Skip to main content

Posts

Showing posts from July, 2021

വെള്ളം കുടിക്കാന്‍ സമയം നോക്കണോ? വെള്ളം കുടിക്കേണ്ടത് എപ്പോള്‍?

വെള്ളം കുടിക്കാന്‍ സമയം നോക്കണോ? വെള്ളം കുടിക്കേണ്ടത് എപ്പോള്‍? ആരോഗ്യകരമായ വെള്ളം കുടിയെ കുറിച്ച് മലയാളികള്‍ അത്ര പരിചിതരല്ല. ദാഹിച്ചാല്‍ കണക്കില്ലാതെ വെള്ളം കുടിക്കും. അല്ലാത്ത സമയത്ത് ഒരു തുള്ളി വെള്ളം കുടിക്കുകയുമില്ല. എന്നാല്‍, അങ്ങനെ വെള്ളം കുടിക്കുന്നതുകൊണ്ട് യാതൊരു ഗുണവുമില്ല. ആരോഗ്യകരമായ വെള്ളം ശീലിക്കാന്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ മതി.  രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ഒറ്റയടിക്ക് അത് കുടിക്കരുത്. വളരെ സാവധാനത്തില്‍ വേണം വെള്ളം കുടിക്കാന്‍. ഗ്ലാസില്‍ തന്നെ കുടിക്കാനും ശ്രദ്ധിക്കുക. ആഹാരം കഴിക്കുന്നതിനൊപ്പം വെള്ളം കുടിക്കുന്നത് നല്ല ശീലമല്ല. ആഹാരത്തിനു അരമണിക്കൂര്‍ മുന്‍പോ ശേഷമോ ആണ് വെള്ളം കുടിക്കേണ്ടത്. കൂടുതല്‍ സമയം എസിയില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഇടയ്ക്കിടെ വെള്ളം കുടിക്കണം. മലബന്ധമുള്ളവര്‍ നിര്‍ബന്ധമായും ധാരാളം വെള്ളം കുടിക്കണം. ശരീരത്തില്‍ ജലം കുറഞ്ഞാല്‍ മലം കട്ടിയാവാനും മലബന്ധം ഉണ്ടാവാനും കാരണമാകും.

അമ്മ..

അമ്മയില്ലാതാവുകയെന്നാൽ ജീവിതം  പഠിച്ചു തുടങ്ങുക എന്നത് കൂടിയാണ് .. സഹിക്കാനും ക്ഷമിക്കാനും പഠിക്കും .. കുറ്റപ്പെടുത്തലുകളും ശകാരവർഷങ്ങളും കേട്ടാലും കരയാതിരിക്കാൻ പഠിക്കും .. പട്ടിണി ശീലമായി തുടങ്ങും .. ഭക്ഷണം  കഴിക്കാൻ മാത്രം അടുക്കളയിൽ കയറിയിരുന്നിടത്തു നിന്ന്  പാചകം ചെയ്യാൻ പഠിക്കും  .. വീട്ടിൽ ഗ്യാസ് തീരുന്നതിനെ കുറിച്ചും ,വിറക് ഉണങ്ങാതിരിക്കുന്നതിനെ കുറിച്ചും , മഴക്കാലത്തു വെള്ളം വറ്റുന്നതിനെ കുറിച്ചും ആവലാതിപ്പെടാൻ  തുടങ്ങും .. ഒരു വീട് എങ്ങനെയൊക്കെ മുന്നോട്ടു കൊണ്ട് പോകണമെന്ന് പഠിക്കും .. വിരുന്നുകാർ വരുമ്പോൾ നാണിച്ചു  അകത്തേക്കൊടാതെ  അവരോടു സംസാരിച്ചു തുടങ്ങും .. വീട്ടിലിടുന്ന ഡ്രെസ്സുകളിൽ  കരിയും അഴുക്കുകളും പുരണ്ടു തുടങ്ങും .. കൈകളിൽ ക്യൂട്ടക്സിന് പകരം മഞ്ഞൾക്കറയും , പച്ചക്കറി അരിഞ്ഞതിന്റെ  പാടുകളെയും  കൊണ്ട് നിറയും .. വീട്ടിൽ ആർക്കൊക്കെ   ഏതൊക്കെ  ഭക്ഷണമാണിഷ്ടം ,ഏതൊക്കെയാണിഷ്ടമില്ലാത്തതു എന്നും അവർക്കൊക്കെ എത്ര ഉപ്പു വേണമെന്നും ,മുളക് വേണമെന്നും ,എരിവ് വേണമെന്നും മനസ്സിലാക്കി തുടങ്ങും .. കയറി വരുമ്പോൾ...

ഈ അരി വേവിക്കേണ്ട, വെറുതേ വെള്ളത്തിൽ കുതിർത്തു വച്ചാൽ മതി -ഇനി Cup Rice ന്റെ കാലം

ഈ അരി വേവിക്കേണ്ട, വെറുതേ വെള്ളത്തിൽ കുതിർത്തു വച്ചാൽ മതി -ഇനി Cup Rice ന്റെ കാലം പ്രമോദ് മാധവൻ  ==================== വീടുകളിൽ അരി വേവിക്കുന്നതിനാണ് ഏറ്റവും കൂടുതൽ വിറകോ ഗ്യാസോ ഉപയോഗിക്കുന്നത്. പല വീടുകളിലും അരി വേവിക്കാൻ വിറകും മറ്റുള്ളവ പാകം ചെയ്യാൻ പാചക വാതകവും ഉപയോഗിക്കുന്നു. ചില തരം അരികൾ മണിക്കൂറുകളോളം വേവിക്കേണ്ടി വരുന്നു. ആയതിനാൽ തന്നെ വീട്ടമ്മമാർ പ്രത്യേകിച്ചും ഉദ്യോഗസ്ഥർ ആയ വീട്ടമ്മമാർ വളരെ നേരത്തേ എഴുനേൽക്കേണ്ടി വരുന്നു. (അപൂർവ്വം പുരുഷന്മാരും 😜).ഒരുപാട് ഇന്ധനവും ഉപയോഗിക്കേണ്ടി വരുന്നു.  അതൊക്കെ പഴങ്കഥ ആകാൻ പോകുന്നു. ഇതാ വരുന്നു നമ്മുടെ അഘോനി ബോറ അരി. കട്ടക്കിലെ Central  Rice  Research Institute (CRRI)പുറത്തിറക്കിയ പുതിയ നെല്ലിനം. ഇതിന്റെ അരി വേവിക്കേണ്ടതില്ല. വെറുതേ വെള്ളത്തിൽ ഇട്ടാൽ മതി. ചൂട് വെള്ളത്തിൽ ആണെങ്കിൽ 15മിനിറ്റ്, പച്ച വെള്ളത്തിലാണെങ്കിൽ അര മണിക്കൂർ അത്ര തന്നെ . ചോറ് റെഡി. അതിൽ പശുവിൻ പാലോ  തേങ്ങാ പാലോ തൈരോ ശർക്കരയോ യോഗർട്ടോ, അവനവനിഷ്ടം പോലെ ചേർത്ത് ഉപയോഗിക്കാം. Cup നൂഡിൽസ് പോലെ Cup Rice ന്റെ കാലം  വരാൻ പോകുന്നു.  യഥ...

