കുട്ടികളുടെ ഭക്ഷണം
വളരുന്ന പ്രായത്തില്‍ ഏറ്റവും അത്യാവശ്യമാണു പ്രോട്ടീന്‍. പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണം കുട്ടികള്‍ക്ക് ദിവസ വും നല്‍കണം. പ്രോട്ടീന്‍ അടങ്ങിയ ഏതെ ങ്കിലും ഒരു വിഭവം ഒാരോ നേരവും ഭക്ഷണ ത്തിലുള്‍പ്പെടുത്തണം. പാല്‍, മുട്ട, മീന്‍, ഇറച്ചി, നട്സ്, പയറുവര്‍ഗങ്ങള്‍ ഇവയിലെ ല്ലാം പ്രോട്ടീന്‍ ധാരാളമുണ്ട്.ഒാരോ നേരവും ഭക്ഷണ ത്തില്‍ ഇവയിലൊരെണ്ണം ഉറപ്പാ ക്കണം.
വളരുന്ന കുട്ടികള്‍ക്ക് എല്ലിന്റെയും പല്ലിന്റെയും കരുത്തിനു കാല്‍സ്യം വളരെയേറെ വേണം. കാല്‍സ്യം അടങ്ങിയ ഭക്ഷണം കുട്ടികള്‍ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പാലില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യ മാണ് ഏറ്റവും എളുപ്പം
ശരീരം ആഗിരണം ചെയ്യുന്നത്. ദിവസംകുറഞ്ഞത് ഒരു ഗാസ് പാലെങ്കിലും കുട്ടികള്‍ക്ക് നല്‍കണം. പാല്‍ കഴിക്കാത്ത കുട്ടികള്‍ക്കു ഷേക്ക് ആയോ നട്സും പാലും കൂടി ചേര്‍ത്തടിച്ചോ നല്‍കാം. തൈര്, മോര് എന്നിവയിലും കാല്‍സ്യം ഉണ്ട്.
എട്ടുമുതല്‍ 10 വരെ ക്ളാസുകളിലെ കുട്ടികള്‍ക്ക് ഇരുമ്പിന്റെ അംശം ധാരാളം ആവശ്യമുണ്ട്. ദിവസവും ഒരുതരം ഇലക്കറിയെങ്കിലും ഇവര്‍ക്കു നല്‍കാന്‍ ശ്രദ്ധിക്കണം. മീന്‍, ഇറച്ചി, മുട്ട, ശര്‍ക്കര ചേര്‍ന്ന വിഭവങ്ങള്‍ എന്നിവയിലും ഇരുമ്പ് ഉണ്ട്. വൈകുന്നേരങ്ങളില്‍ ശര്‍ക്കര ചേര്‍ന്ന അടയോ റാഗി ശര്‍ക്കര ചേര്‍ത്തു കുറുക്കിയതോ ഒക്കെ നല്‍കാം.
ഒരു ദിവസം കിട്ടേണ്ട പോഷണത്തിന്റെ മൂന്നിലൊന്നു ഭാഗവും ഉച്ചഭക്ഷണത്തില്‍ നിന്നാണു ലഭിക്കുന്നത്. രാവിലത്തെ ഭക്ഷണത്തിന്റെ ബാക്കി ഒരിക്കലും ഉച്ചയ്ക്കു കൊടുത്തുവിടരുത്. പയറുവര്‍ഗങ്ങളിലൊന്ന് ഉച്ചഭക്ഷണത്തില്‍ ഉറപ്പായും വേണം. അല്‍പം തൈര് നല്‍കുന്നതു ദഹനത്തിനു സഹായിക്കും. വെള്ളമിറങ്ങുന്ന കറികള്‍ ചോറിനൊപ്പം വയ്ക്കാതെ പ്രത്യേകം കുപ്പിയിലാക്കി നല്‍കണം.
