Skip to main content

കുട്ടികളിലെ ഓട്ടിസം

ഗര്‍ഭധാരണം മുതല്‍ സ്ത്രീകള്‍ ആകെ സന്തോഷത്തിലായിരിക്കും. അത് ആദ്യ കുട്ടിയായാലും മൂന്നാമത്തെ കുഞ്ഞാണെങ്കിലും ഒരുപോലെ തന്നെ. എന്നാല്‍ അത്രയേറെ സന്തോഷിക്കുമ്പോഴും പല കാര്യങ്ങളിലും മുന്‍കരുതലും ശ്രദ്ധയും അത്യാവശ്യമാണ്. അതില്‍ പ്രധാനമാണു കുടുംബത്തില്‍ ആര്‍ക്കെങ്കിലും ജനിതക വൈകല്യം കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടോ എന്നതാണ്. ജനിതക വൈകല്യങ്ങള്‍ തലമുറകളോളം നിലനില്‍ക്കും. അതിനു പ്രത്യേകിച്ചു പാറ്റേണുകളുണ്ടാവില്ല. അതുകൊണ്ടു തന്നെ അത്തരം പ്രശ്‌നങ്ങളുള്ള കുഞ്ഞാണോ ഗര്‍ഭത്തിലുള്ളതെന്ന് അത്ര പെട്ടെന്നു തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു. കുടുംബത്തില്‍ ഇത്തരം ജനിതക രോഗങ്ങള്‍ അലട്ടിയിരുന്നു എന്നു വ്യക്തമായി അറിയുന്നവര്‍ തീര്‍ച്ചയായും ഇക്കാര്യം ഡോക്റ്ററോടു പറയണം. ഇതിനെ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ നേരത്തേ കണ്ടെത്താനാവും.

ലോകത്തു ജനിക്കുന്ന ആയിരം കുട്ടികളെ പരിശോധിച്ചാല്‍ അവരില്‍ രണ്ടു പേര്‍ക്കാവും ഓട്ടിസമെന്ന ജനിതക പ്രശ്‌നമുണ്ടാവുക. ഓട്ടിസം എന്നതു ബുദ്ധിമാന്ദ്യമെന്നു തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാല്‍ ഇതു നാഡികളുടെ വികാസത്തില്‍ സംഭവിക്കുന്ന ഡിസ്ഓര്‍ഡറാണ്. ചുറ്റുപാടുമായി ഇണങ്ങാനും ആശയവിനിമയം നടത്താനും കുട്ടികള്‍ക്കു ബുദ്ധിമുട്ടുണ്ടാവുന്നു. ചിലപ്പോള്‍ ഒരു കാര്യം തന്നെ തുടര്‍ച്ചയായി ചെയ്യുന്നതും ചിലതു ചെയ്യാതിരിക്കുന്നതും ഇതിന്റെ ലക്ഷണങ്ങള്‍. തലച്ചോറില്‍ വിവരങ്ങള്‍ പ്രോസസ് ചെയ്യപ്പെടുന്നതിനേയും ഓട്ടിസം സ്വാധീനിക്കുന്നു. മൂന്നു തരത്തിലാണ് ഓട്ടിസ്റ്റിക് ഡിസ്ഓര്‍ഡര്‍ കുട്ടികളിലുണ്ടാവുക. തലച്ചോറിലെ നാഡികളില്‍ വ്യത്യാസമുണ്ടാവുകയാണ് ഒന്നാമത്തേത്. രണ്ടാമത്തേത് വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ വൈകല്യങ്ങള്‍ പ്രകടിപ്പിക്കും. അടുത്തതു ഭാഷാവൈകല്യമുണ്ടാക്കുന്നു. ലോഹങ്ങളുടേയും കീടനാശിനികളുടേയും ഉപയോഗം കൊണ്ടു ജീനുകളില്‍ വ്യത്യാസം സംഭവിക്കുന്നതാണ് ഓട്ടിസത്തിനു കാരണമായി ഗവേഷകര്‍ വിലയിരുത്തുന്നത്.

