Skip to main content

കുഞ്ഞുമനസുകളിലെ പിരിമുറുക്കങ്ങള്‍


മാനസിക സമ്മര്‍ദ്ദങ്ങളെ ജീവിതത്തില്‍ നിന്നും പൂര്‍ണമായി തുടച്ചുമാറ്റാന്‍ കഴിയി ല്ല. വിവിധ പ്രായത്തില്‍. വിവിധ രൂപത്തില്‍ സമ്മര്‍ദ്ദങ്ങള്‍ സ്ത്രീ ജീവിതത്തെ അലോസ രപ്പെടുത്തി ക്കൊണ്ടിരിക്കും. ബാല്യത്തില്‍, കൌമാരത്തില്‍, യൌവ്വനത്തില്‍ എന്നുവേണ്ട ഏതു കര്‍മമണ്ഡലത്തിലായാലും സമ്മര്‍ദ്ദങ്ങള്‍ നമ്മുടെ സഹചാരിയായിരിക്കും. സമ്മര്‍ദ്ദങ്ങളെ ഒരുപരിധിവരെ ഒഴിവാക്കാ നും സമാധാനപൂര്‍ണമായ ജീവിതം കൈവരിക്കാനും സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.

തൊട്ടിലില്‍ ആടിയുറങ്ങുന്ന കുരുന്ന് ഇടയ്ക്കു ചിരിച്ച് ഇടയ്ക്കു കരഞ്ഞും അമ്മയുടെ മുഖംനോക്കി ദൈവികമായ ഭാഷയില്‍ സംസാരിച്ചും......ഇതുപോലെ എന്നുമായി രിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്നു ചിന്തിച്ചുപോവാറില്ലേ? ജീവി തത്തിന്റെ സംഘര്‍ഷങ്ങളൊന്നുമറിയാതെ....പക്ഷേ, തൊട്ടിലിലുറങ്ങുന്ന കൊച്ചു കുഞ്ഞിനും മാനസിക സംഘര്‍ഷ ങ്ങളും ടെന്‍ഷനുമുണ്ടാവാമെന്നാണ് പുതിയ കണ്ടെത്തല്‍. ചുറ്റുപാടുകളാണത്രേ കുട്ടികളുടെ മനസ്സില്‍ കൊച്ചു കൊച്ചു പിരിമുറക്കങ്ങളുണ്ടാക്കുക. സമയത്ത് ഭക്ഷണം കിട്ടാതിരിക്കുക, അപരിചിതരുടെ നടുവില്‍ ഒറ്റപ്പെട്ടു പോവുക, അമ്മ അകന്നുപോവുക...ഇതെല്ലാം കുഞ്ഞുങ്ങളുടെ മനസിനെ അസ്വസ്ഥമാക്കുന്നുണ്ട്.

ജോലിക്കാരായ അമ്മമാര്‍ക്കു കുഞ്ഞുങ്ങളെ വിട്ടുപോകുന്നത് ഒഴിവാക്കാന്‍ കഴിയില്ല. പെട്ടെന്നുള്ള ഈ വിട്ടുപിരിയ ല്‍ കുഞ്ഞുങ്ങളുടെ മനസില്‍ അകാരണമായ ഭയങ്ങള്‍ നിറയ്ക്കാം. അമ്മ നല്‍കിയ സുരക്ഷിതത്വത്തിന്റെ തണല്‍ പെട്ടെന്ന് ഇല്ലാതാവുമ്പോള്‍ പരിഭ്രമവും ടെന്‍ഷനും കുട്ടികള്‍ക്കുണ്ടാവാം.കുറച്ചുകൂടി മുതിരുമ്പോള്‍ സ്കൂളും സ്കൂളിലെ സാഹചര്യവുമാവാം ഇവരെ വിഷമിപ്പിക്കുന്നത്. കൂട്ടുകാരുടെ പിണക്കം, ടീച്ചറുടെ നിഷ്കരുണമായ പെരുമാറ്റം, സ്കൂളിലേയ്ക്കു തിരിച്ചുമുള്ള യാത്രയിലുണ്ടാവുന്ന ഭയപ്പെടുത്തുന്ന അനുഭവങ്ങള്‍ ഇതെല്ലാം കുഞ്ഞിന്റെ കളിചിരികളെ മായ്ക്കുന്നു.


*വീടും പ്രശ്നങ്ങളും*

വീട്ടിലെ അന്തരീക്ഷം കലുഷിതമെങ്കിലും കുഞ്ഞുങ്ങളുടെ മനസു സമ്മര്‍ദ്ദത്തിന് അടിമപ്പെടാം. മദ്യപിച്ചു ലക്കുകെട്ട് അച്ന്‍ അമ്മയെ ഉപദ്രവിക്കന്നതു ദിവസവും കാണേണ്ടിവരുന്ന ഒരു കുഞ്ഞിന്റെ മനസു വേദനിക്കുന്നതു സ്വാഭാവി കം. അച്ന്‍ അമ്മയെ കൊല്ലുമോ? അമ്മയില്ലാതായാല്‍ എന്തു ചെയ്യും? ഇത്തരം ചിന്തകള്‍ കുഞ്ഞിന്റെ മനസില്‍ പുകഞ്ഞു കൊണ്ടിരിക്കും.സംശയരോഗിയായ അമ്മ അച്നോടുനിരന്തരം വഴക്കുണ്ടാക്കുന്നതു കാണുമ്പോള്‍ കുഞ്ഞിന്റെ മനസ് അച്നോടു ചേര്‍ന്നു നിന്നു ചിന്തിക്കുന്നു. ലോകത്തോടുമുഴുവന്‍ ഭയവും അതൃപ്തിയുമുള്ള കുഞ്ഞുങ്ങളുണ്ടാവുന്നതു വീട്ടിലെ അശാന്തമായ ചുറ്റുപാടുകളില്‍നിന്നാണ്.


