Skip to main content

Posts

Showing posts from June, 2021

ഋഷിനാഗക്കുളം എറണാകുളമായ ചരിത്രം

ഋഷിനാഗക്കുളം എറണാകുളമായ ചരിത്രം എറണാകുളം ജില്ല – കേരളത്തിലെ പതിനാല്‌ ജില്ലകളിലൊന്ന്. മദ്ധ്യകേരളത്തിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ല കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നു. എറണാകുളത്തിന് ആ പേര് വന്നത് എങ്ങനെയെന്ന് എറണാകുളത്തുകാർക്ക് പോലും അധികം അറിവുണ്ടാകില്ല. ‘എറണാകുളം’ എന്ന സ്ഥലപ്പേരിനെ ചൊല്ലി പലവിധ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ‘ഏറെ നാൾ കുളം’ ആണ് എറണാകുളമായതെന്നാണ് ഒരു വാദം. ഒരുപാടുകാലം എറണാകുളം ജലത്തിലായിരുന്നുവെന്ന് കാണിയ്ക്കുന്നതാണ് ഈ പ്രയോഗം. മറ്റൊരു അഭിപ്രായം, ‘ഇറയനാർകുളം’ ആണ് എറണാകുളമായതെന്നാണ്. സത്യത്തിൽ അന്ന് എറണാകുളം എന്നൊരു നഗരം ഉണ്ടായിരുന്നില്ല. പണ്ട്‌ ഇവിടെ ഒരു ദ്വീപായിരുന്നു. ചതുപ്പുനിറഞ്ഞ പ്രദേശം. ഋഷിനാഗക്കുളം എന്നായിരുന്നത്രേ അന്ന് ഈ സ്ഥലത്തിൻ്റെ പേര്. എറണാകുളം ശിവക്ഷേത്രത്തിന്റെ പുറകിലുള്ള കുളത്തിന്റെ പേരാണ് ഋഷിനാഗക്കുളം. എറണാകുളം എന്ന പേരുണ്ടാകുവാൻ കാരണം ഇവിടെ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ശിവക്ഷേത്രമാണ്‌ എന്ന് പുരാവൃത്തം. തമിഴില്‍ ശിവന്‌ ഇരയനാര്‍ എന്നു പേരുണ്ടെന്നും ഇരയനാര്‍ വിരാചിക്കുന്ന സ്ഥലം എന്നതുകൊണ്ടും ഋഷിനാഗക്കുളം എന്ന സ്ഥലനാമവും കൂടി ചേര്‍ന്നാ...

സിവിൻ നടന്ന് നടന്ന് കാശ്മീരിലേക്ക്..കേരള ടു കശ്മീർ ക്രോസ്സ് കൺട്രി വാക് പൂർത്തിയാക്കി സിവിൻ നാട്ടിലെത്തി.

സിവിൻ നടന്ന് നടന്ന് കാശ്മീരിലേക്ക്.. കേരള ടു കശ്മീർ ക്രോസ്സ് കൺട്രി വാക് പൂർത്തിയാക്കി സിവിൻ നാട്ടിലെത്തി. കോഴിക്കോട്: കോടഞ്ചേരി കണ്ണോത്ത്നിന്ന് കശ്മീരിലേക്ക് നടന്നുപോയ സിവിൻ തിരികെ വീട്ടിലെത്തി. ശനിയാഴ്ച രാവിലെയാണ് കോഴിക്കോടെത്തിയത്. കശ്മീരിൽ നിന്നുള്ള മടക്കയാത്ര തീവണ്ടിയിലായിരുന്നു. മാർച്ച് ആറിനാണ് കെ.പി. സിവിൻ നടത്തം തുടങ്ങിയത്. 92-ാംനാൾ ശ്രീനഗറിലെത്തി. അവിടെനിന്ന് ഇരുചക്രവാഹനത്തിൽ ഏറെ ഉയരത്തിലുള്ള ഖർദുംഗ്‌ല പാസ്‌വരെ പോയശേഷമാണ് നാട്ടിലേക്ക്‌ തിരിച്ചത്. സാധാരണക്കാരായ ജനങ്ങളേയും ഗ്രാമങ്ങളേയും അറിഞ്ഞുള്ള യാത്രയിൽ പോലീസും പട്ടാളക്കാരുമെല്ലാം സിവിന് സഹായവുമായെത്തി. ബെംഗളൂരുവിലെ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന സിവിൻ അവധിയെടുത്താണ് യാത്രചെയ്തത്. കോവിഡിനും ലോക്ഡൗണിനുമിടയിൽ നടത്തിയ യാത്ര പ്രശ്നങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കാൻ പറ്റിയതിന്റെ സന്തോഷത്തിലാണ് സിവിൻ. നാട്ടിലെത്തിയപ്പോൾ പ്രിയപ്പെട്ടവരെല്ലാംചേർന്ന് സിവിന് സ്വീകരണവും നൽകി. വീഡിയോ കാണുവാൻ ക്ലിക്ക് ചെയ്യുക  ×××××××××××××××××××××××××× Perents Association of Kerala Students (PAKS) 👇👇👇👇👇👇👇👇👇👇👇 രക്ഷകർത്താക്...

യാത്രയിലെ ഛര്‍ദ്ദി.,കാരണവും പരിഹാരവും

യാത്രയിലെ ഛര്‍ദ്ദി.,കാരണവും പരിഹാരവും യാത്രയെ കുറിച്ച്‌ സംസാരിക്കുമ്പോള്‍ നമ്മള്‍ എപ്പോഴും കേള്‍ക്കുന്ന പരാതികളില്‍ ഒന്നാണിത്‌. നിങ്ങള്‍ക്ക്‌ കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഛര്‍ദ്ദിയും മനംപിരട്ടലും മറ്റും ഉണ്ടാകാറുണ്ടെങ്കില്‍ റോഡ്‌ വഴിയുള്ള ഓരോ യാത്രയും ഏറെ വിഷമകരമായിരിക്കും. വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ചിലര്‍ക്ക്‌ അനുഭവപ്പെടുന്ന മോഷന്‍ സിക്‌നസ്സുകളില്‍ ഒരു തരമാണ്‌ കാര്‍ സിക്‌നസ്സ്‌. മനംപുരട്ടല്‍, തളര്‍ച്ച, ഛര്‍ദ്ദി എന്നിവ യാത്രയെ അലങ്കോലമാക്കും. അതുകൊണ്ട്‌ എങ്ങനെ ഇത്‌ ഒഴിവാക്കാം എന്നതിനാണ്‌ ആദ്യം പ്രാധാന്യം നല്‍കുന്നത്‌ . ഇത്തരം അസ്വസ്ഥതകള്‍ ഇല്ലാതെ യാത്ര ആസ്വദിക്കാനുള്ള ചില മാര്‍ഗ്ഗള്‍ ഇതാ എന്താണ്‌ മോഷന്‍ സിക്‌നസ്സിന്‌ കാരണം? ഇന്ദ്രിയങ്ങള്‍ തമ്മില്‍ വിരുദ്ധത ഉണ്ടാകുമ്പോഴാണ്‌ മോഷന്‍ സിക്‌നസ്സ്‌ ഉണ്ടാകുന്നത്‌, പ്രത്യേകിച്ച്‌ കണ്ണും ചെവിയും തമ്മില്‍. ചലിക്കുന്നുണ്ട്‌ എന്ന്‌ തോന്നലുണ്ടാവും പക്ഷെ അത്‌ കാണില്ല( ഉദാഹരണത്തിന്‌ കാറില്‍ ആയിരിക്കുമ്പോള്‍ കണ്ണുകള്‍ കാറിനുള്ളില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണെങ്കില്‍) , അകം ചെവി തലച്ചോറിന്‌ സൂചന നല്‍കും കാര്‍ ചലിക്കുന്നത്‌ അറ...

