Skip to main content

Posts

Showing posts from August, 2021

വിമുക്തഭടൻമാരുടെ മക്കൾക്ക് ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളർഷിപ്പ്; പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ*

വിമുക്തഭടൻമാരുടെ മക്കൾക്ക് ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളർഷിപ്പ്; പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ*   ▂ തിരുവനന്തപുരം : വിമുക്തഭടൻമാരുടെ മക്കൾക്ക് 2021-22 അദ്ധ്യയന വർഷത്തേക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.  2020-21 അദ്ധ്യയനവർഷത്തെ വാർഷിക പരീക്ഷയിൽ ആകെ 50 ശതമാനം മാർക്ക് ലഭിച്ച, പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. വിമുക്തഭടന്റെ / വിധവയുടെ / രക്ഷകർത്താവിന്റെ വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയിൽ താഴെയായിരിക്കണം.  പൂരിപ്പിച്ച അപേക്ഷകൾ 10,11,12 ക്ലാസ്സിലുള്ളവർ നവംബർ 30 ന് മുൻപും, ബാക്കിയുള്ളവർ ഡിസംബർ 31 ന് മുൻപും ജില്ലാ സൈനിക ക്ഷേമ ഓഫീസുകളിൽ സമർപ്പിക്കണം.  അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം.  www.sainikwelfarekerala.org യിൽ ഡൗൺലോഡ് ആപ്ലിക്കേഷൻ ഫോമിൽ നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം. ▂

വൈവിധ്യപൂര്ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം

ഭാരതത്തിലെ ഭൗമ സൂചികാങ്കിത വാഴപ്പഴങ്ങൾ.        ലോകത്ത് ഏറ്റവും കൂടുതൽ വാഴപ്പഴം ഉൽപ്പാദിപ്പിക്കുന്നത് മറ്റാരുമല്ല, നമ്മൾ തന്നെ. 30 ദശലക്ഷം ടൺ. രണ്ടാം സ്ഥാനത്തുള്ള ചൈനയൊക്കെ ബഹുദൂരം പിന്നിൽ ആണ്.  ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നീ വന്കരകളിൽ ആണ് വാഴകൃഷി കേന്ദ്രീകരിച്ചിരിക്കുന്നത്.  വൈവിധ്യപൂര്ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം  1.ചങ്ങാലിക്കോടൻ  കൈരളിയുടെ സ്വന്തം കാഴ്ചക്കുല. മച്ചാട് മലയിൽ നിന്നുത്ഭവിക്കുന്ന വടക്കാഞ്ചേരി പുഴയുടെ എക്കൽ അടിഞ്ഞ തലപ്പിള്ളി താലൂക്കിന്റെ ഭാഗങ്ങളായ ചെങ്ങഴിക്കോട്, മുണ്ടത്തിക്കോട്, കോട്ടപ്പുറം, വേലൂർ, പൂത്തുരുത്തി, എരുമപ്പെട്ടി, നെല്ലുവായ്, കരിയന്നൂർ, കടങ്ങോട് എന്നീ പ്രദേശങ്ങളിൽ പാരമ്പരാഗതമായി കൃഷി ചെയ്തു വരുന്ന നേന്ത്രൻ ഇനം. ഉരുണ്ട് ഏണുകളില്ലാത്ത നീണ്ട മഞ്ഞയിൽ ചുവപ്പ് രാശിയുള്ള കായ്കൾ. ജൈവ രീതിയോട് ആഭിമുഖ്യം പുലർത്തുന്നു. പടലകൾ വിരിഞ്ഞു കഴിഞ്ഞാലും കൂമ്പ് ( കുടപ്പൻ) ഒടിച്ചു...

പ്ലസ് വൺ ഏകജാലക പ്രവേശനം

പ്ലസ് വൺ ഏകജാലക പ്രവേശനം  *ഓൺലൈൻ അപേക്ഷ നൽകാനുള്ള ലിങ്ക് 👇*    https://www.hscap.kerala.gov.in/ ​​ *മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് അനുവദിച്ച 10% റിസേർവേഷൻ(EWS), ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?*  🔰 സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ ആകെ സീറ്റിന്റെ 10% സീറ്റുകൾ  EWS ന് വേണ്ടി സംവരണം ചെയ്തിരിക്കുന്നു.   🔰 കുടുംബ വാർഷിക വരുമാനം 4 ലക്ഷം രൂപയോ അതിൽ താഴയോ ഉള്ള ജനറൽ വിഭാഗത്തിൽ ഉള്ളവർ മാത്രം അപേക്ഷിക്കാം. 🔰 Anthyodaya Annayojana (AAY) / Priority House Holds (PHH) വിഭാഗങ്ങളിൽപെടുന്ന റേഷൻ കാർഡ് ഉള്ളവർ മറ്റ് മാനദണ്ഡങ്ങൾ പരിഗണിക്കാതെ  അർഹരാണ്. ഇതിനായി വില്ലേജ് ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ്(Annexure 1) ഹാജരാക്കണം. കൂടാതെ വാർഷിക വരുമാനം രേഖപ്പെടുത്തിയ Annexure 2 കൂടി ഹാജരാക്കണം. 🔰 10% റിസേർവേഷൻ അർഹതയുള്ളവർ വില്ലേജ് ഓഫിസർ നൽകുന്ന Annexure 1/Annexure 2 ലഭിച്ച ശേഷം ഓൺലൈൻ അപേക്ഷ നൽകാം. 🔰 Annexure 1 & 2  സമർപ്പിക്കേണ്ടവർ 2 പാസ്പോർട്ട് സൈസ് ഫോട്ടോ കൂടി കരുതുക.

