Skip to main content

കുഞ്ഞിന് മുലയൂട്ടുന്നിടത്ത് അച്ഛന് എന്ത് കാര്യം?

കുഞ്ഞിന് മുലയൂട്ടുന്നിടത്ത് അച്ഛന് എന്ത് കാര്യം?

ഡോ. ദിലീപ് കെ. എസ്
   
പൊന്നുരുക്കുന്നിടത് പൂച്ചക്ക് എന്ത് കാര്യം എന്ന് പറയുന്നത് പോലെ മുലയൂട്ടുന്നിടത്ത് ആണുങ്ങൾക്ക് എന്ത് കാര്യം എന്ന് നാം പലപ്പോഴും കേൾക്കാറുണ്ട്. ഈ വർഷത്തെ മുലയൂട്ടൽ വാരാചരണത്തിന്റെ പ്രമേയം 'മുലയൂട്ടൽ പരിരക്ഷണം: ഒരു കൂട്ടായ ഉത്തരവാദിത്തം ' എന്നതാണ്. മുലയൂട്ടൽ സ്ത്രീയിൽ മാത്രം നിക്ഷിപ്തമായ ഒന്നാണ്, പുരുഷൻ അതിൽ പ്രതൃകിച്ച് ഒന്നും ചെയ്യാനില്ല എന്ന മനോഭാവം മാറേണ്ടിയിരിക്കുന്നു. വളരെ വിജയകരമായി മുലയൂട്ടുന്ന അമ്മമാർക്ക് പോഷകാഹാരം മാത്രമല്ല ഊഷ്മളമായ സ്നേഹബന്ധവും പ്രോത്സാഹനവും പിന്തുണയും ആവശ്യമാണ്. അത് ഏറ്റവും നന്നായി കൊടുക്കാൻ കഴിയുന്നത് പങ്കാളിക്ക് മാത്രമാണ്. കുഞ്ഞിന്റെ ആരോഗ്യകരമായ മുലയൂട്ടലിന് പിതാവിന് ചെയ്യാവുന്ന പത്ത് കാര്യങ്ങൾ...

1. ആദ്യത്തെ കുഞ്ഞാണെങ്കിൽ മുലകൊടുക്കുന്നതിനെ കുറിച്ചുള്ള അടിസ്ഥാന സംശയങ്ങളും വിവിധ രീതികളും ഒരുമിച്ചിരുന്ന് മനസ്സിലാക്കാൻ ശ്രമിക്കാം.
2. മുല കൊടുക്കുന്നതിന് അനുയോജ്യമായ വിവിധ പൊസിഷനുകളിൽ കുഞ്ഞിനെ അമ്മയോട് ചേർത്ത് കിടത്തി കൊടുക്കാം.
3. പാൽ കൊടുത്തതിന് ശേഷം കുഞ്ഞിനെ തോളിൽ കിടത്തിയോ മടിയിൽ വച്ചോ പുറത്തു തട്ടി വയറിലുള്ള ഗ്യാസ് കളയാം.
4. പോഷകസമൃദ്ധമായ ആഹാരങ്ങൾ അമ്മ കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
5. പാൽ കൊടുത്തുകൊണ്ട് അമ്മ ഉറങ്ങിപ്പോകുന്നില്ല എന്ന് ഉറപ്പ് വരുത്തുക. ഉറങ്ങുന്നത് വഴി മുലപ്പാൽ കുഞ്ഞിന്റെ ശ്വാസനാളത്തിൽ കയറി അപകടമുണ്ടാക്കാൻ സാധ്യതയുണ്ട്.
6. മുലയൂട്ടലിന്റെ തുടക്കത്തിൽ ചില അമ്മമാർക്ക് വൈകാരികമായ ഉയർച്ചയും താഴ്ചയുമെല്ലാം ഉണ്ടാകാം, പ്രത്യേകിച്ച് പ്രസവാനന്തര വിഷാദാവസ്ഥയിൽ. ഈ അവസ്ഥയിൽ അവർക്ക് മാനസിക പിന്തുണ നൽകുക. അവരെ കേൾക്കാനും മനസ്സിലാക്കാനും ശ്രമിക്കുക. അവരോടൊപ്പം കൂടുതൽ സമയം ചിലവിടുകയും സംസാരിക്കുകയും ചെയ്യുക.
7. കുഞ്ഞിനെ കുളിപ്പിക്കുകയും നാപ്പിയും ഡ്രെസ്സും മാറ്റികൊടുക്കുകയും ചെയ്യാം.
8. വീട്ടുജോലികൾ പരസ്പരം സഹകരിച്ച് ചെയ്യാം.
9. അമ്മക്ക് രാത്രി ശരിയായി ഉറങ്ങാൻ പറ്റുന്നില്ലെങ്കിൽ രാവിലെ വിശ്രമത്തിനുള്ള സമയം നൽകുക
10. കുഞ്ഞിനെ അച്ഛന്റെ നഗ്നമായ നെഞ്ചിൽ (skin to skin care) കിടത്തി പരിചരിക്കാം. ഇത് കുഞ്ഞിന്റെ ശരീരോഷ്മാവ് ക്രമീകരിക്കുന്നതിനും അച്ഛനുമായുള്ള വൈകാരിക ബന്ധം സുദൃഡമാക്കുന്നതിനും സഹായിക്കും

