Skip to main content

Posts

Showing posts from October, 2021

ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?

കെട്ടിട നിർമ്മാണവും വസ്തു നികുതിയും *1) നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിക്കുമോ?* പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 AA പ്രകാരം മേൽപ്പറഞ്ഞ കെട്ടിടങ്ങൾക്ക് UA എന്ന ഇംഗ്ലീഷ് അക്ഷരവും ടി കെട്ടിടം നിർമ്മിച്ച വർഷവും ചേർത്ത് പഞ്ചായത്ത്‌/ മുൻസിപ്പൽ നമ്പർ ലഭിക്കുവാൻ  സാധ്യതയുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരം പഞ്ചായത്ത്‌ വസ്തു നികുതി ചുമത്തുമ്പോൾ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി  കണക്കാക്കരുത്. ടി കെട്ടിടം എന്നുവേണമെങ്കിലും പൊളിച്ചു മാറ്റുവാൻ കെട്ടിട ഉടമ ബാധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞ കെട്ടിടനമ്പർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കുകയില്ല. ആയതുകൊണ്ട് വീടും സ്ഥലവും വാങ്ങുവാൻ ആഗ്രഹിക്കുമ്പോൾ കെട്ടിടത്തിന്റെ നമ്പർ ശ്രദ്ധിക്കേണ്ടതാണ്. .............................................................. *2) നിലവിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത്തിന് ശേഷം  ആ വിവരം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി  സെക്രട്ടറിയെ ഉടമ അറിയിക്കേണ്ടതുണ്ടോ?* കൈമാറ്റത്തിന് ശേഷം മൂന്നു മാസത്തിനുള്ളിൽ വിവരം സെക്രട്ടറിയെ ആദ്യത്തെ ഉടമയോ, നിലവില...

ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന് ബുദ്ധിക്ക് ഉണര്‍വ്വിനും അമ്മക്ക് കരുത്തിനും യോഗ

ഗര്‍ഭസമയത്ത് യോഗ ചെയ്യുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ഇത്തരത്തില്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഇതില്‍ ശ്രദ്ധിക്കേണ്ടത് എന്താണെന്ന് വെച്ചാല്‍ ഗര്‍ഭകാലത്തേക്ക് മാത്രമായി വ്യായാമമോ യോഗ മുറയോ ഒന്നും പുതുതായി ചെയ്യേണ്ടതില്ല എന്നുള്ളതാണ്. കാരണം ഡോക്ടര്‍ ആവശ്യമെന്ന് പറയുന്ന അവസ്ഥയില്‍ മാത്രം ഇത് ചെയ്യാന്‍ ശ്രദ്ധിക്കുക. അല്ലാതെ സ്വയം ഇഷ്ടപ്രകാരം ഒരിക്കലും ഇത്തരം വ്യായാമങ്ങള്‍ക്ക് ഗര്‍ഭകാലത്ത് തുടക്കമിടരുത്. ഇനി ഗര്‍ഭാവസ്ഥയില്‍ അല്ലാതെ തന്നെ വ്യായാമവും യോഗയും എല്ലാം ശീലിക്കുന്നവരാണെങ്കില്‍ അത് തുടര്‍ന്നും ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും മികച്ച ഫലങ്ങളാണ് നല്‍കുന്നത്. എന്നാല്‍ നിങ്ങള്‍ക്കില്ലാത്ത ഒരു ശീലം ആരംഭിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ നിങ്ങള്‍ യോഗ ഗര്‍ഭകാലത്ത് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫലങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ഗര്‍ഭകാല യോഗ പോസുകളെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. സ്റ്റാന്‍ഡിംഗ് സ...

പപ്പടം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

പപ്പടം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. പപ്പടങ്ങളില്‍ വ്യാപകമായി അലക്കുകാരം അഥവാ സോഡിയം കാര്‍ബണേറ്റ് ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച്‌ വ്യാപകമായി പരാതികളും വരുന്നതായി അധികൃതര്‍ പറയുന്നു. ഈര്‍പ്പം നഷ്ടമാകാതെ കൂടുതല്‍ ദിവസം സൂക്ഷിക്കുന്നതിനും സ്വാദ് ലഭിക്കുന്നതിനും സോഡിയം കാര്‍ബണേറ്റ് സഹായിക്കുന്നതു മൂലമാണ് പപ്പടങ്ങളില്‍ ഇത് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു. ഇത്തരം പപ്പടങ്ങള്‍ കഴിക്കുന്‌പോള്‍ വായില്‍ നേരിയ തോതില്‍ പൊള്ളലുകളുണ്ടാകും. ഇത് കാന്‍സറിനും അള്‍സറിനും കാരണമാകും. ഉഴുന്നിന് പകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പണം ലാഭിക്കുന്നതിനും തൂക്കം കൂടുന്നതിനുമാണ് ഇത് ചെയ്യുന്നത്. അന്തു ശതമാനത്തോളം മൈദ ചേര്‍ക്കുന്നവരുമുണ്ട്. മൈദ ചേര്‍ത്ത പപ്പടത്തിന് കാച്ചിയാല്‍ കൂടുതല്‍ ഉറപ്പും ലഭിക്കും. ഇരുന്ന് പഴകിയാല്‍ ഇതിന് ചുവപ്പു കളര്‍ വരികയും ചെയ്യും. കാരം അലിയിച്ചെടുത്ത വെള്ളവും ഉഴുന്നുമാവും ഉപ്പുമാണ് പപ്പടത്തിന്റെ ചേരുവകള്‍. ഗുജറാത്തില്‍ നിന്നും വരുന്ന കട്ടക്കാരമാണ് പരന്പരാഗത തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഇതിന് ദ...