സ്നേഹയാനം: ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്ക് സൗജന്യ ഇലക്ട്രിക് ഓട്ടോ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു

സ്നേഹയാനം: ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്ക് സൗജന്യ ഇലക്ട്രിക് ഓട്ടോ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു  _ഓട്ടിസം, സെറിബ്രൽ പാൾസി ബുദ്ധിമാന്ദ്യം മൾട്ടിപ്പിൾ ഡിസബിലിറ്റി തുടങ്ങിയ രോഗങ്ങൾ ബാധിച്ചവരുടെ അമ്മമാരിൽ വിധവകളും ഭർത്താവ് ഉപേക്ഷിച്ചവരും ആയവർക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനായി ഇലക്ട്രിക് ഓട്ടോറിക്ഷ സൗജന്യമായി നൽകുന്നു_  *അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി :31/08/2021*  കൂടുതൽ അറിയുവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://bit.ly/3xoOCBi പരമാവധി ഷെയർ ചെയ്യൂ.. എല്ലാവർക്കും ഉപകാരം ആകട്ടെ

വയനാട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ‘നിയമഗോത്രം’ എന്ന പേരിലൊരുക്കിയ പരിശീലന പദ്ധതിയുടെ വിജയമാണിത്. എല്ലാ പഠന സൗകര്യങ്ങളുമുള്ള വിദ്യാർഥികൾ പോലും വിജയിക്കാൻ പ്രയാസപ്പെടുമ്പോൾ കാട്ടുനായ്ക്ക, പണിയ വിഭാഗത്തിലെ മിടുക്കർ നേടിയ വിജയത്തിനു തിളക്കമേറെ.

കണ്ടുപഠിക്കൂ- ‘ക്ലാറ്റി’ൽ ആദിവാസി വിദ്യാർഥികളുടെ വിജയഗാഥ By: കെ.പി.സഫീന മനോരമ ഓൺലൈൻ വയനാട്ടിലെ ഗോത്ര വിഭാഗങ്ങളിൽനിന്നുള്ള 9 വിദ്യാർഥികളാണ് ഇക്കുറി ‘ക്ലാറ്റ്’ പ്രവേശനപരീക്ഷ വിജയിച്ച് ദേശീയ നിയമ സർവകലാശാലകളിൽ ചേരുന്നത്. ഒരുപക്ഷേ രാജ്യത്തു തന്നെ ആദ്യമായാണ് ഒരേ ജില്ലയിൽനിന്ന് ഇത്രയേറെ ആദിവാസി വിദ്യാർഥികൾ ഒരുമിച്ചു ദേശീയ നിയമ സർവകലാശാലകളിലെത്തുന്നത്. വയനാട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ‘നിയമഗോത്രം’ എന്ന പേരിലൊരുക്കിയ പരിശീലന പദ്ധതിയുടെ വിജയമാണിത്. എല്ലാ പഠന സൗകര്യങ്ങളുമുള്ള വിദ്യാർഥികൾ പോലും വിജയിക്കാൻ പ്രയാസപ്പെടുമ്പോൾ കാട്ടുനായ്ക്ക, പണിയ വിഭാഗത്തിലെ മിടുക്കർ നേടിയ വിജയത്തിനു തിളക്കമേറെ. പട്ടികവർഗ വിദ്യാർഥികൾക്കുള്ള റസിഡൻഷ്യൽ സ്കൂളുകളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 27 വിദ്യാർഥികൾക്കു മൂന്നു മാസത്തെ പരിശീലനമാണു നൽകിയത്. കഴിഞ്ഞ വർഷം ആദ്യമായി നൽകിയ പരിശീലനത്തിലൂടെ ഒരാൾ കൊച്ചിയിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (നുവാൽസ്) പ്രവേശനം നേടിയിരുന്നു. ഇതിന്റെ ആവേശത്തിലാണ് ഈവർഷം പരിശീലനം വിപുലമാക്കിയത്. എം.മൃദുല, ആർ.ജി. അയന, പി. ശ്രീക്കുട്ടി, എ. അമ്മു, കെ...

മാറും, സർട്ടിഫിക്കറ്റ് രാജ്; എന്തിനുമേതിനും സർട്ടിഫിക്കറ്റ് വേണ്ട,പകരം സത്യവാങ്മൂലം!

മാറും, സർട്ടിഫിക്കറ്റ് രാജ്; എന്തിനുമേതിനും സർട്ടിഫിക്കറ്റ് വേണ്ട,പകരം സത്യവാങ്മൂലം ▂▂ തിരുവനന്തപുരം ∙ ജനങ്ങളോട് എന്തിനുമേതിനും സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന രീതി അവസാനിപ്പിക്കാൻ സർ‌ക്കാർ തീരുമാനിച്ചു. പകരം അപേക്ഷകർ സ്വയം തയാറാക്കുന്ന സത്യവാങ്മൂലം മതി. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായിരിക്കെ ഭരണപരിഷ്കാര കമ്മിഷൻ സമർപ്പിച്ച അഞ്ചാം റിപ്പോർട്ടിലെ നിർദേശം അംഗീകരിച്ചാണു മാറ്റം. പരീക്ഷയ്ക്കോ ജോലിക്കോ അപേക്ഷിക്കുമ്പോൾ പിഎസ്‌സിയും മറ്റു വകുപ്പുകളും സർട്ടിഫിക്കറ്റ് ആവശ്യപ്പെടരുത്. തിരഞ്ഞെടുക്കപ്പെടുകയോ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയോ ചെയ്യുമ്പോൾ സർട്ടിഫിക്കറ്റ് ചോദിച്ചാൽ മതിയെന്നും ചീഫ് സെക്രട്ടറി വിളിച്ച വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിൽ തീരുമാനിച്ചു. ഓരോ വകുപ്പും പല ആവശ്യങ്ങൾക്കായി നൽകുന്ന സർട്ടിഫിക്കറ്റുകളുടെ എണ്ണം വെട്ടിക്കുറയ്ക്കണം. ഇതിനു മുന്നോടിയായി ഇപ്പോൾ നൽകുന്ന സർട്ടിഫിക്കറ്റുകളുടെ പട്ടിക തയാറാക്കണം. തുടർന്ന് സർട്ടിഫിക്കറ്റ് നൽകുന്ന വകുപ്പും അവ സ്വീകരിക്കുന്ന വകുപ്പുകളും തമ്മിൽ ആശയവിനിമയം നടത്തി ഒഴിവാക്കാവുന്നവയുടെ പട്ടിക തയാറാക്കണം. ഓൺലൈൻ സംവിധാനമായ ഡിജിലോക...

സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ് 870 മെട്രിക് ടണ്‍ ഓക്‌സിജന്‍ കരുതല്‍ ശേഖരം തിരുവനന്തപുരം: സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചൊവ്വാഴ്ച രാവിലെ വിളിച്ചിട്ടുണ്ട്. കോവിഡ് കാലത്താണ് മറ്റൊരു ഓണക്കാലം കൂടിയെത്തിയത്. എല്ലാക്കാലത്തും അടച്ചിടാന്‍ സാധിക്കില്ല. ജീവനും ജീവിതോപാധിയും ഒരുപോലെ സംരക്ഷിക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. അതിനാലാണ് കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ കുറച്ചത്. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. കുറേ പേര്‍ അത് പാലിക്കുന്നതായി കണ്ടു. എന്നാല്‍ പലയിടങ്ങളിലും ആള്‍ത്തിരക്കുണ്ടാകുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ വലിയ ഭീഷണിയിലാണ് പല പ്രദേശങ്ങളും. മാത്രമല്ല മൂന്നാം തരംഗത്തിന്റെ ഭീഷണിയുമുണ്ട്. അതിനാല്‍ തന്നെ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുമ്പോള്‍ എല്ലാവരും ഒരുപോലെ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വ്യക്തമ...

ശാരീരികമായ പല അസ്വസ്ഥതകള്‍ക്കും പരിഹാരം 'ചൂടുവെള്ളം.

ശാരീരികമായ പല അസ്വസ്ഥതകള്‍ക്കും പരിഹാരം 'ചൂടുവെള്ളം. ശാരീരികമായ പല അസ്വസ്ഥതകള്‍ക്കും ചൂടുവെള്ളം കുടിക്കുന്നത് പരിഹാരമാണ്. സാധാരണ ചുമയേയും ജലദോഷത്തേയും നേരിടാന്‍ ചൂടുവെള്ളത്തിനു കഴിയും. ഇത് ശരീര പോഷണത്തിനും കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കും. ആര്‍ത്തവ ദിവസങ്ങളില്‍ അതിരാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. തൊണ്ടവേദനക്കും ചൂടുവെള്ളം ഉത്തമ പരിഹാരമാണ്. ചൂടുവെള്ളത്തില്‍ അല്‍പ്പം ചെറുനാരങ്ങ പിഴിഞ്ഞ് വെറുംവയറ്റില്‍ കഴിക്കുന്നത് അമിതവണ്ണം ഇല്ലാതാക്കാന്‍ സഹായിക്കും.ദഹനപ്രക്രിയയിലെ പ്രശ്‌നങ്ങള്‍ പല ഉദരരോഗങ്ങള്‍ക്കും കാരണമാകും. ശരിയായ ദഹനത്തിന് ചൂടുവെള്ളം മികച്ച പരിഹാരമാണ്. പലരും നേരിടുന്ന പ്രശ്‌നമാണ് മലബന്ധം. ശരിയായ ശോതനക്ക് ചൂടുവെള്ളം സഹായകമാണ്. ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തില്‍ കലരുന്ന വിഷാoശങ്ങളാണ് പല രോഗങ്ങള്‍ക്കും കാരണമാകുന്നത്

ഇന്ത്യയിൽ വരുന്നു ആദാനിയുടെ സൂപ്പര്‍ ആപ്! കാണാന്‍ പോകുന്നത് മറ്റൊരു ടെക് പോരാട്ടം

ഇന്ത്യയിൽ വരുന്നു ആദാനിയുടെ സൂപ്പര്‍ ആപ്! കാണാന്‍ പോകുന്നത് മറ്റൊരു ടെക് പോരാട്ടം       രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളെല്ലാം സൂപ്പര്‍ ആപ്പുകള്‍ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണെന്നു വാര്‍ത്ത. ഈ രംഗത്തെ ബിസിനസ് താത്പര്യം ഇപ്പോൾ അറിയിച്ചിരിക്കുന്നത് അദാനി ഗ്രൂപ്പാണ്. എന്താണ് സൂപ്പര്‍ ആപ്? ഈ മേഖലയില്‍ ആര്‍ക്കായിരിക്കും മേല്‍ക്കോയ്മ? തുടങ്ങി കാര്യങ്ങൾ പരിശോധിക്കാം.  ∙ അദാനിയുടെ ആഗ്രഹങ്ങള്‍ ലോകത്തെ ഏറ്റവും സ്വാധീനശകതിയുള്ളതും ലാഭകരവുമായ സൂപ്പര്‍ ആപ് സൃഷ്ടിക്കണമെന്നതാണ് അദാനിയുടെ ലക്ഷ്യം. നമ്മള്‍ ഡിജിറ്റല്‍ ലോകത്തെ ഫെറാറി (Ferrari) ആകണമെന്നും ഇന്ത്യയിലെ ഓരോ മനുഷ്യനും വേണ്ടിയുള്ള സൂപ്പര്‍ ആപ് ഡിസൈന്‍ ചെയ്യണമെന്നുമാണ് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തന്റെ ഉദ്യോഗസ്ഥരോട് പറഞ്ഞത്. അദാനി ഡിജിറ്റല്‍ ലാബ്‌സിലെ ഏകദേശം എണ്‍പതോളം യുവ ജോലിക്കാരെ അഭിസംബോധന ചെയ്തു നടത്തിയ സംഭാഷണത്തിലാണ് സൂപ്പര്‍ ആപ്പിനെക്കുറിച്ച് മേധാവി വാചാലനായത്. നിലവില്‍ കമ്പനിയുടെ സേവനങ്ങള്‍ ഉപയോഗിക്കുന്നവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതായിരിക്കും തുടക്കത്തില്‍ ആപ് ലക്ഷ്യമിടുക. ∙ നിയന്ത്രണം മകനും ...