ഭൂമിയില്‍ ഇങ്ങനെയും വിചിത്രമായ സ്ഥലങ്ങളുണ്ട്..!!

വിശ്വസിച്ചാലും ഇല്ലെങ്കിലും! ഭൂമിയില്‍ ഇങ്ങനെയും വിചിത്രമായ സ്ഥലങ്ങളുണ്ട്..!! നട്ടപ്പാതിരയ്ക്കും' സൂര്യന്‍ ഉദിച്ചു നില്‍ക്കുന്ന സ്ഥലങ്ങള്‍! സന്ധ്യമയങ്ങിക്കഴിഞ്ഞാല്‍ പിന്നെ സൂര്യനസ്തമിച്ച് എങ്ങും ഇരുട്ട് പരക്കുന്നു. ഇതാണ് നമ്മള്‍ കണ്ടു ശീലിച്ചത്. 12 മണിക്കൂര്‍ ഒക്കെയായിരിക്കും പകല്‍. എന്നാല്‍ ഇരുപതും ഇരുപത്തിനാല് മണിക്കൂറുമൊക്കെ പകല്‍ സമയമായി ഇരിക്കുന്ന സ്ഥലങ്ങള്‍ കാണാം. ആര്‍ട്ടിക് സര്‍ക്കിളിന് സമീപം സ്ഥിതി ചെയ്യുന്ന ചില സ്ഥലങ്ങളില്‍ ഇങ്ങനെയുള്ള പ്രതിഭാസം കാണാന്‍ കഴിയുന്നു. വേനല്‍ക്കാലത്ത് പോയാല്‍ ഇവിടങ്ങളില്‍ ഇതായിരിക്കും അവസ്ഥ. പച്ചയ്ക്കു പറഞ്ഞാല്‍ വാച്ചില്‍ നോക്കിയില്ലെങ്കില്‍ രാത്രിയേതാ പകലേതാന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. ഈ സമയങ്ങളില്‍ നിരവധി പ്രവര്‍ത്തനങ്ങളും നടത്താറുണ്ട്. കായിക ഇനങ്ങളും സാഹസിക വിനോദങ്ങളുമൊക്കെ സംഘടിപ്പിക്കുന്നു. ഗോള്‍ഫ് കോഴ്‌സുകളില്‍ ഗോള്‍ഫ് കളിക്കാന്‍ ആള്‍ക്കാര്‍ ദൂരദേശങ്ങളില്‍ നിന്നു പോലും എത്തുന്നു. കുതിര സവാരി, ബോട്ടിംഗ്, റോക്ക് ക്ലൈംബിംഗ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആള്‍ക്കാരെ കാണാം *നോർവെ* വടക്കുപടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യമായ നോര...

മൂന്ന് വർഷം മുമ്പ് ഒരു സുഹൃത്തിന്റെ വീട് സന്ദർശിച്ചപ്പോഴുണ്ടായ ഒരനുഭവം- ഉണ്ണികൃഷ്ണൻ.

ഉബുണ്ടു എന്ന് കേട്ടിട്ടുണ്ടോ നിങ്ങൾ ? എന്താണ് ഉബുണ്ടു ? മൂന്ന് വർഷം മുമ്പ് ഒരു  സുഹൃത്തിന്റെ വീട് സന്ദർശിച്ചപ്പോഴുണ്ടായ ഒരനുഭവം പറഞ്ഞു കൊണ്ട് വിശദമാക്കാം.   ആ സുഹൃത്തിനൊരു മകളുണ്ട്. . ഒരു മിടുക്കി പെൺകുട്ടി .  ഒമ്പതു വയസ്സുകാരി .  നാലാം ക്ലാസ്സിൽ പഠിക്കുന്ന അവളുടെ വായനാമുറിയിൽ ധാരാളം പുസ്തകങ്ങൾ ഉണ്ടായിരുന്നു അതു കണ്ടപ്പോ ഞാൻ ഒരു വൃത്തികെട്ട ചോദ്യം ചോദിച്ചു പോയി " ഓ ഇത്രയുമൊക്കെ മോള് വായിക്കാറുണ്ടോ . അപ്പോ ക്ലാസില് ഫസ്റ്റായിരിക്കുമല്ലോ?. " ഫസ്റ്റാവുക എന്നതാണ് ജീവിത നേട്ടം എന്നതാണല്ലോ നമ്മുടെ പൊതുബോധം . അതു കരുതി ചോദിച്ചതാണ്. പക്ഷേ  അതിനവൾ   പറഞ്ഞ മറുപടി സത്യത്തിൽ എന്നെ ലജ്ജിപ്പിച്ചു കളഞ്ഞു. " ഞാനുണ്ടല്ലോ ഉണ്ണിയങ്കിളേ  നാലാം ക്ലാസിലാ പഠിക്കുന്നേ..എന്നാ ഒരു നാലാം ക്ലാസുകാരിയേക്കാള്‍ ബുദ്ധിയൊക്കെ  എനിക്കുണ്ട്  കേട്ടോ . അതുകൊണ്ട്  വേണമെങ്കി എനിക്ക്  ഈസിയായി ക്ലാസില്‍ ഫസ്റ്റാകാവുന്നതേയുള്ളൂ.  പക്ഷേ ഞാന്‍ അങ്ങനെ ഫസ്റ്റാകത്തില്ല. അതെന്താന്നറിയാവോ ?.ഞാൻ ഫസ്റ്റായാ എന്റെ കൂട്ടുകാരന്‍ ആൽബിൻ  വിഷമിക്കും. ആൽബിന്‍ പരീക്ഷേല് രണ്ടാമതാ...