കൃത്യമായി മക്കളെ ഓർമ്മിപ്പിക്കുക ഒരിക്കൽ നിങ്ങൾ Narcotics Control Bureau യുടെ കയ്യിൽ പെട്ട് കഴിഞ്ഞാൽ നിങ്ങളെ തേടി ആരും വരില്ല .നിങ്ങളുടെ കുടുംബം ഒറ്റപ്പെടാൻ സാധ്യത ഏറെയാണ്... നിങ്ങളാൽ അങ്ങനെ ഒരവസ്ഥ ഉണ്ടാകരുത്...നിങ്ങളുടെ പിതാവ് ഷാരൂഖ് ഖാൻ അല്ല .. മാതാവ് ഗൗരി ഖാനുമല്ല . ആശ്വസിപ്പിക്കാൻ ഒരു സൽമാൻ ഖാനും നിങ്ങളുടെ വീട് തേടി വരില്ല....!!!

മക്കളേ നിങ്ങളൊന്നും ആര്യൻ ഖാനല്ല. ആര്യൻ ഖാൻറെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി .. 6000  കോടി രൂപ ആസ്തിയുള്ള ഷാറൂഖ് ഖാന് ,44000 സ്‌കോയർ ഫീറ്റിൽ തീർത്ത 160 കോടി രൂപ വിലയുള്ള വീട്ടിൽ എല്ലാ ആഡംബരത്തോടെയും ലോകത്തെ ഏറ്റവും മുന്തിയ ഭക്ഷണവും കഴിച്ചു വളർന്ന സ്വന്തം മകന് ജാമ്യം വാങ്ങിക്കൊടുക്കാൻ കഴിഞ്ഞില്ല .രണ്ടാഴ്ച അവനും കിടക്കണം സിമന്റ് തറയിൽ ജയിലിലെ ചപ്പാത്തിയും പരിപ്പും കഴിച്ചു കൊണ്ട് .. ചിന്തിക്കുന്ന യുവതയ്ക്ക് ഏറെ പാഠങ്ങളുണ്ട് ഈ സംഭവത്തിൽ . ഇതൊക്കെ അങ്ങ് ബോംബെയിലും  പിടിക്കപ്പെട്ടത് വലിയ ആളുകളും... മയക്കു മരുന്നെന്ന ദുരന്തം നമ്മുടെ പരിസര പ്രദേശത്ത്പടർന്നു പിടിക്കാൻ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല . നേരത്തെ  പാത്തും പതുങ്ങിയും   ഉപായയോഗിച്ചിരുന്നത് ഇപ്പോൾ പബ്ലിക് ആയി ഉപയോഗിക്കുന്നു അത്രയേ ഉള്ളു . പണ്ട് വിരലിൽ എണ്ണാവുന്നവർ ഈ മേഖലയിൽ വില്പനക്കാരായി ഉണ്ടായതെങ്കിൽ ഇന്നിപ്പോൾ വില്പനക്കാരും ലഭ്യതയും വളരെ കൂടി എന്നേയുള്ളു .. നിഷ്കളങ്കരായ ചെറുപ്പക്കാരെ ഈ ദുരന്ത മുഖത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നവർ നമുക്ക് ചുറ്റുമുണ്ട് . ശ്രദ്ധിക്കേണ്ടത് നമ്മളാണ് .മയക്കു മരു...

അനുഭവിച്ചവർക്കറിയാം; ജീവിതം ദുസ്സഹമാക്കും വീട്ടിലെ പൊടിയും അലർജിയും; പരിഹാരമുണ്ട്

വീട്ടിലെ പൊടിശല്യം വീട്ടമ്മമാര്‍ക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. വീട്ടില്‍ ആര്‍ക്കെങ്കിലും അലര്‍ജി കൂടി ഉണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. പൊടി ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിരവധിയാണ്. എത്രയൊക്കെ വൃത്തിയാക്കിയാലും പലപ്പോഴും പൊടിയും അഴുക്കും ഇല്ലാതാക്കാന്‍ പൂര്‍ണമായും കഴിയില്ല. എന്നാല്‍ ചില വിദ്യകള്‍ പരീക്ഷിച്ചാല്‍ വീട്ടിലെ പൊടിശല്യം കുറയ്ക്കാം. ചില വസ്തുക്കള്‍ പടിക്കു പുറത്ത് - പൊടി അടിഞ്ഞു കൂടാന്‍ കാരണമാകുന്ന ചില വസ്തുക്കള്‍ വീട്ടില്‍ നിന്നും പുറംതള്ളുക എന്നതാണ് പൊടിശല്യം ഒഴിവാക്കാന്‍ ആദ്യം ചെയ്യേണ്ടത്. അനാവശ്യ ഗൃഹോപകരണങ്ങള്‍ പഴയ കാര്‍പറ്റ്‌, ചവിട്ടി, പഴയ കർട്ടൻ, പഴയ മെത്ത, പഴയ പേപ്പറുകളും മാസികകളും എല്ലാം ഇതില്‍ ഉള്‍പ്പെടും. കാര്‍പറ്റ്‌ - കാര്‍പ്പറ്റാണ് പലപ്പോഴും വീട്ടിലെ അഴുക്കും പൊടിയും വർധിക്കുന്നതിന് കാരണം. അതുകൊണ്ട് ആദ്യം തന്നെ കാര്‍പറ്റ്‌ പൂര്‍ണമായും ഒഴിവാക്കണം. ഏറ്റവും കൂടുതല്‍ പൊടി കൊണ്ടുവരുന്നതാണ് കാര്‍പറ്റ്‌. ഇനി കാര്‍പറ്റ്‌ ഇട്ടേ കഴിയൂ എന്നുണ്ടെങ്കില്‍ അവ ദിവസവും വൃത്തിയാക്കുക, ഇതിനായി ഒരു വാക്വം ക്ലീനര്‍ ഉപയോഗിക്കാം. തുടയ്ക്കാം - ആഴ്ചയില്‍ ഒരിക്ക...