കു​ട്ടി​ക​ളി​ലെ ഉ​ള്‍​വ​ലി​യ​ലും അ​ശ്ര​ദ്ധ​യും; പരിഹാര മാർഗങ്ങൾ

കു​ട്ടി​ക​ളി​ലെ ഉ​ള്‍​വ​ലി​യ​ലും അ​ശ്ര​ദ്ധ​യും; പരിഹാര മാർഗങ്ങൾ  കുട്ടികളെയും രക്ഷാകര്‍ത്താക്കളെയും സംബന്ധിച്ച് ഏറ്റവും പ്രധാന പ്രശ്നങ്ങളാണ് കഴിവുണ്ടെങ്കിലും മറ്റുള്ളവര്‍ക്കു മുന്നില്‍ പ്രകടിപ്പിക്കാതെ ഉള്‍വലിഞ്ഞു നില്‍ക്കലും അശ്രദ്ധയും. അപകര്‍ഷബോധവും സഭാകമ്പവും കുട്ടികള്‍ക്ക് എങ്ങനെ ബാധിക്കുന്നു? അ​വ​ൻ ന​ന്നാ​യി പാ​ട്ടു​പാ​ടും, പ​ക്ഷേ ആ​രു​ടെ​യും മു​ന്നി​ലോ സ്​​റ്റേ​ജി​ലോ പാ​ടി​ല്ല. അ​വ​ളാ​ണെ​ങ്കി​ൽ ചി​ത്രം വ​ര​ക്കും, പ​ക്ഷേ ആ​രെ​യും കാ​ണി​ക്കി​ല്ല. പ​ല മാ​താ​പി​താ​ക്ക​ളു​ടെ​യും പ്ര​ധാ​ന പ​രാ​തി​ക​ളി​ലൊ​ന്നാ​ണി​ത്. സ്​​കൂ​ളി​ലേ​ക്ക്​ കൊ​ണ്ടു​ പോ​കു​ന്ന പ​കു​തി സാ​ധ​ന​ങ്ങ​ളും തി​രി​ച്ചു​വ​രു​േ​മ്പാ​ൾ ഉ​ണ്ടാ​കി​ല്ല. ഓ​രോ ദി​വ​സ​വും പു​തി​യ പെ​ൻ​സി​ലും റ​ബ​റും സ്​​കെ​യി​ലും വാ​ങ്ങേ​ണ്ട അ​വ​സ്​​ഥ​യാ​ണ്. ക്ലാ​സി​ൽ ടീ​ച്ച​ർ പ​റ​യു​ന്ന​ത്​ പ​കു​തി മാ​ത്രം എ​ഴു​തും. വീ​ട്ടി​ൽ വ​ന്നാ​ലും പ​ഠി​ക്കു​മ്പോ​ൾ ​പോ​ലും അ​ട​ങ്ങി​യി​രി​ക്കി​ല്ല. ഒ​ന്നി​ലും ശ്ര​ദ്ധ കാ​ണി​ക്കാ​ത്ത അ​വ​സ്​​ഥ​യാ​ണ്. ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ ഇ​ങ്ങ​നെ പ​രാ​തി​ക​ൾ പ​റ​യു​മെ​ങ്കി​ലും യ​ഥാ​ർ​ഥ പ്ര​ശ്​​നം എ​ന...

സ്ത്രീധനം - സാംസ്‌കാരിക തലത്തിൽ പരിണാമം സംഭവിക്കേണ്ട കാലം അതിക്രമിക്കുന്നു...

സ്ത്രീധനം . ≈≈≈≈≈≈≈≈≈≈≈ സ്ത്രീധനം ഈ നാട്ടിൽ നിന്ന് ഇല്ലാതാകുമോ എന്ന് അറിയില്ല.. ഒരുപക്ഷെ നിയമങ്ങൾ കർശനമാക്കിയാൽ മാറ്റങ്ങൾ സംഭവിച്ചേക്കാം. എന്നല്ലാതെ സ്ഥായിയായ ഒരു മാറ്റം സംഭവിക്കാൻ സാധ്യതയില്ല. വിവാഹത്തിന്റെ പവിത്രത ഇന്ന്  മനുഷ്യന്റെ ആർഭാടത്തിനും ധൂർത്തിനും വഴിമാറി. 10 വർഷം മുൻപുള്ള കല്യാണ വീഡിയോ ആൽബങ്ങൾ ഇപ്പോഴത്തെതിൽ നിന്നും എത്ര വിഭിന്നമായിരുന്നു.. സാങ്കേതിക വിദ്യയുടെ വികാസം സഭ്യതയുടെ അതിരുകൾ കടന്ന് പോകുന്നത് ഈ സമൂഹത്തിന്റെ സാംസ്‌കാരിക മൂല്യച്യുതിയല്ലേ സൂചിപ്പിക്കുന്നത്.. വിവാഹ സംബന്ധമായ ചടങ്ങുകൾക്ക് ചിലവാക്കിയിരുന്ന തുക എത്രയായിരുന്നു..!. ചെന്ന് കയറുന്ന വീട്ടുകാരുടെ സ്റ്റാറ്റസ് നിലനിർത്തുന്ന ആർഭാടങ്ങൾക്ക്  ആവശ്യമായ തുക വധുവിന്റെ വീട്ടുകാർ നൽകണം. കുറഞ്ഞാൽ രണ്ടു കൂട്ടർക്കും നാണക്കേട്.  മാതാപിതാക്കളുടെ ജീവിതം മുഴുവൻ ചിലവാക്കുന്നത് മക്കളെ പഠിപിക്കുവാനും സ്ത്രീധനം സ്വരൂപിക്കുവാനും... അവസാനം നഷ്ടം മാതാ പിതാക്കൾക്ക്... താലോലിച്ചു വളർത്തി വലുതാക്കിയ കുട്ടിയെ പിരിയുന്ന വേദനയോടൊപ്പം സാമാന്യം നല്ല സാമ്പത്തിക ബാധ്യതയും. മാറേണ്ടത് മനസുകളാണ്.., ഇത്തരം ദുരചാരങ്ങൾ മനസ്സിൽ നിന്നും പറി...

വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങാൻ സഹകരണ വകുപ്പ് നൽകുന്ന പലിശ രഹിത വായ്പ.