മൂന്നു വയസിനു മുമ്പു തന്നെ കുഞ്ഞുങ്ങള്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നു. അച്ഛനമ്മമാര്‍ പലപ്പോഴും കുഞ്ഞിന്റെ ആദ്യ രണ്ടു വയസിനുള്ളില്‍ത്തന്നെ ഇത്തരം വൈകല്യങ്ങള്‍ കണ്ടെത്താറാണു പതിവ്. വളരുന്തോറും ഈ ലക്ഷണങ്ങളും വികസിക്കും. എന്നാല്‍ ചില ഓട്ടിസ്റ്റിക് കുഞ്ഞുങ്ങള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കില്ല. ചെറുപ്രായത്തില്‍ത്തന്നെ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍, കുട്ടികള്‍ക്കു കൂടുതല്‍ സംരക്ഷണം നല്‍കാനും സാമൂഹ്യമായി പൊരുത്തപ്പെടാനും ആശയവിനിമയത്തിനുള്ള മാര്‍ഗങ്ങള്‍ ശീലിപ്പിക്കാനും കഴിയുന്നു. ഓട്ടിസമുള്ള കുട്ടികള്‍ക്കു പ്രായപൂര്‍ത്തിയായാലും ഒറ്റയ്ക്കു ജീവിക്കാന്‍ കഴിയില്ല. സ്വയം പര്യാപ്തത നേടിയവരുമുണ്ട്.

ഓട്ടിസത്തിനുള്ള ചികിത്സ പ്രകാരം രോഗത്തെ ഇല്ലായ്മ ചെയ്യുകയല്ല. ഓട്ടിസവുമായി ബന്ധപ്പെട്ട് കുഞ്ഞുങ്ങളിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും കുടുംബത്തിലുണ്ടാവുന്ന പ്രയാസങ്ങള്‍ അകറ്റുകയുമാണ്. ഓട്ടിസം ബാധിച്ച കുട്ടികളെ സഹായിക്കാന്‍ കേരളത്തില്‍ നിരവധി കേന്ദ്രങ്ങളുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ കുഞ്ഞുങ്ങള്‍ക്കു നല്ലൊരു ജീവിതം പ്രദാനം ചെയ്യുകയും സ്വതന്ത്രമായി കാര്യങ്ങള്‍ ചെയ്യാനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞുകൊടുക്കുകയുമാണ്. കുഞ്ഞിന്റെ ആവശ്യങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കുകയാണ് ആദ്യം വേണ്ടത്. സ്‌കൂള്‍ തലം മുതല്‍ത്തന്നെ ഇത്തരം ട്രീറ്റ്‌മെന്റ് തുടങ്ങണം. അവിടെ ഇന്റന്‍സിവ് സ്‌പെഷ്യല്‍ എഡ്യുക്കേഷനും ബിഹേവിയര്‍ തെറാപ്പിയും കുട്ടികളില്‍ കൂടുതല്‍ സംരക്ഷണം നല്‍കുന്നു. ഇതിലൂടെ കുട്ടികള്‍ക്കു സ്വയം സംരക്ഷണം, സാമൂഹ്യപരമായുള്ള ഒത്തുചേരല്‍, ജോലി ചെയ്യാനുള്ള കഴിവുകള്‍ എന്നിവ വളര്‍ത്തിയെടുക്കാന്‍ കഴിയുന്നു. മാത്രമല്ല ഓട്ടിസത്തിലൂടെ സ്വഭാവത്തില്‍ വന്ന വൈകല്യങ്ങള്‍ കുറയ്ക്കാനും സാധാരണ ജീവിതത്തിലേക്കെത്താനുമുള്ള വഴിയൊരുക്കുകയുമാണ്.