എവിടേക്കെങ്കിലും ഒരു ആഘോഷപാർട്ടികളിലേക്ക് നിങ്ങളെ ക്ഷണിച്ചേക്കാം. ഒഴിവാക്കാൻ കഴിയാത്തതിനാൽ നിങ്ങൾ പോകേണ്ടിയും വന്നേക്കാം... എന്നാൽ...

 ..സോഷ്യലൈസ് ചെയ്യേണ്ടതും സൗഹൃദങ്ങളെ പുതുക്കേണ്ടതും ആവശ്യം തന്നെ... എന്നാൽ എവിടെ ഏത് തരം പാർട്ടിക്കാണ് നിങ്ങൾ പോകുന്നത് എന്ന ഉത്തമബോധ്യം നിങ്ങൾക്കുണ്ടായിരിക്കണം..ഒഴിവാക്കാൻ കഴിയുന്നതിനെ ബോധപൂർവ്വം ഒഴിവാക്കുക. LSD, MDMA, കഞ്ചാവ്, ഹീറോയിൻ, മാജിക് മഷ്‌റൂം എന്നിങ്ങനെ പല സാധനങ്ങൾ വിലസ്സുന്ന പാർട്ടികൾ ഉണ്ടാകാം. അവ ടാബ്ലറ്റ്, ഇൻജെക്ഷൻ, പൌഡർ, പുകയ്ക്കൽ,  പിന്നീട് വായിൽ വച്ച് ഒട്ടിക്കുന്ന സ്റ്റാമ്പ് രൂപത്തിലും ഇവയൊക്കെ സുലഭമാണ്.  ഇനി പാർട്ടിയിൽ പങ്കെടുത്ത് കഴിഞ്ഞു എന്നിരിക്കട്ടെ സൗഹൃദത്തിന്റെ സമ്മർദ്ദം നിങ്ങളിലേക്ക് വരും. ഇതൊന്ന് വലിച്ച് നോക്കൂ, ഇതൊന്ന് കുത്തിവച്ച് നോക്കൂ, ഇതൊന്ന് കഴിച്ചു നോക്കൂ എന്നൊക്കെയുള്ള സമ്മർദ്ദങ്ങൾ. നിങ്ങൾ ഉപയോഗിക്കാൻ തയ്യാറാല്ലെങ്കിൽ.. അമ്മയെ പേടിയാണോ, അച്ഛനെ പേടിയാണോ, നീ ആണാണോടാ...എന്നീ നാണം കെടുത്താൻ ശ്രമിക്കുന്ന സമ്മർദ്ദങ്ങൾ നിങ്ങളിലേക്ക് വരാം. നിങ്ങൾ ആണാണെന്ന് തെളിയിക്കാനായി ഒരു പ്രാവശ്യം സമ്മർദ്ധക്കാരുടെ വലയിൽ വീണുപോയാൽ... ആ വല ഭേദിച്ച് പുറത്ത് വരുക എളുപ്പമല്ല. വലയിൽ വീണു കഴിഞ്ഞാൽ യഥാർഥ്ത്തിൽ നിങ്ങളുടെ ആണത്വം ഇവിടെ ക്രമേണ നഷ്ടപ്പെടാൻ തുടങ...

വാടക വീടുകളിൽ താമസിക്കുന്നവർക്ക് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയുടെ അടിസ്ഥാനത്തിൽ ഇനി മുതൽ റേഷൻ കാർഡ് ലഭിക്കും.നിങ്ങൾക്കറിയാവുന്ന ഇത്തരത്തിൽ റേഷൻ കാർഡ് ലഭിക്കാതെ ബുദ്ധിമുട്ടുന്നവർ ഉണ്ടെങ്കിൽ അവരെ കൂടി അറിയിക്കാൻ മറക്കരുതേ.

വാടക വീടുകളിൽ താമസിക്കുന്നവർക്ക് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയുടെ അടിസ്ഥാനത്തിൽ ഇനി മുതൽ റേഷൻ കാർഡ് ലഭിക്കും. നിങ്ങൾക്കറിയാവുന്ന ഇത്തരത്തിൽ റേഷൻ കാർഡ് ലഭിക്കാതെ ബുദ്ധിമുട്ടുന്നവർ ഉണ്ടെങ്കിൽ അവരെ കൂടി അറിയിക്കാൻ മറക്കരുതേ. ..