*അമ്മമാര്‍ ശ്രദ്ധിക്കേണ്ടത്*

സ്കൂളില്‍ പോയിത്തുടങ്ങുമ്പോള്‍ കുഞ്ഞു മടികാണിക്കാറുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ യഥാര്‍ത്ഥ കാരണം ചോദി ച്ച് മനസിലാക്കുന്നതില്‍ വീഴ്ച വരുത്തരുത്. ഡിസ്ലെക്സിയ പോലുള്ള പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് അക്ഷര ങ്ങള്‍ ശരിയായി എഴുതാന്‍ കഴിയാതെവരാം. പഠനവൈകല്യങ്ങളുള്ള കുട്ടികള്‍ക്കു പഠനത്തില്‍ മറ്റുള്ളവരുടെ ഒപ്പ മെത്താന്‍ കഴിയാത്തതു പിരിമുറുക്കം ഉണ്ടാക്കാം. സ്കൂളില്‍ബസില്‍വച്ചും സ്കൂളിലെ വിശ്രമസമയത്തുമെല്ലാം ചിലപ്പോള്‍ മുതിര്‍ന്ന കുട്ടികള്‍ ചെറിയ കുട്ടികളെ ഉപദ്രവിച്ചെന്നിരിക്കാം. ഭയംമൂലം ഇതവര്‍ക്ക് പുറത്തുപറയാനും കഴിഞ്ഞെന്നു വരില്ല. നാളെയും ചേട്ടന്മാര്‍ ഇടിക്കുമോ? അമ്മയോടു പറഞ്ഞാല്‍ അമ്മയേയും ഇവര്‍ ഉപദ്രവിക്കുമോ? എന്നെല്ലാം ഇവരുടെ മനസ് വിഷമിക്കാം. അപൂര്‍വമായെങ്കിലും ലൈംഗികപീഡനങ്ങളും കുഞ്ഞുങ്ങളുടെ മനസിനെ ഏറെ മുറിപ്പെടുത്തുന്നു. സ്കൂളില്‍വച്ചോ വീട്ടില്‍വച്ചോ മുതിര്‍ന്നവര്‍ ഇവരെ ലൈംഗിക ചൂഷണത്തിന് വിധേയമാ ക്കിയാല്‍ കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന അവ്യക്തതയും അത്തരം സാഹചര്യം ഒഴിവാക്കാനുള്ള ത്വരയുമു ണ്ടാവാം. ഇതുകഴിയാതെ വന്നാല്‍ ടെന്‍ഷനും പിരിമുറുക്കവും അവരെ അസ്വസ്ഥതപ്പെടുത്താം.


*സങ്കടങ്ങള്‍ തിരിച്ചറിയാന്‍*

ഒരു നിമിഷംപോലും അടങ്ങിയിരിക്കാതെ കളിചിരികളില്‍ മുഴുകുന്നതാണ് കുഞ്ഞുങ്ങളുടെ രീതി. ഈ സ്വഭാവത്തിന് പെട്ടെന്നൊരു മാറ്റമുണ്ടായാല്‍ കുഞ്ഞിന്റെ മനസ് കലുഷിതമാണെന്ന് മനസിലാക്കാം. കുഞ്ഞിന്റെ മനസറിയാന്‍ ഏറ്റവും നല്ലമാര്‍ഗം ഈ 'മൂഡ് മാറ്റങ്ങളെ ശ്രദ്ധിക്കുകയാണ്. എപ്പോഴും എന്തോ ചിന്തിച്ചിരിക്കും പോലെ തോന്നുക. അനാവശ്യമായി വാശിപിടിക്കുക, ഒറ്റയ്ക്കിരിക്കാന്‍ കൂടുതല്‍ ഇഷ്ടപ്പെടുക, സകൂളില്‍ പോകാന്‍ പെട്ടെന്നാരു ദിവ സം മടികാണിക്കുക... ഇതെല്ലാം മാനസിക സംഘര്‍ഷങ്ങളെ കാണിക്കുന്നു. ടെന്‍ഷനുകള്‍ വേഗത്തില്‍ കുട്ടികളുടെ മനസിനെ ഗ്രസിക്കുകയും അതുപോലെതന്നെ മാഞ്ഞുപോവുകയും ചെയ്യാം. കുട്ടിയുടെ മനസിന്റെ ചാലകമായി ത്തീരാന്‍ അമ്മയ്ക്ക് കഴിയണം. കുട്ടി പുറത്തുപോയിവന്നാല്‍ വിശേഷങ്ങളെല്ലാം ചോദിച്ചറിയണം. ഈ ശീലം ചെറു പ്രായത്തിലെ തുടങ്ങിവച്ചാല്‍ സ്കൂളില്‍പ്പോയി വന്നാല്‍ അമ്മ ചോദിക്കാതെതന്നെ കുഞ്ഞ് അമ്മയോട് മനസു തുറക്കും.