വിദ്യാർത്ഥികൾക്ക് മൊബൈൽ വാങ്ങാൻ  സഹകരണ വകുപ്പ് നൽകുന്ന   പലിശ രഹിത വായ്പ.

കുരുമുളക് - മികച്ച വിളവ് ലഭിക്കാൻ പന്നിയൂർ എട്ട്..

മികച്ച വിളവ് ലഭിക്കാൻ പന്നിയൂർ എട്ട്.. പന്നിയൂർ കുരുമുളക് എന്താണെന്ന് നോക്കാം ലോകത്തിലെ ആദ്യത്തെ സങ്കരയിനം കുരുമുളക് ഇനമാണ് പന്നിയൂർ 1 കേരള കാർഷിക സർവകലാശാലയുടെ കീഴിൽ കണ്ണൂർ ജില്ലയിലെ പന്നിയൂർ കാർഷിക ഗവേഷണത്തിലാണ് 1967 ൽ പന്നിയൂർ എന്ന സങ്കരയിനം കുരുമുളക് വികസിപ്പിച്ചെടുത്തത്. തുടർന്ന് 1991 ൽ - പന്നിയൂർ 2 1991 ൽ - പന്നിയൂർ 3 1991 ൽ - പന്നിയൂർ 4 1996 ൽ - പന്നിയൂർ 5 2000 ൽ - പന്നിയൂർ 6 2000 ൽ - പന്നിയൂർ 7 2013 ൽ - പന്നിയൂർ 8 പന്നിയൂർ 8 ഇനങ്ങൾ  ഉരിത്തിച്ചെടുത്തതിൽ 1,5 ഇനങ്ങൾ എല്ലാ വർഷവും ശരാശരി വിളവ് തരുന്ന ഇനങ്ങളാണ്. പന്നിയൂർ ഇനങ്ങൾക്ക് ഫെബ്രുവരി മാസം അവസാനം വരെ ജലസേജനം ശുപാർശ ചെയ്യപ്പെടുന്നു  20-25 അടി ഉയരത്തിൽ വളർന്ന ചെടിയിൽ നിന്ന് 5 - 15 കിലോ ഉണക്കമുളക് പ്രതീക്ഷിക്കാം. നിമാവിരയാണ് പന്നിയൂർ ഇനങ്ങളുടെ പ്രധാന ശത്രു 1 മുതൽ 8 വരെയുള്ള പന്നിയൂർ കുരുമുളകുകളുടെ പ്രത്യേകതകൾ ( Panniyoor pepper specifications) പന്നിയൂര്‍ 1 കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന പന്നിയൂർ കരുമുളക് ഗവേഷണ കേന്ദ്രം 1967ൽ ഡോ: പി.കെ വേണു ഗോപാലൻ നമ്പ്യാരുടെ നേതൃത്വത്തിൽ തിരുവിതാകൂറിലെ നാടന്...

കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ അവസരം ലാസ്റ്റ് ഡേറ്റ് » ജൂലൈ 30

*കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ അവസരം* ▂▂▂▂▂▂▂▂▂▂▂▂▂▂    *PAKS UPDATES* ▂▂▂▂▂▂▂▂▂▂▂▂▂▂ *പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയും  കാലാവസ്ഥ വിള ഇന്‍ഷുറന്‍സ് പദ്ധതിയും ചേര്‍ന്നു നടപ്പിലാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം*. ▂▂▂▂▂▂▂▂▂▂▂▂▂▂    *PAKS UPDATES* ▂▂▂▂▂▂▂▂▂▂▂▂▂▂ എല്ലാ ജില്ലകളിലും തിരഞ്ഞെടുത്ത വിജ്ഞാപിത പ്രദേശങ്ങളിലാണ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. പരിരക്ഷാ കാലാവധി ഓരോ വിളയ്ക്കും പ്രത്യേകം നിജപ്പെടുത്തിയിട്ടുണ്ട്.  പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ എല്ലാ ജില്ലകളിലെയും വാഴയും മരച്ചീനിയും ആലപ്പുഴ, കോട്ടയം പത്തനംതിട്ട ജില്ലകളിലെ നെല്‍കൃഷിയുമാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. കാലാവസ്ഥ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നെല്ല്, വാഴ,കുരുമുളക്, മഞ്ഞള്‍, ഇഞ്ചി, കൈതച്ചക്ക ജാതി, കൊക്കോ, കരിമ്പ്,ഏലം, കവുങ്ങ്, തക്കാളി, ചോളം, റാഗി തുടങ്ങിയ ചെറുധാന്യങ്ങള്‍, പച്ചക്കറികള്‍ പയര്‍, പടവലം,പാവല്‍, വെളളരി, വെണ്ട, പച്ചമുളക്, എന്നീ വിളകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. ▂▂▂▂▂▂▂▂▂▂▂▂▂▂   ...

അണ്ണാറ കുഞ്ഞ് തന്നാലാകുന്നതുപോലെ

ചപ്പുകൾ കേറി അടഞ്ഞ ഓവുകൾ വൃത്തിയാക്കാനായിട്ടാണ് പുരപ്പുറത്ത് കയറിയത്. ക്ലീനിങ് തുടങ്ങി. ഞാൻ പുരപ്പുറത്ത് കയറി പണി ചെയ്യുന്നത് കണ്ടതും അടുത്ത വീട്ടിലെ മോഹനൻ ചേട്ടൻ സഹായത്തിനായി വന്നു.  കുറച്ചു കഴിഞ്ഞപ്പോൾ  താഴെ നിന്ന് ഒരു വിളി  "അച്ഛാ... " ഉറങ്ങിക്കിടന്നിരുന്ന മകൻ ഇതാ താഴെ വന്നു നിൽക്കുന്നു.  ഫാദേഴ്സ് ഡേയായിട്ട് അവനൊരു ഗിഫ്റ്റ് കൊടുക്കണ്ടേ! ഇങ്ങു മുകളിലോട്ട് കൊണ്ടുവരാൻ നിധിയോട് പറഞ്ഞു.  പിന്നെ ക്ലീനിങ് ഞങ്ങൾ ഒന്നിച്ചായി. അണ്ണാറ കുഞ്ഞ് തന്നാലാകുന്നതുപോലെ സഹായിച്ചു.  ഒന്നര വയസ്സുള്ള മകനെ എന്തിന് പുരപ്പുറത്തു കയറ്റി  തൂത്തുവാരിച്ചു? എന്ന് ചോദിച്ചാൽ  രണ്ടു ഉത്തരങ്ങൾ പറയേണ്ടതുണ്ട്  ഞങ്ങളുടെ അച്ഛൻ എന്നോടും ചേട്ടനോടുമായി കുഞ്ഞുന്നാളിൽ പറയാറുണ്ട്  "നിങ്ങളീ മുറ്റവും പുരക്കകവും മാത്രം നോക്കി നടന്നാൽ പോരാ, ഇടക്കൊക്കെ മേൽക്കൂര കൂടി ഒന്നു നോക്കണം. ഇല്ലേൽ ഓടിനിടയിലൂടെ വെള്ളം ഇറങ്ങി  മേൽക്കൂര ചിതല് പിടിച്ച് ഇടിഞ്ഞു താഴെ വീഴും.  ഇടയ്ക്കൊക്കെ ഒന്ന് വൃത്തിയാക്കി കൊടുത്താൽ  അത് കാലങ്ങളോളം കേടാകാതെ  നിന്നോളും" 5-6 മാസം കൂടുമ്പ...