എന്നും ചോറും കറികളുമാക്കാതെ വല്ലപ്പോഴും വെജിറ്റബിള്‍ പുലാവ്, പച്ചക്കറികളോ ഉരുളക്കിഴങ്ങോ കൊണ്ട് സ്റ്റഫ് ചെയ്ത ചപ്പാത്തി എന്നിവയൊക്കെ നല്‍കാം. നൂഡില്‍സ് കഴിവതും ഒഴിവാക്കണം. അഥവാ നല്‍കുകയാണെങ്കില്‍ ധാരാളം പച്ചക്കറികള്‍ അരിഞ്ഞിട്ടോ മുട്ട ഉടച്ചുചേര്‍ത്തോ പോഷകപൂര്‍ണമാക്കാം. ബ്രഡ്, ജാം എന്നിവയും വേണ്ട. വെജിറ്റേറിയന്‍ കുട്ടികള്‍ക്ക് ഇടയ്ക്ക് തൈരുസാദം നല്‍കാം.
പ്രഭാതഭക്ഷണത്തിന് പുളിപ്പിച്ച മാവുകൊണ്ടുള്ള എളുപ്പം ദഹിക്കുന്ന ആഹാരങ്ങളാണു നല്ലത്. ഏതെങ്കിലും ഒരു പഴവും ബ്രേക്ഫാസ്റ്റിനൊപ്പം നല്‍കാം. ഒാട്സ്, കോണ്‍ഫ്ലേക്സ് എന്നിവ പ്രഭാതഭക്ഷണത്തിന് ഒഴിവാക്കുന്നതാണു നല്ലത്. സ്കൂളിലേക്കു പുറപ്പെടാനുള്ള ധൃതി തുടങ്ങുംമുന്‍പേ കുട്ടിയെ ബ്രേക് ഫാസ്റ്റ് കഴിപ്പിക്കണം. ധൃതിയില്‍ കഴിപ്പിക്കുന്നതു കുട്ടിക്കു ഭക്ഷണത്തോടുതന്നെ വെറുപ്പുണ്ടാക്കും.
ചെറിയ കുട്ടികള്‍ക്ക് 11 മണിക്ക് കഴിക്കാന്‍ സ്നാക്സ് കൊടുത്തു വിടാം. നൂറുകൂട്ടം കറികള്‍ കൂട്ടി ഉണ്ണാനുള്ള ക്ഷമ തീരെച്ചെറിയ കുട്ടികള്‍ക്ക് ഉണ്ടാവില്ല. പച്ചക്കറികള്‍ വേവിച്ച് ചോറും തൈരും ഒപ്പം ചേര്‍ത്ത് നല്‍കാം. ചോക്കലേറ്റ്, പേസ്ട്രി എന്നിവ ഒഴിവാക്കണം.
വൈകുന്നേരം വിശന്നായിരിക്കും കുട്ടികള്‍ സ്കൂളില്‍നിന്നു വരുന്നത്. നല്ലൊരു ചായയും സ്നാക്സും നല്‍കാം. ഒാട്സ് കാച്ചിയത്, അവല്‍ നനച്ചത്, റാഗി, ഊത്തപ്പം, മസാല ദോശ എന്നിവയൊക്കെ നല്‍കാം. പോഷകാഹാര ക്കുറവല്ല, അമിതാഹാരമാണു പല സ്കൂള്‍ കുട്ടികളുടെയും പ്രശ്നം. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളും കൊഴുപ്പു കൂടിയ ഫാസ്റ്റ് ഫുഡുമൊക്കെയാണു വില്ലന്‍. പുറമെനിന്നുള്ള ആഹാരം കഴിവതും കുറയ്ക്കണം. ഡീപ് ഫ്രൈ ചെയ്ത ഭക്ഷണം, ചോക്കലേറ്റ്, പേസ്ട്രി എന്നിവ ഒഴിവാക്കാം. കോളയ്ക്കു പകരം ഫ്രൂട്ജ്യൂസ് നല്‍കാം.