ഓട്ടിസം ബാധിച്ച കുട്ടിക്കു പ്രാഥമിക ആവശ്യങ്ങളെക്കുറിച്ചു പറഞ്ഞു മനസിലാക്കാന്‍ പലപ്പോഴും കഴിഞ്ഞില്ലെന്നു വരും. അതുകൊണ്ടു തന്നെ മാതാപിതാക്കള്‍ ഇത് ഊഹിച്ചെടുക്കേണ്ട അവസ്ഥയാകുന്നു. കുഞ്ഞിന്റെ വിശപ്പ്, ദാഹം, അസുഖം എന്നിവ പറഞ്ഞു മനസിലാക്കാന്‍ കുഞ്ഞിനു കഴിയാതെ വരുമ്പോള്‍ അച്ഛനമ്മമാരാണ് ബുദ്ധിമുട്ടുക. തന്റെ കാര്യങ്ങള്‍ തിരിച്ചറിയാന്‍ അമ്മയ്ക്കു കഴിയാതെ വരുമ്പോള്‍ കുഞ്ഞിനു ദേഷ്യവും സങ്കടവുമൊക്കെയുണ്ടാകും. ഇതു കുട്ടികളെ കൂടുതല്‍ ദേഷ്യക്കാരനും സ്വയം വേദനിപ്പിക്കുന്ന സ്വഭാവക്കാരനുമാക്കും. സ്വയം വേദനിപ്പിക്കുന്നതിനൊപ്പം മറ്റുള്ളവരേയും ഉപദ്രവിക്കാന്‍ തുടങ്ങുന്നു. ചില കുട്ടികള്‍ക്ക് ഉറങ്ങുന്നതിലാണു പ്രശ്‌നമെങ്കില്‍ മറ്റു ചിലര്‍ ഭക്ഷണം കഴിക്കുമ്പോഴാവും ബുദ്ധിമുട്ട്. ഇതെല്ലാം കണ്ടു നില്‍ക്കേണ്ടി വരുന്ന കുടുംബത്തിലുള്ളവരാണ് കൂടുതല്‍ സമ്മര്‍ദത്തിലാവുന്നത്. മാതാപിതാക്കള്‍ ആദ്യം ചെയ്യേണ്ടതു മികച്ച ഒരു സോഷ്യോ സൈക്കോ ഹെല്‍പ്പറെ കണ്ടെത്തി ഉപദേശം തേടുകയാണ്. ഓട്ടിസം എന്നതു രോഗമായി കാണാതെ ഒരു വ്യത്യാസമായി കണ്ടു നോക്കൂ, കുഞ്ഞിനെ സാധാരണനിലയിലേക്കു തിരിച്ചു കൊണ്ടുവരാന്‍ കഴിയും.

Comments

Popular posts from this blog

ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?

കെട്ടിട നിർമ്മാണവും വസ്തു നികുതിയും *1) നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിക്കുമോ?* പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 AA പ്രകാരം മേൽപ്പറഞ്ഞ കെട്ടിടങ്ങൾക്ക് UA എന്ന ഇംഗ്ലീഷ് അക്ഷരവും ടി കെട്ടിടം നിർമ്മിച്ച വർഷവും ചേർത്ത് പഞ്ചായത്ത്‌/ മുൻസിപ്പൽ നമ്പർ ലഭിക്കുവാൻ  സാധ്യതയുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരം പഞ്ചായത്ത്‌ വസ്തു നികുതി ചുമത്തുമ്പോൾ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി  കണക്കാക്കരുത്. ടി കെട്ടിടം എന്നുവേണമെങ്കിലും പൊളിച്ചു മാറ്റുവാൻ കെട്ടിട ഉടമ ബാധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞ കെട്ടിടനമ്പർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കുകയില്ല. ആയതുകൊണ്ട് വീടും സ്ഥലവും വാങ്ങുവാൻ ആഗ്രഹിക്കുമ്പോൾ കെട്ടിടത്തിന്റെ നമ്പർ ശ്രദ്ധിക്കേണ്ടതാണ്. .............................................................. *2) നിലവിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത്തിന് ശേഷം  ആ വിവരം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി  സെക്രട്ടറിയെ ഉടമ അറിയിക്കേണ്ടതുണ്ടോ?* കൈമാറ്റത്തിന് ശേഷം മൂന്നു മാസത്തിനുള്ളിൽ വിവരം സെക്രട്ടറിയെ ആദ്യത്തെ ഉടമയോ, നിലവില...

ഓയിൽ സ്കിൻ' കെയർ ടിപ്സ്

ഓയിൽ സ്കിൻ' കെയർ ടിപ്സ് . ചർമ്മത്തിൽ രാസപദാർത്ഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചർമ്മ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിചേക്കാം. ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഒരു സെറം ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാനായി ദിവസവും ഒരു സെറം ഉപയോഗിക്കുന്നത് നല്ലതാണ്. മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനുംചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണ്ണമായും തുടച്ചു മാറ്റുക. മേക്കപ്പ് നീക്കം ചെയ്യാതെ അതേപടി കിടന്നുറങ്ങുന്നത് ചർമ്മസുഷിരങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഏതെങ്കിലുമൊരു ഫേസ് പാക്ക് ഉപയോഗിക്കുക. മുട്ടയുടെ വെള്ളയും അൽപം തെെരും ചേർത്ത് മുഖത്തിടുന്നത് എണ്ണമയം അകറ്റാൻ ഏറെ നല്ലതാണ്. സംസ്കരിച്ച ഭക...

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച്‌ വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഇതിന് ദ...