Skip to main content

Posts

സ്‌പെഷ്യൽ സ്‌കൂൾ അധ്യാപക പരിശീലന കോഴ്സിലേക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാങ്ങപ്പാറ എസ്.ഐ.എം.സി റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ അംഗീകാരത്തോടെ നടത്തുന്ന ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരെ തൊഴിൽ പരിശീലിപ്പിക്കുന്ന അധ്യാപക പരിശീലന കോഴ്‌സായ ഡിപ്ലോമ ഇൻ വൊക്കേഷണൽ റീഹാബിലിറ്റേഷനിലേക്ക് (ഇന്റലക്ച്വൽ ഡിസെബിലിറ്റി) അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ പ്ലസ് ടു ജയിച്ചിരിക്കണം. നിലവിലുള്ള സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനം. പൂരിപ്പിച്ച അപേക്ഷകൾ സെപ്റ്റംബർ 30ന് മുമ്പ് എസ്.ഐ.എം.സി ഓഫീസിൽ ലഭിക്കണം. അപേക്ഷ ഫോം ഓഫീസിൽ നിന്ന് ലഭിക്കും. വിശദവിവരങ്ങൾക്ക്: 0471-2418524, 9383400208. ഇ-മെയിൽ: tvmsimc@gmail.com.

ഏകസന്താനം..അറിയേണ്ട കാര്യങ്ങൾ

ꙷ ͣͣ ᷤ ͤ ͤ ഒറ്റക്കുട്ടിയാണെങ്കിൽ ഉലക്ക കൊണ്ട് അടിക്കണം എന്ന് പണ്ടുള്ളവർ പറയാറുണ്ട്. സ്നേഹവും സൽസ്വഭാവവും ഉള്ളവരായി കുട്ടികളെ രൂപപ്പെടുത്തിയെടുക്കണമെന്നേ അതിനർത്ഥമുള്ളൂ. ന്യൂക്ലിയർ ഫാമിലി യുഗത്തിലും ആ പഴഞ്ചൊല്ല് ഏറെ പ്രസക്‌തമാണ്. ഒറ്റക്കുട്ടികളിൽ മിക്കവരും സ്വാർത്ഥ മനോഭാവമുള്ളവരായിരിക്കുമെന്ന് മാത്രമല്ല, സഹോദരീ സഹോദരന്മാരില്ലാത്തതിനാൽ മിക്കവരിലും മത്സരബുദ്ധിയും കുറവായിരിക്കും. മറ്റൊരു പ്രധാന കാര്യം, സഹോദരങ്ങളുള്ള കുട്ടികളെ അപേക്ഷിച്ച് ഒറ്റക്കുട്ടി 50 ശതമാനം അധികം വണ്ണമുള്ളവരായിരിക്കുമത്രേ. ഇത്തരം കുട്ടികൾ വീട്ടിൽ നിന്നും പുറത്തു പോയി കളിക്കുന്നത് വളരെ കുറവായിരിക്കും. ടി.വി, കാണാനാവും അവർ ഏറെ സമയവും ചെലവഴിക്കുക. ഭക്ഷണ കാര്യങ്ങളിലും ഇവർ തന്നിഷ്‌ടം പുലർത്തും. ഇത്തരം കാരണങ്ങൾ കുട്ടികൾക്ക് വണ്ണമുണ്ടാകാനുള്ള സാധ്യതയൊരുക്കുന്നു. ന്യൂക്ലിയർ കുടുംബം ചെലവേറിയ ജീവിത സാഹചര്യവും മാറുന്ന ജിവിത ശൈലിയും സാമൂഹിക ഘടനയിൽ മാറ്റം വരുത്തിയിട്ടുണ്ട്. കുട്ടൂകുടുംബത്തിന്‍റെ സ്‌ഥാനത്ത് ന്യൂക്ലിയർ കുടുംബം സ്‌ഥാനം പിടിച്ചതും നിർണ്ണായകമാണ്. അത്തരം കുടുംബ സാഹചര്യത്തിലെ ഗൃഹനാഥന്മാർ ഇരട്ട ഉത്തരവാദിത്തം വഹി...