പഠിച്ചു മിടുക്കരാകാന്‍ ഭക്ഷണക്രമം
നന്നായി ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ ക്കാണ് നല്ലപോലെ പഠിക്കാനും സാധിക്കു ന്നത്. അതിനാല്‍ ഊര്‍ജം മാത്രമല്ല, എല്ലാ പോഷകങ്ങളും കൃത്യമായി ലഭിക്കുന്നതായി രിക്കണം ഈ പ്രായത്തിലെ ആഹാരം. ഒരു ഗാസ് പാലും ഒരു മുട്ട പുഴുങ്ങിയതും സ്കൂളിലേക്ക് വിടുന്ന അമ്മ മാരുണ്ട്. എന്നാല്‍, വളരുന്ന പ്രായത്തിലെ കുട്ടികള്‍ക്ക് ഇതു മാത്രം പോരാ അതുകൊണ്ട് പാലിനോടൊ പ്പം ഇഡ്ലി, ദോശ, പുട്ട്, പൂരി, സാന്‍ഡ്വിച്ച് എന്നീ പലഹാരങ്ങളേതെങ്കിലും കൊടുത്താ ല്‍ പോഷക സമ്പുഷ്ടമായ പ്രാതലായി.
ഓസ്റ്റിയോപൊറോസിസ് മുതിര്‍ന്നവരുടെ രോഗമാണ്. പക്ഷേ അതിന്റെ തറക്കല്ലു പാകുന്നത് കുട്ടിക്കാലത്താണ്. കാല്‍സ്യം അടങ്ങിയ ഭക്ഷണമാണ് ഇതിനു പരിഹാരം.പാല്‍ ധാരാളം കുടിക്കുകയാണ് ഓസ്റ്റിയോ പൊറോസിസി നെ തടയാ നുള്ള വഴി. തൈര്, മോര്, പനീര്‍, വെണ്ണ തുടങ്ങിയ പാലുല്‍പ്പന്നങ്ങളും നല്ലതാണ്. പാല്‍ കുടിച്ചാലും കാല്‍സ്യം മറ്റു വഴികളിലൂടെ നഷ്ടപ്പെടുന്നതാണ് ഇതിനു കാരണം.
പഞ്ചസാരയും ശീതള പാനീയങ്ങളും അമിതമായി ഉപയോഗിക്കുന്ന കുട്ടികളില്‍ കാല്‍സ്യം നഷ്ടപ്പെടാനിടയുണ്ട്. കാല്‍സ്യം കുറവുള്ള പ്പോള്‍ ഉപ്പ് കൂടുതലായി ഉപയോഗിക്കുന്നത് അപകടകരമാണ്. അച്ചാറും സോസും പതിവായി കുട്ടികള്‍ക്കു കൊടുക്കരുത്. പനി, വയറിളക്കം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങള്‍ വളരുന്ന കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നത്. ഈ സമയത്ത് എന്തു ഭക്ഷണം കൊടു ത്താലും മുഖംതിരിച്ചു കളയുന്നതു സ്വാഭാവികം. പക്ഷേ കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ശരിയായ ഭക്ഷണം കൊടുക്കേണ്ട സമയമാണിത്. അസുഖം മാറിയാലും ഭക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. ശരീരത്തിന്റെ നഷ്ടപ്പെട്ട പ്രതിരോധശേഷി വീണ്ടെടുക്കാന്‍ ഇതു വളരെ പ്രധാനമാണ്.
ഇലക്കറികളും പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാന്‍ കുട്ടികളെ ഈ പ്രായത്തില്‍ തന്നെ ശീലിപ്പിക്കേണ്ടതു ണ്ട്. ടിവിയും കംപ്യൂട്ടറും വിഡിയോ ഗെയിമുകളുമാണ് മിക്ക കുട്ടികളുടെയും ഇഷ്ടവിനോ ദങ്ങള്‍. യാതൊരു അധ്വാ നവുമില്ലാതെ ഇവയ്ക്കു മുന്നിലിരിക്കുന്നത് പൊണ്ണത്തടിയുണ്ടാക്കുന്നു. മാത്രമല്ല, ടിവി കാണുമ്പോള്‍ ലഘു ഭക്ഷ ണങ്ങള്‍ കഴിക്കുന്നത് മിക്ക കുട്ടികളുടെയും ശീലമാണ്. ഇത് വണ്ണം വയ്ക്കാനിടയാക്കും. അതിനാല്‍ കൃത്യമായ ആഹാരക്രമവും വ്യായാമവും കുട്ടികളെ ശീലിപ്പിക്കേണ്ടിയിരിക്കുന്നു.