കോവിഡ് പോസിറ്റീവ് ആയവര്‍ക്ക് ഈടില്ലാത്ത വയ്പ്പാ പദ്ധതി..

കോവിഡ് പോസിറ്റീവ് ആയവര്‍ക്ക് ഈടില്ലാത്ത വയ്പ്പാ പദ്ധതി.. ശമ്പളക്കാര്‍ക്കും അല്ലാത്തവര്‍ക്കും ഈടില്ലാത്ത എസ്ബിഐ വായ്പ; വിശദാംശങ്ങളറിയാം By - Dhanam News Desk 2021 ഏപ്രില്‍ ഒന്നിനോ അതിനു ശേഷമോ കോവിഡ് പോസിറ്റീവ് ആയവര്‍ക്ക് ധന സഹായവുമായി എസ്ബിഐ. എസ്ബിഐയുടെ കവച് പേഴ്സണല്‍ ലോണുകള്‍ വഴി ഈടില്ലാതെ 25,000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാണ് വായ്പയായി അനുവദിക്കുക. ശമ്പളക്കാര്‍ക്കും അല്ലാത്തവര്‍ക്കും വായ്പ ലഭിക്കും. ലോണിനായി എസ്ബിഐ ബ്രാഞ്ചില്‍ അപേക്ഷ നല്‍കാം. മുന്‍കൂര്‍ അനുമതിയുളളവര്‍ക്ക് യോനോ ആപ് വഴിയും ഈ വായ്പകള്‍ക്ക് അപേക്ഷിക്കാം. നിലവില്‍ വായ്പകള്‍ ഉണ്ടെങ്കിലും ഈ വായ്പയ്ക്ക് തടസ്സമാകില്ല. മൂന്നു മാസത്തെ മോറട്ടോറിയം ഉള്‍പ്പെടെ 60 മാസ കാലാവധിയാണ് ഉണ്ടാകുക. ശമ്പള, ശമ്പളേതര ഉപഭോക്താക്കള്‍ക്ക് പുറമെ പെന്‍ഷന്‍കാര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് ഈ വായ്പ പ്രയോജനപ്പെടുത്താം. ഈടില്ലാത്ത വായ്പയ്ക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കായ 8.5 ശതമാനം ആയിരിക്കും എസ്ബിഐ കവച് പേഴ്സണല്‍ ലോണുകള്‍ക്കും ഈടാക്കുക എന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്. അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോറും തിര...

ഭൂമിയില്‍ ഇങ്ങനെയും വിചിത്രമായ സ്ഥലങ്ങളുണ്ട്..!!

വിശ്വസിച്ചാലും ഇല്ലെങ്കിലും! ഭൂമിയില്‍ ഇങ്ങനെയും വിചിത്രമായ സ്ഥലങ്ങളുണ്ട്..!! നട്ടപ്പാതിരയ്ക്കും' സൂര്യന്‍ ഉദിച്ചു നില്‍ക്കുന്ന സ്ഥലങ്ങള്‍! സന്ധ്യമയങ്ങിക്കഴിഞ്ഞാല്‍ പിന്നെ സൂര്യനസ്തമിച്ച് എങ്ങും ഇരുട്ട് പരക്കുന്നു. ഇതാണ് നമ്മള്‍ കണ്ടു ശീലിച്ചത്. 12 മണിക്കൂര്‍ ഒക്കെയായിരിക്കും പകല്‍. എന്നാല്‍ ഇരുപതും ഇരുപത്തിനാല് മണിക്കൂറുമൊക്കെ പകല്‍ സമയമായി ഇരിക്കുന്ന സ്ഥലങ്ങള്‍ കാണാം. ആര്‍ട്ടിക് സര്‍ക്കിളിന് സമീപം സ്ഥിതി ചെയ്യുന്ന ചില സ്ഥലങ്ങളില്‍ ഇങ്ങനെയുള്ള പ്രതിഭാസം കാണാന്‍ കഴിയുന്നു. വേനല്‍ക്കാലത്ത് പോയാല്‍ ഇവിടങ്ങളില്‍ ഇതായിരിക്കും അവസ്ഥ. പച്ചയ്ക്കു പറഞ്ഞാല്‍ വാച്ചില്‍ നോക്കിയില്ലെങ്കില്‍ രാത്രിയേതാ പകലേതാന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. ഈ സമയങ്ങളില്‍ നിരവധി പ്രവര്‍ത്തനങ്ങളും നടത്താറുണ്ട്. കായിക ഇനങ്ങളും സാഹസിക വിനോദങ്ങളുമൊക്കെ സംഘടിപ്പിക്കുന്നു. ഗോള്‍ഫ് കോഴ്‌സുകളില്‍ ഗോള്‍ഫ് കളിക്കാന്‍ ആള്‍ക്കാര്‍ ദൂരദേശങ്ങളില്‍ നിന്നു പോലും എത്തുന്നു. കുതിര സവാരി, ബോട്ടിംഗ്, റോക്ക് ക്ലൈംബിംഗ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആള്‍ക്കാരെ കാണാം *നോർവെ* വടക്കുപടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യമായ നോര...