കുഞ്ഞ് ഏറെ സമയം ഇടപെടേണ്ടിവരുന്നത് ജോലിക്കാരോടാണെങ്കില്‍ കുഞ്ഞിന്റെ ഭാവമാറ്റങ്ങള്‍ ശ്രദ്ധിക്കുക. ജോലിക്കാരോട് ഇണങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ ശാന്തനായ കുട്ടി 'മോശം കുട്ടിയായി മാറുന്നതു കാണാം. സ്കൂളില്‍ പോകുംമുമ്പ് ചില കുട്ടികള്‍ക്ക് ഛര്‍ദ്ദി, തലവേദന, വയറിളക്കം തുടങ്ങിയ അസുഖങ്ങള്‍ കാണാം. ഇത് മടിയായിക്ക രുതി അവരെ ശിക്ഷിക്കാന്‍ മുതിരരുത്. ഇത്തരം സൈക്കോസൊമാറ്റിക് അസുഖങ്ങളെ സഹാനുഭൂതിയോടെ കാണുകയും പരിഹരിക്കാന്‍ ശ്രമിക്കുകയും വേണം.


*മക്കളുടെ നന്മയ്ക്ക് 10 ചുവട്*

പുതിയ അധ്യയനവര്‍ഷത്തില്‍ മക്കളെ പഠനത്തിലും ജീവിതത്തിലും വിജയവഴിയിലെ ത്തിക്കാന്‍ മാതാപിതാക്കള്‍ എന്തു ചെയ്യണം?പുതിയകാലം പുതിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. അത് ഓരോ വിദ്യാര്‍ഥിയും രക്ഷിതാവും തിരിച്ചറിയേണ്ടിയിരിക്കുന്നു. അതുകൊണ്ടാണു ശാസ്ത്രീയമായ പുതിയ ചുവടുവയ്പ്പുകള്‍ ആവശ്യമാണെന്നു പറയുന്നത്. ഒരു വിദ്യാര്‍ഥിയുടെ മാനസികം, ശാരീരികം, കുടുംബപരം, സാമൂഹികം എന്നീ മേഖലകളില്‍ ഉണ്ടാകാവുന്ന പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശാസ്ത്രീയമായ നിര്‍ദേശങ്ങളാണ് ഇവിടെ ഡോക്ടര്‍മാര്‍ നല്‍കുന്നത്. ഈ നിര്‍ദേശങ്ങള്‍ സൂക്ഷ്മമായി പിന്തുടരുക. പുതിയ ചിട്ടകളും ശീലങ്ങളും വളര്‍ത്തിയെടുക്കുക. പുതിയ ഉയരങ്ങള്‍ നിങ്ങള്‍ അറിയാതെ തന്നെ കീഴടങ്ങുമെന്ന് ഉറപ്പ്.

പരീക്ഷകളില്‍ ഒന്നാമനാവുക എന്നതല്ല പുതിയ വിദ്യാഭ്യാസ സമ്പ്രദായം. അവരവര്‍ക്ക് സാധ്യമായ മേഖലകള്‍ കണ്ടെത്തുകയും അവിടെ മിടുക്കു തെളിയിക്കുകയുമാണ് ജീവിതവിജയത്തിന്റെ അടിസ്ഥാനം. ഏഴു വര്‍ഷം കോളജ് വിദ്യാഭ്യാസം നേടിയ ഒരാളുടെ ഭാവി സുന്ദരമാക്കുന്നത് ചിലപ്പോള്‍ മൂന്നുമാസം കൊണ്ട് എടുത്ത ഒരു സര്‍ട്ടിഫിക്കറ്റായിരിക്കും.പഠനത്തില്‍ ഒരാള്‍ മോശമാകുമ്പോള്‍ അയാളെ ബുദ്ധികുറഞ്ഞവന്‍ എന്നു വേര്‍തിരിച്ചു നിര്‍ത്തുകയായിരുന്നു ഇതുവരെയുള്ള സമ്പ്രദായം. പുതിയ കാലത്തെ ശാസ്ത്രീയമായ വിശകലനങ്ങള്‍ പറയുന്നത് ഒരാളിന്റെ ബുദ്ധിശക്തിയുടെ അളവുകോല്‍ പരീക്ഷയില്‍ കിട്ടുന്ന മാര്‍ക്കും മാത്രമല്ല എന്നാണ്. കാരണം പരീക്ഷയ്ക്കു കിട്ടുന്ന മാര്‍ക്ക് ഓര്‍മയുടെ ഫലമാണ്. ഓര്‍മശക്തി ശാസ്ത്രീയമായി വര്‍ധിപ്പിക്കാന്‍ കഴിയും. ഓര്‍മശക്തിയും ബുദ്ധിയും ഒന്നല്ല. ബുദ്ധിയുടെ ഒരു വകഭേദം മാത്രമാണ് ഓര്‍മ. പരീക്ഷയിലെ മാര്‍ക്കല്ല ഒരാളിന്റെ വിജയത്തെ നിര്‍ണയിക്കുന്നത്. അയാളുടെ ക്രിയാത്മകമായ ബുദ്ധിയാണെന്നു ചുരുക്കം.