ഇടതുവശം ചെരിഞ്ഞു ഉറങ്ങണം

ഇടതു വശം ചെരിഞ്ഞ് ഉറങ്ങുന്നതാണ് ആരോഗ്യത്തിന് ഉത്തമമെന്നാണ് വിദഗ്ധ നിര്‍ദ്ദേശം. ഇടതുവശത്തേക്ക് ചെരിഞ്ഞുള്ള ഉറക്കത്തിന്റെ ഗുണങ്ങള്‍ ഇവയാണ്. 1. നല്ല ദഹനത്തിന് ദഹനഗ്രന്ഥിയായ പാന്‍ക്രിയാന്‍ വയറ്റില്‍ ഇടത് വശത്താണ് സ്ഥിതി ചെയ്യുന്നത്, ഇതേ വശത്ത് തന്നെ ചെരിഞ്ഞു കിടന്ന് ഉറങ്ങുപ്പോള്‍ അവയവങ്ങള്‍ ദഹനരസങ്ങള്‍ പുറപ്പെടുവിയ്ക്കും. ഇത് ദഹനം മെച്ചപ്പെട്ടുത്തുന്നതിന് സഹായകരമാരിക്കും. ആയുര്‍വേദ വിദഗ്ദ്ധരുടെ നിര്‍ദേശമനുസരിച്ച് ഉച്ചയൂണിന് ശേഷം 10 മിനിറ്റ് ഇടതു വശത്ത് ചെരിഞ്ഞ് കിടക്കുന്നത് നെഞ്ചെരിച്ചില്‍, ദഹനക്കേട് എന്നീ പ്രശ്‌നങ്ങള്‍ പരിഹാരമായിരിക്കും. 2. ഹൃദയാരോഗ്യത്തിന് നല്ലത് ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും ഇടതുവശം ചേര്‍ന്നുള്ള ഉറക്കം നല്ലതാണ്. രക്തചംക്രമണം നന്നായി നടക്കാന്‍ ഇടതുവശം ചേര്‍ന്നുള്ള കിടപ്പ് സഹായിക്കും. ഹൃദയത്തിന്റെ പ്രഷര്‍ ഇല്ലാതാക്കാനും ഈ രീതി ഉപകരിക്കും. ഇടതു കൈ വലതു കവിളിനടിയിലായി വെച്ചു കിടക്കുന്നത് ഏറ്റവും ഉത്തമം 3. ഗര്‍ഭിണികളുടെ ആരോഗ്യത്തിന് ഉത്തമം ഗര്‍ഭിണികള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന അടിസ്ഥാന പൊസിഷന്‍ ഇടത്തേക്ക് തിരിഞ്ഞുള്ള ഉറക്കമാണ്. ഗര്‍ഭസ്ഥ ശിശു...

ഒക്‌ടോബര്‍ മുതല്‍ കുഞ്ഞുങ്ങള്‍ക്ക് പുതിയൊരു വാക്‌സിന്‍ കൂടി

*ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍* ▂▂ തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്‌ടോബര്‍ മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) ആണ് അടുത്ത മാസം മുതല്‍ നല്‍കിത്തുടങ്ങുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് ഈ വാക്‌സിന്‍ സംരക്ഷണം നല്‍കും. 1.5 മാസം, 3.5 മാസം, 9 മാസം എന്നീ പ്രായത്തിലായി മൂന്നു ഡോസ് വാക്‌സിനാണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. ഈ വാക്‌സിനേഷനായി മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വിദഗ്ധ പരിശീലന പരിപാടി സംഘടിപ്പിച്ച് വരികയാണ്. പരിശീലനം പൂര്‍ത്തിയായാലുടന്‍ തന്നെ സംസ്ഥാനത്ത് വാക്‌സിനേഷന്‍ ആരംഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. സ്‌ട്രെപ്‌റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കല്‍ രോഗം എന്ന് വിളി...

മകനോടുള്ള ഒരു അപ്പന്റെ ഉപദേശം കേട്ടാൽ അതിശയപ്പെട്ടു പോകും... നമ്മൾ ആരും ശ്രദ്ധിക്കാതെ പോയ കാര്യങ്ങൾ....

ഒരു അപ്പൻ  മകനെ ഉപദേശിച്ചുകൊണ്ടു പറഞ്ഞു: “മകനേ, ഈ മൂന്ന് കാര്യങ്ങൾ ചെയ്യാൻ നീ  ഒരിക്കലും മറക്കില്ലെന്ന് ഉറപ്പാക്കുക: 1- ഏറ്റവും രുചികരമായ ഭക്ഷണം കഴിക്കാൻ. 2- ഏറ്റവും സുഖപ്രദമായ കിടക്കയിൽ ഉറങ്ങാൻ. 3- ഏറ്റവും മികച്ച വസതിയിൽ താമസിക്കാൻ." അദ്ദേഹത്തിന്റെ മകൻ മറുപടി പറഞ്ഞു: 'നമ്മൾ  ദരിദ്രരാണെന്ന് അപ്പനറിയാമല്ലോ, അപ്പോൾ എനിക്ക് ഇതൊക്കെ എങ്ങനെ ചെയ്യാൻ കഴിയും?' പിതാവ് മറുപടി പറഞ്ഞു: "1- നീ ശരിക്കും വിശക്കുമ്പോൾ മാത്രം കഴിക്കുകയാണെങ്കിൽ, അത് ഏറ്റവും രുചികരമായ ഭക്ഷണം ആയിരിക്കും. 2- നീ സത്യസന്ധമായും, ആത്മാർത്ഥതയോടെയും, കഠിനാധ്വാനം ചെയ്തു, ക്ഷീണിതനായി കിടന്നാൽ, നീ ഏറ്റവും സുഖപ്രദമായ കിടക്കയിൽ ഉറങ്ങും. 3- നീ എല്ലാവരോടും മര്യാദ പാലിക്കുകയും, അവരോട് മാന്യതയോടും, ആദരവോടും കൂടി പെരുമാറുകയും ചെയ്താൽ, നീ അവരുടെ ഹൃദയത്തിൽ വസിക്കും; അതാണ് ഏറ്റവും മികച്ച വസതി. ചിന്തിക്കുക, പ്രവർത്തിക്കുക. .