ബിടെക്​ ഇംഗ്ലീഷിൽ മാത്രമല്ല, ഇനി മലയാളത്തിലും പഠിക്കാം

ബിടെക്​ ഇംഗ്ലീഷിൽ മാത്രമല്ല, ഇനി മലയാളത്തിലും പഠിക്കാം ന്യൂഡൽഹി : മലയാളം ഉൾപ്പെടെ 11 പ്രദേശിക ഭാഷകളിൽ കൂടി ഇനി ബിടെക്​ പഠിക്കാം. പ്രദേശിക ഭാഷകളിൽ ബിടെക്​ പഠിക്കാൻ അഖിലേന്ത്യ സാ​​ങ്കേതിക വിദ്യാഭ്യാസ കൗൺസൽ അനുമതി നൽകി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചതാണ്​ ഇക്കാര്യം. മലയാളം, ഹിന്ദി, മറാഠി, തമിഴ്​, തെലുഗു, കന്നഡ, ഗുജറാത്തി, ബംഗാളി, അസമീസ്​, പഞ്ചാബി, ഒഡിയ ഭാഷകളിൽ ബിടെക്​ പഠിക്കാനാണ്​ അവസരം. ഇംഗ്ലീഷിനോടുള്ള ഭയംമൂലം അഭിരുചിയുള്ള നിരവധി വിദ്യാർഥികൾ ബിടെകിന്​ അവസരം തേടിയിരുന്നില്ല. ഇത്​ ഒഴിവാക്കാനാണ്​ പ്രാദേശിക ഭാഷകളിൽ കൂടി ബിടെക്​ പഠിക്കാൻ അവസരം ഒരു​ക്കുക. എട്ടു സംസ്​ഥാനങ്ങളിലെ 14 എൻജിനീയറിങ്​ കോളജുകളിൽ പുതിയ അധ്യയന വർഷം മുതൽ പ്രദേശിക ഭാഷകളിൽ ബിടെക്​ പഠിക്കാൻ അവസരം നൽകും. ഈ തീരുമാനത്തെ വൈസ്​ പ്രസിഡന്‍റ്​ വെങ്കയ്യ നായിഡു സ്വാഗതം ചെയ്​തു. ....

അൾസറും മറ്റ് ഉദരരോഗങ്ങളും ....

അൾസറും മറ്റ് ഉദരരോഗങ്ങളും .....  ഉദരരോഗങ്ങളിൽ പ്രധാനിയാണ് അൾസർ . ചിലരിൽ ഭക്ഷണം കഴിക്കുന്ന സമയത്ത് ഉൽപാദിപ്പിക്കപ്പെടുന്ന ദഹനരസങ്ങൾ ആമാശയത്തിനു ഗുണകരമല്ലാത്ത രീതിയിൽ ക്രമരഹിതമായി സ്രവിക്കുന്നു. ഇവ ആമാശയത്തിന്റെ ശ്ലേഷ്മപടലങ്ങളിലും കുടലിന്റെ ഭാഗങ്ങളിലും  മുറിവുകൾ ഉണ്ടാക്കുന്നു.  പിന്നീട് വ്രണങ്ങൾ ആയി മാറുന്ന പെപ്റ്റിക് അൾസർ (ഗ്യാസ്ട്രിക് അൾസർ, ഡുവോഡിനൽ അൾസർ ), ചെറുകുടലിനെ ബാധിക്കുന്ന  ക്രോൺസ് രോഗം, മലത്തിലൂടെ രക്തവും കഫവും വിസർജ്ജിക്കുന്ന അൾസറേറ്റീവ് കൊളൈറ്റിസ് അഥവാ വൻകുടൽ അൾസർ എന്നിങ്ങനെ  ഉദരരോഗങ്ങളെ തരംതിരിച്ച്  വൈദ്യശാസ്ത്രത്തിൽ വിശദീകരിക്കുന്നുണ്ട്.  ലക്ഷണങ്ങൾ....  ദഹനസംബന്ധമായ പ്രശ്നങ്ങൾ, നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ, വയറ്റിൽ ഗ്യാസ് നിറയുക, ഛർദ്ദി, വയറിന് കനം, പുകച്ചിലോടു കൂടിയ വയറുവേദന, മലവിസർജനത്തിലുള്ള അപാകതകൾ തുടങ്ങിയവ ഉദരരോഗങ്ങളിലെ സാധാരണ ലക്ഷണങ്ങൾ ആണ്. ഫലപ്രദമായ ചികിത്സകളെപ്പറ്റി അറിയാത്തതു കൊണ്ടാവാം ഇത്തരം അസ്വസ്ഥതകൾക്ക് താൽക്കാലിക പരിഹാരങ്ങളായ മരുന്നുകൾ കഴിച്ച് രോഗത്തെ അമർത്തി വയ്ക്കുകയാണ് മിക്കവാറും പേരും ചെയ്യുന്നത്. രോഗ...

ചെറുപ്പം മുതൽ വാഹനങ്ങളോടും യന്ത്രങ്ങളോടുമായിരുന്നു ഹോണ്ടയുടെ താത്പര്യം....

ആഗോള വാഹനവിപണിയിൽ പ്രമുഖമായ ഒരു ബ്രാൻഡ് ആണ് ഹോണ്ട. സൊയിച്ചിറോ ഹോണ്ട എന്ന വ്യക്തിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഹോണ്ടയുടെ വിജയം. ജപ്പാനിലെ ഹമാമത്‌സു എന്ന ഗ്രാമത്തിൽ 1906ലാണ് സൊയിച്ചിറോ ഹോണ്ട ജനിച്ചത്. ചെറുപ്പം മുതൽ തന്നെ വാഹനങ്ങളോടും യന്ത്രങ്ങളോടുമായിരുന്നു ഹോണ്ടയുടെ താത്പര്യം. പതിനഞ്ചാം വയസ്സിൽ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ടോക്കിയോയിലെത്തിയ ഹോണ്ട ഒരു വാഹന ഗാരേജിൽ സഹായിയായി ജോലിക്ക് ചേർന്നു. ആറ് വർഷം അവിടെ ജോലി ചെയ്‌ത ശേഷം തിരിച്ച് സ്വന്തം ഗ്രാമത്തിലെത്തി ഒരു Workshop ആരംഭിച്ചു. സ്വന്തമായി ഒരു വാഹനം രൂപകൽപ്പന ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അക്കാലത്ത് നിലവിലുണ്ടായിരുന്ന എഞ്ചിൻ പിസ്റ്റൺ റിങ്ങുകളുടെ പോരായ്മ മനസ്സിലാക്കിയ ഹോണ്ട സ്വന്തമായി പിസ്റ്റണുകൾ വികസിപ്പിക്കുകയും അതുമായി പ്രമുഖ വാഹനനിർമ്മാതാക്കളായ ടൊയോട്ടയെ സമീപിക്കുകയും ചെയ്‌തു. ഹോണ്ടയുടെ കണ്ടെത്തലുകളെ അംഗീകരിക്കാൻ ടൊയോട്ട തയ്യാറായില്ല. എന്നാൽ നിരന്തരമായ ശ്രമങ്ങൾക്കൊടുവിൽ ടൊയോട്ടയെ അനുനയിപ്പിക്കാൻ ഹോണ്ടയ്ക്ക് കഴിഞ്ഞു. സ്വന്തമായി ഒരു ഫാക്ടറി നിർമ്മിച്ച് പിസ്റ്റൺ റിങ്ങുകൾ ഉൽപാദിപ്പിച്ച് വാഹന നിർമ്മാതാക്കൾക്ക് നൽകാൻ ഹോണ്ട...