*എന്താണ് ഒരു കുട്ടിയുടെ പഠനനിലവാരം*

ഒരു കുട്ടിയുടെ പഠനനിലവാരം രൂപപ്പെടുന്നതില്‍ പ്രധാനമായും നാലു ഘടകങ്ങള്‍ നിര്‍ണായകമാണ്.

1. കുട്ടിയുടെ വ്യക്തിത്വം.

2. കുട്ടിയുടെ കുടുംബം.

3. കുട്ടി പഠിക്കുന്ന സ്കൂള്‍.

4. മാധ്യമങ്ങളുടെ സ്വാധീനം.

ഓര്‍മശക്തി, ബുദ്ധിശക്തി, പഠനരീതി, വളര്‍ച്ചാഘട്ടത്തിലെ വ്യക്തിത്വസവിശേഷതകള്‍ എന്നിവ പ്രധാനമാണ്. ഇതില്‍ ജനിതക ഘടകങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. ഉദാഹരണത്തിനു മമ്മൂട്ടിക്കു കിട്ടിയ സൌന്ദര്യം ജനിതകമാണ്. അത് അദ്ദേഹം സൂക്ഷിക്കുന്ന രീതി ഭൌതികമാണ്. അതുപോലെ ഓരോരുത്തര്‍ക്കും ജനിതകമായ ബുദ്ധിശക്തിയും ഓര്‍മശക്തിയുമുണ്ട്. അതിനര്‍ഥം 99% ആള്‍ക്കാരും ബുദ്ധിയുടെ കാര്യത്തില്‍ മമ്മൂട്ടിയായി ജനിക്കുന്നു. പക്ഷേ, അവര്‍ അത് ഉപയോഗിക്കുന്നതിലെ വ്യത്യാസം കൊണ്ടു ചിലര്‍ ബുദ്ധിമാന്മാര്‍ ആകുന്നു, ചിലര്‍ മണ്ടന്മാരും.

പഠനകാര്യങ്ങളിലും ചിലതു ശ്രദ്ധിക്കണം. പഠിക്കുന്നു എന്നു പറഞ്ഞ് വെറുതെ പുസ്തകം നിവര്‍ത്തി വച്ചതുകൊണ്ടോ പുസ്തകത്തില്‍ കണ്ണുംനട്ട് ഇരുന്നതുകൊണ്ടോ അത് പഠനമാവുന്നില്ല. ശാസ്ത്രിയമായ പഠനം തലച്ചോറിനുള്ളില്‍ അത് രജിസ്റ്റര്‍ ചെയ്യുക എന്നതാണ്. അതിന് പഠനസമയം കൂടുതല്‍ കിട്ടുന്നതുകൊണ്ടു കാര്യമില്ലെന്നും കിട്ടുന്ന ചുരുങ്ങിയ സമയം ഗുണകരമായി വിനിയോഗിക്കുക എന്നാണെന്നും പുതിയ പഠനങ്ങള്‍.


*സ്കൂളില്‍ ഒന്നാമതാകാന്‍*

20 മിനിറ്റു പഠിച്ചു കഴിഞ്ഞാല്‍ ഇടവേള. സോഷ്യല്‍ സയന്‍സു പഠിക്കാന്‍ കോഡ് വാക്കുകള്‍... പഠനം എളുപ്പമാക്കാ ന്‍ ചില നിര്‍ദ്ദേശങ്ങള്‍.. പഠനത്തിലും കളിയിലുമെ ല്ലാം മക്കള്‍ ഒന്നാമതെത്തണ മെന്നാണ് മിക്ക മാതാപിതാക്കളുടെ യും ആഗ്രഹം. കുട്ടിയുടെ കഴിവിന്റെ പരിധി മനസിലാക്കി അതിനനുസരിച്ചു വേണം പ്രതീക്ഷകള്‍ വച്ചു പുലര്‍ത്താ ന്‍ എന്നതാണ് മാതാപിതാ ക്കള്‍ മനസിലാക്കേണ്ട ആദ്യപാഠം. കുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള പഠനവൈകല്യ ങ്ങളുണ്ടോ എന്നറിയേണ്ടത് അത്യാവശ്യമാ ണ്. പഠനസാമഗ്രികള്‍ വാങ്ങിക്കൊടുക്കുന്ന തുപോലെ തന്നെ പഠിക്കാ ന്‍ സമാധാനപൂര്‍ണമായ അന്തരീക്ഷം ഒരുക്കിക്കൊടുക്കുകയും വേണം.