ഡാര്‍ക് വെബിലുടെ മയക്കുമരുന്നു കള്ളക്കടത്ത്, കണ്ടെത്തി ബെംഗളൂരു പൊലീസ്

ഡാര്‍ക് വെബിലുടെ മയക്കുമരുന്നു കള്ളക്കടത്ത്, കണ്ടെത്തി ബെംഗളൂരു പൊലീസ് കടപ്പാട് : ടെക് ക്യാപ്സ്യൂൾസ്  Photo: Shutterstock       ഇന്റര്‍നെറ്റിലെ അധോലോകമായ ഡാര്‍ക് വെബിലൂടെയുള്ള മയക്കുമരുന്ന് കള്ളക്കടത്ത് ബെംഗളൂരു പൊലീസ് കണ്ടത്തി പ്രതികളെ അറസ്റ്റ് ചെയ്തു. സേര്‍ച്ച് എൻജിനുകള്‍ക്കു പോലും പ്രവേശിക്കാന്‍ സാധിക്കാത്ത ഇന്റര്‍നെറ്റ് ലോകമാണ് ഡാര്‍ക്‌വെബ് അല്ലെങ്കില്‍ ഡാര്‍ക് നെറ്റ്. ഇവിടെ നടക്കുന്ന ഇടപാടുകാര്‍ക്ക് തമ്മില്‍ തമ്മില്‍ അറിയാന്‍ പോലും സാധിക്കണമെന്നില്ല. ഇതിനാല്‍ തന്നെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ താവളമായി മാറുകയാണ് ഡാര്‍ക് വെബ്. മയക്കുമരുന്ന്, മോഷ്ടിച്ച ഡേറ്റ, ഹാക്കിങ്ങിനുള്ള സോഫ്റ്റ്‌വെയര്‍ തുടങ്ങിയവ മുതല്‍ പോണോഗ്രഫി വരെ ഇവിടെ വ്യാപാരം നടത്തുന്നു. വിവരങ്ങള്‍ ചോരാതിരിക്കാന്‍ ക്രിപ്‌റ്റോകറന്‍സി വഴിയുള്ള പണമടയ്ക്കലിനാണ് ഡാര്‍ക് വെബില്‍ ഏറ്റവും സ്വീകാര്യത. ഇത്തരം ഒരു ലോകത്തേക്ക് കടന്നു കയറാനായ ബെംഗളൂരു പൊലിസിന് ഇപ്പോള്‍ ഡാര്‍ക് വെബ് നിരീക്ഷണ യൂണിറ്റ് പോലുമുണ്ട്. ഇതിനെല്ലാം തുടക്കമിട്ടത് രാഹുല്‍ തുളസിറാം എന്ന 28-കാരനായ ബിസിനസുകാരന്‍ നഗരത്തിലേക്ക് ധാരാളമായി എന്‍എസ്ഡി ...

ചുവന്ന മുണ്ടു വീശി തീവണ്ടി നിർത്തിച്ചു; അഞ്ചു കുട്ടികൾ പിടിയിൽ

ചുവന്ന മുണ്ടു വീശി തീവണ്ടി നിർത്തിച്ചു; അഞ്ചു കുട്ടികൾ പിടിയിൽ കടപ്പാട് : മാതൃഭൂമി. പ്രതീകാത്മകചിത്രം| Photo: Mathrubhumi    തിരൂർ: കുളത്തിൽ കുളിക്കാൻപോയ കുട്ടികളിൽ ഒരാൾ ഉടുത്ത ചുവന്ന മുണ്ടു വീശി തീവണ്ടി നിർത്തിച്ചു. കളി കാര്യമായതോടെ പോലീസ് അഞ്ചുപേരെയും പിടികൂടി. തിരൂർ റെയിൽവേസ്റ്റേഷന് സമീപമാണ് സംഭവം. നിറമരുതൂർ മങ്ങാട് ഭാഗത്തുനിന്ന് തിരൂർ റെയിൽസ്റ്റേഷന് സമീപം തുമരക്കാവ് ക്ഷേത്രത്തിനടുത്ത് കുളത്തിൽ കുളിക്കാൻപോയ പ്രായപൂർത്തിയാകാത്ത അഞ്ച് കുട്ടികളാണ് പുലിവാലുപിടിച്ചത്. കുട്ടികളിലൊരാൾ തുമരക്കാവ് വെച്ച് കോയമ്പത്തൂർ മംഗലാപുരം എക്സ്പ്രസ് കടന്നു പോകുമ്പോൾ, ഉടുത്ത ചുവന്ന മുണ്ടഴിച്ച് പാളത്തിനടുത്തു നിന്ന് വീശുകയായിരുന്നു. അപകടസാധ്യത സംശയിച്ച ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ട് വണ്ടിനിർത്തി. ഉടനെ കുട്ടികൾ ഓടിരക്ഷപ്പെട്ടു. അഞ്ചുമിനിറ്റ് തീവണ്ടി നിർത്തിയിട്ടു. വിവരം സ്റ്റേഷൻമാസ്റ്ററെയും റെയിൽവേ സുരക്ഷാസേനയെയും അറിയിച്ചു. റെയിൽവേ സുരക്ഷാസേന എസ്.ഐ. എം.പി. ഷിനോജ്, എ.എസ്.ഐ. വി.എസ്. പ്രമോദ് എന്നിവർനടത്തിയ അന്വേഷണത്തിൽ കുട്ടികൾ നിറമരുതൂർ പഞ്ചായത്തിലുള്ളവരാണെന്ന് മനസ്സിലായി. കുട്ടികളെ പിടികൂടുകയു...

ഉറങ്ങിപ്പോയ വിദ്യാലയങ്ങൾ..