കളിക്കാൻ സ്മാർട് ഫോൺ നൽകാറുണ്ടോ; അറിയണം ഈ പഠനം..

കളിക്കാൻ സ്മാർട് ഫോൺ നൽകാറുണ്ടോ; അറിയണം ഈ പഠനം.. സ്മാർട് ഫോണുകള്‍ അവരുടെ സംസാരം വൈകിപ്പിക്കുന്നു ചെറിയ കുട്ടികളുടെ കൈയ്യിൽ പോലും ഇപ്പോൾ‍ സ്മാർട് ഫോണുകൾ കളിക്കാൻ കൊടുക്കാറുണ്ട്. വിഡിയോ കാണാനും പാട്ടുകേൾക്കാനും ഗെയിം കളിക്കാനുമൊക്കയായി മാതാപിതാക്കൾ തന്നെയാണ് ഇവ കുഞ്ഞുങ്ങളുടെ കയ്യിൽ കൊടുക്കുന്നത്. എന്നാൽ ഇതെത്രമാത്രം ദോഷകരമാണെന്ന് പലർക്കും അറിയില്ല. സ്മാർട് ഫോൺ ഉപയോഗവും കുട്ടിയുടെ സംസാരശേഷിയുമായി ബന്ധമുണ്ടെന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണ്. തൊള്ളായിരത്തോളം കുട്ടികളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് സ്മാർട് ഫോണുകള്‍ അവരുടെ സംസാരം വൈകിപ്പിക്കുന്നു എന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. രണ്ട് വയസ്സിനും ആറ് മാസത്തിനും ഇടയില്‍ പ്രായമുള്ള കട്ടികളെയാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. ഇപ്പോള്‍ ഡിജിറ്റല്‍ ലോകത്തില്‍ സ്മാർട് ഫോണില്‍ കളിക്കാത്ത പിഞ്ചു കുട്ടികള്‍ പോലും ഇല്ലെന്നിരിക്കെ ഏറെ പ്രാധാന്യമേറിയതാണ് ഈ കണ്ടെത്തല്‍. ഏറെ നേരമൊന്നുമില്ല കുറച്ച് സമയം മാത്രമേ കുട്ടികളെ സ്മാർട് ഫോണില്‍ കളിക്കാന്‍ അനുവദിക്കൂ എന്ന് വാദിക്കുന്ന മാതാപിതാക്കളും ആശ്വസിക്കേണ്ട. അര മണിക്കൂര്‍ നേരം സ്മാർട് ഫോണോ, ടാബ...

ആരോഗ്യത്തിനും ചെറുപ്പമായിരിക്കാനും വൈറ്റ് ടീ

‌ ആരോഗ്യത്തിനും ചെറുപ്പമായിരിക്കാനും വൈറ്റ് ടീ വൈറ്റ് ടീയിൽ കൂടുതൽ ആന്‍റി ഓക്സിഡന്‍റുകൾ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് അനേകം ഗുണങ്ങൾ പകരും. ആർക്കാണ് ചായക്കുടിക്കാൻ ഇഷ്ടമല്ലാത്തത്. ഭൂരിഭാഗംപ്പേരും ചായ കുടിച്ചു കൊണ്ടാണ് ഒരു ദിവസത്തിന് തുടക്കം കുറിക്കുന്നത്. ചിലർ ഇഞ്ചിയിട്ട ചായ ഇഷ്ടപ്പെടുമ്പോൾ മറ്റ് ചിലർക്ക് ഗ്രീൻ ടീയോടായിരിക്കും ഇഷ്ടം. ഇനി ചിലരാകട്ടെ ലെമൺ ടീ കുടിച്ചായിരിക്കും ദിവസത്തിന് തുടക്കമിടുക. ഇവരെല്ലാവരും ആരോഗ്യത്തെ മുൻനിർത്തിയായിരിക്കും ഇത്തരം ചായ ശീലങ്ങൾ പാലിക്കുക. എന്നാൽ, വൈറ്റ് ടീ എന്നതിനെപ്പറ്റി ആരെങ്കിലും കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ, കേട്ടോളൂ. വൈറ്റ് ടീ ഗുണങ്ങളെക്കുറിച്ചറിയാം… പവർ ഹൗസ് ഓഫ് ആന്‍റി ഓക്സിഡന്‍റ്സ് വൈറ്റ് ടീയിൽ നിറഞ്ഞയളവിൽ ആന്‍റി ഓക്സിഡന്‍റുകൾ ഉണ്ട്. ശരീരത്തിൽ ഫ്രീ റാഡിക്കൽസിൽ നിന്നും അവ നമ്മെ സംരക്ഷിക്കുകയാണ് ചെയ്യുക. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തെയത് മെച്ചപ്പെടുത്തും. കാരണം ശരീരത്തിന് ഫ്രീ റാഡിക്കൽസിന്‍റെ സാന്നിദ്ധ്യം അവയവങ്ങൾക്ക് കേടുപാടുകൾ സൃഷ്ടിക്കും. എന്നാൽ വൈറ്റ് ടീയിലെ പോളി ഫിനോൽസ് മൂലികയുണ്ട്. അവ ശരീരത്തിൽ ആന്‍റി ഓക്സിഡന്‍റിന്...