*20 മിനിറ്റ് കഴിഞ്ഞാല്‍ ഇടവേള*

കുട്ടികള്‍ പഠിക്കാനിരുന്നാല്‍ തുടര്‍ച്ചയായി കുറച്ചു മണിക്കൂറുകള്‍ പഠിച്ചില്ലെങ്കില്‍ മാതാപിതാക്കള്‍ക്കു സമാധാനമാ കില്ല. 20 മിനിറ്റു കഴിയുമ്പോള്‍ കുട്ടിക്ക് 5 മിനിറ്റ് ഇടവേള കൊടുക്കണം. പാട്ടു കേള്‍ക്കുകയോ കംപ്യൂട്ടര്‍ ഗെയിം കളിക്കുകയോ എഴുന്നേറ്റുപോയി ഒരു ഗാസ് വെള്ളം കുടിച്ചു തിരിച്ചു വരികയോ ആവാം. അതിനുശേഷം അടുത്ത വിഷയം പഠിക്കാനെടുക്കാം. 20 മിനിറ്റിലധികം ഒരു കാര്യത്തില്‍ ഏകാഗ്രതയോടെ ശ്രദ്ധിക്കാന്‍ കുട്ടികള്‍ക്കാവില്ലെ ന്നാണു ശാസ്ത്രീയമായ കണ്ടെത്തല്‍. സ്കൂളില്‍ ഒരു പീരിയഡിന്റെ ദൈര്‍ഘ്യം 40 മിനിറ്റ് ആക്കിയിരിക്കുന്നത് ഇതി ന്റെ അടിസ്ഥാനത്തിലാണ്. ആദ്യ 10 മിനിറ്റ് അദ്ധ്യാപകരുടെ ആമുഖം, 20 മിനിറ്റ് വിഷയം ആഴത്തില്‍ പഠിപ്പിക്കുന്നു, അവസാന 10 മിനിറ്റ് ഉപസംഹാരം.


*പഠിക്കേണ്ട സമയത്തു പഠിക്കുക*

കുട്ടി പഠിക്കുമ്പോള്‍ ദൂരെയിരുന്നു പഠിക്കുന്നുണ്ടോ എന്നു നോക്കിയാല്‍ പോരാ എന്താണു പഠിക്കുന്നതെന്നു ശ്രദ്ധിക്കണം. ചിലപ്പോള്‍ കൂട്ടുകാരുടെ പുസ്തകത്തില്‍ നിന്നു നോട്ട് പകര്‍ത്തിയെഴുതുകയോ ഹോം വര്‍ക്ക് ചെയ്യുകയോ ആവും. ഹോം വര്‍ക്ക് ചെയ്യാന്‍ പ്രത്യേകം സമയം കൊടുക്കാം. പഠിക്കേണ്ട സമയത്ത് ഹോംവര്‍ക്ക് ചെയ്യാതെ അതതു ദിവസം പഠിപ്പിച്ച കാര്യങ്ങള്‍ പഠിക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കുക.


*ഭാഷയ്ക്ക് പാഠ്യപുസ്തകങ്ങള്‍ മാത്രം പോര*

എല്ലാ വിഷയങ്ങള്‍ക്കും ഒരേ പഠനരീതിയല്ല അവലംബിക്കേണ്ടത്. പുതിയ സിലബസ് അനുസരിച്ചു ഭാഷാവിഷയങ്ങ ള്‍ക്ക് പുസ്തകത്തില്‍ നിന്നുള്ളതിനേക്കാള്‍ പുറത്തു നിന്നുള്ള കാര്യങ്ങളാണ് മനസിലാക്കേണ്ടത്. പുസ്തകത്തില്‍ ഇല്ലാത്ത ഒരു കവിതയുടെ ആശയം വികസിപ്പിക്കാന്‍ പരീക്ഷയ്ക്കു ചോദിച്ചെന്നു വരാം. പാഠ്യപുസ്തകം മാത്രം വായിക്കുന്ന കുട്ടിക്ക് ഇത് എളുപ്പമാവില്ല. ഭാഷയും എഴുത്തിന്റെ ശൈലിയും വികസിപ്പിക്കുന്നതിനുള്ള വഴികള്‍ പറഞ്ഞുകൊടുക്കണം. നല്ല പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് കുട്ടിക്ക് വായിക്കാന്‍ നല്‍കാം. ചെറിയ കുട്ടികളെ കുട്ടി കളുടെ പ്രസിദ്ധീകരണങ്ങള്‍ വായിക്കാന്‍ പ്രോത്സാഹിപ്പിക്കുക. അത് അവരെ ക്രിയാത്മകമായി എഴുതാനും ഭാഷ വികസിപ്പിക്കാനും സഹായിക്കും.


