Skip to main content

ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മരുന്നുകളിൽ ഒന്നാണ് പാരസെറ്റമോൾ ടാബ്‌ലറ്റ്. പാരസെറ്റമോളിന്റെ കഥ കേട്ടോളൂ..

പാരസെറ്റമോളിന്റെ കഥ
_(ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മരുന്നുകളിൽ ഒന്നാണ് പാരസെറ്റമോൾ ടാബ്‌ലറ്റ്. ശരീരോഷ്മാവ് കുറയ്ക്കുന്നതിനും വേദനാ സംഹാരിയായും ഒക്കെ ഇത് ഉപയോഗിക്കുന്നു. കൊറോണ വൈറസ് മൂലമുള്ള പനി കുറയ്ക്കാനും വിദഗ്ധർ നിർദേശിക്കുന്ന പ്രധാന മരുന്നുകളിലൊന്ന് ഇതുതന്നെ. പാരസെറ്റമോളിന്റെ കഥ കേട്ടോളൂ)_

ഹലോ ഫ്രണ്ട്‌സ്, എന്നെ നിങ്ങളെല്ലാവരും അറിയുമെന്നു വിശ്വസിക്കുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും എന്നെ ഉപയോഗിക്കാത്തവരായി ആരും ഉണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ പല രൂപത്തിൽ എന്നെ ഉപയോഗിക്കുന്നുണ്ട്. ഞാനാണ് നിങ്ങളുടെ സ്വന്തം പാരസെറ്റമോൾ. എന്റെ വിശേഷങ്ങൾ കേട്ടോളൂ.

എനിക്ക് ശരിക്കും മൂന്നു പേരുകൾ ഉണ്ട്. പാരസെറ്റമോൾ (paracetamol), അസെ റ്റമിനോഫിൻ (acetaminophen), എൻ-അ സെറ്റൈൽ പാരാ അമിനോ ഫീനോൾ (N-acetyl para aminophenol) എന്നിവയാണവ. ഇത് കൂടാതെ എൻ-4-ഹൈഡ്രോക്സി ഫിനൈൽ എതനമൈഡ് (N-4- hydroxy phenyl ethanamide) എന്ന ഒരു കെമിക്കൽ പേരിലും ഞാൻ അറിയപ്പെടുന്നു.

1877-ലാണ് എന്റെ ജനനം. ആദ്യമൊന്നും ഞാൻ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നു. 1887-ൽ ക്ലിനിക്കൽ ഫാർമക്കോളജിസ്റ്റായ ജോസഫ് വോൺ മെറിങ് (Joseph von Mering) ആണ് എന്നെ ആദ്യമായി മനുഷ്യരിൽ പരീക്ഷിച്ചത്. 1890-കളിൽ എന്നെപ്പറ്റി പലരും പഠനങ്ങൾ നടത്തി എന്റെ കഴിവുകളെക്കുറിച്ച് ബോധ്യപ്പെട്ടു. അങ്ങനെ, പത്തറുപത് വർഷങ്ങൾക്ക് ശേഷം 1945-1950 കാലഘട്ടത്തിൽ ഞാൻ സേവനമേഖലകളിലേക്ക് ഇറങ്ങിത്തിരിച്ചു.

എനിക്ക് വലിയൊരു കഴിവുണ്ട്. മനുഷ്യശരീരത്തിലെ ഉയർന്ന താപനില കുറയ്ക്കാനുള്ള സാധിക്കും. എന്നെ നിങ്ങൾ പനി കുറയ്ക്കാൻ ഉപയോഗിക്കുന്നത് ഇക്കാരണം കൊണ്ടാണ്. എല്ലാത്തരം പനിയും കുറയ്ക്കാൻ സഹായിക്കുന്ന എന്നെ ശാസ്ത്രം ആന്റിപൈറെറ്റിക്സ്(antipyretics) എന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്നു. ചെറുതും വലുതുമായ പലതരം വേദനകളിലും ആശ്വാസമായി ഞാൻ നിങ്ങളുടെ മുന്നിൽ എത്താറുണ്ട്. അതുകൊണ്ട് വേദനാസംഹാരികൾ (analgesics) എന്ന വിഭാഗത്തിലും എന്നെ ഉൾപ്പെടുത്തിയിരിക്കുന്നു.

