Skip to main content

അനീമിയ പരിഹരിക്കാൻ ചില മാർഗങ്ങൾ

ഇരുമ്പിന്റെ കുറവു മൂലമുണ്ടാകുന്ന വിളർച്ച (anemia), ഓരോ വർഷവും അരലക്ഷം പേരെ കൊല്ലുന്ന, അത്രയൊന്നും നിസ്സാരമല്ലാത്ത രോഗമാണ്. സ്ത്രീകളേയും കുട്ടികളേയുമാണ് ഇതു കൂടുതലായി ബാധിക്കുന്നത്. കേരളത്തിലെ സ്ത്രീകളിൽ മൂന്നിലൊന്നു പേരും വിളർച്ച ബാധിതരാണ്r എന്നാണു ദേശീയ കുടുംബാരോഗ്യ സർവ്വേയുടെ പഠനം സൂചിപ്പിക്കുന്നത്. കൃത്യമായ ആഹാരശീലം കൊണ്ടുമാത്രം പരിഹരിക്കാവുന്ന അസുഖം ആണെന്നിരിക്കേ കേരളത്തിൽ ഇത്രയുമധികം പേർക്ക് ഈ അസുഖം റിപ്പോർട്ട് ചെയ്യപ്പെടുന്നത് നമ്മെ ആകുലരാക്കുന്നു.


രക്തത്തിലെ ചുവന്ന രക്താണുക്കളുടെ കുറവാണ് വിളർച്ച ഉണ്ടാക്കുന്നത്. ഇവയിൽ ഓക്സിജൻ വഹിക്കുന്നതിനു സഹായിക്കുന്ന ഹീമോഗ്ലോബിൻ എന്ന പ്രോട്ടീന്റെ നിർമാണത്തിനാണ് ഇരുമ്പ് ആവശ്യമുള്ളത്. ചുവന്ന രക്താണുക്കളുടെ നിർമ്മാണം കുറയുകയോ നാശം വേഗത്തിലാകുകയോ ചെയ്താൽ വിളർച്ച ഉണ്ടാകാം. ശരീരത്തിൽ നിന്ന് വിവിധ കാരണങ്ങൾ കൊണ്ട് രക്തം നഷ്ടപ്പെടുന്നതും വിളർച്ചയ്ക്ക് കാരണമാകാം. ഇന്ത്യയെപ്പോലെയുള്ള വികസ്വര രാജ്യങ്ങളിൽ വിളർച്ചയ്ക്ക് പ്രധാനമായി കാരണമാകുന്നത് ഭക്ഷണത്തിലെ ഇരുമ്പിന്റെ കുറവും രക്തമൂറ്റിക്കുടിക്കുന്ന വിരകളുടെ സാന്നിധ്യവുമാണ്. സ്ത്രീകളിലെ മാസമുറയും രക്തം നഷ്ടപ്പെടുന്നതിനും അങ്ങനെ വിളർച്ച ഉണ്ടാകുന്നതിനും ഒരു പ്രധാന കാരണമാണ്.

ലക്ഷണങ്ങൾ
ക്ഷീണം, ഉത്സാഹക്കുറവ്, പഠനത്തിൽ പിന്നോട്ടു പോവുക, മിടിപ്പ്, കിതപ്പ് എന്നിവയൊക്കെയാണ് വിളർച്ചയുടെ പ്രധാന ലക്ഷണങ്ങൾ. തുടക്കത്തിൽ കാര്യമായ ലക്ഷണങ്ങളൊന്നും കണ്ടെന്നു വരില്ല എങ്കിലും ഗുരുതരമായ അവസ്ഥയിൽ ഹൃദയത്തിന്റെ പ്രവർത്തനത്തെ തന്നെ തകരാറിലാക്കാൻ വിളർച്ചയ്ക്ക് കഴിയും.

ഭക്ഷണത്തിൽ നിന്ന് ലഭിക്കാൻ
ഇരുമ്പിന്റെ കുറവുമൂലമുണ്ടാകുന്ന വിളർച്ച തടയുന്നതിന് ഇരുമ്പ് അടങ്ങിയ ഭക്ഷണപദാർഥങ്ങൾ മെനുവിൽ ഉൾപ്പെടുത്തുന്നത് സഹായിക്കും. ശരീരത്തിലേക്ക് പെട്ടെന്ന് ആഗിരണം ചെയ്യാൻ സാധിക്കുന്ന ഇരുമ്പു രൂപങ്ങൾ മാംസവിഭവങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. മത്സ്യങ്ങളും ഇരുമ്പിന്റെ ഒരു നല്ല സ്രോതസ്സാണ്. ചീര അടക്കമുള്ള ഇലക്കറികളിലും പരിപ്പ്, പയർ വർഗ്ഗങ്ങളിലും മറ്റും ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വൈറ്റമിൻ സി കൂടുതലായി കണ്ടുവരുന്നത് വിവിധ തരം നാരങ്ങകളിലും നെല്ലിക്കയിലും ഒക്കെയാണ്. കൂടാതെ ഇരുമ്പുപയോഗിച്ച് ഹീമോഗ്ലോബിൻ നിർമ്മിക്കാൻ സഹായിക്കുന്ന വൈറ്റമിൻ ബി12, ഫോളിക് ആസിഡ് എന്നിവയും നമുക്ക് തൈരിൽ നിന്നും പച്ചക്കറികളിൽ നിന്നും ലഭിക്കുന്നു.

