അന്താരാഷ്ട്ര കമ്പനിയെ തമിഴ്നാട്ടിലെ ഉള്‍നാടന്‍ ഗ്രാമത്തിലേക്കു പറിച്ചുനട്ട് നൂറുമേനി വിളയിക്കുന്ന ശ്രീധര്‍ വെമ്പു വിനെപ്പറ്റി പറയാനേറെയുണ്ട്.
ദാ ഈ സൈക്കിൾ യാത്രക്കാരന്റെ ആസ്തി എത്രയാണന്നറിയാമോ? 2.5 ബില്യന്‍ (25000 'കോടി രൂപ)... ഡോളര്‍. ഇത്രയും മൂല്യമുള്ളയാൾ തമിഴ്നാട്ടിലെ ഗ്രാമത്തില്‍ ചെയ്യുന്നതെന്ത് ? അന്താരാഷ്ട്ര കമ്പനിയെ തമിഴ്നാട്ടിലെ ഉള്‍നാടന്‍ ഗ്രാമത്തിലേക്കു പറിച്ചുനട്ട് നൂറുമേനി വിളയിക്കുന്ന ശ്രീധര്‍ വെമ്പു വിനെപ്പറ്റി പറയാനേറെയുണ്ട്. ലോകത്ത് ശ്രീധര്‍ അറിയപ്പെടുന്നത് സോഹോ കോര്‍പറേഷന്റെ (Zoho Corporation) സ്ഥാപകനായാണ്. ഫോര്‍ബ്സിന്റെ വിലയിരുത്തലില്‍ സോഹോയുടെ മൂല്യം 2.5 ബില്യൻ ഡോളറാണ്. ഇന്ന് തെങ്കാശിയിലെ ചെറിയ ഗ്രാമത്തിലൂടെ പരമ്പരാഗത വേഷത്തില്‍ സൈക്കിളില്‍ സവാരി ചെയ്യുന്നയാള്‍ ഇത്ര വലിയ കമ്പനിയുടെ ഉടമയാണെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും? അദ്ദേഹം ഇപ്പോള്‍ വാര്‍ത്തയില്‍ നിറയാന്‍ കാരണം അദ്ദേഹത്തിന്റെ പുതിയ ഉദ്യമം കൂടെയാണ്-ഗ്രാമീണരുടെ കുട്ടികള്‍ക്ക് ഒരു സ്കൂള്‍. തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ ജനിച്ചു വള ര്‍ന്ന്, ഐഐടി മദ്രാസില്‍ നിന്ന് ഡിഗ്രി സമ്പാദിച്ച ശേഷം അമേരിക്ക യിലെ പ്രശ സ്ത പ്രിന്‍സെറ്റണ്‍ യൂണിവേഴ്സിറ്റിയില്‍ പഠിച്ച് ക്വല്‍കം കമ്പനിയില്‍ ജോലിചെയ് തു. പിന്നീട് തന്റെ സഹോദരന്മാര്ക്കും, ...