*കണക്ക് എളുപ്പമാക്കാം.*

മിക്ക കുട്ടികള്‍ക്കും പ്രയാസമുള്ള വിഷയമാണ് കണക്ക്. അതു ക്ളാസില്‍ പഠിപ്പിക്കുന്ന ആശയം മനസിലാകാത്തതു കൊണ്ടാണ്. ട്യൂഷന്‍ ക്ളാസില്‍ പറഞ്ഞയയ്ക്കുമ്പോഴും ഇതു തന്നെ സംഭവിക്കാം. സ്കൂളില്‍ ചെയ്യിച്ച അതേ കണക്ക് ഇവിടെയും അതേ പടി ചെയ്യിപ്പിക്കുമ്പോള്‍ കുട്ടിക്ക് അതിനു പിന്നിലെ യുക്തി മനസിലാകില്ല. കണക്ക് എത്രത്തോളം ചെയ്തു പഠിക്കാമോ അത്രയും നല്ലത്. പക്ഷേ, കുട്ടി അടിസ്ഥാനം മനസിലാക്കിയെന്ന് ഉറപ്പു വരുത്തണം. തിയറി മനസിലാക്കിയോ എന്നറിയാന്‍ അതു പ്രയോഗിക്കേണ്ട വഴിക്കണക്കുകള്‍ ചെയ്യിച്ചാല്‍ മതി. അത്തരം വഴിക്കണക്കുകള്‍ മാതാപിതാക്കള്‍ക്കു തന്നെ ഉണ്ടാക്കാവുന്നതേയുള്ളു.


*സോഷ്യല്‍ സയന്‍സിനു കോഡ്*

സോഷ്യല്‍ സയന്‍സില്‍ വര്‍ഷങ്ങളും പല കാലഘട്ടങ്ങളിലെ ഭരണപരിഷ്കാരങ്ങളും ഒക്കെയാവും ഓര്‍ത്തിരിക്കാനു ണ്ടാവുക. കാണാതെ പഠിക്കുകയാണ് ഇതിനുള്ള വഴി. മറന്നു പോകാതിരിക്കാനായി ചില കോഡുകള്‍ ഉണ്ടാക്കിയാ ല്‍ സംഗതി എളുപ്പമാണ്. കുട്ടിക്ക് അറിയാവുന്ന കാര്യങ്ങളുമായി ബന്ധപ്പെടുത്തി പഠിപ്പിക്കുക. t, h, r എന്നീ അക്ഷരങ്ങളില്‍ തുടങ്ങുന്ന മൂന്നു പാരാഗ്രാഫുകളാണ് ഉപന്യാസത്തില്‍ അടുത്തു വരുന്നതെങ്കില്‍ ഓര്‍ത്തിരിക്കാനായി  teacher എന്ന കോഡു വാക്കിനെ കൂട്ടുപിടിക്കാം, ഒപ്പം മനസില്‍ ഏറ്റവും ഇഷ്ടമുള്ള ടീച്ചറിന്റെ രൂപം സങ്കല്പിക്കുക കൂടി ചെയ്താല്‍ അതു മറക്കുകയേയില്ല.

സയന്‍സ് പഠിക്കാന്‍ നിത്യജീവിതം

സയന്‍സില്‍ കൂടുതലും വസ്തുതകള്‍ ആണുള്ളത്. ഇവിടെയും ചില ആശയങ്ങള്‍ കുട്ടിക്ക് മനസിലാകുന്നുണ്ടെന്ന് ഉറപ്പിക്കണം. ദൈനംദിന ജീവിതത്തില്‍ നിന്നു കുട്ടിക്ക് പരിചയമുള്ള ഉദാഹരണങ്ങള്‍ പറഞ്ഞു കൊടുത്ത് ഇതു ചെയ്യാം. ഉദാഹരണത്തിന് ഭൂമിക്കു നാലു പടലങ്ങള്‍ ഉണ്ടെന്നു പറയുമ്പോള്‍ പടലം അഥവാ ലെയര്‍ എന്താണെന്നു കുട്ടിക്കു മനസിലാകണമെന്നില്ല. പറോട്ടയില്‍ കാണുന്നതുപോലെ നാലു ചുറ്റുകള്‍ എന്നു പറഞ്ഞുകൊടുത്താല്‍ കുട്ടിക്ക് എളുപ്പമുണ്ടാവും. സയന്‍സില്‍ ഇക്വേഷനുകളും ഫോര്‍മുലകളും ധാരാളമുണ്ടാവും. ഇവയൊക്കെ എഴുതി പഠിച്ചാല്‍ മറക്കില്ല. അതോടൊപ്പം ഇവ പ്രയോഗിക്കേണ്ട പ്രോബ്ളംസ് ചെയ്തു പഠിക്കണം.


*എല്ലാ ദിവസവും എല്ലാ വിഷയവും*

കുട്ടി 11 മണി വരെ ഇരുന്നു പഠിക്കാറുണ്ടെന്ന് സമാധാനപ്പെടുന്ന മാതാപിതാക്കളുണ്ട്. കുട്ടിക്കിഷ്ടമുള്ള വിഷയമാ വും 11 മണി വരെയും വായിക്കുന്നത്. എന്നും എല്ലാ വിഷയങ്ങളും പഠിപ്പിക്കണം. രാത്രിയും രാവിലെയുമായി മൂന്നു മണിക്കൂര്‍ പഠിച്ചാല്‍ മതി. ഹോംവര്‍ക്കിനുള്ള സമയവും ഇതിലുള്‍പ്പെടും. ക്ളാസില്‍ നന്നായി ശ്രദ്ധിക്കുന്ന കുട്ടിക്ക് അന്നു പഠിപ്പിച്ച ഒരു വിഷയം പഠിക്കാന്‍ 10 മിനിറ്റ് മതി.