അയേൺ ഗുളികകൾ
ഭക്ഷണത്തിൽ നിന്നുമാത്രം എപ്പോഴും ശരീരത്തിന് ആവശ്യമായ ഇരുമ്പ് ലഭിക്കണമെന്നില്ല. ഉദാഹരണത്തിന് ഗർഭിണികളിൽ ഗുളികകൾ ഉപയോഗിച്ച് ഇരുമ്പ് സപ്ലിമെന്റ് ചെയ്യാറുണ്ട്. കൗമാരക്കാരിൽ വിളർച്ച തടയുന്നതിന് കേന്ദ്ര സർക്കാർ നടപ്പാക്കിയിട്ടുള്ള പദ്ധതിയാണ് WIFS. എല്ലാ ആഴ്ചയിലും ഒരു ദിവസം സ്കൂളിൽ നിന്ന് ഇരുമ്പ് ഗുളികകൾ വിതരണം ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന ഘടകം. ഇത് കുട്ടികളിലെ വിളർച്ച കുറയ്ക്കുകയും അവരുടെ ബുദ്ധിശക്തി വർധിപ്പിക്കുകയും ചെയ്യുന്നു. ഇതിനുപുറമേ വിരശല്യം മൂലമുള്ള രക്തനഷ്ടം തടയുന്നതിന് വിര നിയന്ത്രണ ദിനാചരണത്തിനും വിര ഗുളികകൾ വിതരണം ചെയ്യുന്നതിനുമുള്ള പദ്ധതിയും ഉണ്ട്. ഈ ഗുളികകളെല്ലാം പൂർണ്ണ സുരക്ഷിതമാണ്.

ഹീമോഗ്ലോബിൻ പരിധിയിലധികം കുറഞ്ഞാൽ
രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് ഒരു പരിധിയിലധികം കുറഞ്ഞാൽ ഭക്ഷണം വഴിയുള്ള ഇരുമ്പ് മതിയാകാതെ വന്നേക്കാം. ഇത്തരം അവസരങ്ങളിൽ രോഗിയെ അഡ്മിറ്റ് ചെയ്യുകയും ഇരുമ്പടങ്ങിയ മരുന്നുകൾ കുത്തിവക്കേണ്ടി വരികയും ചെയ്തേക്കാം. ചില സാഹചര്യങ്ങളിൽ രക്തം കയറ്റുകയും ആവശ്യമായേക്കാം. വിളർച്ചയ്ക്ക് ധാരാളം കാരണങ്ങളുണ്ടാകാമെന്നതിനാൽ യഥാർഥ കാരണമെന്തെന്ന് കണ്ടുപിടിക്കാനുള്ള പരിശോധനകളും ചെയ്യേണ്ടിവരും.

Comments

Popular posts from this blog

ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?

കെട്ടിട നിർമ്മാണവും വസ്തു നികുതിയും *1) നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിക്കുമോ?* പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 AA പ്രകാരം മേൽപ്പറഞ്ഞ കെട്ടിടങ്ങൾക്ക് UA എന്ന ഇംഗ്ലീഷ് അക്ഷരവും ടി കെട്ടിടം നിർമ്മിച്ച വർഷവും ചേർത്ത് പഞ്ചായത്ത്‌/ മുൻസിപ്പൽ നമ്പർ ലഭിക്കുവാൻ  സാധ്യതയുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരം പഞ്ചായത്ത്‌ വസ്തു നികുതി ചുമത്തുമ്പോൾ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി  കണക്കാക്കരുത്. ടി കെട്ടിടം എന്നുവേണമെങ്കിലും പൊളിച്ചു മാറ്റുവാൻ കെട്ടിട ഉടമ ബാധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞ കെട്ടിടനമ്പർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കുകയില്ല. ആയതുകൊണ്ട് വീടും സ്ഥലവും വാങ്ങുവാൻ ആഗ്രഹിക്കുമ്പോൾ കെട്ടിടത്തിന്റെ നമ്പർ ശ്രദ്ധിക്കേണ്ടതാണ്. .............................................................. *2) നിലവിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത്തിന് ശേഷം  ആ വിവരം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി  സെക്രട്ടറിയെ ഉടമ അറിയിക്കേണ്ടതുണ്ടോ?* കൈമാറ്റത്തിന് ശേഷം മൂന്നു മാസത്തിനുള്ളിൽ വിവരം സെക്രട്ടറിയെ ആദ്യത്തെ ഉടമയോ, നിലവില...

ഓയിൽ സ്കിൻ' കെയർ ടിപ്സ്

ഓയിൽ സ്കിൻ' കെയർ ടിപ്സ് . ചർമ്മത്തിൽ രാസപദാർത്ഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചർമ്മ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിചേക്കാം. ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഒരു സെറം ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാനായി ദിവസവും ഒരു സെറം ഉപയോഗിക്കുന്നത് നല്ലതാണ്. മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനുംചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണ്ണമായും തുടച്ചു മാറ്റുക. മേക്കപ്പ് നീക്കം ചെയ്യാതെ അതേപടി കിടന്നുറങ്ങുന്നത് ചർമ്മസുഷിരങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഏതെങ്കിലുമൊരു ഫേസ് പാക്ക് ഉപയോഗിക്കുക. മുട്ടയുടെ വെള്ളയും അൽപം തെെരും ചേർത്ത് മുഖത്തിടുന്നത് എണ്ണമയം അകറ്റാൻ ഏറെ നല്ലതാണ്. സംസ്കരിച്ച ഭക...

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച്‌ വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഇതിന് ദ...