പിതൃ ദിന ആശംസകൾ!

പ്രിയ Paks അംഗങ്ങളെ, ഏവർക്കും പിതൃ ദിന ആശംസകൾ! മനസ്സിൽ കുഞ്ഞു പിറന്നതു മുതൽ മാതാപിതാക്കൾ ആയവരാണ് നാം. മോളായാലും മോനായാലും മനസ്സിൽ എത്ര താലോലിച്ച ശേഷമാണ് അവർ ഭൂമിയിലേക്ക് വരുന്നത്.., അവരുടെ കുഞ്ഞു കുറുമ്പുകൾ, കുസൃതികൾ, ആദ്യ ചിരി, അമ്മ, അച്ഛൻ വിളികൾ, പിച്ച വച്ചുള്ള നടത്തം ഒക്കെ ഭൂമിയെ സ്വർഗ്ഗമാക്കിയ ദിനങ്ങൾ സമ്മാനിച്ചു.. ആ ചിന്തകളിൽ നിന്ന് പുറത്തുവന്ന് തന്റെ കുട്ടികളെ മുതിർന്നവരായി കാണാൻ ബുദ്ധിമുട്ടുന്നവരാണ് നാം.. മാതൃ പിതൃ ദിനങ്ങൾ പരസ്പര പൂരകങ്ങളാണ്, ഒന്ന് സ്നേഹത്തിന്റെ ആഴക്കടൽ എങ്കിൽ മറ്റൊന്ന് ത്യാഗത്തിന്റെയും സംരക്ഷണത്തിന്റെയും കൊടുമുടിയാണ്.ലോകമെമ്പാടും ഇന്ന് പിതൃ ദിനം കൊണ്ടടുമ്പോൾ മനസ്സിൽ വന്ന ചില ചിന്തകൾ പങ്കുവയ്ക്കുകയാണ്. പിതൃസഹജമായ ഉത്തരവാദിത്വങ്ങളിൽ പ്രധാനം ശരിയായ ദിശയിൽ കുട്ടികളെ രൂപപ്പെടുത്തുക എന്നുള്ളതാണല്ലോ.. ഇന്നത്തെ കുട്ടികൾക്ക് എല്ലാ രീതിയിലുള്ള വികാസങ്ങളും നേരിട്ട് സ്വീകരിക്കുവാനുള്ള സംവിധാനങ്ങൾ നിലവിലുണ്ട്. അവരുടെ IQ, EQ ലെവൽ ജന്മനാ തന്നെ ഉയർന്ന തലത്തിൽ എത്തുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. ഒരു നഴ്സറി കുട്ടി എത്ര ആയാസരഹിതമായാണ്  മൊബൈൽ, സ്മാർട്ട്‌ t.v ഒക്കെ ഉപയോഗിക...

എങ്ങനെയാണ് ഇടിമിന്നൽ ഉണ്ടാവുന്നത്?

  എങ്ങനെയാണ് ഇടിമിന്നൽ ഉണ്ടാവുന്നത്? 1 ) ഒരു പ്ലാസ്റ്റിക്ക് ഷീറ്റ് എടുക്കുക.( കടകളിൽനിന്നു കിട്ടുന്ന ക്യാരി ബാഗോ. അല്ലെങ്കിൽ പലചരക്ക് സാധങ്ങൾ കിട്ടുന്ന പ്ലാസ്റ്റിക്ക് കവറോ മതി. ) ഇനി കുറച്ചു കടലാസു കഷ്ണങ്ങൾ ചെറിയ ചെറിയ കഷണങ്ങൾ ആയി കീറി ടേബിളിനു നടുക്ക് വെക്കുക. ഇനി പ്ലാസ്റ്റിക്ക് ഷീറ്റിന്റെ രണ്ട് അറ്റവും രണ്ടുകൈകളിൽ വലിച്ചു പിടിച്ചു മരംകൊണ്ടുണ്ടാക്കിയ ടേബിളിനു സൈഡിൽ കുറച്ചു പ്രാവശ്യം ഉരസുക. എന്നിട്ട് കടലാസു ക്ഷണങ്ങൾക്കു മുകളിൽ കൊണ്ട് ചെല്ലുക. അപ്പോൾ കടലാസ്സ് പ്ലാസ്റ്റിക്കിലേക്കു ചാടിപ്പിടിക്കുന്നതു കാണാം. ഇവിടെ പ്ലാസ്റ്റിക്ക് മരത്തിൽ ഉരസിയപ്പോൾ സാറ്റിക്ക് ഇലക്ട്രിസിറ്റി ഉണ്ടായി. അതുകൊണ്ടാണ് കടലാസ് അതിലേക്കു ആകർഷിച്ചത്. 2 ) വൂളൻ സോക്സ് ട്ടു ട്രെഡ്മില്ലിൽ കുറച്ചു ഓടിയാൽ ഷോക്ക് അടിക്കുന്ന അനുഭവവും,പലർക്കും ഉണ്ടാവും. 3 ) വാഹനത്തിൽ കാറ്റുകൊണ്ട് കുറെ യാത്രചെയ്തു പുറത്തിറങ്ങുമ്പോൾ ചിലപ്പോൾ നമുക്ക് ഷോക്കടിക്കുന്ന അനുഭവവും ഉണ്ടാവും. ഇതുപോലെത്തന്നെ ആണ് ഇടിമിന്നലും ഉണ്ടാവുന്നത്. മഴമേഘങ്ങളിൽ വെള്ളത്തുള്ളികളുടെയും, ഐസ് പാർട്ടിക്കിളിന്റെയും, പൊടിയുടെയും, കാറ്റിന്റെയും ഒക്കെ ചലനം മൂലം സ്റ്റാറ്റിക...

ഓൺലൈൻ പഠനം ശ്രവണ വൈകല്യത്തിന് കാരണമാകുമോ?

