കുഞ്ഞുങ്ങളുടെ ഭാഷ അഥവാ ബേബി ക്യൂസ് അതിമനോഹരമായ ഭാഷയാണ്. ആ ഭാഷയിലൂടെയാണവര്‍ ആവശ്യങ്ങള്‍ അറിയിക്കുക.. കൂടുതൽ മനസിലാക്കാം...
*കുരുന്നു മൊഴി.*
എന്താടാ പറയുന്നത് ? ഇങ്കു വേണോ... തൊട്ടിലില്‍ കിടന്നു കരയുന്ന കുഞ്ഞിനോട് ഇങ്ങനെ ചോദിച്ചതുകൊണ്ടു കാര്യമില്ല. ചോദ്യങ്ങള്‍ കൂടിയാല്‍ കുട്ടികള്‍ കൂടുതല്‍ ഉറക്കെ കരയുകയേ ഉള്ളൂ. അവര്‍ ആംഗ്യത്തിലൂടെയോ ചെറിയ ശബ്ദങ്ങളിലൂടെയോ മറ്റെന്തെങ്കിലുമാവും നിങ്ങളോടു ചോദിച്ചിട്ടുണ്ടാവുക. ആ ഭാഷയാണ് മനസിലാക്കേണ്ടത്.
കുഞ്ഞുങ്ങളുടെ ഭാഷ അഥവാ ബേബി ക്യൂസ് അതിമനോഹരമായ ഭാഷയാണ്. ആ ഭാഷയിലൂടെയാണവര്‍ ആവശ്യങ്ങള്‍ അറിയിക്കുക. പരിസരത്തുള്ള അമ്മയോ മറ്റാരെങ്കിലുമോ അത് മനസിലാക്കി ആവശ്യം സാധിച്ചു കൊടുത്താല്‍ അവര്‍ വളരെയധികം സന്തുഷ്ടരാവും. കുഞ്ഞിന്റെ ഭാഷ അഥവാ ബേബി ക്യൂസ് ആരും മൈന്‍ഡ് ചെയ്യുന്നില്ലെങ്കില്‍ കുഞ്ഞ് കരയാന്‍ തുടങ്ങും. ആവശ്യങ്ങള്‍ അവഗണിക്കുകയാണെങ്കില്‍ കുഞ്ഞിന്റെ സ്വഭാവ രൂപീകരണത്തെ അത് ബാധിക്കുകയും ആത്മവിശ്വാസം കുറയുകയും ചെയ്യും.
ശിശു സംരക്ഷണത്തിലെ ഏറ്റവും ആസ്വാദ്യകരമായ പ്രവൃത്തിയാണ് അവരുടെ ഭാഷ മനസിലാക്കുക എന്നത്. ഈ ഭാഷ മനസിലാക്കിക്കഴിഞ്ഞാല്‍ കുഞ്ഞിനെ കരയിക്കേണ്ട അവസ്ഥയുണ്ടാകില്ല. കുഞ്ഞുമായുള്ള ബന്ധം ഒന്നുകൂടി ദൃഢമാകും. ശിശു സംരക്ഷണം കൂടുതല്‍ ആസ്വാദ്യകരമാകും.
ഓരോ കുഞ്ഞിന്റേയും ഭാഷ വ്യത്യസ്തമായിരിക്കും. എന്നാലും ഈ വിഷയത്തെക്കുറിച്ച് അടിസ്ഥാന ധാരണയുണ്ടെങ്കില്‍ കുഞ്ഞിന്റെ ഭാഷ മനസിലാക്കാന്‍ വിഷമമില്ല. ആ ഭാഷയിലെ, കുഞ്ഞു ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍, ആംഗ്യങ്ങള്‍ കാണുമ്പോള്‍, ഇത് തിരിച്ചറിയാന്‍ സാധിക്കും. കുഞ്ഞിനു വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യങ്ങളിലൊന്നാണ് അവരുടെ ഭാഷ മനസിലാക്കുക എന്നത്. എന്നിട്ട് അവരുടെ ആവശ്യങ്ങള്‍ സാധിച്ചു കൊടുക്കുകയാണു വേണ്ടത്.