എനിക്ക് പല രൂപമുണ്ട്. ഖരരൂപത്തിൽ ഗുളികകൾ ആയും ദ്രാവകരൂപത്തിൽ സിറപ്പുകൾ ആയും ഇൻജക്ഷൻ രൂപത്തിലുമൊക്കെ ഞാൻ നിങ്ങളുടെ ശരീരത്തിൽ എത്തും. എന്നെകൊണ്ടു തനിയെ നിയന്ത്രിക്കാൻ കഴിയാത്ത വേദനകളിൽ ഞാൻ ചില കൂട്ടുകാരെയും കൂടെ കൂട്ടുന്നു. വൈദ്യശാസ്ത്രത്തിൽ എന്റെ പ്രധാന സേവനമേഖലകൾ താഴെ പറയുന്നവയാണ്.

▪️പനി: ഏതു കാരണം കൊണ്ടുണ്ടാകുന്ന പനിക്കും ഞാൻ നല്ല ഒരു ഔഷധമാണ്.

▪️വേദന: ചെറുതും വലുതുമായ വേദനകൾക്കു ഞാൻ ഒരു പരിഹാരമാണ്. എങ്കിലും അതികഠിനമായ വേദനകൾ എന്നെക്കൊണ്ട് തനിയെ പരിഹരിക്കാൻ പറ്റി എന്നുവരില്ല.

▪️വാതരോഗങ്ങൾ: വാതരോഗ സംബന്ധിയായ വേദനകൾക്ക് എന്നെ ഉപയോഗിക്കാറുണ്ട്.

▪️തലവേദന, പല്ലുവേദന എന്നിവയൊക്കെ കുറയ്ക്കാൻ എനിക്ക് കഴിയുന്നു. ചില ശസ്ത്രക്രിയകൾക്കു ശേഷമുണ്ടാകുന്ന വേദനകൾ ശമിപ്പിക്കാൻ മറ്റു ചില മരുന്നുകളുടെ കൂടെയും എന്നെ ചേർക്കാറുണ്ട്

സാധാരണ ഗതിയിൽ ഞാൻ ഒരു കുഴപ്പക്കാരനല്ല. വളരെ അധികം സുരക്ഷിതമായ മരുന്ന് എന്നാണ് എനിക്കുള്ള വിശേഷണം. പക്ഷെ, വളരെ ഉയർന്ന തോതിൽ ശരീരത്തിൽ എത്തുകയാണെങ്കിൽ ഞാൻ ചില പ്രശ്നങ്ങൾ ഉണ്ടാക്കും. പ്രായപൂർത്തിയായ ഒരാളിൽ ദിവസം 3-4 ഗ്രാം (3000-4000 മില്ലി ഗ്രാം) വരെ ഉള്ളിലെത്തിയാൽ ഞാൻ പ
കുഴപ്പമുണ്ടാക്കില്ല. അതിൽ കൂടുതൽ അളവിൽ എത്തിയാൽ ചില അപകടങ്ങൾ ഉണ്ടായേക്കാം. ഉയർന്ന അളവിൽ സ്ഥിരമായി എന്നെ ഉപയോഗിക്കുന്നവർക്കുണ്ടാകുന്ന വിപരീത ഫലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കരൾ തകരാറുകൾ (liver damage). കരളിന്റെ പ്രവർത്തനങ്ങളിൽ ഇടപെടാൻ എനിക്ക് കഴിയും. ശരീരത്തിന് ആവശ്യമായ തോതിൽ ഉപയോഗിച്ചതിന് ശേഷം ബാക്കിയുള്ള എന്നെ പുറത്തുകളയുക എന്ന ഉത്തരവാദിത്തം കരളിനാണ്. ഉയർന്ന അളവിൽ ഞാൻ ശരീരത്തിൽ ഉണ്ടെങ്കിൽ കരളിന്റെ ജോലിഭാരം ഇരട്ടിക്കുന്നു. അത് കരളിന്റെ തകരാറിന് വഴിവെക്കും.

ഇനി ഏതെങ്കിലും കാരണവശാൽ ഞാൻ അമിതമായി അകത്തു ചെന്നു എന്നിരിക്കട്ടെ. തീർച്ചയായും നിങ്ങൾ ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ശരീരത്തിലെ എന്റെ അളവ് അമിതമായാൽ മണിക്കൂറുകൾക്കു ശേഷം മാത്രമേ ലക്ഷണങ്ങൾ കാണിക്കുകയുള്ളൂ. മനം പുരട്ടൽ, ഛർദി, അമിതമായ വിയർക്കൽ, വേദന എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. അമിത അളവിലുള്ള എന്റെ ഉപയോഗം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അസെറ്റിൽസിസ്റ്റിൻ (acetylcyestine) എന്ന മരുന്ന് ഉപയോഗിക്കുന്നു.