അനീമിയ പരിഹരിക്കാൻ ചില മാർഗങ്ങൾ

ഇരുമ്പിന്റെ കുറവു മൂലമുണ്ടാകുന്ന വിളർച്ച (anemia), ഓരോ വർഷവും അരലക്ഷം പേരെ കൊല്ലുന്ന, അത്രയൊന്നും നിസ്സാരമല്ലാത്ത രോഗമാണ്. സ്ത്രീകളേയും കുട്ടികളേയുമാണ് ഇതു കൂടുതലായി ബാധിക്കുന്നത്. കേരളത്തിലെ സ്ത്രീകളിൽ മൂന്നിലൊന്നു പേരും വിളർച്ച ബാധിതരാണ്r എന്നാണു ദേശീയ കുടുംബാരോഗ്യ സർവ്വേയുടെ പഠനം സൂചിപ്പിക്കുന്നത്. കൃത്യമായ ആഹാരശീലം കൊണ്ടുമാത്രം പരിഹരിക്കാവുന്ന അസുഖം ആണെന്നിരിക്കേ കേരളത്തിൽ ഇത്രയുമധികം പേർക്ക് ഈ അസുഖം റിപ്പോർട്ട് ചെയ്യപ്പെടുന്നത് നമ്മെ ആകുലരാക്കുന്നു. രക്തത്തിലെ ചുവന്ന രക്താണുക്കളുടെ കുറവാണ് വിളർച്ച ഉണ്ടാക്കുന്നത്. ഇവയിൽ ഓക്സിജൻ വഹിക്കുന്നതിനു സഹായിക്കുന്ന ഹീമോഗ്ലോബിൻ എന്ന പ്രോട്ടീന്റെ നിർമാണത്തിനാണ് ഇരുമ്പ് ആവശ്യമുള്ളത്. ചുവന്ന രക്താണുക്കളുടെ നിർമ്മാണം കുറയുകയോ നാശം വേഗത്തിലാകുകയോ ചെയ്താൽ വിളർച്ച ഉണ്ടാകാം. ശരീരത്തിൽ നിന്ന് വിവിധ കാരണങ്ങൾ കൊണ്ട് രക്തം നഷ്ടപ്പെടുന്നതും വിളർച്ചയ്ക്ക് കാരണമാകാം. ഇന്ത്യയെപ്പോലെയുള്ള വികസ്വര രാജ്യങ്ങളിൽ വിളർച്ചയ്ക്ക് പ്രധാനമായി കാരണമാകുന്നത് ഭക്ഷണത്തിലെ ഇരുമ്പിന്റെ കുറവും രക്തമൂറ്റിക്കുടിക്കുന്ന വിരകളുടെ സാന്നിധ്യവുമാണ്. സ്ത്രീകളിലെ മാസമുറയു...

ഉറക്കക്കുറവ് അത്ര നിസ്സാരക്കാരനല്ല..ഉറക്കത്തെപ്പറ്റി ചില ഉണർത്തലുകൾ..

ഉറക്കത്തെപ്പറ്റി ചില ഉണർത്തലുകൾ ഉറക്കത്തെ നിയന്ത്രിക്കാന്‍ കഴിയുന്ന ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ഏക സസ്തനി മനുഷ്യനാണ്. ആരോഗ്യകരമായ ജീവിതശൈലിയില്‍ മതിയായ ഉറക്കത്തിന്റെ സ്ഥാനം വളരെ വലുതാണ്‌. നന്നായി ഉറങ്ങി ഉണരുമ്പോള്‍ ഉന്മേഷം അനുഭവപ്പെടുകയും ദൈനം ദിന പ്രവര്‍ത്തികള്‍ ചെയ്യുന്നതിന്‌ ഉന്മേഷം തോന്നുകയും ചെയ്യും. ജീവന്റെ നിലനില്‍പ്പിന് ഭക്ഷണം പോലെത്തന്നെ അനിവാര്യമാണ് ഉറക്കവും എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.  ദിവസവും ആറ് മണിക്കൂറെങ്കിലും ഉറങ്ങണം. അത് രാത്രി തന്നെ ആയിരിക്കണം. തലച്ചോറിന്റെ ശരിയായ പ്രവർത്തനങ്ങൾക്ക് നല്ല ഉറക്കം അത്യാവശ്യമാണ്. ഓർമക്കുറവ് പരിഹരിക്കാനും നല്ല ഉറക്കം സഹായിക്കും എലികളുടെ ഉറക്കം പരീക്ഷണശാലകളില്‍ തടസ്സപ്പെടുത്തിയപ്പോള്‍ അവ രണ്ടുമൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ മരിച്ചുപോയതായി ഒരു പഠനം സൂചിപ്പിക്കുന്നു. മനുഷ്യൻ 16 മണിക്കൂറിലധികം തുടര്‍ച്ചയായി ഉറങ്ങാതിരുന്നാല്‍ മനസിന്റെ പ്രവര്‍ത്തിക്കാനുള്ള കഴിവിനെ അത് ബാധിക്കും. അര ശതമാനം മദ്യപാനത്തിന് ശേഷമുള്ള അവസ്ഥയാകും അത്. പല ഘട്ടങ്ങളിലൂടെയാണ് ഉറക്കം കടന്നു പോകുന്നത്. ഇതിൽ നിശ്ചലമിഴി നിദ്രയും (NREM ..Non Rapid Eye Movement)...