കുട്ടികളെ ഭക്ഷണം കഴിപ്പിക്കാൻ ഇതാ ചില വഴികൾ

കുട്ടികളെ ഭക്ഷണം കഴിപ്പിക്കാൻ ഇതാ ചില വഴികൾ കുട്ടികൾ ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്നുവെന്ന് മിക്ക അമ്മമാരും പരാതി പറയാറുണ്ട്. വ്യത്യസ്തമായ എല്ലാരീതിയിലും ഭക്ഷണം കഴിപ്പിക്കാൻ നോക്കുമെങ്കിലും അമ്മമാർ അവസാനം പരാജയപ്പെടും. കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുക... ഭക്ഷണത്തിനു മുമ്പ് ഒരു കാരണവശാലും പാലോ വെള്ളമോ കുട്ടിയ്ക്ക് നൽകരുത്. പാലും വെള്ളവുമൊക്കെ കുടിക്കുന്നതോടെ കുട്ടിയുടെ വയർ നിറയും. പിന്നീട് കൊടുക്കുന്ന ഭക്ഷണം കുട്ടി കഴിക്കാൻ വിസമ്മതിക്കും. കുട്ടികൾക്ക് ഇഷ്ടമുള്ള ഭക്ഷണം സ്കൂളിൽ പോകുമ്പോൾ ലഞ്ചിന് കൊടുത്തു വിടുക. ഇഡ്ഡലി കഴിക്കാൻ ഇഷ്ടമുള്ള കുഞ്ഞുങ്ങൾ അത് കഴിക്കട്ടെ. ഇനി റൈസ് ഐറ്റംസ് കഴിക്കാൻ താല്പര്യമുള്ള കുഞ്ഞുങ്ങളാണെങ്കിൽ പുലാവ്, ഫ്രൈഡ് റൈസ്, ടൊമാറ്റോ റൈസ് തുടങ്ങിയവയൊക്കെ രുചികരമായ രീതിയിൽ ഉണ്ടാക്കി നൽകാം. ബിസ്‌ക്കറ്റ് നൽകി ശീലിപ്പിക്കരുത്. ബേക്കറി വിഭവങ്ങളുടെ അളവ് കുറച്ച് പഴവർ​ഗങ്ങളോ നട്സോ നൽകുക. ടിവിയോ കമ്പ്യൂട്ടറിന്റെയോ മുന്നിൽ വച്ച് കുട്ടികളെ ഭക്ഷണം കഴിക്കാൻ അനുവദിക്കരുത്. കുട്ടികൾ അതും നോക്കിയിരിക്കുകയല്ലാതെ ഭക്ഷണം കഴിക്കില്ല. അവർ കഴിക്കുമ്പോൾ അവരുട...

പത്തിനുശേഷം എന്ത് പഠിക്കണം. എവിടെ ചേരണം. കൂടുതൽ ഉപരിപഠനതൊഴിൽ സാധ്യത ഏതിനാണ്...?

പത്തിനുശേഷം വഴികള്‍ പലത്..... പത്തിനുശേഷം എന്ത് പഠിക്കണം. എവിടെ ചേരണം. കൂടുതൽ ഉപരിപഠനതൊഴിൽ സാധ്യത ഏതിനാണ്...?  വിദ്യാർഥികളും രക്ഷിതാക്കളുമെല്ലാം ആശയക്കുഴപ്പത്തിലാവുന്ന സമയം. കാക്കത്തൊള്ളായിരം കോഴ്സുകളെക്കുറിച്ചും അതു കഴിഞ്ഞാലുള്ള ജോലിസാധ്യതകളെക്കുറിച്ചുമെല്ലാം പലയിടത്തുനിന്നായി കേൾക്കുമ്പോൾ 'കൺഫ്യൂഷൻ' കൂടുകയേയുള്ളൂ. എൻട്രൻസ് കടമ്പകടന്ന് ഡോക്ടറോ എൻജിനീയറോ ആകണോ? ആർട്സ് വിഷയമെടുത്ത് വൈവിധ്യങ്ങളുടെ ലോകത്ത് ഒരു കൈ നോക്കണോ? കോമേഴ്സിലൂടെ അക്കൗണ്ടിങ്ങിന്റെ മാസ്മരികലോകം കയ്യടക്കണോ? അതിന് ആദ്യം ചെയ്യേണ്ടത് താത്പര്യത്തിനനുസരിച്ച് പ്ലസ് വൺ കോഴ്സ് തിരഞ്ഞെടുക്കലാണ്. സയൻസ്, കൊമേഴ്സ്, ആർട്സ് എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളാണ് ഹയർസെക്കൻഡറിക്ക് പ്രധാനമായി തിരഞ്ഞെടുക്കാനുള്ളത്. പെട്ടെന്ന് തൊഴിൽനേടാൻ വി.എച്ച്.എസ്.ഇ., ഐ.ടി.ഐ. വഴികളും തേടാം. ഒന്നോർക്കുക മാറിയലോകത്ത് എന്ത്പഠിച്ചാലും ഉപരിപഠനതൊഴിൽ സാധ്യത ഏറെയാണ്. *സയൻസ്* സയൻസ് ഗ്രൂപ്പിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, ഹോംസയൻസ്, ജിയോളജി, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി എന്നീ 10 വിഷയങ്ങളിൽ നിന്ന് നാലെണ്ണവും രണ്ട്...

അകാലത്തിൽ പൊലിഞ്ഞുപോയ ഒരു ചിത്രകാരനെ പരിചയപ്പെടുത്താം..

🎨അകാലത്തിൽ  പൊലിഞ്ഞുപോയ  ഒരു  ചിത്രകാരനെ  പരിചയപ്പെടുത്താം.. 🎨ഈ കുട്ടിയെ ഓർക്കുന്നവരുണ്ടാകുമോ  എന്നറിയില്ല....?. മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഈ കൊച്ചു കുട്ടുകാരന്റെ പേരാണ് ക്ലിന്റ് . അതെ നിറങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ക്ലിന്റ്. വെറും 7 വയസ്സിനുള്ളിൽ 25,000 ത്തിൽ അധികം ചിത്രങ്ങൾ വരച്ചു ലോകത്തിന്റെ തന്നെ അത്ഭുതബാലനായ നമ്മുടെ പ്രിയപ്പെട്ട ക്ലിന്റ് .                                                🎨1976 മെയ്‌ 19 നു  ജോസഫിന്റെയും, ചിന്നമ്മ ജോസെഫിന്റെയും മകനായി ജനിച്ചു ..തന്റെ 2-ാം വയസ്സിൽ കയ്യിൽ കിട്ടിയ ചോക്കും മറ്റുമുപയോഗിച്ച് ചിത്രം വര തുടങ്ങി. മകന്റെ അസാധാരണ കഴിവുകൾ ശ്രദ്ധിച്ച ആ പിതാവ് മകന് കളർ പെൻസിലും മറ്റു ചായകുട്ടുകളും വാങ്ങികൊടുത്തു. അന്നുമുതൽ ചുമരിലും കാൻവാസിലുമായി ക്ലിന്റ് വര തുടങ്ങി.  🎨ഒരു ക്രിസ്തുമത വിശ്വാസിയായ മാതാപിതാക്കളുടെ വീട്ടിൽ ജനിച്ച ക്ലിന്റ്  വരച്ചതിൽ കൂടുതലും ഹിന്ദു മതത്തിലെ ദൈവങ്ങളെ...