  ഹെഡ്‌ഫോണ്‍, ഇയര്‍ ബഡ്‌സ് എന്നിവയുടെ അമിതമായ ഉപയോഗം ശ്രവണ സംവിധാനത്തിന്റെ വളര്‍ച്ചയെ ബാധിക്കുമെന്നും പില്‍ക്കാലത്ത് കേള്‍വി തടസ്സത്തിന് കാരണമാകുമെന്നും പുതിയ പഠന റിപ്പോര്‍ട്ട്...!!!* ആഗോള തലത്തില്‍ ആരോഗ്യത്തിന് സുരക്ഷിതമെന്ന് കരുതുന്ന 70 ഡെസിബെല്‍ ശരാശരിക്കും മുകളിലാണെന്നും പഠനത്തില്‍ പറയുന്നു. കുട്ടികളെ സംബന്ധിച്ച്‌ അവരുടെ ശ്രവണ സംവിധാനത്തിന്റെ വളര്‍ച്ച പൂര്‍ണമായിട്ടുണ്ടാവില്ല. ഇത് ഭാവിയില്‍ കേള്‍വി തകരാറിന് കാരണമാകും. കുട്ടികള്‍ക്ക് ഭാവിയില്‍ പഠനത്തിനും സമൂഹവുമായി ഇടപഴകുന്നതിനും ശരിയായ കേള്‍വി ശക്തി അത്യാവശ്യമാണെന്നും വിദഗ്ധര്‍ പറയുന്നു. സ്വാഭാവിക കേള്‍വി ശക്തിയുടെ പ്രശ്‌നങ്ങള്‍ ആശയവിനിമയ പ്രശ്‌നങ്ങള്‍, സാമൂഹികമായ ഒറ്റപ്പെടല്‍, അപകട സാധ്യതകള്‍, ഡിമെന്‍ഷ്യ പോലുള്ള രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് പഠനം വെളിപ്പെടുത്തുന്നു.ഹെഡ്‌ഫോണ്‍ ഉള്‍പ്പെടെയുള്ള മ്യൂസിക് സിസ്റ്റം ആണ് ചെറുപ്പക്കാരും കുട്ടികളും അധികമായി ഉപയോഗിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷന്‍ ആന്റ് ഹെല്‍ത്ത് ശുപാര്‍ശ ചെയ്യുന്ന 85 ഡെസിബെല്‍ പരിധി സുരക്ഷിതമാണെന്നാണ്. മുതിര്‍ന്നവരായ ഫാക്ടറി ജോലിക്കാര്‍, വലി...

ഇല ഹരിതം 2021 ഓൺലൈൻ ചിത്രരചനാ മത്സരം - ലൈവ് ഫലപ്രഖ്യാപനം.

🏆🏆  ഇല ഫ്ലാഷ് ന്യൂസ്  ഇല ഹരിതം 2021 ✍🏻✍🏻 ജൂൺ- 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് *ഇല നേച്ചർ & ടൂറിസം ക്ലബ്ബ്* 4 വിഭാഗങ്ങളിലായി സംഘടിപ്പിച്ച അഖില കേരള ചിത്രരചനയുടെ ഫലപ്രഖ്യാപനം *നാളെ (15.06.2021 ) 4:00 PM -* ന് ഇലയുടെ ഫെയ്സ്ബുക്ക് പേജിലൂടെ ലൈവായി പ്രഖ്യാപിക്കുന്നു. 🏅🏅 Stay Tuned.⏰ To Join Live Telecast Tomorrow 4:00PM https://www.facebook.com/groups/1127231447316035/?ref=share

പൊറോട്ടയടിക്കുന്ന പൈലറ്റുമാർ..?

പൊറോട്ടയടിക്കുന്ന പൈലറ്റുമാർ..? വീഡിയോ കാണുവാനായി ക്ലിക്ക് ചെയ്യുക മുരളി തുമ്മാരുകുടി  കൊറോണക്കാലത്ത് ലോകത്ത് പലയിടത്തും അനവധി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ കണക്കനുസരിച്ച് മുപ്പത് കോടി ആളുകൾക്കാണ് തൊഴിൽ നഷ്ടം ഉണ്ടായത്. ടൂറിസം, ട്രാവൽ മേഖലകളിലാണ് മൊത്തമായി തൊഴിൽ നഷ്ടം ഉണ്ടായത്. നമ്മുടെ നാട്ടിലാണെങ്കിൽ ടൂറിസം കൂടാതെ കാറ്ററിങ്ങ് പോലെ അനവധി മേഖലകൾ വേറെയും. ഒരു രംഗത്ത് തൊഴിൽ നഷ്ടപ്പെടുന്പോൾ, മറ്റു തൊഴിലുകളിലേക്ക് ആളുകൾ മാറേണ്ടി വരും. ഹോട്ടലിൽ ജോലി ചെയ്തവർ റോഡ് സൈഡിൽ മൽസ്യ കച്ചവടം നടത്തുന്നത് കേരളത്തിൽ നാം കണ്ടു. പൈലറ്റായി ജോലി ചെയ്തിരുന്നവർ ഇറച്ചി വെട്ടുകാരായ വാർത്ത വന്നത് ദുബായിൽ നിന്നാണ്. ഇത്തരത്തിൽ എത്രയോ തൊഴിൽ മാറ്റങ്ങൾ. ഇതൊക്കെ അപ്രതീക്ഷിത സാഹചര്യങ്ങൾ ആണെങ്കിലും ഇനി വരുന്ന ലോകം ഇത്തരത്തിൽ തൊഴിൽ രംഗത്ത് അസ്ഥിരതകളുടേതാണ്. ഒരു വിഷയത്തിൽ ഡിഗ്രി പഠിച്ച് ആ രംഗത്ത് തന്നെ തൊഴിൽ ലഭിച്ച് ഒരു സ്ഥാപനത്തിൽ തന്നെ പടിപടിയായി വളരുന്ന ഒരു രീതി ഇനി ഉണ്ടാവില്ല. കരിയർ എന്ന വാക്ക് തന്നെ മാറി "വർക്ക് ലൈഫ്" എന്ന രീതിയിലേക്കാണ് ലോകം പോകുന്നത്. ഒരു സ്ഥാപനത്തിൽ നിന്നും മ...

ക്വാട്ട

ക്വാട്ട തീരുന്നതും മിച്ചം കിടക്കുന്നതും ഒരേപോലെ പ്രശ്നമാണ്.... കാണുക.., ചിരിക്കുക.., ചിന്തിക്കുക!

സുജാത ചില്ലറക്കാരിയല്ല…!