ചെരുപ്പ് ഊരി മണ്ണിലിറങ്ങി നടക്കാം നമുക്ക്...

ഭക്ഷണം കഴിക്കുമ്പോള്‍ പോലും കാലില്‍ ചെരുപ്പ് ധരിക്കുന്നതാണ് അന്തസ്സെന്നു പുത്തന്‍ തലമുറ കരുതിവരുന്ന ഈ കാലത്തു ഇങ്ങനെ ഒരു ചോദ്യത്തിന് ഉത്തരം അറിയണ്ടേ..  മെതിയടി മാത്രം പാദരക്ഷകളാ- യുണ്ടായിരുന്ന ആദികാലത്തുപോലും നഗ്നപാദരായി നടക്കുന്നവരെ നന്മയുള്ളവരുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, ഒരാള്‍ ധരിച്ചിരിക്കുന്ന ചെരുപ്പിന്റെ വിലയില്‍ നിന്നും അയാളുടെ സ്റ്റാറ്റസ് വിലയിരുത്തുന്ന നിലയിലേക്ക് സമൂഹം മാറിയിരിക്കുന്നു. വ്യായാമത്തിനായി നടക്കുമ്പോള്‍ പോലും ഇറുകിപ്പിടിച്ച ഷൂസുകള്‍ ധരിക്കുവാന്‍ നിര്‍ബന്ധിതരാകുന്നവര്‍; മറ്റുള്ളവര്‍ തങ്ങളെപ്പറ്റി എന്ത് കരുതുമെന്ന മിഥ്യാധാരണ കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. നഗ്നപാദരായി നടന്നാല്‍, കാണുന്നവര്‍ തങ്ങളെ ഇല്ലായ്മക്കാരായി ചിത്രീകരിച്ചേക്കുമോ എന്ന അന്തസ്സിന്റെ പ്രശ്നവും പലരെയും അലട്ടുന്നുണ്ട്. നഗ്നപാദത്തോടെ കുറെ നേരമെങ്കിലും നടക്കുന്നത് ശരിയായ വിധത്തിലുള്ള രക്തചംക്രമണത്തിനും ആരോഗ്യകരമായ ജീവിതത്തിനും അത്യന്താപേക്ഷിതമാണെന്ന് അധൂനിക വൈദ്യശാസ്ത്രം വെളുപ്പെടുത്തിയിട്ട്‌ അധികനാള്‍ ആയിട്ടില്ല. പരുക്കന്‍ പ്രതലത്തിലൂടെ നടക്കുമ്പോള്‍ പാദത്തിനടിയില്‍ ന...

സ്ത്രീകളുടെ തലച്ചോറിനെക്കുറിച്ചുള്ള നിങ്ങൾക്ക് അറിയാത്ത വസ്തുതകൾ

സ്ത്രീകൾ അവരുടെ അവബോധജന്യവും യുക്തിസഹവുമായ തലച്ചോറുകൾ സംയോജിപ്പിച്ച് പ്രശ്നങ്ങൾ പരിഹരിക്കുന്നു. പ്രശ്നപരിഹാരത്തിന് രണ്ട് വ്യത്യസ്ത തലച്ചോറുകൾ ആവശ്യമാണ് - അവബോധജന്യവും യുക്തിസഹവും. സ്ത്രീകൾക്ക് ഈ രണ്ട് തരം തലച്ചോറുകൾ സംയോജിപ്പിക്കാൻ കഴിയും, ഇത് പ്രശ്നങ്ങൾ കൂടുതൽ ഫലപ്രദമായി പരിഹരിക്കാൻ സഹായിക്കുന്നു. പുരുഷന്മാർക്ക് ഈ തന്ത്രം ചെയ്യാനോ വളരെ ഫലപ്രദമല്ലാത്ത രീതിയിൽ ചെയ്യാനോ കഴിയില്ല. സങ്കീർണ്ണമായ പ്രശ്നങ്ങൾ സ്ത്രീകൾ കൂടുതൽ നന്നായി പരിഹരിക്കുന്നു, ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതയാണ്. പെൺകുട്ടികൾ പ്രശ്നങ്ങളോട് വ്യത്യസ്തമായി പ്രതികരിക്കുന്നു - സ്ത്രീ തലച്ചോറ് ഒരേ സമയം ഇടത്, വലത് അർദ്ധഗോളങ്ങളെ സജീവമാക്കുന്നു. പുരുഷന്മാരിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നത് രണ്ട് അർദ്ധഗോളങ്ങളിൽ ഒന്നിൽ മാത്രമാണ്. ഫലം ആശ്ചര്യകരമാണ് - സ്ത്രീകൾ അവബോധവും യുക്തിയും ഉപയോഗിക്കുന്നതിനാൽ ഒരേ പ്രശ്നത്തിന് വ്യത്യസ്തമായ പരിഹാരം കണ്ടെത്തുന്നു. പുരുഷന്മാർ കൂടുതലും യുക്തി വിശ്വസിക്കുന്നു.

