ജീവിതത്തിൽ നാം പല കാര്യങ്ങളും ചിന്തിച്ച് ചെയ്യേണ്ടതുണ്ടാവും .എന്നാൽ വിചാരങ്ങളും വിചിന്തനങ്ങളും പ്രവർത്തികൾ വൈകിപ്പിക്കുന്നതിന് വേണ്ടിയാവരുത് .
ഒരു കുഞ്ഞ് ഈ ഭൂമിയിലേക്ക് വരുമ്പോൾ അവന് അവന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ചിരിക്കാനും , കമിഴാനും , മുട്ടുകുത്താനും , നടക്കാനും ആരെങ്കിലും പഠിപ്പിക്കുന്നതാണോ ? അല്ല .... പ്രകൃതി അങ്ങനെ നിശ്ചയിച്ചിരിക്കുകയാണ്. അത് ആരും പഠിപ്പിച്ച് കൊടുക്കേണ്ടതില്ല...അതൊന്നും കുട്ടി ചിന്തിച്ച് ചെയ്യുന്നതും അല്ല
ജീവിതത്തിൽ നാം പല കാര്യങ്ങളും ചിന്തിച്ച് ചെയ്യേണ്ടതുണ്ടാവും .എന്നാൽ വിചാരങ്ങളും വിചിന്തനങ്ങളും പ്രവർത്തികൾ വൈകിപ്പിക്കുന്നതിന് വേണ്ടിയാവരുത് . എല്ലാറ്റിനും ചിന്തിച്ച് പരിഹാരമുണ്ടാക്കിയ ശേഷം ഒന്നും തുടങ്ങാനുമാവില്ല
പല കാര്യങ്ങളും ചെയ്യുന്നതിന് മുമ്പും ചെയ്തതിന് ശേഷവും അതെങ്ങനെ സംഭവിക്കുന്നു അല്ലെങ്കിൽ സംഭവിച്ചു എന്ന് ചോദിച്ചാൽ ഉത്തരവും ലഭിക്കില്ല. അതങ്ങനെ ആവുകയാണ് . അവിടെ ചിന്തയും വിശകലനവും ഇല്ല.
ഒരു കാര്യം ചെയ്യുമ്പോൾ കിട്ടുന്ന ആത്മവിശ്വാസമാണ് അവ ചെയ്യുന്നതിനെ കുറിച്ചുള്ള രേഖകൾ ഉണ്ടാക്കുന്നതിനെക്കാൾ പ്രധാനം.. ആരും ചെയ്യാത്ത ഒരു കാര്യം ചെയ്യാൻ എല്ലാവരും ഭയക്കും . എന്നാൽ ആരെങ്കിലും ചെയ്തു തുടങ്ങിയ കാര്യം അതിന്റെ പതിൻമടങ്ങ് വൈവിധ്യത്തിൽ മറ്റാരെങ്കിലും തുടരും.
എന്നാൽ ചിന്തിച്ച് ചെയ്യേണ്ടുന്ന പല കാര്യങ്ങളും ഉണ്ട്. അവ ഉണ്ടെങ്കിൽ മാത്രമേ പുതിയ ചോദ്യങ്ങളും ഉത്തരങ്ങളും കടന്നു വരു... ചിന്തകൾ ഇല്ലാത്തവരുടെ ചോദ്യങ്ങൾ പ്രവർത്തനക്ഷമം ആയവയെയും നിർജീവമാക്കും. എന്നാൽ ചിന്തകൾ ഉള്ളവരുടെ ചോദ്യങ്ങൾ നിർജീവമായ പലതും പ്രവർത്തനക്ഷമം ആക്കുകയും ചെയ്യും.
വളരെ ഒബ്ജക്ടീവ് ആയി നോക്കിയാൽ ജീവിതത്തിനു ഒരു അർത്ഥവുമില്ല, വളരെ ലോജിക്കൽ ആയി നോക്കിയാൽ ജീവിക്കാൻ ഒരു കാരണവുമില്ല. അപ്പോൾ എന്ത് ചെയ്യണം? എല്ലാ ദിവസവും ചെയ്യുന്ന കാര്യങ്ങൾ മറക്കൂ, നല്ല നിമിഷങ്ങൾ ഓർത്തെടുക്കൂ, വളരെ മനോഹരമായ എത്രയെത്ര അനുഭവങ്ങളുണ്ട്..കരുണയുടെ, സ്നേഹത്തിന്റെ, ആനന്ദത്തിന്റെ നിമിഷങ്ങൾ എത്ര! അവയെക്കുറിച്ച് ചിന്തിക്കൂ.. അവ നിങ്ങൾക്ക് എന്തായിരുന്നു എന്നും.
Comments
Post a Comment
Happy to hear you!