വെർജിൻ കോക്കനട്ട് ഓയിൽ ഉണ്ടാക്കാൻ വേണ്ടത് നല്ല പഴുത്ത തേങ്ങയാണ്. പഴുത്ത തേങ്ങ എന്ന് വച്ചാൽ മൂത്ത് മൂത്ത് ഇനിയങ്ങോട്ട് മൂക്കാനില്ലാത്ത തേങ്ങ. ഇത്തരം തേങ്ങകളുടെ ചകിരിപ്പുറത്ത് മൂപ്പിന്റെ അടയാളമായ നേരിയ മഞ്ഞരാശി ഉണ്ടായിരിക്കും. ഈ മഞ്ഞ നിറത്തിനപ്പുറം ഈ തേങ്ങകളെ കാത്തിരിക്കുന്നത് ഉണങ്ങലിന്റെ തവിട്ട് നിറമായിരിക്കും. ഉണങ്ങിയ തേങ്ങകളുടെ കാമ്പിൽ ജലാംശം കുറയും. പച്ചത്തേങ്ങകളുടെ കാമ്പിൽ ജലാംശം കൂടും. ഈ രണ്ട് ജലാവസ്ഥകളും വെർജിൻ ഓയിൽ വിരുദ്ധമാണ്. പഴുത്ത തേങ്ങകൾ നമുക്ക് പരമാവധി എണ്ണ തരും. ഇളവൻ തേങ്ങകളും ആവശ്യത്തിന് മൂപ്പില്ലാത്ത തേങ്ങകളും വളരെ കുറച്ച് എണ്ണയേ തരൂ. ഒരു മുപ്പത് പഴുത്ത തേങ്ങ പൊളിച്ച് യന്ത്രത്തിൽ ചിരവുക. ചിരവിയെടുത്ത തേങ്ങ മിക്സിയിൽ അൽപ്പം വെള്ളം ചേർത്തരച്ച ശേഷം അതിന്റെ പാൽ പിഴിഞ്ഞെടുക്കുക. ഈ ക്രിയ രണ്ടാമതൊരു തവണ കൂടി ചെയ്താൽ തേങ്ങയിലുള്ള പാൽ മുഴുവൻ നമ്മുടെ പാത്രത്തിലെത്തും.  ഇങ്ങിനെ പിഴിഞ്ഞ് അരിച്ച് എടുത്ത  പാൽ ഓട്ടുരുളിയിൽ ചെറിയ തീയിൽ ചൂടാക്കുക. ചൂടാക്കിക്കൊണ്ടേ ഇരിക്കുക. ചൂടാവുന്ന മുറയ്ക്ക് ഇടയ്ക്കിടെ ഇത് ഇളക്കിക്കൊടുക്കണം. ഏതാണ്ടൊരു അര മുക്കാൽ മണിക്കൂർ കഴിയുന്നതോടെ തേങ്ങപ്പാ...

സാമ്പത്തിക വിദഗ്ധരെ ചിന്തിപ്പിച്ച യൂറോപ്യൻ ബാങ്ക് പ്രസിഡന്റിന്റെ വാക്കുകൾ.:

  സാമ്പത്തിക വിദഗ്ധരെ ചിന്തിപ്പിച്ച യൂറോപ്യൻ ബാങ്ക് പ്രസിഡന്റിന്റെ വാക്കുകൾ.:     " സൈക്കിൾ ഉപയോഗിക്കുന്നവർ രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഒരു ദുരന്തമാണ്. അയാൾ ഒരു കാർ വാങ്ങുന്നില്ല, ഒരു കാർ ലോണെടുക്കുന്നില്ല, കാർ ഇൻഷുറൻസുമെടുക്കുന്നില്ല, ഇന്ധനം വാങ്ങുന്നില്ല, കാർ സർവീസിനോ റിപ്പയറിങ്ങിനോ കൊടുക്കുന്നില്ല, പെയ്ഡ് പാർക്കിംഗ് ഉപയോഗിക്കുന്നില്ല.അതിനാൽത്തന്നെ അയാൾ പൊണ്ണത്തടിയനാവുന്നുമില്ല. നാശം എന്നു തന്നെ പറയാം. അങ്ങനെ അയാൾ അസുഖങ്ങളുടെ അല്ലലൊന്നുമില്ലാതെ ജീവിക്കുന്നു. ആരോഗ്യമുള്ളവരെ സമ്പദ് വ്യവസ്ഥക്ക് ആവശ്യമില്ല. അവർ മരുന്നുകൾ വാങ്ങുന്നില്ല. അവർ ഡോക്ടർമാരുടെയടുത്തോ  ആശുപത്രികളിലോ പോണില്ല. അവർ മരിക്കാനായി ദീർഘകാലമെടുക്കുന്നു, അതുവഴി ശവപ്പെട്ടികളുടെ വിൽപന കുറയുന്നു, ശവസംസ്കാരത്തിന്റെ  പലവിധ ചിലവുകൾ ഉണ്ടാവുന്നില്ല. രാജ്യത്തിന്റെ ജി.ഡി.പി.യിലേക്ക് ഒന്നും നൽകുന്നില്ല. മറിച്ച് , ഓരോ പുതിയ മക്ഡൊണാൾഡ് ഔട്ലെറ്റും ചുരുങ്ങിയത് മുപ്പത് ജോലികൾ സൃഷ്ടിക്കുന്നു. കൂടാതെ അവ പത്തു കാർഡിയോളജിസ്റ്റുകളേയും പത്തു ഡെന്റിസ്റ്റുകളേയും പത്തു ഡയറ്റീഷ്യൻസിനേയും സൃഷ്ടിക്കുന്നു. നടത്തക്കാരെപ...

ശുഭരാത്രി പറഞ്ഞ് മുറിയില്‍ കയറും; പിന്നെ നൈറ്റ് ഔട്ട്: രക്ഷിതാക്കളെയും പറ്റിച്ച് കവർച്ച

കോഴിക്കോട് നഗരത്തിൽ ഒന്നരവര്‍ഷത്തിനിടെ എണ്‍പതിലധികം കവര്‍ച്ചയില്‍ പങ്കാളികളായ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍.  കക്കോടി സ്വദേശി ജിഷ്ണു, മക്കട ബദിരൂര്‍ സ്വദേശി ധ്രുവന്‍ എന്നിവര്‍ക്കൊപ്പം രണ്ട് കുട്ടികളെയുമാണ് ചേവായൂര്‍ പൊലീസും സിറ്റി ക്രൈം സ്ക്വാഡും പിടികൂടിയത്. ലഹരി ഉപയോഗത്തിനും ആഢംബര ജീവിതത്തിനും പണം കണ്ടെത്തുന്നതിനാണ് കവര്‍ച്ചയെന്നാണ് ഇവരുടെ മൊഴി. ശുഭരാത്രി പറഞ്ഞ് മുറിയില്‍ കയറിയാല്‍പ്പിന്നെ നൈറ്റ് ഔട്ടിന് വഴിതുറക്കും. രക്ഷിതാക്കള്‍ ഉറങ്ങിയെന്ന് ആദ്യം ഉറപ്പ് വരുത്തും. പിന്നാലെ മുറിപൂട്ടി പുറത്തിറങ്ങും. നേരത്തെ പറഞ്ഞുറപ്പിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ വച്ച് നാലുപേരും കണ്ടുമുട്ടും. ആദ്യം കാണുന്ന ഇരുചക്രവാഹനം കവരും. ഒരുമിച്ച് ഒരേ ബൈക്കില്‍ കറങ്ങിയാണ് പിന്നീടുള്ള കവര്‍ച്ച. വാഹനത്തിന്റെ ഇന്ധനം തീര്‍ന്നാല്‍ വഴിയിലുപേക്ഷിച്ച് അടുത്തവാഹനവുമായി വീണ്ടും യാത്ര തുടരും. കവര്‍ച്ച പൂര്‍ത്തിയാക്കി പുലരും മുന്‍പ് വീട്ടില്‍ തിരിച്ചെത്തി മുറിയില്‍ കയറി ഒന്നുമറിയാത്ത മട്ടില്‍ കിടന്നുറങ്ങും. ചേവായൂര്‍, മാവൂര്‍, നടക്കാവ്, കൊയിലാണ്ടി, തേഞ്ഞിപ്പലം സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഇരുചക്രവാഹനങ്ങ...