ഇരട്ടക്കുട്ടികള്‍ വളരുമ്പോള്‍...

ഇരട്ടക്കുട്ടികളെ ഒന്നിച്ചു വളര്‍ത്തി വലുതാക്കുന്നതു കുറച്ചു സങ്കീര്‍ണമാണ്. ഇരട്ടക്കുട്ടികള്‍ പൊതുവെ മാസം തികയുന്നതിനു മുമ്പു ജനിക്കും. അവരുടെ ഭാരം സാധാരണ കുഞ്ഞുങ്ങളുടേതിലും കുറവുമായിരിക്കും. അതിനാല്‍ ഗര്‍ഭകാലത്തു സാധാരണ ഗര്‍ഭിണികളിലും കൂടുതല്‍ തവണ ഇരട്ടക്കുട്ടികളുടെ അമ്മമാര്‍ ഡോക്റ്ററെ സന്ദര്‍ശിക്കേണ്ടി വരുന്നു. കൂടാതെ കുഞ്ഞിനു മുലപ്പാലും കുപ്പിപ്പാലും കൂടുതല്‍ വേണ്ടിവരികയും ചെയ്യും. ഇതിനു വേണ്ട നിര്‍ദേശങ്ങളെല്ലാം ഒരു പീഡിയാട്രിഷ്യന്റെ സഹായത്താല്‍ മനസിലാക്കണം. ഇരട്ടക്കുട്ടികളെ രണ്ടു വ്യത്യസ്ത കുഞ്ഞുങ്ങളായി ആദ്യം മുതല്‍ തന്നെ കാണാന്‍ ശ്രമിക്കണം. ഇരട്ടകളാണെങ്കിലും ഓരോ കുഞ്ഞിനും സ്വന്തമായ വ്യക്തിത്വം ഉണ്ടായിരിക്കും. ഇരട്ടക്കുട്ടികള്‍ പൊതുവെ സാമ്യമുള്ള ഐഡന്റിക്കല്‍ ട്വിന്‍സും വളരെ വ്യത്യസ്തരായ നോണ്‍ഐഡന്റിക്കല്‍ ട്വിന്‍സും ആയിട്ടാവും കാണപ്പെടുക. ഐഡന്റിക്കല്‍ ട്വിന്‍സ് ആണെങ്കില്‍ അവരെ ഒന്നായി കണ്ട് ഒരേ തരം വസ്ത്രവും കളിപ്പാട്ടങ്ങളും ഒരേ തരത്തില്‍ ശ്രദ്ധയും നല്‍കിയാല്‍ മതിയാവും. പക്ഷേ, അവര്‍ എത്ര സാമ്യമുള്ളവരായി കാണപ്പെടുന്നുവോ അത്രയും വ്യത്യാസങ്ങള്‍ വച്ചുപുലര്‍ത്തുന്നവരും ആയിരിക്...

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ വെബ്സൈറ്റുകളില്‍ ലഭിച്ചിരുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ ഇനി ഒറ്റ വെബ്സൈറ്റില്‍.

വിവിധ സർക്കാർ സേവനം ഇനി ഒറ്റ വെബ്സൈറ്റിൽ തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ വെബ്സൈറ്റുകളില്‍ ലഭിച്ചിരുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ ഇനി ഒറ്റ വെബ്സൈറ്റില്‍.ഇ സേവനം’ (www.services.kerala.gov.in) എന്ന കേന്ദ്രീകൃത സര്‍വീസ് പോര്‍ട്ടലിനാണ് സംസ്ഥാന ഐടി മിഷന്‍ രൂപം നല്‍കിയത്. അഞ്ഞൂറിലധികം സേവനം ഇതുവഴി ലഭിക്കും. എല്ലാ സര്‍ക്കാര്‍ സേവനവും ഉള്‍ക്കൊള്ളിച്ച്‌ ‘എം സേവനം’ മൊബൈല്‍ ആപ്പും നിര്‍മിച്ചിട്ടുണ്ട്. ആപ് ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭിക്കും. ആദ്യഘട്ടമായി നാനൂറ്റമ്ബതിലധികം സേവനങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളത്.  വകുപ്പ്, ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ സേവനങ്ങള്‍ രണ്ടായി തിരിച്ചാണ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സേവനങ്ങള്‍ വേഗത്തില്‍ തിരയാനും കണ്ടെത്താനും ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, സ്ത്രീകളും കുട്ടികളും, യുവജനങ്ങള്‍ ആന്‍ഡ് നൈപുണ്യ വികസനം, സാമൂഹ്യ സുരക്ഷ ആന്‍ഡ് പെന്‍ഷനേഴ്സ്, പൊതു ഉപയോഗ സേവനങ്ങള്‍, മറ്റു സേവനങ്ങള്‍ എന്നിങ്ങനെ ഒമ്ബതായി തിരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ അക്ഷരമാല ക്രമത്തിലും ല...