ഉറങ്ങിപ്പോയ വിദ്യാലയങ്ങൾ..     വിദ്യാലയങ്ങൾ എന്ന് പറയുമ്പോൾ തന്നെ മനസ്സിലേക്ക് ഓടിയെത്തുന്നത് കൂട്ടമണി അടിക്കുമ്പോ അസംബ്ലിക്കായി ഓടി വന്നു വരി വരിയായി നിൽക്കുന്ന കുട്ടികളെയും... ഇടവേളകളിൽ സ്കൂൾ മുറ്റത്തു ഓടികളിയും വീഴ്ചകളും കരച്ചിലുകളും ഒക്കെയായി ഒരു ബഹളമാണ്...   ചെറിയ കുട്ടി ആയിരുന്നപ്പോ കൂടെ സ്കൂളിൽ പോകാൻ ഒരു മടിയും എനിക്കുണ്ടായിരുന്നില്ല... പഠിക്കാനുള്ള ആഗ്രഹം കൊണ്ടൊന്നുമായിരുന്നില്ല... കൂട്ടുകാരെ കാണാനും നിറയെ സംസാരിക്കാനും... കളിക്കാനും... ചാമ്പക്ക, ലൂബിക്ക, ചെമ്പകപ്പൂ, പുളിങ്കുരു തുടങ്ങിയവ പരസ്പരം പങ്കുവെക്കാനും ഒക്കെ ഉള്ള ഒരു ആവേശം ആയിരുന്നു സത്യത്തിൽ അന്നത്തെ സ്കൂളിൽ പോക്കിന്റെ ഒരേ ഒരു ഉദ്ദേശം..    വർത്താനം പറയുന്നവരുടെ പേരെഴുതുന്ന ഒരു ഏർപ്പാടുണ്ടല്ലോ... ആദ്യത്തെ കൂട്ടത്തിൽ തന്നെ എന്റെ പേരുണ്ടാവും... അതെഴുതി കഴിഞ്ഞാ ഒരു സമാധാനം ആണ് പിന്നെ ധൈര്യമായി വീണ്ടും വീണ്ടും വർത്താനം പറഞ്ഞു കൊണ്ടേ ഇരിക്കലോ.... പ്രോഗ്രസ്സ് കാർഡ് ഒപ്പിടാൻ വരുന്ന അമ്മയോട് ടീച്ചർമാർക് ഒന്നേ പറയാനുണ്ടാവാറുള്ളു... പഠിക്കാൻ മിടുക്കി അല്ലെങ്കിലും വർത്താനം പറയാൻ നല്ല മിടുക്കത്തി...

യുവാക്കൾക്ക് മുറി അനുവദിക്കരുത്'; നിർദേശിച്ച് പൊലീസ്; വെട്ടിലായി ഹോട്ടലുകാർ

യുവാക്കൾക്ക് മുറി അനുവദിക്കരുത്'; നിർദേശിച്ച് പൊലീസ്; വെട്ടിലായി ഹോട്ടലുകാർ കടപ്പാട് : മലയാള മനോരമ       ഓണത്തോടനുബന്ധിച്ച് ഹോട്ടലുകളിൽ നിരീക്ഷണം ശക്തമാക്കി എക്സൈസ് ഉദ്യോഗസ്ഥർ. ഹോട്ടലുകളിൽ ആഘോഷിക്കാനെത്തുന്ന ബാച്ചിലർ സംഘങ്ങളെ നിരീക്ഷിക്കാനും വിവരം അറിയിക്കാനും നർകോട്ടിക്, എക്സൈസ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്. കോട്ടയം കുമരകത്ത് അവധി ആഘോഷിക്കാൻ എത്തുന്ന യുവാക്കൾക്ക് ഈ ദിവസങ്ങളിൽ മുറികൾ അനുവദിക്കരുതെന്ന് പൊലീസ് നിർദ്ദേശിച്ചതായും ഹോട്ടൽ ഉടമകൾ പറയുന്നു.  കൂട്ടമായി യുവാക്കൾ എത്തുന്നത് തടയാനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനുമാണ് നിർദ്ദേശം നൽകിയതെന്നാണ് കുമരകം പൊലീസ് പറയുന്നത്. 10 –12 യുവാക്കൾ കൂട്ടമായി എത്തി ഡിജെ പാർട്ടി നടത്തുന്നത് ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കുടുംബങ്ങൾ വന്ന് മുറിയെടുക്കുന്നതിന് വിലക്കില്ലെന്നും പൊലീസ് പറഞ്ഞു.  അതേസമയം, കോവിഡ് കാലത്ത് കടുത്ത പ്രതിസന്ധിയിലായ വ്യവസായത്തോടു സർക്കാരിന്റെ ഭാഗത്തുനിന്നുതന്നെ ഇത്തരത്തിൽ നീക്കം ഉണ്ടാകുന്നതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.  പൊലീസിന്റെ നിർദ്ദേശത്തെ തുടർന്ന്...

ഓണം വിപണിയിൽ പൂവിന് തീ വില

ഓണം വിപണിയിൽ പൂവിന് തീ വില ഓണം വിപണിയിൽ പൂവിന് തീ വില. കഴിഞ്ഞ വർഷത്തേക്കാൾ പൂവിന് ഇരട്ടിവിലയാണ് വിപണിയിൽ. ഒരു കിലോ ജമന്തിക്ക് 500 രൂപയാണ്. റോസിന് 600 രൂപയായി. വയലറ്റ് പൂവിന് കിലോയ്ക്ക് 700 രൂപയാണ് വില. പൂവില ഉയരാൻ ഒരു കാരണം മഴയാണ്. മറ്റൊന്ന് കൊവിഡ് തന്നെ. കൊവിഡ് കാരണം ആർക്കും വരാനും പോകാനുമൊന്നും സാധിക്കുന്നില്ല. മുൻപ് നൂറ് കച്ചവടക്കാർ പൂവിനായി പോവുമായിരുന്നുവെങ്കിൽ ഇന്ന് പത്തായി ചുരുങ്ങി. അവർ കൊണ്ടുവരുന്ന പൂക്കളാണ് വിൽപനയ്ക്കായി വയ്ക്കുന്നത്. ഓണപ്പൂക്കളത്തിനായി കൂടുതലും ഉപയോ​ഗിക്കുന്നത് ജമന്തിയും വയലറ്റ് പൂവും തന്നെയാണ്. ഈ പൂക്കൾക്ക് വില കൂടുന്നത് സാധാരണക്കാരന് പൂക്കളമൊരുക്കുന്നതിന് പ്രതിസന്ധിയാകും. പൂക്കളത്തിനായി ഉപയോ​ഗിച്ചുവരുന്ന മറ്റ് പൂക്കളായ ബന്ദി, മുല്ല തുടങ്ങിയവയ്ക്കും വില ഇരട്ടി തന്നെ.

