനാണ് ടാറ്റയുടെയും ഉദ്യമം.

∙ ഇനിയുമുണ്ട്, പേടിഎം!

നേരത്തെ തന്നെ പണക്കൈമാറ്റ രംഗത്തെത്തി നിരവധി ഇന്ത്യയ്ക്കാരുടെ ശ്രദ്ധപിടിച്ചുപറ്റിയ പേടിഎം സൂപ്പര്‍ ആപ് ആകാനുള്ള ശ്രമം നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. 

∙ എന്താണ് സൂപ്പര്‍ ആപ്?

നിരവധി സേവനങ്ങളെ ഒരു ആപ്പിനു കീഴില്‍ ഒന്നിപ്പിക്കുന്നതിനെയാണ് സൂപ്പര്‍ ആപ് എന്നു പറയുന്നത്. ഈ സങ്കല്‍പം ആദ്യം പങ്കുവച്ചത് ബ്ലാക്‌ബെറിയുടെ സ്ഥാപകനായ മൈക് ലാസറിഡിസ് ആണ്. അത് 2010ല്‍ ആയിരുന്നു. ലോകത്തെ വലിയൊരു വിഭാഗം ജനങ്ങളും ഇന്റര്‍നെറ്റിലെത്തുന്നത് സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ചാണ് എന്നും അവര്‍ക്ക് ഒറ്റ ആപ് മാത്രം ഉപയോഗിച്ച് എല്ലാ കാര്യങ്ങളും നിര്‍വഹിക്കാന്‍ സാധിക്കണമെന്ന ചിന്തയുമാണ് സൂപ്പര്‍ ആപ്പിനു പിന്നില്‍.

∙ ശരിക്കുള്ള സൂപ്പര്‍ ആപ്പുകള്‍ ചൈനയില്‍

ലോകത്തെ ഏറ്റവും മികച്ച സൂപ്പര്‍ ആപ്പുകള്‍ ചൈനയിലാണ് പ്രവര്‍ത്തിക്കുന്നത്. ടെന്‍സന്റ് കമ്പനിയുടെ വീചാറ്റ് ആണ് ഏറ്റവും പ്രമുഖം. സമൂഹ മാധ്യമ സേവനം മുതല്‍ പണമടയ്ക്കല്‍ വരെ എന്തും ചെയ്യാനാകുന്നതാണ് വീചാറ്റ്. ഇത്രയധികം കാര്യങ്ങള്‍ ചെയ്യാവുന്ന ലോകത്തെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന സൂപ്പര്‍ ആപ് ആണ് വീചാറ്റ്. ഇതിന് 2018ലെ കണക്കുപ്രകാരം 100 കോടിയിലേറെ ഉപയോക്താക്കളാണ് ഉള്ളത്. വീചാറ്റിന്റെ വിജയം ഇന്ത്യയില്‍ ആവര്‍ത്തിക്കാനായിരിക്കും വാട്‌സാപ് ശ്രമിക്കുക. ചൈനയിലെ മറ്റൊരു സൂപ്പര്‍ ആപ് അലി പേ ആണ്. അതേസമയം, അമേരിക്കയില്‍ സൂപ്പര്‍ ആപ് സങ്കല്‍പ്പം പച്ചപിടിച്ചിട്ടുമില്ല. 

∙ ഇന്ത്യയില്‍ ആര്‍ക്കായിരിക്കും മേല്‍ക്കോയ്മ?