കുട്ടികളിലെ ഓട്ടിസം

ഗര്‍ഭധാരണം മുതല്‍ സ്ത്രീകള്‍ ആകെ സന്തോഷത്തിലായിരിക്കും. അത് ആദ്യ കുട്ടിയായാലും മൂന്നാമത്തെ കുഞ്ഞാണെങ്കിലും ഒരുപോലെ തന്നെ. എന്നാല്‍ അത്രയേറെ സന്തോഷിക്കുമ്പോഴും പല കാര്യങ്ങളിലും മുന്‍കരുതലും ശ്രദ്ധയും അത്യാവശ്യമാണ്. അതില്‍ പ്രധാനമാണു കുടുംബത്തില്‍ ആര്‍ക്കെങ്കിലും ജനിതക വൈകല്യം കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടോ എന്നതാണ്. ജനിതക വൈകല്യങ്ങള്‍ തലമുറകളോളം നിലനില്‍ക്കും. അതിനു പ്രത്യേകിച്ചു പാറ്റേണുകളുണ്ടാവില്ല. അതുകൊണ്ടു തന്നെ അത്തരം പ്രശ്‌നങ്ങളുള്ള കുഞ്ഞാണോ ഗര്‍ഭത്തിലുള്ളതെന്ന് അത്ര പെട്ടെന്നു തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു. കുടുംബത്തില്‍ ഇത്തരം ജനിതക രോഗങ്ങള്‍ അലട്ടിയിരുന്നു എന്നു വ്യക്തമായി അറിയുന്നവര്‍ തീര്‍ച്ചയായും ഇക്കാര്യം ഡോക്റ്ററോടു പറയണം. ഇതിനെ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ നേരത്തേ കണ്ടെത്താനാവും. ലോകത്തു ജനിക്കുന്ന ആയിരം കുട്ടികളെ പരിശോധിച്ചാല്‍ അവരില്‍ രണ്ടു പേര്‍ക്കാവും ഓട്ടിസമെന്ന ജനിതക പ്രശ്‌നമുണ്ടാവുക. ഓട്ടിസം എന്നതു ബുദ്ധിമാന്ദ്യമെന്നു തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാല്‍ ഇതു നാഡികളുടെ വികാസത്തില്‍ സംഭവിക്കുന്ന ഡിസ്ഓര്‍ഡറാണ്. ചുറ്റുപാടുമായി ഇണങ്ങാനും ആശയവിന...

ജീവിതത്തിൽ നാം പല കാര്യങ്ങളും ചിന്തിച്ച്‌ ചെയ്യേണ്ടതുണ്ടാവും .എന്നാൽ വിചാരങ്ങളും വിചിന്തനങ്ങളും പ്രവർത്തികൾ വൈകിപ്പിക്കുന്നതിന്‌ വേണ്ടിയാവരുത്‌ .

ഒരു കുഞ്ഞ്‌ ഈ ഭൂമിയിലേക്ക്‌ വരുമ്പോൾ അവന്‌ അവന്റെ  വളർച്ചയുടെ  ഓരോ ഘട്ടത്തിലും ചിരിക്കാനും , കമിഴാനും , മുട്ടുകുത്താനും , നടക്കാനും ആരെങ്കിലും പഠിപ്പിക്കുന്നതാണോ ?  അല്ല .... പ്രകൃതി അങ്ങനെ നിശ്ചയിച്ചിരിക്കുകയാണ്‌. അത്‌ ആരും പഠിപ്പിച്ച്‌ കൊടുക്കേണ്ടതില്ല...അതൊന്നും കുട്ടി ചിന്തിച്ച്‌ ചെയ്യുന്നതും അല്ല  ജീവിതത്തിൽ നാം പല കാര്യങ്ങളും ചിന്തിച്ച്‌ ചെയ്യേണ്ടതുണ്ടാവും .എന്നാൽ വിചാരങ്ങളും വിചിന്തനങ്ങളും പ്രവർത്തികൾ വൈകിപ്പിക്കുന്നതിന്‌ വേണ്ടിയാവരുത്‌ . എല്ലാറ്റിനും ചിന്തിച്ച്‌ പരിഹാരമുണ്ടാക്കിയ ശേഷം ഒന്നും തുടങ്ങാനുമാവില്ല   പല കാര്യങ്ങളും ചെയ്യുന്നതിന്‌ മുമ്പും ചെയ്തതിന്‌ ശേഷവും അതെങ്ങനെ സംഭവിക്കുന്നു അല്ലെങ്കിൽ സംഭവിച്ചു എന്ന് ചോദിച്ചാൽ ഉത്തരവും ലഭിക്കില്ല. അതങ്ങനെ ആവുകയാണ്‌ . അവിടെ ചിന്തയും വിശകലനവും ഇല്ല. ഒരു കാര്യം ചെയ്യുമ്പോൾ കിട്ടുന്ന ആത്മവിശ്വാസമാണ്‌ അവ ചെയ്യുന്നതിനെ കുറിച്ചുള്ള രേഖകൾ ഉണ്ടാക്കുന്നതിനെക്കാൾ പ്രധാനം.. ആരും ചെയ്യാത്ത ഒരു കാര്യം ചെയ്യാൻ എല്ലാവരും ഭയക്കും . എന്നാൽ ആരെങ്കിലും ചെയ്തു തുടങ്ങിയ കാര്യം അതിന്റെ പതിൻമടങ്ങ്‌ വൈവിധ്യത്തിൽ മറ്റാരെ...