ഏത് പഴകിയ പായലും ഇളകി വരും ട്രിക്സും ടിപ്സും

മഴക്കാലമായി, ഇനി നടക്കുമ്പോള്‍ വളരെയധികം സൂക്ഷിച്ചും കണ്ടും എല്ലാം നടക്കണം. കാരണം വഴുക്കി വീഴുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് എന്നുള്ളത് തന്നെയാണ് കാരണം. അതുകൊണ്ട് തന്നെ ശ്രദ്ധിച്ച് നടന്നില്ലെങ്കില്‍ അത് അപകടം ഉണ്ടാക്കും എന്നുള്ളതാണ് സത്യം. മഴപെയ്ത് തറയില്‍ പായല്‍ പിടിക്കുന്നത് നമ്മളെല്ലാവരും അനുഭവിച്ചിട്ടുള്ള ഒന്നാണ്. എന്നാല്‍ എങ്ങനെയെല്ലാം നമുക്ക് ഇത്തരം പ്രശ്‌നത്തെ ഇല്ലാതാക്കാം എന്ന് നോക്കാം. കാരണം ഇത് അടിയന്തിരമായി നീക്കിയില്ലെങ്കില്‍ അത് നമുക്ക് തന്നെ അപകടം ഉണ്ടാക്കുന്ന അവസ്ഥയിലേക്കാണ് എത്തുന്നത് എന്നുള്ളതാണ് സത്യം. ഇത്തരം അവസ്ഥയില്‍ എന്തൊക്കെ മാര്ഗ്ഗാങ്ങളിലൂടെ നമുക്ക് പായലിനെ ഇല്ലാതാക്കാം എന്ന് നോക്കാവുന്നതാണ്. ഇത് നമ്മുടെ വീട്ടമ്മമാര്‍ നിര്ബതന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. പ്രത്യക്ഷത്തില്‍ നമ്മുടെ ഉറക്കം കെടുത്തുന്ന ഒന്ന് തന്നെയായിരിക്കും പലപ്പോഴും ഇത്തരം പായല്‍. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഇനി പറയുന്ന ടെക്‌നിക്കുകള്‍ പ്രയോഗിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. എല്ലാ പണികളില്‍ നിന്നും ഒഴിഞ്ഞ് ഒരു പത്ത് മിനിറ്റ് ഇതിന് വേണ്ടി ചിലവാക്കാവ...

വയസ്സ് 12, പഠിപ്പിക്കുന്നത് എൻജിനീയറിങ് വിദ്യാർഥികളെ; അമീൻ എന്ന കോഡിങ് പുലിവന്ദന വിശാല്‍

മുഹമ്മദ് അമീൻ   ഏതു രംഗത്തും വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം വർധിച്ചതോടെ ചെറിയ പ്രായത്തിൽത്തന്നെ കോഡിങ് പരിശീലിക്കുന്നവർ ഏറെയാണ്. പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് അമീൻ എന്ന കൊച്ചുമിടുക്കനും എട്ടാം വയസ്സിലാണ് കോഡിങ് പരിശീലനം ആരംഭിച്ചത്. പൂർണ താൽപര്യത്തോടെ ഇറങ്ങിത്തിരിച്ചാൽ  ഏതു കാര്യത്തിലും ഉയരത്തിലെത്താൻ പ്രായം ഒരു തടസ്സമല്ലെന്നു തെളിയിച്ചിരിക്കുകയാണ് അമീൻ. കോഡിങ് പരിശീലനം ആരംഭിച്ച് നാലു വർഷം പിന്നിടുമ്പോൾ സ്വന്തമായി ഒരു പരിശീലന സ്ഥാപനം തന്നെ തുടങ്ങി ഈ മിടുക്കൻ. വേറിട്ട വിദ്യാഭ്യാസ രീതിയിലൂടെ തുടക്കം പരമ്പരാഗത സമ്പ്രദായത്തിൽനിന്നു വ്യത്യസ്തമായി റിയലിസ്റ്റിക് വിദ്യാഭ്യാസരീതി പിന്തുടരുന്ന ഒരു ഓൾട്ടർനേറ്റീവ് വിദ്യാഭ്യാസ സ്ഥാപനത്തിന് അമീന്റെ അച്ഛൻ ഷിഹാബുദ്ദീനും സുഹൃത്തും ചേർന്ന് രൂപം നൽകിയിട്ടുണ്ട്. ‘ഹാഷ് ഫ്യൂച്ചർ സ്കൂൾ’ എന്ന ഈ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് അമീൻ. വിദ്യാഭ്യാസത്തിന്റെ ഭാഗമായി കോഡിങ് പഠിപ്പിച്ചു തുടങ്ങിയപ്പോൾ അമീൻ അതിൽ താൽപര്യം കാട്ടി. ചുരുങ്ങിയ സമയം കൊണ്ട് ബ്ലോക്ക് പ്രോഗ്രാമിങ്ങിലൂടെ സ്വയം ഗെയിമുകൾ വികസിപ്പിച്ചെടുത്തു തുടങ്ങി.  ഒര...