കുട്ടികൾക്ക് ഈ ഭക്ഷണങ്ങൾ നൽകൂ; രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും...

കുട്ടികൾക്ക് ഈ ഭക്ഷണങ്ങൾ നൽകൂ; രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും കുട്ടികളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കേണ്ടത് ഇക്കാലത്ത് വളരെ അനിവാര്യമാണ്. രോ​ഗപ്രതിരോധസംവിധാനം മെച്ചപ്പെടുത്താൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കുട്ടികളുടെ ഇമ്യൂണിറ്റി അഥവാ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഗുണകരമായ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം... കുട്ടികളുടെ വളർച്ചയ്ക്ക് അനിവാര്യമായ ധാരാളം പ്രോട്ടീനുകൾ തൈരിൽ അടങ്ങിയിട്ടുണ്ട്. എട്ടുമാസം മുതൽ കുട്ടികൾക്ക് തൈര് നൽകാവുന്നതാണ്.  കുട്ടികളുടെ വളർച്ചയ്ക്ക് അനിവാര്യമായ ധാരാളം പ്രോട്ടീനുകൾ തൈരിൽ അടങ്ങിയിട്ടുണ്ട്. എട്ടുമാസം മുതൽ കുട്ടികൾക്ക് തൈര് നൽകാവുന്നതാണ്.  കുട്ടികളുടെ കാഴ്ചശക്തിയ്ക്കും, കണ്ണുകളുടെ വികസനത്തിനും കാരറ്റ് സഹായിക്കുന്നു. കാരറ്റിലടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിൻ കുട്ടകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കുട്ടികളുടെ കാഴ്ചശക്തിയ്ക്കും, കണ്ണുകളുടെ വികസനത്തിനും കാരറ്റ് സഹായിക്കുന്നു. കാരറ്റിലടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിൻ കുട്ടകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അണുബാധ തടയുന്നതിനും ചീര വളരെയേറ...

എന്തുകൊണ്ടാണ് വാർദ്ധക്യത്തിൽ പിതാക്കന്മാർ അവഗണനയും ഒറ്റപ്പെടലും അനുഭവിക്കുന്നത് ?

എന്തുകൊണ്ടാണ് വാർദ്ധക്യത്തിൽ പിതാക്കന്മാർ അവഗണനയും ഒറ്റപ്പെടലും അനുഭവിക്കുന്നത്  ?  എല്ലാവരും പ്രത്യേകിച്ച്  ഭാര്യമാരെല്ലാം   ഇത് വായിച്ചിരിക്കണം .  കുടുബത്തിനുള്ളിലെ അധികാര വികേന്ദ്രീകരണം മൂന്നു ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഒന്നാമത്തെ  ഘട്ടം കുടുബം ആരംഭിക്കുന്നതു മുതലുള്ള  25 വർഷങ്ങളിലെ അവസ്ഥയാണ്. ഈ കാലയളവിൽ അച്ഛനായിരിക്കും എല്ലായിടത്തും അവസാന വാക്ക്.  രണ്ടാമത്തെ ഘട്ടമാരംഭിക്കുന്നതു് കുട്ടികൾ വളർന്ന് സ്വന്തമായി ജോലി ചെയ്യാൻ ആരംഭിക്കുമ്പോഴാണ്. ഈ ഘട്ടത്തിൽ അധികാരം പതിയെ പതിയെ അമ്മയിലേക്ക്  മാറുന്നു. മൂന്നാമത്തേതും അവസാനത്തേതുമായ ഘട്ടമാരംഭിക്കുന്നത് കുട്ടികൾ  വിവാഹമൊക്കെ കഴിഞ്ഞ്  സ്വന്തമായി കുടുബം ആരംഭിക്കുമ്പോഴാണ്. അപ്പോൾ അധികാരം കുട്ടികളിലേക്ക് മാറപ്പെടുന്നു. ഒന്നാമത്തെ ഘട്ടത്തിൽ നടക്കുന്ന ചില  കാര്യങ്ങൾ വിശകലനം ചെയ്യാം. 1. എല്ലാ കാര്യങ്ങളിലും അച്ഛനായിരിക്കും തീരുമാനമെടുക്കുന്നത് . അദ്ദേഹം ഒരു സിംഹ രാജനേപ്പോലെ തന്നെ  ഭരണം നടത്തുന്നു. 2. ഈ ഘട്ടത്തിൽ അച്ഛൻ ഒരു  സ്വേഛാധിപതി തന്നെയായിരിക്കും. എന്തു നടക്കണ...

6 മാസം മുതൽ 5 വയസ്സ് വരെ പനി മൂലം ശരീര താപനില കൂടിയാൽ കുട്ടികളിൽ...