75 സ്വതന്ത്ര വർഷങ്ങളുടെ തിളക്കത്തിലാണ് നമ്മളും നമ്മുടെ രാജ്യവും. ഉള്ളിൽ പാറുന്ന മൂവർണക്കൊടിയിലേക്ക് അഭിമാനത്തോടെ നോക്കുമ്പോൾ, ആരാണ് ഈ ‘നമ്മൾ’ എന്ന വിങ്ങൽ നെ‍ഞ്ചിൽ ഒരു ചൂണ്ടക്കൊളുത്തിടുന്നു. ആരാണ് ഇന്ത്യയുടെ അവകാശികൾ എന്ന ചോദ്യം തല്ലിയലച്ചെത്തുന്ന മലവെള്ളം പോലെ കാൽചുവട്ടിലെ മണ്ണെടുക്കുന്നു.

സ്ത്രീകളെ നഗ്നരാക്കുക, മൂത്രം കുടിപ്പിക്കുക, തുപ്പിയ ഭക്ഷണം കഴിപ്പിക്കുക... കാണുന്നില്ലേ നാം ഇതൊന്നും! കടപ്പാട് : ഗായത്രി ജയരാജ്   August 20, 2021 01:22 PM IST ചിത്രം. സജാദ് ഹുസൈൻ. എഎഫ്പി       75 സ്വതന്ത്ര വർഷങ്ങളുടെ തിളക്കത്തിലാണ് നമ്മളും നമ്മുടെ രാജ്യവും. ഉള്ളിൽ പാറുന്ന മൂവർണക്കൊടിയിലേക്ക് അഭിമാനത്തോടെ നോക്കുമ്പോൾ, ആരാണ് ഈ ‘നമ്മൾ’ എന്ന വിങ്ങൽ നെ‍ഞ്ചിൽ ഒരു ചൂണ്ടക്കൊളുത്തിടുന്നു. ആരാണ് ഇന്ത്യയുടെ അവകാശികൾ എന്ന ചോദ്യം തല്ലിയലച്ചെത്തുന്ന മലവെള്ളം പോലെ കാൽചുവട്ടിലെ മണ്ണെടുക്കുന്നു.  ഇവിടെ ജനിച്ചവരെല്ലാം, ഈ മണ്ണിനെ ‘അമ്മ’ യായി കണ്ടവരെല്ലാം – അവരെല്ലാമാണ് ഈ മണ്ണിന്റെ നാഥർ എന്ന് ഉറക്കെവിളിച്ചു പറയണമെന്നുണ്ട്. പക്ഷേ, എങ്ങനെ നുണ പറയും? ദലിതരെയും ആദിവാസികളെയും ഇപ്പോഴും പുറമ്പോക്കിൽ നിർത്തുമ്പോൾ നമ്മളെങ്ങനെ നമ്മളാകും? ജാതി, മത, സമുദായ, ദേശ ഭേദങ്ങളില്ലാതെ ഒരേയൊരിന്ത്യ, ഒരൊറ്റ ജനത എന്നു പറയാത്തിടത്തോളം ഇന്ത്യയെങ്ങനെ ഇന്ത്യയാകും?  അതെ, ബ്രിട്ടിഷുകാരിൽനിന്നു ജീവൻ കൊടുത്തു സ്വാതന്ത്ര്യം നേടിയെങ്കിലും നമുക്കു സ്വയം ചങ്ങലകൾ അഴിക്കാനായിട്ടില്ല. ജാതിയുടെ പേരിലുള്...

രാജ്യത്ത് കുട്ടികൾക്കുള്ള വാക്സിനേഷൻ ഉടനില്ല

രാജ്യത്ത് കുട്ടികൾക്കുള്ള വാക്സിനേഷൻ ഉടനില്ല   രാജ്യത്ത് കുട്ടികൾക്കുള്ള വാക്സിനേഷൻ ഉടൻ ആരംഭിക്കില്ല. മുതിർന്നവർക്കുള്ള വാക്സിനേഷൻ രാജ്യത്ത് പൂർത്തിയായ ശേഷം മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തിരുമാനിച്ചു. അടുത്ത വർഷം മാർച്ച് മുതൽ മാത്രമേ രാജ്യത്ത് കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങു. നിലവിലെ സാഹചര്യത്തിൽ ഡിസംബറോടെ രാജ്യത്ത് കുട്ടികൾക്കായുള്ള നാല് വാക്സിനുകൾക്ക് അനുമതി ലഭിക്കും. വിദേശ രാജ്യങ്ങളിൽ ഉപയോഗത്തിനായി അനുമതി ലഭിച്ച വാക്സിനുകൾക്കാണ് രാജ്യത്ത് ആദ്യം അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുക. സൈഡസ് കാഡിലയുടെ കൊവിഡ് വാക്സിന് ഒഗസ്റ്റ് അവസാനം അനുമതി നൽകും. 12-18 വയസ്സുകൾക്ക് ഇടയിലുള്ള കുട്ടികൾക്കാകും ഈ വാക്സിൻ നൽകാനാകുക. 2 വയസ്സിനും 18 വയസ്സിനും ഇടയിലുള്ളവർക് നൽകാനുള്ള ഭാരത് ബയോടെക്കിന്റെ വാക്സിന് സെപ്റ്റംബറിൽ അനുമതി ലഭിക്കും. ജെനോവാ ഫാർമസ്യൂട്ടിക്കൾസിന്റെ എം.എൻ.ആർ.എ വാക്സിന് പ്രത്യേക പരിശോധന ഇല്ലാതെയും കുട്ടികളിൽ ഉപയോഗനുമതി നൽകും. സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിയ്ക്കുന്ന നോവാക്സിന്റെ വാക്സിൻ കോവാവാക്സ് (Covavax ) ന് ഡിസംബറിൽ ആകും അനുമതി ലഭിക്കുക. നാല് വാക്സിനുകൾ ലഭ്യമാകുന്...