*മാതാപിതാക്കളും സ്കൂളില്‍ പോകണം*

കൃത്യമായ കാലയളവില്‍ സ്കൂളില്‍ പോയി അദ്ധ്യാപകരോടു കുട്ടിയുടെ പഠനനിലവാരത്തെക്കുറിച്ച് അന്വേഷിക്ക ണം. ശരിയായ രീതിയില്‍ കുട്ടി പഠിക്കുന്നില്ലെങ്കില്‍ സന്ദര്‍ശനത്തിന്റെ എണ്ണം കൂട്ടണം.

ആരോഗ്യത്തിനും പഠനത്തിനും കായികവിനോദം

ദിവസവും അരമണിക്കൂറെങ്കിലും കായികവിനോദങ്ങള്‍ക്കായി കുട്ടിക്ക് അനുവദിച്ചു കൊടുക്കണം. ആരോഗ്യത്തിനും പഠനത്തിനും സ്പോര്‍ട്സ് നല്ലതാണ്. വീഡിയോ ഗെയിം പോലെ ഒരിടത്തു ചടഞ്ഞിരുന്നുള്ള കളികള്‍ മാത്രം പോര.


*വ്യക്തിപരമായ ശ്രദ്ധയ്ക്കു ട്യൂഷന്‍*

നിരവധി കുട്ടികളുള്ള ക്ളാസില്‍ അദ്ധ്യാപകര്‍ക്ക് ഓരോ കുട്ടിയെയും വ്യക്തിപരമായി ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:30 ആണെങ്കി ല്‍ ഓരോ കുട്ടിക്കും ശ്രദ്ധകൊടുക്കുവാന്‍ അധ്യാപകര്‍ക്കു കഴിയും. പിന്നോക്കം നില്‍ക്കുന്ന വിഷയങ്ങള്‍ക്കു കുട്ടിയെ ട്യൂഷനു വിടാം.സ്കൂളിലേതു പോലെ അനേകം കുട്ടിക ളെ നിരത്തിയിരുത്തി ട്യൂഷന്‍ പഠിപ്പിക്കുന്നതു കൊണ്ടു കാര്യമില്ല. സ്കൂളിലെയും ട്യൂഷന്‍ സെന്ററിലെയും പഠന രീതികള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടെങ്കി ല്‍ അതും ബുദ്ധിമുട്ടാകാം. കുട്ടിയുമായും ട്യൂഷന്‍ ടീച്ചറുമായും സംസാരിച്ച് ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാം. കുട്ടിയുടെ ആവശ്യം മനസിലാക്കി കുട്ടിക്ക് എവിടെയാണോ സഹായം വേണ്ടത് അതു ചെയ്തു കൊടുക്കുകയാണു ട്യൂഷന്‍ ക്ളാസുകളുടെ ധര്‍മ്മം.

വിവരങ്ങള്‍ക്കു കടപ്പാട് :

ഡോ. ടി. വി. ബിന്ദു, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍, തിരുവനന്തപുരം, ഡോ. വര്‍ഗീസ് പുന്നൂസ്, പ്രൊഫസര്‍ ഓഫ് സൈക്യാട്രി, മെഡിക്കല്‍ കോളജ്, ആലപ്പുഴ


*കൈയക്ഷരം നന്നാകാന്‍*

കുട്ടി നല്ല അക്ഷരത്തില്‍ എഴുതാന്‍ ശ്രദ്ധി ക്കേണ്ട കാര്യങ്ങള്‍.കുഞ്ഞിന്റെ വിരലുകളിലെ പേശികള്‍ക്ക് അയവുണ്ടെ ങ്കിലേ പെന്‍സില്‍ പിടിക്കാനും എഴുതാനും കഴിയൂ. കുന്നിക്കുരുവും മുത്തുകളും പെറുക്കി കളക്കുന്നതു പേശികള്‍ ക്ക് അയവുണ്ടാക്കും. ക്രയോണുകള്‍ കൊണ്ടു നിറം കൊടുക്കുന്നതും ചോക്കു കൊണ്ടു സ്ളേറ്റില്‍ വരപ്പിക്കുന്നതും നല്ലതാണ്.

. എഴുതാനിരിക്കുന്ന രീതിയും കൈയക്ഷ രവും തമ്മിലും ബന്ധമുണ്ട്. കൂനിക്കൂടിയിരി ക്കാതെ നിവര്‍ന്നിരുന്നു വേണം എഴുതാന്‍.

. എഴുതേണ്ട ബുക്ക് നാല്‍പ്പത്തിയഞ്ചു ഡിഗ്രിയില്‍ വച്ച് എഴുതുന്നതാണു നല്ലത്. പേനയും നാല്‍പ്പത്തിയഞ്ചു ഡിഗ്രിയില്‍ പിടിക്കുന്നതു നന്നായെഴുതാന്‍ സഹായകമാകും.

. നല്ല പ്രകാശമുള്ള സ്ഥലത്തും വേണം കുഞ്ഞിനെ എഴുതാനിരുത്താന്‍. കണ്ണും ബുക്കും തമ്മില്‍ മുപ്പതു സെന്റീമീറ്റര്‍ അകലം വേണം.