കാർഷികയന്ത്രങ്ങൾക്കും കാർഷിക ഉപകരണങ്ങൾക്കും 40% to 80% ശതമാനം വരെ സബ്സിഡി

 കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും കൃഷിവകുപ്പ് മുഖേന നടപ്പിലാക്കുന്ന Direct Benefit Transfer (DBT) in Agricultural Mechanization - SMAM പദ്ധതിയിൽ വിവിധതരം കാർഷികയന്ത്രങ്ങൾക്കും കാർഷിക ഉപകരണങ്ങൾക്കും 40% to 80% ശതമാനം വരെ സബ്സിഡി ലഭ്യമാണ്. *കിസാൻ സർവീസ് സൊസൈറ്റിയുടെ യൂണിറ്റുകൾക്ക് 80 ശതമാനം സബ്സിഡി ലഭിക്കുന്നതാണ്.* ചെറിയ Garden tools, മൺവെട്ടി, wheel barrow, aluminium ladder, brush cutter, chainsaw, sprayer, tree pruner, chaff cutter,  paddy thresher, winnower, reaper, garden tiller, tree climber (തെങ്ങുകയറ്റ യന്ത്രം), അടക്ക പറിക്കുന്ന യന്ത്രം, tiller, tractor,  Combine Harvestor തുടങ്ങി വിവിധയിനം പ്രൊഡക്ടുകൾക്ക് സബ്സിഡി നിലവിൽ ലഭ്യമാണ്. വരും മാസങ്ങളിൽ പമ്പ്സെറ്റുകൾക്കും സബ്സിഡി ലഭ്യമാവും. നിങ്ങൾക്ക് സ്വന്തമായോ അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളോടോ, കുടുംബാങ്ങങ്ങളോടോ  നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരോടോ ഈ വിവരങ്ങൾ ഷെയർ ചെയ്യാവുന്നതാണ്. www.agrimachinery.nic.in എന്ന വെബ്‌സൈറ്റിൽ കയറി Farmer രെജിസ്ട്രേഷൻ Aadhar നമ്പർ ഉപയോഗിച്ച്  ചെയ്യാവുന്നതാണ്. അതിന് ...

മുത്തശ്ശി ഉപദേശങ്ങൾ

പണ്ട് മുത്തശ്ശിമാർ പറഞ്ഞു പഠിപ്പിച്ച നല്ല ഉപദേശങ്ങൾ മറക്കാതെ പഠിക്കുക മാനിക്കാത്തിടം ചെല്ലരുത്.  വിമർശിക്കുവാനായി വിമർശിക്കരുത്. മാനം വിറ്റ് ഉണ്ണരുത്. പേ വാക്കിന് പൊട്ടു ചെവി. മലർന്നു കിടന്നു തുപ്പരുത്. ഇരിക്കും കൊമ്പു മുറിക്കരുത്. ഉദയത്തിൽ കിടന്നുറങ്ങരുത്. അസമയത്തു വഴിനടക്കരുത്. അന്യന്റെ വീട്ടിലുറങ്ങരുത്. അന്യന്റെ മുതലിൽ മോഹമരുത്. കുടിപ്പകയുള്ളിൽ കരുതരുത്. കുലദൈവത്തെ മറക്കരുത്. വലിഞ്ഞുകയറി ഉപദേശിക്കരുത്. തല തൊട്ടു സത്യം ചെയ്യരുത്. തല മറന്നെണ്ണ തേയ്ക്കരുത്.  ഉണ്ണുമ്പോൾ കൈകുടയരുത്.ഉണ്ണും കൈയ്യാൽ വിളമ്പരുത്. പിശുക്കന്റെ അന്നം ഉണ്ണരുത്.  പിശുക്കിപ്പിശുക്കി വിളമ്പരുത്.  തെക്കോട്ട് വിളക്ക് വയ്ക്കരുത്.  വടക്ക് തല വച്ചുറങ്ങരുത്.  സന്ധ്യയ്ക്ക് ചൂലെടുക്കരുത്.  അന്തിക്ക് മാലിന്യം കളയരുത്.  തൊഴിലിൽ അലസത കാട്ടരുത്.  വരവറിയാതെ ചെലവഴിക്കരുത്.  അത്താഴപട്ടിണി കിടക്കരുത്.  അത്താഴത്തിനു നെയ്യ് അരുത്.  മാതൃവചനം തട്ടരുത്. മാതൃദോഷം ചെയ്യരുത്. മാതൃഭാഷ മറക്കരുത്. മാതൃ രാജ്യം    വെറുക്കരുത്.

എഴുതി പഠിക്കാം..

 കുരുന്നുകൾക്ക്  ഓൺലൈൻ ആയി എഴുതി പഠിക്കാൻ ഒരു സൂപ്പർ സംവിധാനം... '. കൊറോണക്കാലത്ത് school പ്രവർത്തനങ്ങൾ Online ൽ ആകയാൽ പ്രത്യേകിച്ചും LKG/ UKG/ LP വിദ്യാർത്ഥികൾക്ക് class കൈകാര്യം ചെയ്യുമ്പോൾ കോപ്പി എഴുതിക്കൽ, കൈപിടിച്ച് അക്ഷരങ്ങൾ എഴുതിച്ച് ശരിയാക്കൽ തുടങ്ങി പലതും ചെയ്യാനാകാത്തതിനാൽ അദ്ധ്യാപകർ വലിയ സങ്കടത്തിലായിരിക്കും .....എങ്കിൽ അവരുടെ സങ്കടം മാറ്റാൻ Mobile ൽ ഈ പണികൾ സാധ്യമാകുന്ന Software ഇതാ. താഴെക്കാണുന്ന Link ൽ തൊട്ട് അങ്ങ്ട്ട് തുടങ്ങിക്കൊള്ളൂ - സ്വയം പരിശോധിച്ച് വേണ്ട നിർദ്ദേശങ്ങളോടെ  കുട്ടികൾക്ക് ഗ്രൂപ്പിൽ forward ചെയ്താൽ വ്യത്യസ്തമായ ആക്ടിവിറ്റികൾ ഉള്ള ഈ സംഗതി എല്ലാവർക്കും ഇഷ്ടപ്പെട്ടും - പല Language ഉം കൈകാര്യം ചെയ്യാം വീട്ടിലെ കുട്ടികൾ ഇതറിയണം. എത്ര Activities ആണെന്നോ...  please touch the below``` 👉🏼  Pschool.in അല്ലെങ്കിൽ www.pschool.in എന്ന് നിങ്ങളുടെ ഗൂഗിൾ ക്രോമിൽ ടൈപ്പ് ചെയ്യുക. ഇത് ഒരു അടിപൊളി സംഭവമാണ്. കുട്ടികളെക്കൊണ്ട് ചെയ്യിക്കുക...👍 '

Lets hear the voice of Ocean!!