മലയാളികള്‍ വായിച്ചിരിക്കേണ്ട മലയാളത്തിലെ പ്രധാനപ്പെട്ട സാഹിത്യകൃതികളെ കുറിച്ച് ചോദിച്ചപ്പോള്‍ എഴുത്തുകാരനും വയലാര്‍- കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ടി.ഡി. രാമകൃഷ്ണന്‍ നിര്‍ദേശിച്ച അഞ്ച് പുസ്തകങ്ങള്‍ അതിന്‍റെ വിവരണത്തോടു കൂടി വായനക്കാര്‍ക്കായി പങ്കു വയ്ക്കുന്നു.

മലയാളികള്‍ വായിച്ചിരിക്കേണ്ട മലയാളത്തിലെ പ്രധാനപ്പെട്ട സാഹിത്യകൃതികളെ കുറിച്ച്  ചോദിച്ചപ്പോള്‍ എഴുത്തുകാരനും വയലാര്‍- കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ടി.ഡി. രാമകൃഷ്ണന്‍  നിര്‍ദേശിച്ച  അഞ്ച് പുസ്തകങ്ങള്‍ അതിന്‍റെ വിവരണത്തോടു കൂടി വായനക്കാര്‍ക്കായി പങ്കു വയ്ക്കുന്നു. 1. ഗുരുസാഗരം- ഒ.വി വിജയന്‍ മലയാള സാഹിത്യത്തില്‍ ആധുനികതക്ക് അടിത്തറ പാകിയ ഒ.വി വിജയന്റെ ശ്രദ്ധേയമായ നോവലാണ് ഗുരുസാഗരം. സനാതനമായ ഊര്‍ജ്ജം ജൈവരൂപങ്ങളിലൂടെ സഫലീകരിക്കുന്ന പ്രയാണവും പരിണാമവുമാണ് ഗുരു. മനുഷ്യനും മനുഷ്യനുമായുള്ള സമസ്ത സമ്പര്‍ക്കങ്ങളിലും, എന്തിന് മനുഷ്യനും പ്രകൃതിയും മൃഗവും ചരിത്രസംഭവങ്ങളുമായുള്ള കൂട്ടായ്മകളില്‍ പോലും ഗുരു അന്തര്‍ലീനനാണ്. ബംഗ്ലാദേശിലെ യുദ്ധം റിപ്പോര്‍ട്ടു ചെയ്യുവാന്‍ ചെല്ലുന്ന കുഞ്ഞുണ്ണി കാണുന്നത് ഈ അദ്ധ്യയനത്തിന്റെ മഹാമഹമാണ്. ശിഥിലമായ കുടുംബത്തിന്റെ വേദനയിലൂടെയും പ്രണയനൈരാശ്യത്തിലൂടെയും നിരവധി ദുഃഖദൃശ്യങ്ങളിലൂടെയും കടന്നുപോകുന്ന കുഞ്ഞുണ്ണി ഒരു ഗുരുവിനെ തേടുന്നു. കല്യാണി എന്ന കുട്ടി അയാളുടെ ഗുരുവായിത്തീരുന്നു; എല്ലാം വെടിഞ്ഞ് തറവാട്ടു വീട്ടിലേക്ക് തിരിച്ചെത്തുന്ന ...

അവൻ എന്നെ "അമ്മ" എന്ന് വിളിച്ചു ആദ്യമായി. അതൊരു ഓഗസ്റ്റ് 12 ആയിരുന്നു.

അവൻ എന്നെ "അമ്മ" എന്ന് വിളിച്ചു ആദ്യമായി. അതൊരു ഓഗസ്റ്റ് 12 ആയിരുന്നു.  *ഒറ്റയ്ക്ക് അവനെയും എടുത്തു ഞാൻ ഹോസ്പിറ്റലുകൾ കയറിയിറങ്ങി. ഓട്ടിസം.. . ജീവിതം അവിടെ തീർക്കാൻ പോലും തീരുമാനിച്ച ദിവസങ്ങൾ*  മാതൃത്വത്തെക്കുറിച്ച് ഒരമ്മ എഴുതിയ ഹൃദ്യമായ കുറിപ്പ് വൈറലാവുകയാണ്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ അമ്മയാകുന്നതിനെ കുറിച്ച് ആഗ്രഹിച്ചിരുന്നതായി സോഷ്യൽ മീഡിയയിലൂടെ തുറന്ന് പറയുകയാണ് സിൻസി. ആഗ്രഹിച്ച് ലഭിച്ച കുഞ്ഞിന് ഓട്ടിസമാണെന്ന് അറിഞ്ഞപ്പോഴുണ്ടായ അവസ്ഥയെ തരണം ചെയ്തതിനെ കുറിച്ചും സിൻസി പങ്കുവച്ച കുറിപ്പിൽ പറയുന്നു.  *സിൻസിയുടെ കുറിപ്പ്:*  നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയം. സാറാമ്മ ടീച്ചർ പുസ്തകം ഒക്കെ മടക്കി വച്ച് ഒരു ചോദ്യം കുട്ടികളോടായി ചോദിച്ചു. നിങ്ങള്‍ക്ക് ആരാകാൻ ആണ് ഇഷ്ടം. ഓരോരുത്തരായി അവരുടെ ആഗ്രഹങ്ങൾ പറഞ്ഞു തുടങ്ങി. എന്റെ ഊഴം വന്നപ്പോൾ ഒരു മടിയും ഇല്ലാതെ ഞാൻ പറഞ്ഞു. *എനിക്ക് “അമ്മ” ആയാൽ മതി.*  ക്ലാസ്സിൽ ഒരു കൂട്ട ചിരി ആയിരുന്നു.അക്കാലത്തു വീട്ടിലെ പൂച്ചക്കുഞ്ഞുങ്ങൾ ആയിരുന്നു എന്റെ മക്കൾ. ക്ലാസ്സിലെ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങുന്ന ചേച്ചി ഉണ്ടായിട്ടും ഞാൻ...