എംപ്ലോയ്മെന്റ് രജിസ്‌ട്രേഷൻ പുതുക്കാം

യഥാസമയം രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ രജിസ്‌ട്രേഷൻ പുതുക്കാം. *2000 ജനുവരി മുതൽ 2021 ആഗസ്റ്റ് വരെ* പുതുക്കാത്തവർക്ക് ആണ് അവസരം. അവസാന തീയതി : നവംബർ 20

കുഞ്ഞുങ്ങളുടെ ഭാഷ അഥവാ ബേബി ക്യൂസ് അതിമനോഹരമായ ഭാഷയാണ്. ആ ഭാഷയിലൂടെയാണവര്‍ ആവശ്യങ്ങള്‍ അറിയിക്കുക.. കൂടുതൽ മനസിലാക്കാം...

*കുരുന്നു മൊഴി.*  എന്താടാ പറയുന്നത് ? ഇങ്കു വേണോ... തൊട്ടിലില്‍ കിടന്നു കരയുന്ന കുഞ്ഞിനോട് ഇങ്ങനെ ചോദിച്ചതുകൊണ്ടു കാര്യമില്ല. ചോദ്യങ്ങള്‍ കൂടിയാല്‍ കുട്ടികള്‍ കൂടുതല്‍ ഉറക്കെ കരയുകയേ ഉള്ളൂ. അവര്‍ ആംഗ്യത്തിലൂടെയോ ചെറിയ ശബ്ദങ്ങളിലൂടെയോ മറ്റെന്തെങ്കിലുമാവും നിങ്ങളോടു ചോദിച്ചിട്ടുണ്ടാവുക. ആ ഭാഷയാണ് മനസിലാക്കേണ്ടത്.  കുഞ്ഞുങ്ങളുടെ ഭാഷ അഥവാ ബേബി ക്യൂസ് അതിമനോഹരമായ ഭാഷയാണ്. ആ ഭാഷയിലൂടെയാണവര്‍ ആവശ്യങ്ങള്‍ അറിയിക്കുക. പരിസരത്തുള്ള അമ്മയോ മറ്റാരെങ്കിലുമോ അത് മനസിലാക്കി ആവശ്യം സാധിച്ചു കൊടുത്താല്‍ അവര്‍ വളരെയധികം സന്തുഷ്ടരാവും. കുഞ്ഞിന്റെ ഭാഷ അഥവാ ബേബി ക്യൂസ് ആരും മൈന്‍ഡ് ചെയ്യുന്നില്ലെങ്കില്‍ കുഞ്ഞ് കരയാന്‍ തുടങ്ങും. ആവശ്യങ്ങള്‍ അവഗണിക്കുകയാണെങ്കില്‍ കുഞ്ഞിന്റെ സ്വഭാവ രൂപീകരണത്തെ അത് ബാധിക്കുകയും ആത്മവിശ്വാസം കുറയുകയും ചെയ്യും.  ശിശു സംരക്ഷണത്തിലെ ഏറ്റവും ആസ്വാദ്യകരമായ പ്രവൃത്തിയാണ് അവരുടെ ഭാഷ മനസിലാക്കുക എന്നത്. ഈ ഭാഷ മനസിലാക്കിക്കഴിഞ്ഞാല്‍ കുഞ്ഞിനെ കരയിക്കേണ്ട അവസ്ഥയുണ്ടാകില്ല. കുഞ്ഞുമായുള്ള ബന്ധം ഒന്നുകൂടി ദൃഢമാകും. ശിശു സംരക്ഷണം കൂടുതല്‍ ആസ്വാദ്യകരമാകും.  ഓരോ ക...

സൗജന്യ വനിത വ്യവസായ സംരംഭകത്വ പരിശീലനം ആരംഭിക്കുന്നു..

വിദ്യാഭ്യാസം കൊച്ചി: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പൊതുമേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോ വനിതകള്‍ക്ക് വേണ്ടിയുളള നാല് ആഴ്ചത്തെ ഓണ്‍ലൈന്‍ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി സെപ്തംബര്‍-ഒക്‌ടോബര്‍ മാസങ്ങളിലായി സംഘടിപ്പിക്കുന്നു. സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സയന്‍സിലോ, എഞ്ചിനീയറിംഗിലോ ബിരുദമോ, എാതെങ്കിലും ഡിപ്ലോമയോ ഉളള വനിതകള്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 21 നും 45 വയസിനും ഇടയില്‍. ബിസിനസ് മേഖലയില്‍ ലാഭകരമായ സംരംഭങ്ങള്‍ തെരഞ്ഞെടുക്കേണ്ടവിധം വ്യവസായ മാനദണ്ഡങ്ങള്‍, വിവിധ ലൈസന്‍സുകള്‍, ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസസ്, സാമ്പത്തിക വായ്പ മാര്‍ഗ്ഗങ്ങള്‍, മാര്‍ക്കറ്റ് സര്‍വ്വേ, ബിസിനസ് പ്ലാനിങ്, മാനേജ്‌മെന്റ്, വിജയം വരിച്ച വ്യവസായികളുടെ അനുഭവങ്ങള്‍, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, ആശയവിനിമയപാടവം, മോട്ടിവേഷന്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ 9847463688, 9447509643 നമ്പരില്‍ പേര്, വയസ്, യോഗ്യത, ഇമെയില്‍ വിലാസം എന്നിവ വാട്സ്ആപ്പ് ചെയ്യുക.