Skip to main content

ഇടതുവശം ചെരിഞ്ഞു ഉറങ്ങണം


ഇടതു വശം ചെരിഞ്ഞ് ഉറങ്ങുന്നതാണ് ആരോഗ്യത്തിന് ഉത്തമമെന്നാണ് വിദഗ്ധ നിര്‍ദ്ദേശം. ഇടതുവശത്തേക്ക് ചെരിഞ്ഞുള്ള ഉറക്കത്തിന്റെ ഗുണങ്ങള്‍ ഇവയാണ്.

1. നല്ല ദഹനത്തിന്
ദഹനഗ്രന്ഥിയായ പാന്‍ക്രിയാന്‍ വയറ്റില്‍ ഇടത് വശത്താണ് സ്ഥിതി ചെയ്യുന്നത്, ഇതേ വശത്ത് തന്നെ ചെരിഞ്ഞു കിടന്ന് ഉറങ്ങുപ്പോള്‍ അവയവങ്ങള്‍ ദഹനരസങ്ങള്‍ പുറപ്പെടുവിയ്ക്കും. ഇത് ദഹനം മെച്ചപ്പെട്ടുത്തുന്നതിന് സഹായകരമാരിക്കും. ആയുര്‍വേദ വിദഗ്ദ്ധരുടെ നിര്‍ദേശമനുസരിച്ച് ഉച്ചയൂണിന് ശേഷം 10 മിനിറ്റ് ഇടതു വശത്ത് ചെരിഞ്ഞ് കിടക്കുന്നത് നെഞ്ചെരിച്ചില്‍, ദഹനക്കേട് എന്നീ പ്രശ്‌നങ്ങള്‍ പരിഹാരമായിരിക്കും.

2. ഹൃദയാരോഗ്യത്തിന് നല്ലത്
ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും ഇടതുവശം ചേര്‍ന്നുള്ള ഉറക്കം നല്ലതാണ്. രക്തചംക്രമണം നന്നായി നടക്കാന്‍ ഇടതുവശം ചേര്‍ന്നുള്ള കിടപ്പ് സഹായിക്കും. ഹൃദയത്തിന്റെ പ്രഷര്‍ ഇല്ലാതാക്കാനും ഈ രീതി ഉപകരിക്കും. ഇടതു കൈ വലതു കവിളിനടിയിലായി വെച്ചു കിടക്കുന്നത് ഏറ്റവും ഉത്തമം

3. ഗര്‍ഭിണികളുടെ ആരോഗ്യത്തിന് ഉത്തമം
ഗര്‍ഭിണികള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന അടിസ്ഥാന പൊസിഷന്‍ ഇടത്തേക്ക് തിരിഞ്ഞുള്ള ഉറക്കമാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ രക്തചംക്രമം മികച്ചതാകുന്നതിനായിട്ടാണ് വിദഗ്ധര്‍ ഈ രീതി നിര്‍ദ്ദേശിക്കുന്നത്. ഗര്‍ഭാഷയം, ഭ്രൂണം, വൃക്ക എന്നവിടങ്ങളിലേക്കുള്ള രക്തചംക്രമണം മികച്ചതാക്കും.

4. കൂര്‍ക്കം വലി
ഉറങ്ങുമ്പോഴുള്ള കൂര്‍ക്കം വലി നിര്‍ത്താനും ഇടതു വശം ചേര്‍ന്നുള്ള കിടപ്പ് സഹായിക്കും. ശ്വാസം എടുക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് കൂര്‍ക്കം വലിയിലേക്ക് നയിക്കുന്നത്. ഇടതു വശം ചെരിഞ്ഞ് കിടക്കുമ്പോള്‍ നാവും തൊണ്ടയും നിഷ്പക്ഷ സ്ഥാനത്ത് വന്ന് ശ്വസനപ്രക്രിയ സുഖമമാക്കുന്നത് വഴി കൂര്‍ക്കം വലി നിര്‍ത്താന്‍ സഹായിക്കും. സ്ഥിരമായി കഴുത്തു വേദനയും നടുവു വേദനയും അലട്ടുന്നവര്‍ ഇടതു വശം ചേര്‍ന്നു കിടന്നാല്‍ വേദന മാറും.

Comments

Popular posts from this blog

ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?

കെട്ടിട നിർമ്മാണവും വസ്തു നികുതിയും *1) നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിക്കുമോ?* പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 AA പ്രകാരം മേൽപ്പറഞ്ഞ കെട്ടിടങ്ങൾക്ക് UA എന്ന ഇംഗ്ലീഷ് അക്ഷരവും ടി കെട്ടിടം നിർമ്മിച്ച വർഷവും ചേർത്ത് പഞ്ചായത്ത്‌/ മുൻസിപ്പൽ നമ്പർ ലഭിക്കുവാൻ  സാധ്യതയുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരം പഞ്ചായത്ത്‌ വസ്തു നികുതി ചുമത്തുമ്പോൾ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി  കണക്കാക്കരുത്. ടി കെട്ടിടം എന്നുവേണമെങ്കിലും പൊളിച്ചു മാറ്റുവാൻ കെട്ടിട ഉടമ ബാധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞ കെട്ടിടനമ്പർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കുകയില്ല. ആയതുകൊണ്ട് വീടും സ്ഥലവും വാങ്ങുവാൻ ആഗ്രഹിക്കുമ്പോൾ കെട്ടിടത്തിന്റെ നമ്പർ ശ്രദ്ധിക്കേണ്ടതാണ്. .............................................................. *2) നിലവിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത്തിന് ശേഷം  ആ വിവരം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി  സെക്രട്ടറിയെ ഉടമ അറിയിക്കേണ്ടതുണ്ടോ?* കൈമാറ്റത്തിന് ശേഷം മൂന്നു മാസത്തിനുള്ളിൽ വിവരം സെക്രട്ടറിയെ ആദ്യത്തെ ഉടമയോ, നിലവില...

ഓയിൽ സ്കിൻ' കെയർ ടിപ്സ്

ഓയിൽ സ്കിൻ' കെയർ ടിപ്സ് . ചർമ്മത്തിൽ രാസപദാർത്ഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചർമ്മ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിചേക്കാം. ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഒരു സെറം ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാനായി ദിവസവും ഒരു സെറം ഉപയോഗിക്കുന്നത് നല്ലതാണ്. മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനുംചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണ്ണമായും തുടച്ചു മാറ്റുക. മേക്കപ്പ് നീക്കം ചെയ്യാതെ അതേപടി കിടന്നുറങ്ങുന്നത് ചർമ്മസുഷിരങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഏതെങ്കിലുമൊരു ഫേസ് പാക്ക് ഉപയോഗിക്കുക. മുട്ടയുടെ വെള്ളയും അൽപം തെെരും ചേർത്ത് മുഖത്തിടുന്നത് എണ്ണമയം അകറ്റാൻ ഏറെ നല്ലതാണ്. സംസ്കരിച്ച ഭക...

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച്‌ വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഇതിന് ദ...