ഇതുവേണ്ട
1 കേക്ക്, പേസ്ട്രി തുടങ്ങിയ മധുരങ്ങള്‍. (മൈദയും വനസ്പതിയും ചേര്‍ന്ന വിഭവം).
2 ശീതളപാനീയങ്ങള്‍ (പ്രിസര്‍വേറ്റീവ്സും അനാവശ്യമായ മധുരവും ചേര്‍ന്നത്)
3 പറോട്ട, പഫ്സ്, ബിസ്കറ്റ് (മൈദ ചേര്‍ന്ന വിഭവം. കൂടാതെ തയാറാക്കുവാന്‍ വളരെയധികം എണ്ണയും ഉപയോഗിക്കുന്നു.)
4 ബര്‍ഗര്‍, പീറ്റ്സ (ബര്‍ഗറിന്റെ ബണ്ണും പീറ്റ്സയുടെ ബേസും മൈദ ചേര്‍ത്തുണ്ടാക്കുന്നവയാണ്)
5 പായ്ക്കറ്റില്‍ വരുന്ന ഉരുളക്കിഴങ്ങു ചിപ്സുകള്‍ (പ്രിസര്‍വേറ്റീവ്സ് ചേര്‍ന്നത്)
ഇതുമതി
1 വട്ടയപ്പം, പാല്‍ ചേര്‍ത്തുണ്ടാക്കുന്ന കസ്റ്റേര്‍ഡ്/ബ്രെഡ് പുഡ്ഡിങ്.
2 പഴങ്ങള്‍, പഞ്ചസാര ചേര്‍ക്കാതെ അടിച്ചെടുത്ത പഴച്ചാറുകള്‍.
3 പച്ചക്കറി സ്റ്റഫ് ചെയ്ത ചപ്പാത്തി. പോപ്കോണ്‍, ഗോതമ്പിന്റെ റൊട്ടി കൊണ്ടുണ്ടാക്കിയ സാന്‍ഡ്വിച്ച്, അവല്‍ വിളയിച്ചത്.
4 വീറ്റ് ബണ്‍ കൊണ്ടുള്ള സാന്‍ഡ്വിച്ച്, ഗോതമ്പു കൊണ്ടുള്ള പീറ്റ്സ ബേസും.
5 അച്ചപ്പം, കുഴലപ്പം, മധുരസേവ, കപ്പലണ്ടി മിഠായി, അവലോസുണ്ട.
കസ്റ്റേര്‍ഡ് പുഡ്ഡിങ്
ചീനച്ചട്ടി ചൂടാക്കി, രണ്ടു വലിയ സ്പൂണ്‍ പഞ്ചസാര ചൂടാക്കുക. ബ്രൌണ്‍ നിറമായിത്തുടങ്ങുമ്പോള്‍ അല്പം വെള്ളമൊഴിച്ചു തുടരെയിളക്കി, പാനിയാകുമ്പോള്‍, വാങ്ങി പുഡ്ഡിങ് സെറ്റു ചെയ്യാനുള്ള പാത്രത്തില്‍ പുരട്ടി വയ്ക്കുക.ഇനി 300 മില്ലി പാല്‍, രണ്ടു മുട്ട, 100 ഗ്രാം പഞ്ചസാര എന്നിവ മിക്സിയില്‍ അടിച്ച ശേഷം പാത്രത്തില്‍ ഒഴിച്ചു പ്രഷര്‍ കുക്കറില്‍ വച്ച് 15 മിനിറ്റു ചെറുതീയില്‍ വേവിക്കുക. അപ്പച്ചെമ്പിലാണെങ്കില്‍ 30 മിനിറ്റു വേവിക്കണം. പഞ്ചസാര കരിച്ചതു പുരട്ടി വച്ചിരിക്കുന്ന പാത്രത്തില്‍ ഒഴിച്ചു സെറ്റു ചെയ്യാം.
Comments
Post a Comment
Happy to hear you!