മാവോയിസ്റ്റുകളുടെ മടയിൽ ഡ്യൂട്ടിക്ക് പോയ നിസ; ആരും സല്യൂട്ട് ചെയ്യുന്ന ധീരത

മാവോയിസ്റ്റുകളുടെ മടയിൽ ഡ്യൂട്ടിക്ക് പോയ നിസ; ആരും സല്യൂട്ട് ചെയ്യുന്ന ധീരത By ആത്മജ വർമ തമ്പുരാൻ മനോരമ ഓൺലൈൻ കോട്ടയം • മാവോയിസ്റ്റുകളുടെ മടയിൽ ഡ്യൂട്ടിക്ക് പോവുക.! ദൗത്യം നിർവഹിച്ച് മടങ്ങുക. ആരും സല്യൂട്ട് ചെയ്യുന്ന ധീരത. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.എസ്.നിസയാണ് (നിഷ ജോഷി) ഈ സാഹസിക ദൗത്യം വിജയകരമായി നിർവഹിച്ചത്. പെൺകുട്ടികളുടെ സംരക്ഷണത്തിനും ഇരകളാകുന്നവരുടെ രക്ഷയ്ക്കുമായി നടത്തിയ സേവനങ്ങളെ മാനിച്ച് അടുത്തിടെ നിഷയ്ക്ക് സ്റ്റേഷനിൽ തന്നെ ചൈൽഡ് ഫ്രണ്ട്​ലി ഓഫിസറുടെയും വിക്ടിം ലെയ്സൺ ഓഫിസറുടെയും അധികചുമതല ലഭിച്ചു. ജാർഖണ്ഡിലെ ലത്തേഹാർ ജില്ലയിൽ മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായ സെറിഡാദ് ഗ്രാമത്തിലേക്കുള്ള യാത്ര നിഷയുടെ മനസ്സിൽ മായാതെയുണ്ട്. വഴിതെറ്റി കോട്ടയത്ത് എത്തിയ ജാർഖണ്ഡ് സ്വദേശി പെൺകുട്ടിയെ മാതാപിതാക്കളെ ഏൽപിക്കാനായിരുന്നു യാത്ര. 2016 ഒക്ടോബറിലാണ് സംഭവം. കുഴിബോംബ് ആക്രമണത്തിൽ അവിടുത്തെ എസ്ഐയും മറ്റു 4 പേരും കൊല്ലപ്പെട്ടതിന്റെ പിറ്റേയാഴ്ചയാണ് ജാർഖണ്ഡിലേക്കുള്ള യാത്ര. അതും ജാർഖണ്ഡ് സർക്കാർ ഒരു ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് ...

ആരോഗ്യകരമായ ജീവിതത്തിന് ശുചിത്വം ഏറെ പ്രാധാന്യം; കുട്ടികൾക്കു നൽകണം ഈ അറിവുകൾ

ആരോഗ്യകരമായ ജീവിതത്തിന് ശുചിത്വം ഏറെ പ്രാധാന്യം; കുട്ടികൾക്കു നൽകണം ഈ അറിവുകൾ 🪶കുഞ്ഞു കുട്ടികളെ പല്ലു തേപ്പിക്കാനും കുളിപ്പിക്കാനും ഉടുപ്പിടീപ്പിക്കാനുമൊക്കെ മാതാപിതാക്കള്‍ വലിയ ഉത്‌സാഹം കാട്ടും. ഭക്ഷണത്തിനു മുന്‍പ് കൈകഴുകണമെന്നും ഭക്ഷണം കഴിച്ചാല്‍ വായ കഴുകി വൃത്തിയാക്കണമെന്നും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കൈ പൊത്തിപ്പിടിക്കണമെന്നൊക്കെ പറഞ്ഞു കൊടുക്കും. എന്നാല്‍, കുഞ്ഞുങ്ങള്‍ ഒന്ന് മുതിര്‍ന്നാല്‍ എല്ലാം അവര്‍ തനിയെ ചെയ്യുമെന്ന് പറഞ്ഞ് അവരുടെ വ്യക്തിശുചിത്വത്തിന്റെ കാര്യത്തില്‍ മാതാപിതാക്കള്‍ ചെറിയ അലംഭാവം കാട്ടും. എന്നാല്‍ കുഞ്ഞുങ്ങള്‍ കൗമാരത്തിലേക്ക് കടക്കുമ്പോഴും അവര്‍ക്ക് വ്യക്തിശുചിത്വം പാലിക്കേണ്ട ആവശ്യകതയെക്കുറിച്ച് നമ്മള്‍ പറഞ്ഞുകൊടുക്കണം.  🪶നിങ്ങളുടെ കുട്ടിയുടെ മാറുന്ന ശരീരം അര്‍ഥമാക്കുന്നത് വ്യക്തിഗത ശുചിത്വവും മാറേണ്ടതുണ്ട് എന്നാണ്. ഉദാഹരണത്തിന്, നിങ്ങളുടെ കുട്ടി ഡിയോഡറന്റ് ഉപയോഗിക്കാന്‍ ആരംഭിക്കേണ്ടതുണ്ട്. കുഞ്ഞ് ചെറുപ്പമായിരുന്നതുപോലെ, അത്തരം ശീലങ്ങള്‍ ആരംഭിക്കാന്‍ നിങ്ങള്‍ അവരെ സഹായിക്കണം. 🪶കുട്ടിക്കാലത്തെ നല്ല ശുചിത്വ ശീലങ്ങള്‍ കൗമാരപ്രായത്തില്‍ നല്ല ...