6 മാസം മുതൽ 5 വയസ്സ് വരെ പനി മൂലം ശരീര താപനില കൂടിയാൽ കുട്ടികളിൽ അപസ്മാരം ഉണ്ടാകാം. അതുകൊണ്ട് കുഞ്ഞു കുട്ടികൾക്ക് പനി വന്നാൽ ശ്രദ്ധിക്കുക. പനിമൂലമുള്ള അപസ്മാരത്തിന് ഫെബ്രയിൽ സീഷർ ( febrile seizure) എന്ന് പറയുന്നു. ഒരു തവണ അപസ്മാരം വന്നാൽ,പിന്നീട് ഒരു പ്രായം വരെ പനി വന്നാൽ അപസ്മാരം വരാം. ജാഗ്രത. അതുകൊണ്ട് പനി കൂടി അപസ്മാരം വരാതെ നോക്കുക. ⛔️രോഗലക്ഷണങ്ങൾ ⛔️     √ ശരീര താപനില 100.4 F(38 ℃) കൂടുതൽ     √ ബോധം നഷ്ട്ടപ്പെടുക     √ ശരീരം അപസ്മാരം വന്ന് കൈകാലുകൾ     മുറുക്കി പിടിക്കുകയോ അല്ലെങ്കിൽ           വിറയൽ അനുഭവപ്പെടുക.     √ അറിയാതെ മലമൂത്ര വിസ്സർജനം ചെയ്യുക     √ ഛർദി     √ കണ്ണുകൾ ഉരുണ്ട് പിറകോട്ട് പോകുക ●രണ്ട് തരത്തിൽ ഫെബ്രയിൽ സീഷർ ഉണ്ട്. 1. സിംപിൾ ഫെബ്രയിൽ സീഷർ     ● ചില നിമിഷങ്ങൾ മുതൽ 15 മിനിറ്റ് വരെ നീണ്ട് നിൽക്കുന്ന അപസ്മാരമാവാം.     ●  24 മണിക്കൂറിൽ ഒരു തവണ മാത്രമേ അവ വരാൻ സാധ്യതയുള്ളൂ.      ● ശരീരം മുഴുവൻ അപസ്മാരം അനുഭവപ്പെടാ...

ജേർണൽ ഓഫ് ഇൻവോറോൺമെൻറ് ആൻഡ് പബ്ലിക് ഹെൽത്ത് അവരുടെ ഗവേഷണ പ്രകാരം നഗ്ന പാദനായി നടന്നാൽ ...

മനുഷ്യൻ അല്ലാതെ മറ്റൊരു ജീവികളും ചെരുപ്പ് ഇടാറില്ല . ജേർണൽ ഓഫ് ഇൻവോറോൺമെൻറ് ആൻഡ് പബ്ലിക് ഹെൽത്ത് അവരുടെ ഗവേഷണ പ്രകാരം നഗ്ന പാദനായി നടന്നാൽ   ആരോഗ്യത്തിനു ഗുണകരം എന്ന്പറയുന്നു .  നല്ല ഉറക്കം നല്ല കാഴ്ച , നല്ല പ്രതിരോധം ബിപി , ഹൃദയം , മനസ്സ് ഇവക്കൊക്കെ നല്ല ഗുണ ഫലങ്ങൾ ലഭിക്കുന്നതായി തെളിഞ്ഞിട്ടുണ്ട് . നമ്മുടെ ശരീരം ആറ്റങ്ങളെ കൊണ്ട് നിർമ്മിച്ചതാണ് . പല കാരണം കൊണ്ടും എലെക്ട്രോണ് നഷ്ടപ്പെടുമ്പോൾ ശരീരം പോസിറ്റീവ് ചാർജ് ആകുമെന്നും അതിന്റെ പേരാണ് ഫ്രീ റാഡിക്കൽ എന്നും പറയുന്നു . ഈ പോസിറ്റീവ് ചാർജ് ശരീരത്തിന് ദോഷം എന്ന് ശാസ്ത്രം പറയുന്നു . ഇതിന്റെ എബിസി അറിയാത്തതിനാൽ ഞാൻ പറയുന്നില്ല . ഭൂമിയിൽ ധാരാളം നെഗറ്റീവ് ചാർജുള്ള എലെക്ട്രോണ് ഉള്ളതിനാൽ നഗ്ന പാദനായി നടക്കുമ്പോൾ ശരീരത്തിലെ ഫ്രീ റാഡിക്കൽ ഇല്ലാതായി ന്യൂട്രൽ ആകുമെന്നും അതിനാൽ ആരോഗ്യം ഉണ്ടാകുമെന്നും ശാസ്ത്രം പറയുന്നു . അക്കു പ്രഷർ എന്ന ശാസ്ത്രത്തിൽ നമ്മുടെ ശരീരത്തിലെ എല്ലാ അവയവത്തിന്റെയും ആരോഗ്യം പാദത്തിലും കയ്യിലും ഉള്ള പ്രഷർ പോയിന്റിൽ ആശ്രയിക്കുന്നു . ഇവയിൽ സമ്മർദ്ദംചെലുത്തിയാൽ ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താം എന്...

ഓൺലൈൻ ക്ലാസുകളെത്താത്ത ​ഗ്രാമം, കുഞ്ഞുങ്ങൾക്ക് ക്ലാസെടുത്ത് പതിനൊന്നുകാരി

ഓൺലൈൻ ക്ലാസുകളെത്താത്ത ​ഗ്രാമം, കുഞ്ഞുങ്ങൾക്ക് ക്ലാസെടുത്ത് പതിനൊന്നുകാരി By Web Team First  ഇങ്ങനെയൊരു സൗജന്യ ക്ലാസ് നടക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോള്‍ ഗ്രാമത്തിലെ മറ്റ് രക്ഷിതാക്കളും മക്കളെ ദീപികയുടെ ക്ലാസുകളിലേക്കയച്ച് തുടങ്ങി. പെട്ടെന്ന് തന്നെ കുട്ടികളുടെ എണ്ണം കൂടി.  Get Notification Alerts Allow ഈ കൊവിഡ് മഹാമാരി ലോകത്തെയാകെ നിശ്ചലമാക്കിയിരിക്കുകയാണ്. തൊഴിലില്ലായ്മയും തൊഴിലെടുക്കാനാവാത്തതുമെല്ലാം മനുഷ്യരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നു. വിദ്യാര്‍ത്ഥികളുടെ കാര്യവും മറിച്ചല്ല. വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാതായതോടെ പഠനം അവതാളത്തിലായ നിരവധി കുഞ്ഞുങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. റേഞ്ചില്ലാത്തതും ഫോണില്ലാത്തതുമായ അനേകം കുഞ്ഞുങ്ങളാണ് വിദ്യാഭ്യാസത്തിന് പുറത്ത് നില്‍ക്കുന്നത്.  {"uid":0.7575450049860237,"hostPeerName":"https://www.asianetnews.com","initialGeometry":"{\"windowCoords_t\":0,\"windowCoords_r\":393,\"windowCoords_b\":655,\"windowCoords_l\":0,\"frameCoords_t\":155...