വിശക്കുന്ന സമയത്ത് കുഞ്ഞ് പ്രത്യേകതരം ആംഗ്യങ്ങള്‍ കാണിക്കും. ശബ്ദമുണ്ടാക്കും. കളിക്കാനുള്ള സമയത്തുണ്ടാക്കുന്ന ശബ്ദത്തില്‍ നിന്നും ആംഗ്യത്തില്‍ നിന്നും വ്യത്യസ്തമായിരിക്കും ഇത്. കൂടുതല്‍ ആംഗ്യങ്ങളും കുറച്ചു ശബ്ദവും കൂടിച്ചേര്‍ന്നതാണ് കുഞ്ഞുങ്ങളുടെ ഭാഷ. നന്നായി നിരീക്ഷിക്കുകയാണെങ്കില്‍ കുറച്ച് ആഴ്ചകള്‍ കൊണ്ടു കുഞ്ഞിന്റെ ഭാഷ അഥവാ ബേബി ക്യൂസ് മനസിലാക്കാം.
അവരുടെ ഭാഷ പഠിക്കുമ്പോഴാണ്, എത്ര സമര്‍ഥമായാണ് കുഞ്ഞുങ്ങള്‍ ഓരോ കാര്യങ്ങളും അവതരിപ്പിക്കുന്നതെന്നു മനസിലാവുക. കുഞ്ഞിന്റെ ഭാഷയ്ക്കനുസരിച്ച് ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കണം. അപ്പോഴാണ് രക്ഷിതാവിനെക്കുറിച്ച് കുഞ്ഞിന് പ്രത്യേക വിശ്വാസം രൂപപ്പെടുകയുള്ളൂ. അപ്പോള്‍ സ്‌നേഹബന്ധത്തിന്റെ ആഴം വര്‍ധിക്കും. ഇതു പിന്നീട് കുഞ്ഞിന്റെ സ്വഭാവരൂപീകരണത്തിനു സഹായിക്കും. ഒപ്പം രക്ഷിതാവിനെ മനസിലാക്കാന്‍ കുഞ്ഞ് ശ്രമിക്കുകയും ചെയ്യും.
എങ്ങനെ വളര്‍ത്തുന്നു എന്നതിനനുസരിച്ചാണ് കുഞ്ഞിന്റെ സ്വഭാവം ചിട്ടപ്പെടുന്നതും കുഞ്ഞു വളരുന്നതും. ഈ വളര്‍ച്ചയുടെ സമയത്ത്, നല്ല രീതിയിലുള്ള ഗുണപാഠങ്ങള്‍ കുട്ടികള്‍ക്കു നല്‍കാന്‍ അവരുടെ ഭാഷ പഠിക്കണം. അതിനു കഴിഞ്ഞാല്‍ കുഞ്ഞുമായുള്ള സംസര്‍ഗം രസകരമായിരിക്കും. മാനസിക സംഘര്‍ഷം കൂട്ടുന്ന പ്രവൃത്തിയാണ് ശിശുപരിപാലനം. കുട്ടികളുടെ ഭാഷ പഠിച്ചാല്‍ ഇതൊരു രസകരമായ പ്രവൃത്തിയായി മാറും. മനസിന് കൂടുതല്‍ സന്തോഷം ലഭിക്കും. കുഞ്ഞുങ്ങളെ കളിപ്പിക്കുന്നതും ഭക്ഷണം കൊടുക്കുന്നതുമെല്ലാം എല്ലാ മാതാപിതാക്കളുടെയും സംതൃപ്തിയുടെ ഭാഗമാണ്. കുഞ്ഞിന്റെ കരച്ചിലും അസുഖങ്ങളും ഉറക്കമില്ലാത്ത രാത്രികളും മറ്റു പ്രശ്‌നങ്ങളും മാനസിക സംഘര്‍ഷം ഉണ്ടാക്കിയേക്കാം. ഈ പ്രശ്‌നങ്ങളെ മാറ്റിയെടുക്കാന്‍, കുഞ്ഞുങ്ങളുടെ ഭാഷ പഠിക്കുന്നത് സഹായിക്കും.
Comments
Post a Comment
Happy to hear you!