തലച്ചോറിനുള്ളിലെ സൈക്ലോഓക്സിജിനെെസ് (COX) എന്ന എൻസൈമിന്റെ ചില പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുവാനുള്ള ഒരു കഴിവ് എനിക്കുണ്ട്. അതുകൊണ്ടാണ് പനിയും വേദനയും കുറക്കാൻ എനിക്ക് കഴിയുന്നതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ലോകാരോഗ്യ സംഘടനയുടെ അവശ്യമരുന്നുകളുടെ പട്ടികയിൽ സ്ഥാനം പിടിച്ച ആളാണ് ഞാൻ.

ഞാൻ സുരക്ഷിത മരുന്നാണ് എന്നു കരുതി വലിച്ചുവാരി തിന്നുകളയാം എന്നു കരുതരുത്. എന്തിനും ഏതിനും എന്നെ എടുത്ത് വിഴുങ്ങുന്ന ഒരു സ്വഭാവം നിങ്ങളിൽ ചിലർക്കുണ്ട് എന്നെനിക്കറിയാം.
അതത്ര നല്ല ശീലമല്ല. സ്ഥിരമായി എന്നെ വിഴുങ്ങുന്നവരോട് ഞാൻ അല്പം കുറുമ്പുകൾ കാട്ടും. അതിന് എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അതുകൊണ്ട് ഒരു ഡോക്ടറുടെ ഉപദേശവും ഫാർമസിസ്റ്റിന്റെ നിർദ്ദേശവും അനുസരിച്ച് മാത്രം എന്നെ എടുത്ത് വിഴുങ്ങുന്നതാണ് ആരോഗ്യത്തിനു നല്ലത്.

Comments

Popular posts from this blog

ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?

കെട്ടിട നിർമ്മാണവും വസ്തു നികുതിയും *1) നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിക്കുമോ?* പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 AA പ്രകാരം മേൽപ്പറഞ്ഞ കെട്ടിടങ്ങൾക്ക് UA എന്ന ഇംഗ്ലീഷ് അക്ഷരവും ടി കെട്ടിടം നിർമ്മിച്ച വർഷവും ചേർത്ത് പഞ്ചായത്ത്‌/ മുൻസിപ്പൽ നമ്പർ ലഭിക്കുവാൻ  സാധ്യതയുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരം പഞ്ചായത്ത്‌ വസ്തു നികുതി ചുമത്തുമ്പോൾ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി  കണക്കാക്കരുത്. ടി കെട്ടിടം എന്നുവേണമെങ്കിലും പൊളിച്ചു മാറ്റുവാൻ കെട്ടിട ഉടമ ബാധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞ കെട്ടിടനമ്പർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കുകയില്ല. ആയതുകൊണ്ട് വീടും സ്ഥലവും വാങ്ങുവാൻ ആഗ്രഹിക്കുമ്പോൾ കെട്ടിടത്തിന്റെ നമ്പർ ശ്രദ്ധിക്കേണ്ടതാണ്. .............................................................. *2) നിലവിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത്തിന് ശേഷം  ആ വിവരം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി  സെക്രട്ടറിയെ ഉടമ അറിയിക്കേണ്ടതുണ്ടോ?* കൈമാറ്റത്തിന് ശേഷം മൂന്നു മാസത്തിനുള്ളിൽ വിവരം സെക്രട്ടറിയെ ആദ്യത്തെ ഉടമയോ, നിലവില...

ഓയിൽ സ്കിൻ' കെയർ ടിപ്സ്

ഓയിൽ സ്കിൻ' കെയർ ടിപ്സ് . ചർമ്മത്തിൽ രാസപദാർത്ഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചർമ്മ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിചേക്കാം. ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഒരു സെറം ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാനായി ദിവസവും ഒരു സെറം ഉപയോഗിക്കുന്നത് നല്ലതാണ്. മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനുംചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണ്ണമായും തുടച്ചു മാറ്റുക. മേക്കപ്പ് നീക്കം ചെയ്യാതെ അതേപടി കിടന്നുറങ്ങുന്നത് ചർമ്മസുഷിരങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഏതെങ്കിലുമൊരു ഫേസ് പാക്ക് ഉപയോഗിക്കുക. മുട്ടയുടെ വെള്ളയും അൽപം തെെരും ചേർത്ത് മുഖത്തിടുന്നത് എണ്ണമയം അകറ്റാൻ ഏറെ നല്ലതാണ്. സംസ്കരിച്ച ഭക...

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച്‌ വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഇതിന് ദ...