വന്‍ ബിസിസ് സാധ്യതകളാണ് ഇന്ത്യന്‍ കമ്പനികള്‍ക്കു മുന്നില്‍ തെളിഞ്ഞിരിക്കുന്നത്. ഇപ്പോള്‍ സൂപ്പര്‍ ആപ്പുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്നു പറഞ്ഞിരിക്കുന്ന കമ്പനികളെക്കൂടാതെ മറ്റു ബിസിനസ് സ്ഥാപനങ്ങളും രംഗത്തെത്തുമെന്നു പ്രതീക്ഷിക്കുന്നു. ടാറ്റയേയും അദാനി ഗ്രൂപ്പിനേയും ഒന്നും പോലെയല്ലാതെ ഒറ്റയടിക്ക് പ്രചാരം നേടാനുള്ള സാധ്യത അംബാനിക്കും ഫെയ്‌സ്ബുക്കിനുമൊപ്പം അരങ്ങത്തേക്കു വരുന്ന വാട്‌സാപ്പിനായിരിക്കുമെന്ന കാര്യം വ്യക്തമാണ്. അതേസമയം, ഈ കൂട്ടുകെട്ട് എന്തെങ്കിലും നിയമക്കുരുക്കില്‍ പെട്ടാല്‍ കുറച്ചുകൂടി തുറന്നമത്സരം പ്രതീക്ഷിക്കാം. 

കടപ്പാട്: സീന്യൂസ്, സ്റ്റാര്‍ട്ട്അപ്‌ടോക്കി, മണികണ്‍ട്രോള്‍ 

Comments

Popular posts from this blog

ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?

കെട്ടിട നിർമ്മാണവും വസ്തു നികുതിയും *1) നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിക്കുമോ?* പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 AA പ്രകാരം മേൽപ്പറഞ്ഞ കെട്ടിടങ്ങൾക്ക് UA എന്ന ഇംഗ്ലീഷ് അക്ഷരവും ടി കെട്ടിടം നിർമ്മിച്ച വർഷവും ചേർത്ത് പഞ്ചായത്ത്‌/ മുൻസിപ്പൽ നമ്പർ ലഭിക്കുവാൻ  സാധ്യതയുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരം പഞ്ചായത്ത്‌ വസ്തു നികുതി ചുമത്തുമ്പോൾ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി  കണക്കാക്കരുത്. ടി കെട്ടിടം എന്നുവേണമെങ്കിലും പൊളിച്ചു മാറ്റുവാൻ കെട്ടിട ഉടമ ബാധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞ കെട്ടിടനമ്പർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കുകയില്ല. ആയതുകൊണ്ട് വീടും സ്ഥലവും വാങ്ങുവാൻ ആഗ്രഹിക്കുമ്പോൾ കെട്ടിടത്തിന്റെ നമ്പർ ശ്രദ്ധിക്കേണ്ടതാണ്. .............................................................. *2) നിലവിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത്തിന് ശേഷം  ആ വിവരം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി  സെക്രട്ടറിയെ ഉടമ അറിയിക്കേണ്ടതുണ്ടോ?* കൈമാറ്റത്തിന് ശേഷം മൂന്നു മാസത്തിനുള്ളിൽ വിവരം സെക്രട്ടറിയെ ആദ്യത്തെ ഉടമയോ, നിലവില...

ഓയിൽ സ്കിൻ' കെയർ ടിപ്സ്

ഓയിൽ സ്കിൻ' കെയർ ടിപ്സ് . ചർമ്മത്തിൽ രാസപദാർത്ഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചർമ്മ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിചേക്കാം. ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഒരു സെറം ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാനായി ദിവസവും ഒരു സെറം ഉപയോഗിക്കുന്നത് നല്ലതാണ്. മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനുംചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണ്ണമായും തുടച്ചു മാറ്റുക. മേക്കപ്പ് നീക്കം ചെയ്യാതെ അതേപടി കിടന്നുറങ്ങുന്നത് ചർമ്മസുഷിരങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഏതെങ്കിലുമൊരു ഫേസ് പാക്ക് ഉപയോഗിക്കുക. മുട്ടയുടെ വെള്ളയും അൽപം തെെരും ചേർത്ത് മുഖത്തിടുന്നത് എണ്ണമയം അകറ്റാൻ ഏറെ നല്ലതാണ്. സംസ്കരിച്ച ഭക...

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച്‌ വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഇതിന് ദ...