. എഴുതുമ്പോള്‍ ഇടതു കൈ മേശമേല്‍ വയ്ക്കുന്നതു ശരീരഭാരം മുഴുവന്‍ പെന്‍സിലിലേക്കു വരുന്നതു തടയും. എഴുത്തും സുഗമമാക്കും.

. തള്ള വിരലും ചൂണ്ടുവിരലും കൊണ്ടുവേണം പെന്‍സില്‍ പിടിക്കാന്‍. നടുവിരല്‍ കൊണ്ടു പെന്‍സിലിനു താങ്ങും കൊടുക്കണം.

. ആറു വയസു വരെ കുട്ടികള്‍ പെന്‍സില്‍ കൊണ്ട് എഴുതുന്നതാണു നല്ലത്. ഉരുണ്ടിരിക്കുന്ന പെന്‍സിലുകളെ ക്കാള്‍ മൂന്നോ ആറോ വശങ്ങളുള്ള പെന്‍സിലുകളാണു നന്ന്. ഇതു പെന്‍സില്‍ മുറുകെ പിടിക്കാന്‍ കുട്ടിയെ സഹായിക്കും. 6 ബി പെന്‍സിലുകളാണു കുഞ്ഞുങ്ങള്‍ക്ക് ആദ്യം എഴുതാന്‍ കൊടുക്കേണ്ടത്. ഓരോ വയസു കഴിയുമ്പോഴും ഗ്രേഡ് കുറച്ച് 1 ബി വരെ കൊണ്ടുവരാം.

. വളരെ നീളം കൂടിയ പെന്‍സിലോ തീരെ നീളം കുറഞ്ഞ പെന്‍സി ലോ കുഞ്ഞിനു കൊടുക്കരുത്. നീളമുള്ള പെന്‍സില്‍ ശരിയായി ബാലന്‍സ് ചെയ്യാന്‍ കഴിയാതെ വരും. മുതിര്‍ന്ന കുട്ടികള്‍ ഫൌണ്ടന്‍ പേന ഉപയോഗിക്കുന്ന ത് അവരുടെ അക്ഷരം നന്നാകാന്‍ നല്ലതാണ്

Comments

Popular posts from this blog

ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?

കെട്ടിട നിർമ്മാണവും വസ്തു നികുതിയും *1) നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിക്കുമോ?* പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 AA പ്രകാരം മേൽപ്പറഞ്ഞ കെട്ടിടങ്ങൾക്ക് UA എന്ന ഇംഗ്ലീഷ് അക്ഷരവും ടി കെട്ടിടം നിർമ്മിച്ച വർഷവും ചേർത്ത് പഞ്ചായത്ത്‌/ മുൻസിപ്പൽ നമ്പർ ലഭിക്കുവാൻ  സാധ്യതയുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരം പഞ്ചായത്ത്‌ വസ്തു നികുതി ചുമത്തുമ്പോൾ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി  കണക്കാക്കരുത്. ടി കെട്ടിടം എന്നുവേണമെങ്കിലും പൊളിച്ചു മാറ്റുവാൻ കെട്ടിട ഉടമ ബാധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞ കെട്ടിടനമ്പർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കുകയില്ല. ആയതുകൊണ്ട് വീടും സ്ഥലവും വാങ്ങുവാൻ ആഗ്രഹിക്കുമ്പോൾ കെട്ടിടത്തിന്റെ നമ്പർ ശ്രദ്ധിക്കേണ്ടതാണ്. .............................................................. *2) നിലവിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത്തിന് ശേഷം  ആ വിവരം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി  സെക്രട്ടറിയെ ഉടമ അറിയിക്കേണ്ടതുണ്ടോ?* കൈമാറ്റത്തിന് ശേഷം മൂന്നു മാസത്തിനുള്ളിൽ വിവരം സെക്രട്ടറിയെ ആദ്യത്തെ ഉടമയോ, നിലവില...

ഓയിൽ സ്കിൻ' കെയർ ടിപ്സ്

ഓയിൽ സ്കിൻ' കെയർ ടിപ്സ് . ചർമ്മത്തിൽ രാസപദാർത്ഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചർമ്മ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിചേക്കാം. ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഒരു സെറം ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാനായി ദിവസവും ഒരു സെറം ഉപയോഗിക്കുന്നത് നല്ലതാണ്. മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനുംചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണ്ണമായും തുടച്ചു മാറ്റുക. മേക്കപ്പ് നീക്കം ചെയ്യാതെ അതേപടി കിടന്നുറങ്ങുന്നത് ചർമ്മസുഷിരങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഏതെങ്കിലുമൊരു ഫേസ് പാക്ക് ഉപയോഗിക്കുക. മുട്ടയുടെ വെള്ളയും അൽപം തെെരും ചേർത്ത് മുഖത്തിടുന്നത് എണ്ണമയം അകറ്റാൻ ഏറെ നല്ലതാണ്. സംസ്കരിച്ച ഭക...

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച്‌ വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഇതിന് ദ...