Comments

Popular posts from this blog

ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?

കെട്ടിട നിർമ്മാണവും വസ്തു നികുതിയും *1) നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിക്കുമോ?* പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 AA പ്രകാരം മേൽപ്പറഞ്ഞ കെട്ടിടങ്ങൾക്ക് UA എന്ന ഇംഗ്ലീഷ് അക്ഷരവും ടി കെട്ടിടം നിർമ്മിച്ച വർഷവും ചേർത്ത് പഞ്ചായത്ത്‌/ മുൻസിപ്പൽ നമ്പർ ലഭിക്കുവാൻ  സാധ്യതയുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരം പഞ്ചായത്ത്‌ വസ്തു നികുതി ചുമത്തുമ്പോൾ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി  കണക്കാക്കരുത്. ടി കെട്ടിടം എന്നുവേണമെങ്കിലും പൊളിച്ചു മാറ്റുവാൻ കെട്ടിട ഉടമ ബാധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞ കെട്ടിടനമ്പർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കുകയില്ല. ആയതുകൊണ്ട് വീടും സ്ഥലവും വാങ്ങുവാൻ ആഗ്രഹിക്കുമ്പോൾ കെട്ടിടത്തിന്റെ നമ്പർ ശ്രദ്ധിക്കേണ്ടതാണ്. .............................................................. *2) നിലവിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത്തിന് ശേഷം  ആ വിവരം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി  സെക്രട്ടറിയെ ഉടമ അറിയിക്കേണ്ടതുണ്ടോ?* കൈമാറ്റത്തിന് ശേഷം മൂന്നു മാസത്തിനുള്ളിൽ വിവരം സെക്രട്ടറിയെ ആദ്യത്തെ ഉടമയോ, നിലവില...

ഓയിൽ സ്കിൻ' കെയർ ടിപ്സ്

ഓയിൽ സ്കിൻ' കെയർ ടിപ്സ് . ചർമ്മത്തിൽ രാസപദാർത്ഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചർമ്മ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിചേക്കാം. ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഒരു സെറം ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാനായി ദിവസവും ഒരു സെറം ഉപയോഗിക്കുന്നത് നല്ലതാണ്. മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനുംചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണ്ണമായും തുടച്ചു മാറ്റുക. മേക്കപ്പ് നീക്കം ചെയ്യാതെ അതേപടി കിടന്നുറങ്ങുന്നത് ചർമ്മസുഷിരങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഏതെങ്കിലുമൊരു ഫേസ് പാക്ക് ഉപയോഗിക്കുക. മുട്ടയുടെ വെള്ളയും അൽപം തെെരും ചേർത്ത് മുഖത്തിടുന്നത് എണ്ണമയം അകറ്റാൻ ഏറെ നല്ലതാണ്. സംസ്കരിച്ച ഭക...

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച്‌ വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഇതിന് ദ...