Human always utilize nature at its maximum. The fearless, brave human should hear what ocean supposed to speak to him. Lets love nature.

കുട്ടികളുടെ ഗെയിം കളി: കളിയോ, കാര്യമോ..?

കോവിഡ് അടച്ചിടലിന്റെ വിലക്കുകൾക്കിടയിൽ വ്യാഴാഴ്ച രാവിലെ കൊല്ലം മാതൃഭൂമി ഓഫീസ് തേടിയെത്തിയ ഈ അച്ഛനമ്മമാർ പറഞ്ഞത് എല്ലാ മാതാപിതാക്കളും അറിയണം. അന്നന്ന് പണിക്കുപോയി ജീവിക്കുന്നവരാണ് ഇവർ. അമ്മയാണ് സംസാരിച്ചത്. അച്ഛൻ നിറകണ്ണുകളോടെ എല്ലാം കേട്ടിരുന്നു. 'കൊല്ലം ജില്ലയിലെ സി.ബി.എസ്.ഇ. സ്കൂളിൽ പഠിക്കുന്ന ഞങ്ങളുടെ മകൻ പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വണ്ണിലേക്ക് പോകേണ്ടതാണ്. ഒൻപതാം ക്ലാസ് വരെ പഠനത്തിൽ മിടുക്കനായിരുന്നു. സ്കൂളിലെയും നാട്ടിലെയും നല്ലകുട്ടി. കഴിഞ്ഞവർഷം പഠനത്തിനായി വാങ്ങിയ ഫോണിൽ അവൻ ഓൺലൈൻ ഗെയിമിന്റെ കുരുക്കിൽവീണത് ഞങ്ങൾ അറിഞ്ഞില്ല. ഫ്രീ ഫയർ എന്ന ഓൺലൈൻ ഗെയിമിന് അടിമയായ എന്റെ കുഞ്ഞ് പെട്ടെന്ന് ഭ്രാന്തനെപ്പോലെയായി. പകൽമുഴുവൻ ഉറങ്ങും. രാത്രി ഉണർന്നിരുന്ന് ഗെയിം കളിക്കും. കളിയിൽ ഹരംകയറി അലറുകയും പൊട്ടിച്ചിരിക്കുകയും ചെയ്യും. ചിലപ്പോഴൊക്കെ ദുഃഖിച്ചിരിക്കും. പഠിക്കാൻ പുസ്തകം തുറക്കാറേയില്ല. പഠിക്കാതെ പണമുണ്ടാക്കാനറിയാമെന്ന് പറഞ്ഞ് തട്ടിക്കയറുകയായിരുന്നു ആദ്യം. ഞങ്ങൾ ശാസിച്ചാൽ തെറിപറയാൻ തുടങ്ങി. ഒടുവിലത് ശാരീരികാതിക്രമങ്ങളിലേക്ക് മാറി. നാണക്കേടാകേണ്ടെന്നുകരുതി ആരോടും ഒന്നും മിണ്ടിയില്ല. മൂന്...

ദിവസവും പച്ച ഇലക്കറികൾ കഴിക്കുന്നവരുടെ തലച്ചോറിൽ സംഭവിക്കുന്നത്?

തലച്ചോറിന്റെ പ്രായം ഒരു പതിനൊന്നു വർഷം കുറയ്ക്കണോ? ഇലക്കറികൾ ദിവസവും ഭക്ഷണത്തിൽ ഉള്‍പ്പെടുത്തിയാൽ മതി. ദിവസവും പച്ച നിറത്തിലുള്ള ഇലക്കറികളും സാലഡും കഴിക്കുന്നത് മറവിരോഗം അകറ്റാനും ഓർമശക്തി മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് യു എസിലെ റഷ് സർവകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തിൽ തെളിഞ്ഞു. ദിവസവും ഇലക്കറികൾ കഴിക്കുന്നത് തലച്ചോറിനെ പതിനൊന്നു വർഷം ചെറുപ്പമാക്കുമത്രേ. അൽസ്ഹൈമേഴ്സ്, മേധാക്ഷയം മുതലായവയുടെ ലക്ഷണങ്ങളെ കുറയ്ക്കാൻ പച്ചക്കറികൾക്ക് ആവുമെന്ന് ഗവേഷകർ കണ്ടെത്തി. ശരാശരി 81 വയസ്സു പ്രായമുള്ള 960 പേരിലാണ് പഠനം നടത്തിയത്. മറവിരോഗം ബാധിക്കാത്ത ഇവരിൽ 4.7 വർഷം പഠനം നടത്തി. എത്ര തവണ ചില ഭക്ഷണങ്ങൾ കഴിക്കുന്നുണ്ടെന്നതിനെക്കുറിച്ച് ഒരു ചോദ്യാവലി ഇവർ പൂരിപ്പിച്ചു. പഠന കാലയളവിൽ ഓരോ വർഷവും ഇവരുടെ ചിന്തയും ഓർമശക്തിയും പരിശോധിച്ചു. വേവിക്കാത്ത പച്ചക്കറികളും ഇലക്കറികളും ദിവസം എത്ര തവണ കഴിക്കുന്നുവെന്നതനുസരിച്ച് അഞ്ചു ഗ്രൂപ്പുകളായി തിരിച്ചു. ദിവസം 1.3 തവണ ഇലക്കറികൾ കഴിക്കുന്നവർ മുതൽ 0.1 തവണ മാത്രം കഴിക്കുന്നവർ വരെ ഉണ്ടായിരുന്നു. വല്ലപ്പോഴും മാത്രം ഇലക്കറികൾ കഴിക്കുന്നവരെയും ഇവ ഒട്ടും കഴിക്കാത്തവരെയും അപേക്ഷി...

അച്ഛനുമായി 1200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ 15 വയസുകാരി ജ്യോതി..

  അച്ഛനുമായി 1200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ 15 വയസുകാരി പെൺകുട്ടി... _അവളുടെ നിശ്ചയദാർഢ്യത്തിന് മുൻപിൽ പ്രതിസന്ധികൾ പൂവിതളുകളായി... ആ പിതൃ സ്നേഹത്തിനു മുൻപിൽ കാതങ്ങൾ ഇല്ലാതായി... ആ പെൺകരുത്തിന്റെ കഥയിലേക്ക്.._

നന്മ ഡോക്ടെഴ്സ്ഹെല്പ് ഡസ്ക്

 നന്മ ഡോക്ടെഴ്സ്ഹെല്പ് ഡസ്ക് കോസ്റ്റൽ പോലീസിന്റെയും സ്റ്റുഡന്റ് പോലീസ് കേഡറ്റ്സിന്റെയും നേതൃത്വത്തിൽ "നന്മ ഡോക്റ്റർസ്‌ ഹെല്പ് ഡസ്ക്" നൂറ്റൻപതോളം വിദഗ്ധ ഡോക്ടർമാർ നിങ്ങളെ കാത്തിരിക്കുന്നു...

ചൂണ്ടുവിരൽ തുമ്പിലെ മരം